Monday, February 23, 2015

ട്രെന്റ്

കുറച്ചുനാള്‍ ആയി അല്ലെ വല്ലതും എഴുതിയിട്ട്,

ഇവിടെ ഈയ്യിടെ വളരെ കാറ്റും ഉണക്കും ഒക്കെയായി വല്ലാത്ത ഒരു കാലാവസ്ഥ ആണ് ബ്ലോഗ്,
ഇന്ന് പതിവിന് വിപരീതമായി ഒരു നല്ല മഴ പെയ്ത് തോര്‍ന്ന് വിശ്രമിക്കുന്ന ഭൂമി..
ഒരു ചെറിയ പനി വന്നിട്ട് പോയ ഞാനും!

പകലും സന്ധ്യയും കൂടി സന്ധിച്ച് വിടപറയും നേരം..
സൂര്യം ഇനി അപ്പുറത്ത് പോയിട്ട് നാളെ രാവിലെ തിരിച്ച് വരും..
ഇപ്പോള്‍ അമേരിക്കക്കാര്‍ ഒക്കെ കണ്ണുമിഴിച്ച് പകലോനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാവും.. കാരണം അങ്ങോര്‍ അങ്ങോട്ടേയ്ക്കാണല്ലൊ ഗമിച്ചിരിക്കുക..
കടയില്‍ ചാടി മുങ്ങി മറഞ്ഞു എന്നൊക്കെ പറഞ്ഞ് പണ്ടുള്ളവര്‍ പരിതപിച്ചിരുന്ന കാലം ഒക്കെ മാറി.. ഇപ്പോള്‍ എല്ലാവരുടെയും കള്ളത്തരങ്ങള്‍ അപ്പപ്പോള്‍ പുറത്തു വരും..

പറയാന്‍ വന്നതെന്തെന്നു വച്ചാല്‍…
ബ്ലോഗൂ.. ഞാന്‍ നോക്കിയിട്ട് നമുക്ക് അത്ര വലിയ ബ്രൈറ്റ് ആയിട്ടൊരു ഫ്യൂച്ചര്‍ ഒന്നും ഞാന്‍ നോക്കിയിട്ട് കാണാനില്ല..

ബ്ലോഗൊക്കെ പലരും എഴുതുന്നുണ്ട്.. ഇതിലും ഭംഗിയായും..

എഴുതുമ്പോള്‍ അപ്പോഴത്തെ മാര്‍ക്കറ്റ് ട്രെന്റ് അനുസരിച്ച് എഴുതുന്നവരാണ് അവിടേയും വിജയിക്കുക. അല്ല, പറഞ്ഞു എന്നേ ഉള്ളൂ

എനിക്ക് അപ്പപ്പോഴത്തെ ട്രെന്റ് അനുസരിക്കാതെ ജീവിക്കാനും ചിന്തിക്കാനും എഴുതാനും ഒക്കെ ഇഷ്ടം.. എന്താണെന്നറിയില്ല..--

എഴുത്തൊന്നും നന്നായി വരുന്നില്ല ബ്ലോഗൂ..
നിര്‍ത്തട്ടെ…

താമസിയാതെ വരാന്‍ നോക്കാം…

ബ്ലോഗില്‍ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലൊ, പിന്നെ എഴുതാനുള്ള നമ്മുടെ ഒരു ആഗ്രഹവും, സമയവും ആയുസ്സും  മലയാളം ഫോണ്ടും ഒക്കെ ഉള്ളിടത്തോളം വല്ലതുമൊക്കെ എഴുതാം അല്ലെ,

മാര്‍ക്കറ്റ് ട്രെന്റ് അനുസരിച്ചൊക്കെ എഴുതാന്‍ ഇനി അടുത്ത ജന്മം പറ്റുമായിരിക്കും…

3 comments:

ajith said...

ഞാനും കുറെ നാളായി വായിക്കാന്‍ വന്നിട്ട്. ഒരു പ്രോജക്റ്റ് നടക്കുന്നുണ്ടായിരുന്നു. അതിന്റ്യെ തിരക്കായിപ്പോയി. ട്രെന്റ് ഒക്കെ മാറീം മറിഞ്ഞും വരും. “സ്ഥിരമാനസന്‍ പട്ടണം പിടിക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍” എന്നാണ് ഒരു മഹദ്‌വചനം പറയുന്നത്.

ആത്മ said...

ajith:

Thanks a lot for your encouragements…

Rehna Khalid said...

അപ്പോൾ കൊല്ലങ്ങൾ ആയി ബ്ലോഗിൽ ഒരു പോസ്റ്റ് പോലും ഇടാത്ത ഞാനൊക്കെ എന്ത് പറയണം.