Wednesday, November 19, 2014

ജീവിതം ഒരു അജ്ഞാത യാത്ര..

നാം സ്വയം യാത്ര ചെയ്തില്ലെങ്കിലും ഒടുവില്‍ അവസാനിക്കുന്ന ഒരു യാത്ര.
വഴിയറിയില്ല എങ്കിലും ലക്ഷ്യമറിയില്ലയെങ്കിലും തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു യാത്ര..

അതെ ജീവിതം ഉടനീളം ഒരു യത്രയാണ്.. ലക്ഷ്യം ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ അവസാനിക്കും എന്നറിയാമെങ്കിലും അജ്ഞത നടിക്കുന്നവര്‍..
നാം സ്വയം യാത്ര ചെയ്തില്ലെങ്കിലും ഒടുവില്‍ അവസാനിക്കുന്ന ഒരു യാത്ര.
ആരോ തെളിച്ചുകൊണ്ടിരിക്കുന്ന ഒരു വണ്ടിയില്‍ എന്നപോലെ നാം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു.. അതുകൊണ്ടുതന്നെ പലപ്പോഴും പലരും ഈ യാത്രയില്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഇതികര്‍ത്തവ്യാമൂഢയായിപ്പോകുന്നു..

എനിക്ക് ഈ യാത്രയ്ക്കിടയില്‍ മനസ്സിലായ ചില സത്യങ്ങള്‍ ഞാന്‍ പങ്കുവയ്ക്കാം..

‘energy cannot be created or destroyed‘, എന്നാല്‍ ഉള്ള എനര്‍ജി കൊണ്ട് നാമൊക്കെ സര്‍വൈവ് ചെയ്തോളണം എന്നും അര്‍ത്ഥം ഉണ്ട്.. എന്നുവച്ചാല്‍, ഒന്നു ചീഞ്ഞാലേ മറ്റേതിനു വളമാകൂ എന്നതാണ് ഈ ഭൂമിയിലെ യധാര്‍ത്ഥ നിയമം..

ഞാം ജയിക്കണം ജയിക്കണം എന്നു പറയുമ്പോള്‍ അതിന്റെ നേരെ വിപരീതം ആണ് സംഭവിക്കുന്നത്.. തോല്‍പ്പിക്കണം തോല്‍പ്പിക്കണം..(ആരെയൊക്കെയോ)
എന്നാലെ നമുക്ക് ജയിക്കാനാവൂ.. സ്വയം തോറ്റുകൊടുത്താലും തോല്‍പ്പിക്കപ്പെട്ടാലും ഒക്കെ ഒരേ ഗതി തന്നെ..

ദൈവത്തിനു ജയിക്കുന്നവനോടായിരിക്കും പ്രിയം. കാരണം ജയിക്കുന്നവരാണല്ലൊ ദൈവത്തെ നിലനിര്‍ത്തുന്നത്.. ദൈവത്തിന്റെ ശരീരത്തിലെ തന്മാത്രകള്‍ മാത്രമാണ് നാം.. നമ്മുടെ ഒരോ ജയവും തോല്വിയും ഒക്കെ ദൈവത്തെ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ്..

നാം മറ്റോരാളുടെ മുന്നില്‍ തോല്‍ക്കുമ്പോള്‍ ഓര്‍ക്കുക, ആ ആളാണ് നമ്മെക്കാള്‍ ദൈവത്തിന്റെ നിലനില്‍പ്പിന് ആവശ്യം! നാം ജയിക്കുമ്പോഴും ഇതേ നിസ്സംഗത പുലര്‍ത്തുക.. നമ്മുടെ ജയം ദൈവത്തിന് ആവശ്യം ആണ് .. അത്രതന്നെ.. 
അല്ലാതെ നമുക്കായി ഒരു പ്രത്യേക നിയമങ്ങള്‍ ഒന്നും ദൈവം വച്ചിട്ടില്ല..

ഒരുകണക്കിന് ദൈവത്തിനുപോലും നിയന്ത്രണം ഇല്ല ഇക്കാര്യങ്ങളില്‍.. പ്രകൃതിയുടെ നിയമങ്ങള്‍.. ജീവന്റെ നിയമങ്ങള്‍..

ഏതോ ഒരു ശക്തിയുടെ നിലനില്‍പ്പിനയി, ജീവന്‍ നിലനിര്‍ത്താനായി പരസ്പരം പടപൊരുതുന്ന വെറും കൃമികള്‍ ആണ് നാമെല്ലാം..

മതവാദിയായാലും അല്ലാത്തവരും ഒക്കെ. ഏതോ ഒരു അജ്ഞാത ശക്തിയുടെ നിലനില്‍പ്പിനായാണ് പ്രത്യക്ഷമായും (തീവ്രവാദങ്ങള്‍) പരോക്ഷമായും പടവെട്ടുന്നത്. ഏതോ ഒരു അജ്ഞാത ശക്തിയുടെ നിലനില്‍പ്പിനായാണ് അന്യോന്യം വെറുക്കുകയും സ്നേഹിക്കയും ഒക്കെ ചെയ്യുന്നത്..

നാം ജയിക്കുന്നു/നിലനിര്‍ത്തുന്നു എന്നാല്‍, നമ്മള്‍ ദൈവത്തെ ജയിക്കാന്‍/നിലനിര്‍ത്താന്‍  സഹായിക്കുന്നു.. തോല്‍ക്കുമ്പോള്‍ ആ ശക്തിയുടെ നിലനില്‍പ്പിന് എതിരാവുന്നു.. അത് നമ്മെ ഇല്ലാതാക്കുന്നു..കാരണം ആ ശക്തിയ്ക്ക് ഉതകാത്തതിനൊന്നും ഈ ഭൂമിയില്‍ നിലനില്‍പ്പില്ല.

2 comments:

ajith said...

ജീവിതം ഒരു യാത്രയാകുന്നു. തീര്‍ച്ച

ആത്മ said...

അതെ..:)