Wednesday, December 17, 2014

അനന്തം അജ്ഞാതം അവര്‍ണ്ണനീയം.. ഈ ലോക മാഹാത്മ്യം!

നാം അറിയാതെ നമ്മെ ഈ ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്ന ചില വിശ്വാസങ്ങള്‍ ഉണ്ട്..

നുമ്മടെ ജയലളിതയെ ജയിലില്‍ പിടിച്ചിട്ടപ്പോള്‍ മനം നൊന്ത് ആത്മഹത്യ ചെയ്തവര്‍ അവരെ പ്രേമിച്ചവര്‍ ആയിരുന്നോ?! പ്രായത്തില്‍ അവര്‍ക്കൊപ്പം ഉള്ളവര്‍ ആയിരുന്നോ?! അതുപോലെ മഹാത്മജി മരിച്ചപ്പോഴും ഇന്ദിരാഗാന്ധി മരിച്ചപ്പോഴും ഒക്കെ കരഞ്ഞവര്‍ കാണും. അവര്‍ പ്രായവും തരവും പ്രേമവും നോക്കിയാണോ അതൊക്കെ ചെയ്തത്!

അപ്പോള്‍ ഈ പ്രായത്തിനും പ്രേമത്തിനും ഒക്കെ ഉപരിയായി മനുഷ്യഹൃദയങ്ങളില്‍ മറ്റു ചില വിശ്വാസങ്ങളും വിചാരങ്ങളും ഒക്കെ കാണും.. അവര്‍ പോലും അറിയാതെ അവരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ചില വ്യക്തികള്‍.. വിശ്വാസങ്ങള്‍..


അതുപോലെ, നമ്മള്‍ ഇനി എത്ര ജന്മങ്ങള്‍ ജനിച്ചാലും നമ്മള്‍ നമ്മളായി തന്നെ ഇരിക്കും..  ഇതേ വിശ്വാസങ്ങള്‍, ഇതേ ഇടപെടലുകള്‍..

ഇപ്പോള്‍ കാണുന്ന ആളെ അടുത്ത ജന്മത്തില്‍ കണ്ടാലും ഈ വിധം ഒരു സമീപനം ആയിരിക്കും നമുക്ക് തോന്നുക..

ജീവിതം തിരിച്ച് ഒരിക്കല്‍ക്കൂടി ജീവിച്ചാലും നമ്മള്‍ ഇതേ പോലെ തന്നെ അനുകരിക്കും..

നമുക്ക് നമ്മുടെ കാഴ്ച്ചപ്പാടിനെ/ആത്മാവിനെ മാറ്റാന്‍ കഴിയും എന്ന് എനിക്കറിയില്ല

കാരണം, ഞാന്‍ വിചാരിച്ചിരുന്നു, ഞാന്‍ വലുതായി. ഇപ്പോള്‍ പണ്ടു എന്നെ വിരട്ടിയിരുന്ന ആളെ കാണുമ്പോള്‍ വ്യത്യസ്തമായി എനിക്ക് എന്റെ ധൈര്യം കാട്ടണം അല്ലെങ്കില്‍ പണ്ട് എനിക്ക് അന്ധമായ ആരാധന തോന്നിയ ഒരു വ്യക്തിയോട് ഒരു പ്രത്യേകതയും ഇല്ല എന്ന് കാട്ടണം;

എന്നെ കളിയാക്കുന്ന ആളെ വിരട്ടണം;

ഞാന്‍ കൊടുമപ്പെടുത്തിയ വ്യക്തിയെ മാനിക്കണം..എന്നൊക്കെ..

പക്ഷെ, വീണ്ടും ആ വ്യക്തികളെ കാണുമ്പോള്‍ നമ്മള്‍ വീണ്ടും അതേ സമീപനത്തിലേക്ക് തന്നെ അറിയാതെ വഴുതി വീഴുന്നതുകാണാം..

അമേരിക്കയിലോ റഷ്യയിലോ പോയി തിരിച്ചുവന്നാലും, പ്രായം ഒരു പത്തെഴുപതായാലും നമ്മില മാറാതെ നില്‍ക്കുന്ന ഒരു നമ്മള്‍ ഉണ്ട്..

അത് മാറ്റാന്‍ സാധിക്കുമോ എന്ന് എനിക്കറിയില്ല.. നമുക്ക് നമ്മെ മാറ്റാന്‍ ശ്രമിക്കാം മാറാന്‍ ശ്രമിക്കാം..

പക്ഷെ, ഇനി  അതും ഒരു പ്രീ പ്ലാന്‍ഡ് ആയിരിക്കുമോ?!


ഇനി മറ്റൊരു കോ ഇന്‍സിഡെന്റ് പറയാം..

എനിക്ക് ഈയ്യിടെയായി ജ്ഞാനപ്പാന യോട് ഭയങ്കര പ്രേമം!

നോക്കിയപ്പോള്‍ ഏഷ്യാനെറ്റിലെ സ്വാമിയും ജ്ഞാപ്പാനയെ പറ്റിയാണ് കുറച്ചു ദിവസമായി വിവരിക്കുന്നത്!

എന്തേ എനിക്കും അവര്‍ക്കും ഒരുമിച്ച് തോന്നാന്‍?!

അപ്പോള്‍ എന്തൊക്കെയോ അജ്ഞാതമായ ഒരു ശക്തി ഈ ലോകത്തില്‍ ഉണ്ട്
അതുപോലെ,

 കഴിഞ്ഞ ആഴ്ച്ച നോക്കിയപ്പോള്‍ ഒരു സീരിയലിന്റെ സീസണ്‍ 1 ഒഴിച്ച് ബാക്കിയൊക്കെ ഉണ്ട് എനിക്ക്.  ഒരു ഷോപ്പില്‍ ചെന്നപ്പോല്‍ അവരുടെ ഔട്ലെറ്റില്‍ ഒന്നും ഇല്ല, അവര്‍ വിളിച്ചു ചോദിച്ചു..

അപ്പോള്‍ പിന്നെ ആശ ഉപേക്ഷിച്ചു..

എങ്കിലും കഴിഞ്ഞ ദിവസം ഷോപ്പിങ്ങിനു പോയപ്പോള്‍ ചുമ്മാ ആ സി. ഡി ഷോപ്പ് ഒന്ന് വിസിറ്റ് ചെയ്ത് ആത്മ സംതൃപ്തി വരുത്താം എന്നൊരു തോന്നല്‍.. ഒപ്പം അവരുടെ ഷെല്‍ഫില്‍ സീസണ്‍ 1 ഇരിക്കുന്നതായി ഒരു ഭാവനയും മിന്നി മറഞ്ഞു

ചെന്നു നിന്നത് ഷോപ്പിന്റെ മുന്നില്‍, ആ സി. ഡി. യുടെ മുന്നില്‍..!
എനിക്ക് വിശ്വസിക്കാനായില്ല!!
അപ്പോള്‍?!

അങ്ങിനെ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, നമ്മുടെ വിചാരങ്ങള്‍ ഒക്കെ ഈ പ്രകൃതിയോട് ബന്ധപ്പെട്ടിട്ടുണ്ട്..

എന്തൊക്കെയോ നമുക്കജ്ഞാതമായ സത്യങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്..

2 comments:

ajith said...

അനന്തം അജ്ഞാതം... സംശയമില്ല

ആത്മ said...


അതെ...!