ഇന്നത്തെ ദിവസം തീരെ മോശം അല്ലാതെ കടന്നുപോയി എന്നു പറയാം..
രാവിലെ ഓള്‍ഡ് ഏജ് ഹോമില്‍ പോയി..
'സായാ പെര്ഗി', 'നന്ദി ബാലേ' പഠിച്ചു.. ഞാന്‍ പോയിട്ട്, പിന്നെ വരാം..
ചെറിയ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടില്‍ എത്തി.
കനകദുര്‍ഗ്ഗ (പാര്‍ട്ട് ടൈം ഹെല്‍പ്പര്‍) വന്ന് വീട് വൃത്തിയാക്കി തന്നു.. 'അക്കാ' വിളിച്ചു.. ശാപ്പാട് ശാപ്പിട്ട, തിരിച്ചു പോയി
മക്കളെ വിളിച്ചു.. അവര്‍ ഹാപ്പിയായി കാണപ്പെടുന്നു..
കണവന് റൊമ്പ ബിസിയായി ആരുടെയൊക്കെയോ കാര്യങ്ങള്‍ ചെയ്ത് എവിടെയോ
ഒക്കെ കറങ്ങുകയാവും.. പാവം..
ഇടയ്ക്ക് ഒരു ആന്റി വിളിച്ച് എന്നെ സോഷ്യവല്ക്കരിക്കാന് വെമ്പുന്നു, ഈയ്യിടെ തന്നെ അത് ചെയ്യും എന്ന് സ്നേഹപൂര്‍വ്വം ഭീക്ഷണിപ്പെടുത്തി..
നോമിന് ഒരു സ്നാനത്തിന്റേയും പ്രാര്‍ത്ഥനയുടേയും പിന്നെ സാഹിത്യ രചനയുടെയും കുറവ് മാത്രമേ കാണുന്നുള്ളൂ..
അല്ല എന്റ ഇപ്പോഴത്തെ ചിന്ത, ഈ മേല്‍പ്പറഞ്ഞ ആന്റി വിചാരിച്ചാല്‍ നോമിനെ ശരിക്കും മാറ്റി എടുക്കാന്‍ പറ്റുമോ എന്നതാണ്!
സമൂഹത്തെ വിശ്വാസം ഇല്ലാതെയും ഭയന്നും ഞാന്‍ തന്നെ ഉണ്ടാക്കിയെടുത്ത ഒരു കംഫര്‍ട്ട് സോണില്‍ അല്ലെ നോമിനു ജീവിക്കാന്‍ അറിയൂ എന്ന ഒരു ഭയം…
ഞാന്‍ സ്വയം വിചാരിച്ചാലല്ലെ എനിക്ക് നന്നാവാന്‍? മാറാന്‍ പറ്റൂ.. സമൂഹത്തിലേക്ക് എന്നെ എന്തിനാണാവോ ക്ഷണിക്കുന്നത്! അവിടെ ചെന്ന് പെട്ട ഇരകളെയൊക്കെ പോസ്റ്റ്മോര്‍ട്ടം ചെയ്തു കഴിഞ്ഞുകാണും.. ഇനിയിപ്പോ ക്ലീനായി ആള്‍ക്കാരെ വേണം.. തൊലിയുരിഞ്ഞ് ഉരിഞ്ഞ് ഒടുവില്‍ ചോരപൊടിയും വരെ അവര്‍ നന്നാക്കും.. ഹും!
നെഗറ്റിവിറ്റി പറയല്ല് പറയല്ല് എന്ന് പലപ്രാവശ്യം വിചാരിച്ചതാണ് എങ്കിലും ഒടുവില്‍ അവിടെയേ ചെന്നെത്തൂ..
ഞാന്‍ നോക്കിയിട്ട് സമൂഹത്തെ ധിക്കരിച്ചവരും ബഹിഷ്കരിച്ചവരും ഒക്കെയാണ് നല്ലവരായി പിന്നീട് ഒരിക്കല്‍ സമൂഹം തന്നെ വാഴ്ത്തുന്നത്!
കവികളും സാഹിത്യകാരന്മാരുമൊക്കെ സമൂഹത്തെ കമ്പ്ലീറ്റായി ഇഗ്നോറ് ചെയ്ത് സ്വയം പണിഞ്ഞെടുക്കുന്ന ഒരു സാങ്കല്പിക ലോകത്തില്‍ ആണ് ജീവിക്കുന്നത്.
രാഷ്ട്രീയക്കാര്‍ എപ്പോഴും എവിടെയും അപ്പപ്പോള്‍ നടമാടുന്ന വ്യവസ്ഥിതികളെ ധിക്കരിക്കുന്നവരും..
അവരെയൊക്കെയാണ് സമൂഹത്തിന് ആവശ്യവും!.. പിന്നെ എന്തോന്ന് സമൂഹം!
അവനവന്റെ ഉള്ളിലെ വെളിച്ചത്തെയും നന്മയേയും വിശ്വസിച്ച് ജീവിക്കുക..

2 comments:
അവനവന്റെ ഉള്ളിലെ വെളിച്ചത്തെയും നന്മയേയും വിശ്വസിച്ച് ജീവിക്കുക..>>>>> അതുതന്നെ. ഇടയ്ക്കിടയ്ക്കൊക്കെ സ്വയം പരിശോധിക്കയും വേണം
അതെ...! :)
Post a Comment