Tuesday, November 11, 2014

ഈ നിമിഷവും, ചെയ്യേണ്ടവയും, പിന്നെ ഒരു ആത്മാവും...

ഈ നിമിഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കാം നമുക്ക് ഇടയ്ക്കിടെ..

ഒരല്പം മുന്‍പ് എന്റെ ചിന്തകള്‍, ആഗ്രഹങ്ങള്‍ ഒക്കെ പലതിലായി കിടന്ന് കുരുങ്ങി എനിക്ക് എന്നെ വേര്‍തിരിച്ചെടുക്കാനാവാതെ വിഷമിച്ചു.. എന്തു ചെയ്താലാണ് ഞാന്‍ ശരി ചെയ്യുക എന്ന ഒരു ഉല്‍ക്കണ്ഠ..

റെസ്റ്റ് കൂടിപ്പോയാല്‍ അത് പശ്ചാത്താപം ആയി എന്തെങ്കില്‍ പാചകം ചെയ്താലാണോ, വീടിനുവേണ്ടി എന്തെങ്കിലും ചെയ്താലാണോ എന്തു ചെയ്താലാണ് എന്റെ ജീവിതം ശരി ആവുക എന്ന ഒരു അങ്കലാപ്പ്
ട്വിറ്ററില്‍ വല്ലതും എഴുതിയാലാണോ, ഒരു ബുക്ക് വായിച്ചാലാണോ ഞാന്‍ പ്രയോജനമുള്ളത് ചെയ്യുക (ആര്‍ക്ക്?!) എന്ന കണ്‍ഫ്യൂഷന്‍!

ചുരുക്കത്തില്‍ എനിക്കായി ഒരല്പ സമയം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വെപ്രാളം.. ഞാന്‍ ഇതല്ല ചെയ്യേണ്ടത്.. മറ്റെന്തോ ആണ്.. എന്ന ഒരു സംശയം..

ഒടുവില്‍.. അതല്ല, ആദ്യം ഞാന്‍ എന്നോടൊപ്പം ഒരല്പ സമയം ചിലവഴിച്ചോട്ടെ, എന്നാലേ എനിക്ക് മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവൂ എന്ന് ഉള്ളിലിരുന്ന ആരോ മന്ത്രിക്കും പോലെ..

അങ്ങിനെ അല്പം സ്വയ നിന്ദയോടെയാണെങ്കിലും ഞാന്‍ എനിക്കായി ഒരല്പ സംയം ഒരിടത്ത് ഇരുന്നു.. സ്വച്ഛമായി.. ജീവിതത്തിലുടനീളം ചെയ്യാനായി പെന്‍ഡിങ്ങില്‍ കിടക്കുന്ന എല്ലാം തല്‍ക്കാലം നീക്കി വച്ചു.. എല്ലാം കൂടി ഒരുമിച്ച് തീര്‍ക്കാനും ആവില്ലല്ലൊ!

നമ്മള്‍ ഏകാന്തതയില്‍ ഇരിക്കുമ്പോള്‍ നമ്മുടെ ദിവസത്തിന്റെ ആ സമയങ്ങള്‍ സൂം ചെയ്ത് വലുതാവുന്നു.. ആ പ്രത്യേക സമയത്തിലെ ഓരോ ചെറിയ സംഭവങ്ങളും നമ്മുടെ മനസ്സില്‍ പതിയുന്നു..

പുറത്ത് മഴ പെയ്യുന്ന ശബ്ദം.. കിളികള്‍ ചിലയ്ക്കുന്നത്.. മുറിക്കുള്ളില്‍ ആരോ പാട്ട് കേള്‍ക്കുന്ന ശബ്ദം.. അകലെയെങ്ങോ കൂടെ പാഞ്ഞു പോകുന്ന വാഹനത്തിന്റെ നേരിയ ഇരമ്പല്‍..

ഒരു ദിവസത്തെ, അല്ലെങ്കില്‍ നമ്മുടെ ജീവിതത്തെ തന്നെ ആകെമൊത്തം ചുമന്നുകൊണ്ടാണ് നാം പലപ്പോഴും നടക്കുക.. അതിലെ സ്വപ്നങ്ങള്‍, നിരാശകള്‍, എന്നിങ്ങനെ ആവശ്യം ഇല്ലാത്തതും ഉള്ളതും എല്ലാം കൂടി മുതുകിലേറ്റി, അതിന്റെ ഭാരവുമായാണ് നാം ഓരോ നിമിഷവും നീങ്ങുന്നത്..
ഈ പ്രത്യേക നിമിഷത്തില്‍ എത്തുമ്പോള്‍ , സൂം ചെയ്ത് ഈ പ്രത്യേക നിമിഷത്തില്‍ മാത്രം നാം ഇരിക്കുമ്പോള്‍ നമ്മുടെ ഇന്നലെകള്‍, അതിലെ നിരാശകള്‍ അവിടെ ഇറക്കിവയ്ക്കപ്പെടുന്നു…
ഭാവിയിലെ സ്വപ്നങ്ങളും ഭയാശങ്കകളും അങ്ങ് ദൂരെ മാറി മറയുന്നു… നാം ഇന്നിന്റെ , ഈ നിമിഷത്തിന്റെ അഥിപര്‍ ആകുന്നു..

നഷ്ടം ഒന്നും വരില്ല, ഒരു ദിവസത്തില്‍ ഒരല്പ സമയം സമയത്തോടൊപ്പം സഞ്ചരിച്ചാല്‍..
ഈ നിമിഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കാം നമുക്ക് ഇടയ്ക്കിടെ.

ആവശ്യമുള്ളവയെ നമുക്ക് ഇഷ്ടപ്പെടാന്‍ പഠിക്കാം…

ഞാന്‍ അല്പ സമയം മുറ്റം ഒക്കെ വൃത്തിയാക്കി, കളകള്‍ ഒക്കെ പറിച്ചു കളഞ്ഞു..
ഇതൊക്കെയാണോ ശരിക്കും ഞാന്‍ ചെയ്യേണ്ടവ?!

കളകള്‍ ഇനിയും വളരും..!

അപ്പോള്‍ അടുത്ത വീട്ടിലെ മോസ്റ്റ് മോഡേണ്‍ ആയി ജീവിച്ച ഒരു ചീന സ്ത്രീയെ ഓര്‍മ്മ വന്നു

അവര്‍ ഒരിക്കല്‍ അവരുടെ വീടിനകം കാട്ടി തന്നു.. പ്രൂണ്‍ ചെയ്ത ചെടികളും മറ്റും ഒക്കെയായി അവരുടെ വീടിനകം ഒരു സ്വര്‍ഗ്ഗലോകം പോലെ തോന്നി.. അപ്പോള്‍ ക്ഷയിച്ചു തുടങ്ങിയ ഒരു സ്വര്‍ഗ്ഗലോകം!
കാരണം അവര്‍ക്ക് ആരോഗ്യം ക്ഷയിച്ചു വരികയായിരുന്നു…
അവരുടെ ആരോഗ്യം ക്ഷയിച്ചപ്പോള്‍ ചെടികള്‍ തോന്നിയപോലെ വളര്‍ന്നു ഒടുവില്‍ പ്രകൃതി ജയിച്ചു അവിടെയും!
അപ്പോള്‍ ഒരുപാ‍ട് സമയം എടുത്ത് അവര്‍ ചെയ്ത ജോലികളൊക്കെയോ?!
എന്തുചെയ്താലായിരുന്നു അവരുടെ ജീവിത വിജയിച്ചു എന്നു കണക്കാക്കാന്‍ പറ്റുക?!

എനിക്ക് തോന്നുന്നത് അവര്‍ക്ക് അത് ഒരു പാഷന്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ അതില്‍ ചിലവാക്കിയ സമയം നഷ്ടമായിക്കാണില്ല. 

അതല്ല എന്തെങ്കിലും നേട്ടം പ്രതീക്ഷിച്ചോ, ശാശ്വതമാണെന്നു കരുതിയോ ആണ് അതിനുവേണ്ടി അവര്‍ പ്രയത്നിച്ചതെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ വലിയൊരു നഷ്ടമായി തോന്നുണ്ടാവും!

അപ്പോള്‍ എന്താണ് ശരിക്കുള്ള കര്‍മ്മം?!
അവനവന് ആത്മസംതൃപ്തി.. ഒപ്പം അത് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നതും ആവണം..

കള പറിച്ചു കളയാന്‍ ചിലവാക്കിയ സമയം വീട്ടില്‍ ചെയ്യേണ്ട മറ്റ് അത്യാവശ്യ കാര്യങ്ങള്‍ മുടക്കിയാണ് ചെയ്തത് എങ്കില്‍ അത് നഷ്ടമായി..

ഏറ്റവും ആവശ്വ്യവും , ഒപ്പം ഇഷ്ടവുമുള്ള ജോലി നമുക്ക് ചെയ്യാം അല്ലെങ്കില്‍  ആവശ്യമുള്ളവയെ നമുക്ക് ഇഷ്ടപ്പെടാന്‍ പഠിക്കാം…

….

ഇനി  അലപ്ം ഫിലോസഫി ആവാം

നമ്മെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നത് നാം (നമ്മുടെ ആത്മാവ്) മാത്രമാണ്.

ടിറ്ററില്‍ ഞാന്‍ പരിചയപ്പെടുത്തുന്ന ഞാന്‍ എന്റെ സ്വഭാവത്തിന്റെ ഒരംശം മാത്രം ആയിരിക്കും

നോട്ട് ദി പോയിന്റ് സ്വഭാവം.. സ്വഭാവം എന്നാല്‍ നാം അല്ല. നമ്മുടെ ആത്മാവും അല്ല. നമ്മുടെ ചിന്തകളും പ്രവര്‍ത്തികളും മാത്രം!

ബ്ലോഗിലും പ്ലസ്സിലും ഒക്കെ എന്റെ ഓരോ വശങ്ങള്‍ വെളിപ്പെടുത്തുമായിരിക്കും

ഞാന്‍ എന്റെ മക്കളോട് ഇടപെടുമ്പോള്‍ ഏറ്റവും നല്ല ഒരു അമ്മയാവാന്‍ ശ്രമിക്കും

ഒരു കൂട്ടുകാരി എന്നില്‍ കാണുന്ന ഗുണങ്ങളും ദോഷങ്ങളും ആയിരിക്കില്ല 
ഒരു ബന്ധു കാണുക..

ഓരോരുത്തരും അവരവരുടെ ആങ്കിളില്‍ കൂടി നമ്മെ കാണുന്നു.. അല്ലെങ്കില്‍ നാം അവരോട് വെളിപ്പെടുത്താന്‍ അഗ്രഹിക്കുന്ന നമ്മെ മാത്രം അവര്‍ അറിയുന്നു

ചുരുക്കത്തില്‍, നമ്മളെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നത് നമ്മുടെ ആത്മാവ് മാത്രമേ ഉള്ളൂ 

 

7 comments:

ajith said...

നല്ല ചിന്തകള്‍

Shahid Ibrahim said...

അവസരോജിച്ചതായ പോസ്റ്റ്‌ .ആശംസകള്‍.

Shahid Ibrahim said...

WORD വെരിഫികേഷന്‍ ഒഴിവാക്കാമായിരുന്നു.
കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..

ചെറുത്* said...

ചിന്തിച്ചാലൊരു അന്തോം ഇല്യ...........ചിന്തിച്ചില്ലേലൊരു കുന്തോം ഇല്യാന്ന് ചെറുതിനോടാരൊ ഒരിക്കൽ പറഞ്ഞിരുന്നു.

ആത്മ said...

ajith:

thanks!

ആത്മ said...

Shahid Ibrahim:

Thanks for the complement..
word verification മാറ്റാം..

ആത്മ said...

ചെറുത്:

അതെ അതെ..:)