Thursday, January 1, 2015

ഇന്നലെ ഒന്നാം തീയതി ആയിരുന്നു…


ഇന്നലെ ഒന്നാം തീയതി ആയിരുന്നു. ഇന്നലെ നമ്മള്‍ ഏറ്റവും നല്ല മനുഷ്യര്‍ ആയി ജീവിക്കണം..! അല്ലെങ്കില്‍ സംഭവിക്കുന്നതൊക്കെ ഈ വര്‍ഷം മുഴുവനും ആവര്‍ത്തിച്ചെന്നിരിക്കും!

അല്ല, ഇന്ന് ഒന്നാം തീയതി അല്ല.  ഇന്ന് എത്ര സമയം വരെയും ഉറങ്ങാം.. ഏതുസമയത്തും കുളിക്കാം. എത്ര കോഴികളെയും പോത്തിനേയും ഒക്കെ വേണേലും കൊന്നു തിന്നാം.
ഇന്ന് ഒന്നാം തീയതി അല്ല.  ഇന്ന് എന്തു കുന്നായ്മകളും ആകാം..

ഇന്ന് ഞാന്‍ എന്റെ ഡ്രസ്സ് മറിച്ചാണ് ഇട്ടിരിക്കുന്നത്! ഇന്നലെയാണ് ഇത് സംഭവിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം മുയുമനും..! ദൈവമേ..!!
ഇന്നലെ എന്റെ ഭര്‍ത്താവ് പതിവില്ലാത്തവിധം എന്നോടൊപ്പം വീട്ടുകാര്യങ്ങളില്‍ ഒക്കെ സഹായിച്ചും മറ്റും വീട്ടില്‍ ഉണ്ടായിരുന്നു.. അപ്പോള്‍ ഈ വര്‍ഷം മുഴുവന്‍ ഈ സഹായം പ്രതീക്ഷിക്കാം അല്ലെ,

അല്ല, എന്റെ സംശയം ഈ ഒന്നാം തീയതിപോലെ സൂഷിച്ചും കണ്ടും എല്ലാ ദിവസവും ജീവിച്ചാല്‍ എല്ലാ ദിവസവും നമുക്ക് തന്നെ നന്നാക്കാവുന്നതല്ലെ ഉള്ളൂ..
വര്‍ഷത്തില്‍ ഒരുദിവസം മാത്രം നല്ലവരായാല്‍ അത് ഒരു വര്‍ഷം മുഴുവന്‍ ഫലം ചെയ്യുമെന്ന ആരാണ് പറഞ്ഞുവച്ചത്!

എനിക്ക് ഇന്നലെ ഒന്നാം തീയതിയായി ദൈവത്തിനു പൂവ് ഇടാന്‍ പറ്റിയില്ല, ഒരു അന്ധവിശ്വാസം ആയിരുന്നു അതിന് ഇടയാക്കിയത്.ഒടുവില്‍ ജോലി കൂടി തളര്‍ന്നതുകൊണ്ട് നന്നായി കുളിച്ച് പ്രാര്‍ത്ഥിക്കാനും പറ്റിയില്ല. ദൈവത്തിനായി പ്രത്യേകം ഒന്നും ചെയ്യാന്‍ സംയം കിട്ടാതിരുന്നതുകൊണ്ട്, ഗത്യന്തരം ഇല്ലാതെ ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും ഒടുവില്‍ ദൈവത്തിനായി അങ്ങ് സമര്‍പ്പിച്ചു...

 മനസ്സില്‍ കരുതി. സാരമില്ല ദൈവമേ! അങ്ങ് എന്റെ ഈ ദിവസത്തെയാണ് കണക്കില്‍ കൊള്ളിക്കുന്നതെങ്കില്‍ എനിക്ക് ഒരു പരാതിയും ഇല്ല. പക്ഷെ, അങ്ങ് ഒരു നല്ല കണക്കപ്പിള്ള അല്ലെന്നേ എനിക്ക് പറയാനുള്ളൂ..

കാരണം, മറ്റു ദിവസങ്ങലിലൊക്കെ യാതൊരു ഫലപ്രതീക്ഷയും ഇല്ലാതെ അങ്ങയുടെ സ്നേഹത്തിനായി മാത്രം ഞാന്‍ അങ്ങേയ്ക്ക് പൂക്കള്‍ അര്‍പ്പിക്കുന്നുണ്ട്, സമയം കിട്ടുമ്പോള്‍ ഒക്കെ കുളിച്ചിട്ട് പ്രാര്‍ത്ഥിക്കുന്നുണ്ട്.. സസ്യാഹാരിയും ആവുന്നുണ്ട്..

എനിക്ക് ഒന്നേ പറയാനുള്ളൂ ദൈവമേ! എനിക്ക് ആരുടെയും പ്രീതി കിട്ടാനായി പ്രവര്‍ത്തിക്കാന്‍ അറിയില്ല. എല്ലായ്പ്പോഴും എല്ലാവര്‍ക്കും സ്വീകാര്യം ആയിട്ടുള്ള സത് പ്രവര്‍ത്തികള്‍ ചെയ്യാനാണ് ഇഷ്ടം.. സ്വയം തൃപ്തി തോന്നുന്നവ. അത് അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നും ഉണ്ട്.. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ.. അങ്ങ ഒരു നല്ല പെര്‍ഫക്റ്റ് ആത്മാവാണെന്നും, സത്യത്തിനും ധര്‍മ്മത്തിനും വിലകല്‍പ്പിക്കുന്നും ഉണ്ടെന്ന വിശ്വാ‍സത്തോടെ...

[കാര്യം ഇങ്ങിനെ ഒക്കെ ആണെങ്കിലും ഒന്നാം തീയതിയാണെന്നറിഞ്ഞാല്‍ ഞാനും ഒരല്പം സൂക്ഷിച്ചും കണ്ടും ഒക്കെ ആണ് ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്..പക്ഷെ, അതിലൊന്നും വലിയ കാര്യം ഇല്ലെന്ന് ഉള്ളിന്റെ ഉള്ളില്‍ ഇരുന്ന് ആരോ പറയുന്നും ഉണ്ടെ, അതാണ് ഈ പോസ്റ്റ് എഴുതാന്‍ കാരണം..]

6 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ആത്മാ .. നല്ലൊരു ചിന്ത.. :)

ajith said...

എല്ലാ തീയതിയും ഒന്നാണ്
ശമ്പളത്തീയതി മാത്രം ഇമ്മിണി വല്യ ഒന്ന്!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇന്നലെ നമ്മള്‍ ഏറ്റവും നല്ല മനുഷ്യര്‍ ആയി ജീവിക്കണം..!----------------ശ്ശെടാ ഇത് മിനിയാന്ന് പോസ്റ്റേണ്ടിയിരുന്നു. പോട്ടെ ഇനി അടൂത്ത കൊല്ലം നോക്കാം

ആത്മ said...

ഇട്ടിമാളു അഗ്നിമിത്ര :

Thanks a lot!…:)
Happy to see you here!

ആത്മ said...

ajith:

അതെ..അതു സത്യം ആണ്..:)

ആത്മ said...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage:

ഓഹോ! സാറ് ഇന്നലെ വല്ല കുന്നയ്മകളും കാണിച്ചുകാണും അല്യോ?! ഇനിയിപ്പം ഈ വര്‍ഷം മുഴുവന്‍…ഹൊ!:))