Monday, January 5, 2015

വായന..ചേതന്‍ ഭഗത്.. Half Girlfriend ...


കുറെ നാളായി ഒരു നോവല്‍ മറ്റെല്ലാം മറന്ന് ആസ്വദിച്ചിരിക്കാന്‍. ഒരു നോവല്‍ കയ്യിലെടുക്കുമ്പോള്‍ അതിലും വലിയ ഉല്‍ക്കണ്ഠകളും ഡിസ്റ്റ്രാക്ഷന്‍സും വെളിയില്‍ വന്ന് പിന്തിരിപ്പിക്കയാണ് പതിവ്.. ഈ നോവല്‍ ന്യൂ ഇയറിനു മകള്‍ സമ്മാനമായി തന്നതാണ്. അതുകൊണ്ടോ, അറിയില്ല. ഏതിനും ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനായി.. 

വളരെ സിമ്പിള്‍ ആയും എന്നാല്‍ ഒരു നോവലിനു വേണ്ട എല്ലാ നിയമങ്ങളും ഉള്‍ക്കൊള്ളിച്ച്, വായനക്കാരെ അവസാനം വരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, എഴുതിയ ഒരു നോവല്‍.. കൂട്ടത്തില്‍ സമൂഹത്തിന്റെ തിന്മകളും നന്മകളും ഒക്കെ എടുത്തുകാട്ടുന്നും ഉണ്ട്..

ചേതന്‍ ഭഗതിന്റെ നായികാ നായകന്മാര്‍ സമൂഹത്തിലെ ഏറ്റവും പുതിയ തലമുറയില്‍ പെടുന്നവര്‍ ആണ്.. ഒരുതരം വെസ്റ്റേണ്‍ സംസ്ക്കാരം സ്വീകരിച്ചവര്‍. എങ്കിലും ഇന്ത്യയെയും  അതിന്റെ സംസ്ക്കാരത്തേയും ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നും ഉണ്ട്. ഒരുതരം ആഗോളവല്‍ക്കരണം ജീവിതത്തിനും സംസ്ക്കാരത്തിനും ഒക്കെ ഉണ്ടാക്കാനുള്ള ശ്രമം..


നല്ല  ഇംഗ്ലീഷ് അറിയാതിരുന്നാലു‍ണ്ടാകുന്ന നഷ്ടങ്ങള്‍.. എന്നാല്‍ ഇംഗ്ലീഷിലേറെ ആത്മവിശ്വാസവും പെര്‍സണാലിറ്റിയും മറ്റ് കഴിവുകളും ആണ് ഒരു മനുഷ്യന്റെ വില നിശ്ചയിക്കുന്നതെന്നും തോന്നി.

മാധവിന്റെ അമ്മയ്ക്ക് ഇംഗ്ലീഷില്‍ ഒരു പാണ്ഠിത്യവും ഇല്ല.അവര്‍ അതൊരു കുറവായി കരുതുന്നും ഇല്ല. പക്ഷെ അവര്‍ ഒരു അസാധാരണ വ്യക്തിത്വം ഉള്ള സ്ത്രീയാണ്. സാമ്പത്തിക പരാധീനതകളില്‍ തളരാതെ ഒരു വലിയ സ്ക്കൂള്‍ നടത്തുകയും, തന്റെ ഗ്രാമത്തിന്റെ നെടുന്തൂണായി, രാഷ്ട്രീയത്തില്‍ കയ്യിട്ട് വാരി ധൂര്‍ത്തരായി ജീവിക്കുന്നവരെക്കാള്‍ ഉന്നതമായ കാഴ്ച്ചപ്പാടുള്ള പണ്ടത്തെ രാജ്ഞി. അവര്‍ ഇന്നത്തെ യുഗത്തില്‍ ചെയ്യുന്ന സംഭാവനകള്‍.. പണത്തിലും ആര്‍ഭാടത്തിലും ഭ്രമിക്കാതെ തന്റെ ആദര്‍ശങ്ങളുമായി ജീവിക്കുന്ന ഒരു അമ്മ. ആ അമ്മയുടെ മകനായ മാധവും അതേ ആദര്‍ശങ്ങള്‍ തന്നെയാണ് പിന്തുടരുന്നത്.

മാധവിന്റെ പ്രണയം വളരെ സ്വാഭാവികതയോടെ വിവരിച്ചിരിക്കുന്നു. പണ്ട് ഇതുപോലെ ഒരു പ്രണയം ഏന്‍ഷ്യന്റ് പ്രോമിസില്‍ കണ്ടായിരുന്നു. അനുഭവങ്ങള്‍ ഉള്ളവര്‍ എഴുതുമ്പോഴാകാം ഇത്രയും മികവ്!

റിയയും ആര്‍ഭാടങ്ങളില്‍ നിന്ന് അകന്ന് സ്വതന്ത്രയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറക്കാരി ആണ്. ചെറുതിലെ, അച്ഛനില്‍ നിന്ന് എന്തോ തിക്താനുഭവം പറ്റിയ ഓര്‍മ്മ അവളെ മൂഡിയാക്കുന്നു. ഒപ്പം നമ്മെയും! ആണുങ്ങളെ വിശ്വസിക്കാനാവാതെയും, സെക്സിനെ വെറുപ്പോടെ കാണാനും ഒക്കെ അവളെ പ്രേരിപ്പിക്കുന്നത് അതാണ്.

മാധവ് നോര്‍മ്മല്‍ ആയ ഒരു യുവാവില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രേമത്തിന്റെ പ്രതീകം ആണ്. ഗ്രാമത്തിലെ വിദ്യാഭ്യാസവും കഴിവുകളും  ആയി വരുന്ന ഒരു മിടുക്കനായ യുവാവ് പുതിയ ഭാരതത്തില്‍ ഇഴുകിച്ചേരാന്‍ പെടുന്ന ബുദ്ധിമുട്ടുകള്‍ നര്‍മ്മം ചേര്‍ത്ത് ചേതന്‍ഭഗത് വിവരിക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കുന്ന ആത്മവിശ്വാസം, അത്  ഒടുവില്‍ ഇന്ത്യയും, പാറ്റ്നയും ഡല്‍ഹിയും എന്തിന് അമേരിക്കയും മാധവിന് ഒരുപോലെ വിഹാരരംഗം ആയി മാറ്റുന്നു.  മാധവിന് ബീഹാറിലെ കുരുന്നു കുഞ്ഞുങ്ങള്‍ മുതല്‍ അമേരിക്കയില്‍ ബില്‍ഗേറ്റ്സ് വരെ ഉള്ളവരോട് ഇടപെടാനാവുന്നു.

മാധവില്‍ ഇന്നത്തെ യുവതലമുറയിലെ നായകന്റെ നന്മയും റിയയില്‍ പുതുയുഗ നായികമാരുടെ ഗുണഗണങ്ങളും നാമറിയാതെ തിരിച്ചറിയുന്നു.

 
നല്ല ഇതിവൃത്തം, അറേഞ്പെന്റ്സ്, സസ്പെന്‍സ്. ഏറ്റവും നല്ല റെസിപ്പി ചേര്‍ത്ത് ഒരു നല്ല ഫുഡ് ഉണ്ടാക്കുന്നപോലെ! ഒടുവില്‍ അത് കഴിക്കുന്നവന് അറിയില്ലല്ലൊ അതിന്റെ അളവുകള്‍. പക്ഷെ, എനിക്ക് അത് ഇടയ്ക്കിടെ ആ നിയമങ്ങള്‍ എത്ര സമര്‍ത്ഥമായി ചേര്‍ത്തിരിക്കുന്നു എന്ന് അല്‍ഭുതപ്പെടാനായി. അത് നോവലിസ്റ്റിന്റെ ഇമ്പെര്‍ഫക്ഷന്‍ എടുത്തുകാട്ടുന്നു. ഒരു സിനിമായ്ക്ക് വേണ്ടി എഴുതിയപോലെ ഒരു തോന്നല്‍. കഥാപാത്രങ്ങളുടെ ഡെപ്ത് തീരെ കുറവായി തോന്നി.

നമ്മള്‍ നല്ല ഒരു എഴുത്തുകാരനെ താരതമ്യപ്പെടുത്തുന്നത്/ കപയര്‍ ചെയ്യുന്നത് എപ്പോഴും അതിലും വലിയ എഴുത്തുകാരെ വച്ചാണല്ലൊ, ഞാന്‍  സ്ഥലകാലബോധമില്ലാതെ വായിച്ച് മതിമറന്ന്, വിസ്മയിച്ചിരുന്ന പല നോവലുകളുടെ അടുത്തും എത്തുന്നില്ല എന്നതാണ് ഒരു പരമാര്‍ത്ഥം.. സാറാജോസഫ്, ഓ.വി.വിജയന്‍,എന്‍. എസ് മാധവന്‍ ലന്തന്‍ ബത്തേരി (വളരെ കുറച്ചേ വായിച്ചിട്ടുള്ളൂ) Khaled Hosseini, Salman Rushdie, അരുന്ധതീറോയ് പോലെയുള്ളവരെ വച്ചാണ് ഞാന്‍ കമ്പയര്‍ ചെയ്തത്..

ചേതന്‍ ഭഗത് അവരുടെ അടുത്തൊക്കെ എത്താന്‍ ഇനിയും ഒരുപാട് സമയം എടുക്കും. പക്ഷെ, സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു നോവല്‍ ആണ് തീര്‍ച്ചയായും. അദ്ദേഹത്തിന്റെ എം.ബി.യെ യും മറ്റും ഭാവിതലമുറയ്ക്ക് നല്‍കുന്ന ഉള്‍ക്കാഴച്ചകള്‍ ആണ് നോവലില്‍ പലഭാഗത്തും പ്രതിഫലിക്കുന്നത്...

5 comments:

Rehna Khalid said...
This comment has been removed by the author.
Rehna Khalid said...

നല്ല റിവ്യൂ

Echmukutty said...

നല്ല ആസ്വാദനം ആത്മേ...

ആത്മ said...

Rehna:

രഹനാ അഭിനന്ദനത്തിനു നന്ദി! കുറെയായല്ലൊ ഇതുവഴി വന്നിട്ട്..!:)

ആത്മ said...

Echmukkutty:


നന്ദി ലച്ചുമു! വന്നതിനും വായിച്ചതിലും സന്തോഷം! :)