Wednesday, February 25, 2015

നിയമം…



 നിയമത്തെ പറ്റി അല്പം എഴുതിക്കോട്ടെ ബ്ലോഗൂ…

എനിക്ക് തോന്നുന്നത് നിസ്സാമിനെപ്പോലെയുള്ള വേദനിക്കുന്ന കോടീശ്വരന്മാരും  കുറ്റവാളികളും ഒക്കെ ദയാ അറസ്റ്റിനായി കാത്തിരിക്കുന്നവര്‍ ആണ് എന്നാണ്.

എന്തുകൊണ്ട് തങ്ങളുടെ കുരകൃത്യങ്ങള്‍ മറ്റുള്ളവര്‍ക്ക് തടുത്തുനിര്‍ത്തി, തങ്ങളെ അവര്‍ക്ക് (നിയമത്തിന്) നിയന്ത്രിക്കാനും അതുവഴി രക്ഷിക്കാനും ആവുന്നില്ല എന്ന നിസ്സഹായതയോടെ ജീവിക്കുന്ന നിയന്ത്രണം വിട്ട മനുഷ്യര്‍.

ഒടുവില്‍, ചങ്ങല കൈകളില്‍ വീഴുമ്പോഴും, ഇരുമ്പഴിക്കുള്ളിലടയ്ക്കപ്പെടുമ്പോഴും ആത്മാവിനുള്ളില്‍ അവര്‍ ദൈവത്തിനു നന്ദി ചെലുത്തുകയാവും! ഇനിയെങ്കിലും സമാധാനത്തോടെ തനിക്ക് തന്നെ രക്ഷിക്കാമല്ലൊ എന്ന ചിന്ത!
തന്നെ നിയന്ത്രിക്കാന്‍ ഒടുവില്‍ ഇതാ രക്ഷകന്‍ ജയിലിന്റെ രൂപത്തില്‍..

പേയ് പിടിച്ച് പട്ടികളെ പിടിച്ചിടുന്നപോലെ പിടിച്ചിട്ട് ചികിത്സിച്ച്  ഭേദപ്പെടുത്തി വിടണം..അതിനാണ് അവരുടെ ആത്മാവ് അഭിലഷിക്കുന്നത്. പുറത്തെ മനസ്സ് അല്ല.

പക്ഷെ, അവിടത്തെയും അന്യായങ്ങള്‍(രക്ഷപ്പെടാനുള്ള പഴുതുകള്‍..കോഴ, കൈക്കൂലി) കണ്ട് അവര്‍ വീണ്ടും നിരാശരാകുന്നു..


ഒരു നിയമത്തിന് കുറ്റവളിയെ നന്നാക്കി രക്ഷിക്കാനാവണം.. അല്ലെങ്കില്‍ അത് നിയമം അല്ല!..

ഇനി മറ്റൊന്ന്…

ആത്മഹത്യ കുറ്റകരമാണെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍ വിജയിച്ചില്ലെങ്കില്‍
അത് കുറ്റകരം ആണെന്നും ജയിലില്‍ പിടിച്ചിടും എന്നുമൊക്കെ ( തൂക്കിലേറ്റുമെന്നും?:) )   പറഞ്ഞു കേട്ടിട്ടുണ്ട്.. പക്ഷെ, ഈയ്യിടെ വാര്‍ത്തകളിലൊക്കെ പരസ്യമായി ആത്മഹത്യ ചെയ്യാന്‍ തുടങ്ങുന്നവരെ ഒന്നും ആ‍രും അറസ്റ്റുചെയ്യുന്ന കണ്ടില്ല! മറിച്ച് കൌതുകത്തോടെ നോക്കി നില്‍ക്കയാണ് പോലീസും ജനങ്ങളുമൊക്കെ!

പാമ്പിനാല്‍ വിഴുങ്ങാനായി ഒരാള്‍, അങ്ങിനെ ഒരുപാട് അഡ്വഞ്ചേര്‍സ്… അതൊക്കെ ആത്മഹത്യാശ്രമം അല്ലെ?! ഇപ്പോള്‍ ഒരാള്‍ ജയലളിതയ്ക്കായി ഇരുമ്പാണികളൊക്കെ ശരീരത്തില്‍ അടിച്ചു കയറ്റുന്നു!!! ഇതൊക്കെ ഒരുകണക്കിന് ആത്മഹത്യാശ്രമം അല്ലെ?!
അല്ല, അല്ലെ?!

 മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനല്ലെ നിയമങ്ങള്‍ വേണ്ടത്?!

2 comments:

ajith said...

നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നില്ല

ആത്മ said...

നിയമം അത് കൈകാര്യം ചെയ്യുന്നവര്‍ക്കും (അധികാരികള്‍ക്കും) പണമുള്ളവര്‍ക്കും അനുകൂലമായി മാത്രം ആണ് മിക്കപ്പോഴും പ്രവര്‍ത്തിക്കുന്നത്…:(