Wednesday, November 19, 2014

സ്നേഹം vs വെറുപ്പ്...

സ്നേഹത്തിനെപ്പോലെ തന്നെ വെറുപ്പിനും ജീവിതത്തില്‍ വലിയ ഒരു പങ്കുണ്ട്..
ചിലപ്പോഴൊക്കെ സ്നേഹത്തെക്കാളും വെറുപ്പാണ് നമുക്ക് ശക്തി തരുന്നത്..

ചില ഭാര്യാ ഭര്‍ത്താക്കന്മാര്‍ മിണ്ടാതെ വെറുപ്പ് ഭാവിച്ച് നടക്കുന്നത് കണ്ടിട്ടുണ്ടോ!
അത് അവര്‍ പരോക്ഷമായി അന്യോന്യം ശക്തി പകരുകയാണ്..

ഒരുമിച്ച് നിന്ന് ജീവിതത്തില്‍ തോറ്റുപോകുന്നതില്‍ ഭേദം. രണ്ടുപേരും വേറേ വേറേ നിന്ന് പ്രതിബന്ധങ്ങള്‍ നേരിടാന്‍ പരസ്പരം അറിയാതെ അവര്‍ വെറുപ്പ് കൊണ്ട് ശക്തി പകരുകയാണ്..

ഈ പിണക്കങ്ങള്‍ക്കിടയില്‍ കടന്നുവരുന്ന ഇണക്കങ്ങള്‍ വളരെ ഭയാനകം ആയി തോന്നുന്നത് അതുകൊണ്ടാണ്..

മുങ്ങാന്‍ പോകുന്ന ഒരു തോണിയില്‍; അല്ലെങ്കില്‍ ഒരുപക്ഷെ മുങ്ങിയേക്കാവുന്ന തോണിയില്‍ ഒരുമിച്ച് അകപ്പെട്ടപോലെ

ആര്‍ക്കും രക്ഷപ്പെടാനാകാതെ.. ഇണക്കങ്ങള്‍ നമ്മെ ദുര്‍ബലരാക്കുന്നതും അതുകൊണ്ടാണ്..

പിണക്കങ്ങളില്‍ ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍ ആരെങ്കിലും ഒരാള്‍ രക്ഷപ്പെട്ടോട്ടെ എന്ന മനോഭാവം ആണ്..


മാതാപിതാക്കളും പ്രായമായ മക്കളും തമ്മിലും ഇത്തരം വെറുപ്പും വിദ്വേഷവും കടന്നുവരാറുണ്ട്..

മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്ന് സ്വന്തം മക്കളെ വെറുപ്പ് കൊണ്ട് ആട്ടി അകറ്റും ചില മാതാപിതാക്കള്‍.. തങ്ങള്‍ മുങ്ങിത്താഴുന്നത് മക്കള്‍ കാണാതിരിക്കാന്‍..

മക്കള്‍ അത് അക്സപ്റ്റ് ചെയ്യാന്‍ ശക്തിയില്ലാത്തതിനാല്‍ വെറുപ്പിന്റെ മുഖം മൂടി ഇടുന്നു…

1 comment:

ajith said...

വെറുപ്പ് എന്നതൊന്നില്ലത്രെ. സ്നേഹമില്ലായ്മയാണത്രെ വെറുപ്പ്!!!