Wednesday, February 25, 2015

അഹങ്കാരം…


ഈയ്യിടെ ആയി ഒരു ചിന്ത ബ്ലോഗൂ
ഞാന്‍ ഒരല്പം അഹങ്കാരി ആയില്ലേ എന്ന്..!

എന്നുമുതല്‍ ആണ് ഈ അഹങ്കാരം പിടികൂടിയത് എന്ന് എനിക്ക് ശരിക്കറിയില്ല..
എങ്കിലും ഈ ബ്ലോഗെഴുത്ത് എന്നെ കൂടുതല്‍ അഹങ്കാരി ആക്കിയിരിക്കുന്നു
എനിക്ക് അല്ലറ ചില്ലറ ജീവിത യാധാര്‍ത്ഥ്യങ്ങള്‍ ഒക്കെ എഴുതി ഫലിപ്പിക്കാന്‍ കഴിവുണ്ടെന്ന തോന്നലാണൊ എന്നെ അഹങ്കാരി ആക്കിയത് അതോ അഹങ്കാരമാണോ എന്നെ ഒരു എഴുത്തുകാരി ആക്കിയത് എന്നത് ഇനിയും വ്യക്തമായി അറിയില്ല..

വായന എനിക്ക് അഹങ്കാരം ആണ്.. അറിവ് അഹങ്കാരമാണ്..
ഒരു വലിയ ക്ലാസ്സിക്ക് നോവല്‍ വായിച്ചുതീര്‍ത്താല്‍ എനിക്കെന്തോ ബാങ്കില്‍ കുറേ ലക്ഷങ്ങള്‍ fixed deposit ഇട്ട ഒരു ചാരിതാര്‍ത്ഥ്യം ആണ്..

Midnights Children, One Hundred Years of Solitude,  ഒക്കെ എന്നെ ഒരു കോടീശ്വരി ആക്കിയപോലെ..

എന്താ അല്ലെ?!

എന്നാല്‍ ആ പുസ്തകങ്ങള്‍ പരിസരം മറന്നിരുന്ന് വായിച്ച് ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നതില്‍ കവിഞ്ഞ് അതിനെ പറ്റി ആധികാരികമായി ഒന്നും എഴുതാന്‍ അറിയാമെന്നു തോന്നുന്നില്ല. (അന്ന് ഞാന്‍ ബ്ലോഗ് എഴുതി തുടങ്ങിയിരുന്നില്ല. അല്ലെങ്കില്‍ എന്തെങ്കിലും കുറിച്ചിടുമായിരുന്നിരിക്കണം)

ഓരോ ബുക്കുകളും എന്നെ ഓരോ Degree അഡിഷണല്‍ ആയി എടുത്ത ഒരു ഗൌരവവും തന്നിരുന്നു..

Wuthering Heights, Jane Eyre ,  (ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് ഈ ഭാവങ്ങള്‍..) ഒക്കെ ആ കൂട്ടത്തില്‍ പെടും..

പിന്നെ പണ്ട് കണ്ട ഒരു സീരിയല്‍,.
Oshin, Ann of Green Gables.. ( ഈ രണ്ട് സീരിയലും ആണ് എന്നെ ജീവിതത്തെ തോല്‍ക്കാതെ നിവര്‍ന്ന് നിന്ന് നേരിടാന്‍ പ്രേരിപ്പിച്ചത്)

അങ്ങിനെ എന്റെ ജീവിതം മുയുമന്‍ ഈ ബുക്കുകളും വായനകളും ആയി കെട്ടുപിണഞ്ഞ് കിടക്കുകയാണ്..

എന്നാല്‍ ശരിക്കും എഴുത്തുകാര്‍ എന്ന് അവകാശപ്പെടുന്നവര്‍ വായിച്ച കവിതകളോ, പുസ്തകങ്ങളൊ ഒന്നും ഞാന്‍ അധികം വായിച്ചിട്ടില്ല എന്നാണ് തോന്നുന്നത്..

മലയാളത്തില്‍ ആനന്ദ്, സജ്ജയന്‍ ഒക്കെ ഈയ്യിടെയാണ് പരിചയമായി വരുന്നത്..
ബഷീര്‍ മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞു..

ഇതിനിടയില്‍ പറയട്ടെ ബഷീറിന്റെയും സജ്ജയന്റേയും ഒക്കെ ഒരു രീതിയാണെന്നു തോന്നുന്നു ഞാന്‍ എന്റെ ബ്ലോഗ് എഴുത്തില്‍ സ്വീകരിച്ചിട്ടുള്ളത്..
പക്ഷെ, ആനയും ആടും(എറുമ്പും) തമ്മില്‍ വ്യത്യാസം ഉണ്ട് താനും.. കാരണം അവര്‍ക്ക് ലോകപരിചയവും വായനയില്‍ നിന്ന് കിട്ടിയ ജ്ഞാനവും കൊണ്ടാണ് അവര്‍ ജീവിത യാധാര്‍ത്ഥ്യങ്ങള്‍ എഴുതിയിരുന്നത്.. ഞാന്‍ ഇതൊന്നും അധികം ഇല്ലാതെയും..


പക്ഷെ, ഞാന്‍ ഇങ്ങിനെ എഴുതാന്‍ കാരണം അവരൊന്നും അല്ല. അവരൊന്നും ഇത്തരത്തില്‍ എഴുതിയിരുന്നു എന്നും അറിയില്ലായിരുന്നു. ഞാന്‍ ഇങ്ങിനെ എഴുതി തുടങ്ങാന്‍ കാരണം ചെറുതിലെ എന്റെ വീട്ടില്‍ വച്ച് ഒരു ബുക്ക് വായിച്ചിരുന്നു. അതിന്റെ ഇതിവൃത്തം, ഒരു അനാഥ പെണ്‍കുട്ടി അവളുടെ ലോക്കല്‍ ഗാര്‍ഡിയനെ നേരില്‍ കാണാതെ ഒരു പ്രായമായ മനുഷ്യനായി ഭാവന ചെയ്ത് അന്നന്നത്തെ വിശേഷങ്ങള്‍ എഴുതി അയച്ചുകൊണ്ട് വളരുന്നതും, ഒടുവില്‍ അവള്‍ വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞ് ലോക്കല്‍ ഗാര്‍ഡിയനെ കാണുമ്പോള്‍ അദ്ദേഹവും അധികം പ്രായം ഇല്ലാത്ത ഒരു യുവാവായിരുന്നു എന്നും അറിയുന്നു. പ്രണയബദ്ധരായ അവര്‍ വിവാഹം കഴിക്കുന്നു.. ആ എഴുത്തിന്റെ ശൈലിയും അതിലെ ശുഭാന്ത്യവും നര്‍മ്മവും ഒക്കെ എന്നെ വല്ലാതെ സ്പര്‍ശ്ശിച്ചിരുന്നു. (ബുക്കിന്റെ പേര്‍ മറന്നുപോയി)അങ്ങിനെ അഹങ്കാരത്തെ പറ്റി പറഞ്ഞ് പറഞ്ഞ് ഒടുവില്‍ വായനയില്‍ എത്തി അല്യോ!


5 comments:

ajith said...

അഹങ്കാരീ!!!!

ആത്മ said...

യ്യോ! ഞാന്‍ എന്നെ അഹങ്കാരി എന്നു വിളിച്ചെങ്കിലും മറ്റൊരാള്‍ ആദ്യമായാണ് വിളിക്കുന്നത്.. ഹും! സാരമില്ല, വളര്‍ത്തുന്നവര്‍ അല്ലേ.. :))

ആത്മ said...
This comment has been removed by the author.
Rehna Khalid said...

One Hundred Years of Solitude വായിച്ച റിവ്യൂ ഉണ്ടോ?

ആത്മ said...

ഇല്ല.. അന്നൊന്നും എഴുതി വയ്പ്പ് ഒന്നും ഇല്ലായിരുന്നു..:(
അതൊരു നഷ്ടമായി എന്ന് ഇപ്പോള്‍ തോന്നുന്നു.