Monday, January 5, 2015

ഒരിച്ചിരി സ്നേഹം, സഹതാപം, വിശ്വാസം...

എനിക്കാരുണ്ട്, എനിക്കാരുണ്ട് എന്ന ചിന്തയാണ് എല്ലായ്പോഴും അലട്ടുന്നത്!
എനിക്ക് ഒരു തെറ്റുപറ്റിയാല്‍, അത് തെറ്റാണെന്ന് പറഞ്ഞ് പരിഹസിക്കാനല്ലാതെ
സഹതപിക്കാന്‍, പിടിച്ചുകയറ്റാന്‍.. എന്റെ ബലഹീനതകളില്‍ ഒരു കൈത്താങ്ങ് നല്‍കാന്‍.. ഒരാള്‍..

എനിക്ക് ആരും ഇല്ല എന്നതാണ് വാസ്തവം!

എനിക്ക് ഞാനുണ്ട്.. ഞാനും ഒരു മനുഷ്യനല്ലേ?! എനിക്ക് എന്റെ മേലുള്ള വിശ്വാസത്തിനേക്കാള്‍ വലുതായി ആരെക്കൊണ്ട് വിശ്വസിപ്പിക്കാനാണ് നീ ആഗ്രഹിക്കുന്നത്..

അല്ലെങ്കില്‍ തന്നെ, നിന്നെക്കാള്‍ കൂടുതലായി നിന്നെ സ്നേഹിക്കാനാവുക?!

ഇതൊക്കെ അറിയാമെങ്കിലും മറ്റൊരു മനുഷ്യന്റെ അപ്പ്രൂവല്‍, സഹതാപം, സ്നേഹം ഒക്കെ കിട്ടാന്‍ വല്ലാതെ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ ഉണ്ട്..

അപ്പോള്‍ ഒന്നോര്‍ക്കുക..ആത്മേ,

അവരെക്കൊണ്ട് നിന്നെ പൂര്‍ണ്ണമായും വിശ്വസിക്കാനും സ്നേഹിക്കാനും , നിന്റെ തെറ്റുകള്‍ ശരിവയ്ക്കാനും അല്ല നീ ആഗ്രഹിക്കേണ്ടത്.
ശരികളും തെറ്റുകളും ഉള്ള നീ അതുപോലെ ശരികളും തെറ്റുകളും പരിമിതികളും ഉള്ള മറ്റൊരു മനുഷ്യജീവിയുടെ സാമിപ്യം അല്ലെങ്കില്‍ ദയ അപ്പ്രൂവല്‍ ആഗ്രഹിക്കുന്നു..
എന്നുവച്ച് അത് ശാശ്വതമായി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കരുത്…


ഞാനിന്ന് വെറുതെ ഒരു ആന്റിയെ കാണാന്‍ പോയി. ആന്റി വീട്ടില്‍ തനിച്ചാണ്. ഒരു മെയിഡും ഉണ്ട്. നല്ല നിറവുള്ള ആന്റി ആണ്.. ആ നിറവും സ്നേഹവും ആണ് എനിക്ക് വേണ്ടതും. ആ ആന്റി എന്റെ അമ്മയെ കണ്ടിട്ടുണ്ട്, അമ്മ വച്ച ആഹാരം കഴിച്ചിട്ടുണ്ട്, അമ്മയോടും അച്ഛനോടും സംസാരിച്ചിട്ടുണ്ട് എന്നതിലുപരി ആന്റിക്ക് എന്നോടോ എന്റെ മാതാപിതാക്കളോടോ ഒരു നീരസവും ഇല്ലാതാനും. മറിച്ച് സ്നേഹം ഒരുപാടുണ്ട്.

ഞാനെന്തിനാണ് ആ അമ്മയില്‍ നിന്ന് ഒളിച്ചോടി തനിച്ചിരുന്ന് വിലപിക്കുന്നത്?!
എന്റെ അമ്മയെക്കാള്‍ എന്നെ മനസ്സിലാക്കാനും കഴിയുന്നുണ്ട്.. ഞാന്‍ വിടപറഞ്ഞ് പിരിഞ്ഞപ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറയുകയും ചെയ്തു!

എന്നിരുന്നാലും ആന്റിക്ക് എന്നെ പൂര്‍ണ്ണമായി മനസ്സിലാക്കാനാവില്ല. ആന്റി എന്നെപ്പറ്റി എന്തൊക്കെയോ ഊഹിച്ച് സഹതപിക്കുന്നു. യഥാര്‍ത്ഥ എന്റെ വിഷമങ്ങളും കഷ്ടപ്പാടുകളും സന്തോഷങ്ങളും ഒന്നും തന്നെ അറിയില്ല. എങ്കിലും മറ്റു പലരെക്കാളും അവര്‍ക്ക് മനസ്സിലാക്കാനാവുന്നുണ്ട്.

ഒരുപക്ഷെ, ആന്റിക്ക് എന്നെക്കാള്‍ പ്രിയം ഉള്ളവര്‍ കാണും. അവരോട് എന്നെപ്പറ്റി പറയും, എന്റെ വിഷമങ്ങള്‍ പറഞ്ഞെന്നിരിക്കും. കേള്‍ക്കുന്നവര്‍ക്ക് ആന്റിക്കു തോന്നുന്ന സഹതാപം/സ്നേഹം തോന്നണം എന്നില്ല.

അങ്ങിനെ നാം സ്വയം നമ്മെ സ്നേഹിക്കുന്നതിനേക്കാള്‍ സുരക്ഷിതമായി മറ്റാര്‍ക്കും നമ്മെ സ്നേഹിക്കാനോ സുരക്ഷിതത്വം തരാനോ ആവില്ല എന്നു മനസ്സിലാക്കി
എല്ലാവരെയും ഒരു പരിധിവരെ സ്നേഹിക്കാനും വിശ്വസിക്കാനും ശ്രമിക്കുക ആത്മേ..

വീണ്ടും കാണാം...

2 comments:

അക്കാ കുക്ക said...

ആരാണ് നിന്നെക്കാള്‍ കൂടുതലായി നിന്നെ സ്നേഹിക്കാനാവുക?!\\\\

ഇത്രേയുള്ളൂ.....
ഹി.. ഹി.. :))))

ആത്മ said...

അതെ..! താങ്ക്സ്!..:)