Saturday, January 17, 2015

സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍…!

രാവിലെ എണീറ്റശേഷം  പിന്നീട് ഒന്ന് മയങ്ങിയപ്പോള്‍ മൂന്ന് സ്വപ്നങ്ങള്‍.. മൂന്നും ഭയങ്കര നൊസ്റ്റാള്‍ജിയ

ഒന്ന്, ഞാനും കുടുമ്പവും ഇന്‍റ്റ്യയില്‍ സെറ്റില്‍ഡ് ആയി. പുതിയ ഒരു വീട് അതിനു ചുറ്റിനും ഉള്ള ഇന്ത്യന്‍ മണ്ണിനെ ഞാന്‍ ആക്രാന്തത്തോടെ പുണരുന്നു.. കൂട്ടത്തില്‍ എനിക്ക് ഇഷ്ടമുള്ള മഞ്ഞപൂക്കള്‍ പൂക്കുന്ന ഒരു ചെടിയുടെ വള്ളി അവിടെ തറയില്‍ കിടന്ന് കിട്ടുന്നു... ഞാന്‍ അത് നടാനായി പോകുന്നു..

രണ്ട്, മരിച്ചുപോയ എന്റെ അമ്മ റവ പായസം പോലെ ഒന്ന് എല്ലാര്‍ക്കും വിളമ്പുന്നു.. കൂട്ടത്തില്‍ എനിക്കും. എന്റ്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ ആദ്യം നിരസിക്കുന്നു.
പിന്നീട് എന്തോ തോന്നി വാങ്ങിയപ്പോള്‍ അമ്മയുടെ കയ്യില്‍ ബാക്കിയിരിക്കുന്ന പാത്രത്തില്‍ ഒട്ടും പാലില്ല. ഞാന്‍ എന്റെ കപ്പിലെ പാലില്‍ നിന്നും അല്പം അമ്മയ്ക്ക് ഒഴിച്ചുകൊടുക്കുന്നു..
അമ്മ അതും കൊണ്ട് തിരിച്ച് നടക്കുമ്പോള്‍ ഞാന്‍ പെട്ടെന്ന് ഓര്‍ക്കുന്നു..അമ്മ മരിച്ചുപോയല്ലൊ എന്ന്!

മൂന്ന്,
ഞാന്‍ ഇറങ്ങാന്‍ പോകുന്ന ബസ്റ്റോപ്പില്‍ ബല്ലടിക്കാന്‍ മറന്നുപോകുന്നു.
നോക്കുമ്പോള്‍ തിലകനും ഭാര്യയും (ഭാര്യ ഒരു ചീനത്തിയോ ഇംഗ്ലീഷ്കാരിയോ ആണ്. പക്ഷെ, നല്ല പെര്‍സണാലിറ്റി)കൂടി വാതിലിനടുത്ത് നില്‍ക്കുന്നു.  അവരും ബല്ലടിച്ചിട്ട് കതക് തുറക്കാന്‍ കാത്തു നില്‍ക്കുന്നപോലെ.
എന്റെ പരുങ്ങള്‍ കണ്ട് തിലകന്‍ സമാധാനിപ്പിക്കും വിധവും എന്നെ മനസ്സിലാക്കും വിധവും ഒരു ചിരി ചിരിക്കുന്നു.. ഹൊ! അതുപോലെ ദയവും സ്നേഹവും നിറഞ്ഞ ഒരു ചിരി ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ‘എടാ മോനേ കത്തി താഴെയിടടാ..’ എന്ന എക്സ്പ്രഷനില്‍ നിന്നും തുടങ്ങി,മുഖത്ത് ഒരു സ്നേഹ പുഞ്ചിരി വിടര്‍ന്നു, പിന്നീടാണ്  അതിലും മനോഹരമായ ആ ഒരു ചിരി ചിരിച്ച് ആശ്വസിപ്പിച്ചത്.
‘മേളേ വിഷമിക്കണ്ട, ബസ്സിന്റെ കതവ് തുറക്കും..നിനക്ക് ഇറങ്ങാനാവും’ എന്ന ഒരു പറയുമ്പോലെ തോന്നി

പക്ഷെ, തിലകന്‍ സാര്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ അത്ര മാനിച്ചിരുന്നില്ല എന്നതാണ് മറ്റൊരു അല്‍ഭുതം!

സ്വപ്നങ്ങള്‍ കഴിഞ്ഞപ്പോള്‍ നാടിനേം അമ്മയേയും ഒക്കെ മിസ്സ് ചെയ്യാന്‍ തുടങ്ങി.. അതുകൊണ്ട് അങ്ങ് എഴുതാം എന്നു കരുതി.

സാധാരണ, സ്വപ്നങ്ങള്‍ ഇത്ര വ്യക്തമായി ഓര്‍ക്കാന്‍ കഴിയാറില്ല. 

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹൊ ആത്മയുടെ  പോസ്റ്റുകൾ സാധാരണ കാണുന്നത് ആാപ്പീസിൽ ഇരിക്കുമ്പൊഴാണ്. അത് കാരണം കമന്റാൻ പറ്റില്ല
ഇപ്പൊ ദാ ഒരെണ്ണം രാത്രിയിൽ കിട്ടി 
ദാ കിടക്കുന്നു കമന്റ്
ആത്മെ സ്വപ്നങ്ങൾക്കൊക്കെ അർത്ഥമുണ്ടായിരുന്നെകിൽ എന്ന് ചിലപ്പോൽ ഞാനും വിചാരിക്കും
പക്ഷീ ചിലതൊക്കെ കാണുമ്പോൾ പ്രാർത്ഥിക്കും പടച്ചോനെ വേണ്ടെ വേണ്ടാ ന്ന്

ആത്മ said...

:))

Thanks a lot! Good night Heritage Sir!