Saturday, January 17, 2015

മനുഷ്യന്റെ വില

മനുഷ്യന്റെ വില

 ഈ ഭൂമിയില്‍ എല്ലാ മനുഷ്യര്‍ക്കും ഒരേ നിലയും വിലയും ആണ്.. ഒന്നുമല്ലെങ്കില്‍ ഒരു സമൂഹത്തില്‍.

ഒരാള്‍ മറ്റുള്ളവരെക്കാള്‍ കേമനാണെങ്കിലോ ആണെന്നു ഭാവിച്ചാലോ ഒന്നും കേമനാകാന്‍ പറ്റില്ല, ബാക്കിയുള്ളവര്‍ പിടിച്ച് താഴ്ത്തിക്കോളും. കാരണം അവരെക്കാള്‍ ഉയരാന്‍ അവരുടെ തന്നെ അപ്പ്രൂവലിനുവേണ്ടി കാത്തുനില്‍ക്കുന്ന അയാള്‍ തന്നെ അവരെക്കാള്‍ വിഡ്ഢി അല്ലെ?!

ഒരു കണ്ണാടി കുപ്പിയില്‍ കുറെ പ്രാണികള്‍ അകപ്പെട്ട് അവര്‍ മേല്‍പ്പോട്ടു കയറി രക്ഷപ്പെടാന്‍ ശ്രമിക്കയും വീണ്ടും താഴെ വന്നുവീഴുന്നതും പോലെയാണ് ഈ പരിശ്രമം!

അതുതന്നെ പല നല്ല വ്യക്തികളുടെ ശാപവും മോക്ഷവും.
ശാപം എന്നാല്‍ ഈ വേറിട്ട കഴിവുകള്‍ അവരെ ഒറ്റപ്പെടുത്തുന്നു.
മോക്ഷം എന്നാല്‍ അവര്‍ക്ക് തിന്മകളില്‍ നിന്ന് വേറിട്ട് നില്‍ക്കാനാവുന്നു.

അതല്ല ഒരാള്‍ താന്‍ അല്പം കേമനാണെന്നു കരുതി മുകളില്‍ വലിഞ്ഞുകയറി എന്നിരിക്കട്ടെ, അവന്റെ അധോഗതിയാവുന്നു. കാരണം അവര്‍ കയറി എന്ന ഒറ്റക്കാരണത്താല്‍ താഴെയുള്ളവര്‍ അവനെ കൂട്ടത്തില്‍ കൂട്ടില്ല. നീ വലിഞ്ഞുകയറിയ ഇടത്തില്‍ തന്നെ നില്ല് എന്നു പറഞ്ഞ് പരിഹസിക്കും.

എന്നാല്‍ കയറി എവിടെ പോകാന്‍?! കണ്ണാടികുപ്പിയുടെ മൂടി അടയ്ക്കപ്പെട്ടിരിക്കയാണ്.. മുകളില്‍ എത്രനേരം പറ്റിപ്പിടിച്ചിരിക്കാനാവും?!

ഒന്നും വേണ്ടെന്നു കരുതി തന്റെ കുപ്പിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നവരോടൊപ്പം സഹകരിച്ച്, അവരെ സഹായിച്ച് പോകാന്‍ കഴിയുന്നവര്‍ക്ക് ഭൂമിയില്‍ സമാധാനം!


ഈ മുകളിലോട്ട് കയറാന്‍ ശ്രമിച്ച് താഴെവന്ന് വീഴുന്നവര്‍ ലൌകീകരും
ഒന്നും വേണ്ടെന്നുകരുതി മറ്റുള്ളവരോട് സഹകരിച്ച് പോകുന്നവര്‍ ആത്മീയവാദികളും.

വിജയിച്ചിട്ടും, മറ്റുള്ളവരെക്കാല്‍ കഴിവുകള്‍ ഉണ്ടായിട്ടും താഴെ തറയിലൂടെ നടക്കുന്ന മനുഷ്യര്‍ ഉണ്ട്.. അവര്‍ ആണ് യധാര്‍ത്ഥ വിജയികള്‍, Dr. Abdul Khalam, Steve Jobs (ആപ്പിള്‍), അങ്ങിനെ കുറച്ചുപേര്‍. അവര്‍ക്ക് വിജയത്തിലൂടെ ഒന്നും നഷ്ടപ്പെടുന്നില്ല. മറ്റുള്ളവരെപ്പോലെ ജീവിക്കുവാനാവുന്നു. മനുഷ്യരോടൊത്ത്..

---

1 comment:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അവരെക്കാള്‍ ഉയരാന്‍ അവരുടെ തന്നെ അപ്പൂവലിനു വേണ്ടി കാത്തുനില്‍ക്കുന്ന അയാള്‍ തന്നെ അവരെക്കാള്‍ വിഡ്ഢി അല്ലെ?!

Golden words :)