Sunday, November 9, 2014

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍...

എനിക്ക് പലപ്പോഴും ഓടിവന്ന് എഴുതണം എന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ആഗ്രഹം ഉപേക്ഷിച്ചതാണ് ബ്ലോഗൂ.. കാരണം.. ഇപ്പോഴത്തെ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ള കവിതയോ കഥയോ അല്ലല്ലൊ നമ്മള്‍ പങ്കുവയ്ക്കുന്നത്..

പച്ചയായ ജീവിത യാധാര്‍ത്ഥ്യങ്ങള്‍ അല്ലെ?!
അത് ആര്‍ക്കും അത്ര ഇഷ്ടപ്പെടില്ല. വിലതരില്ല.. കൂടാതെ സാഹിത്യം ആവുകയും ഇല്ല..

പക്ഷെ, അതല്ലല്ലൊ, മുഖം മൂടിയില്ലാതെ നമ്മുടെ ജീവിതത്തെ മൂന്നാമതൊരാളായി മാറിനിന്ന് കണ്ട് സ്വയം വിലയിരുത്തുകകൂടിയല്ലെ ഞാന്‍ ചെയ്തുകൊണ്ടിരുന്നത്!

അങ്ങിനെ ചെയ്യുമ്പോള്‍ എനിക്ക് സ്വയം നന്നാകാം.. എന്റെ തെറ്റുകളോ ശരികളോ ഉണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കണ്ട് മനസ്സിലാക്കാം.. എന്നിങ്ങനെ ചില കൊച്ചു കൊച്ചു വലിയ ഗുണങ്ങളും അതുകൊണ്ട് ഇല്ലെ?!

അതുകൊണ്ട് ഞാന്‍ വീണ്ടും വന്നു ബ്ലോഗൂ

അല്ലെങ്കിലും ഇപ്പോള്‍ പൊതുവായൊരു തെറ്റോ ശരിയോ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്..
അതുകൊണ്ട് തന്നെ ഒന്നും വേര്‍തിരിച്ചെടുക്കാനും ആവില്ല..

മുഖം മൂടിയിട്ടും ഭയന്നുമൊക്കെ ജീവിക്കയും എഴുതുകയും ചെയ്ത് അപ്രകാരം ആയി ഞാനിപ്പോള്‍. എനിക്ക് ഞാന്‍ കടന്നുപോകുന്ന പാത വ്യക്തമല്ലാതായി തുടങ്ങിയിരിക്കുന്നു.. അത് പറ്റില്ല. എനിക്ക് ഞാന്‍ ജീവിക്കുന്ന ജീവിതം, സഞ്ചരിക്കുന്ന വഴി ഒക്കെ മനസ്സിലാക്കണം..

ഇന്ന് ഞാന്‍ എങ്ങും  പോകാതെ വീട്ടില്‍ ഇരിക്കാന്‍ പോകയാണ് ബ്ലോഗൂ.. കാരണം ഇന്നൊരുദിവസം എനിക്ക് എന്നെ ഞാനായി കാണണം..

ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും.. ചിലപ്പോല്‍ അത് ഒരു സിനിമ കാണല്‍ ആവാം. അല്ലെങ്കില്‍ ഒരു ചെറിയ ഷോപ്പിങ്ങ്.. അതല്ലെങ്കില്‍ ഒരു ബുക്ക് വായിക്കും.. അങ്ങിനെ എന്തെങ്കിലും..

നമ്മള്‍ നമ്മളെ വീണ്ടെടുത്ത് സംരക്ഷിച്ചാലല്ലെ നമുക്ക് നമ്മെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്യിക്കാനാവൂ..

അങ്ങിനെ ഒരു ദിവസം ആണ്..

എന്നെ വീണ്ടെടുക്കുമ്പോള്‍ എനിക്ക് എന്റെ പാത വ്യക്തമാവും.. എന്റെ കാഴ്ച്ചപ്പാടുകള്‍ തിരിച്ചറിയാനാവും.. അപ്പോള്‍ വീണ്ടും വരാം..

സ്വന്തം
ആത്മ

8 comments:

ചെറുത്* said...

തഥാസ്തു!

ബഹുജനം പലവിധം.
അവരൊക്കേം ഇഷ്ടപ്പെടുന്നതും വിലതരുന്നതും മാത്രമെ എഴുതൂ എന്നൊക്കെ വാശിപിടിച്ചാൽ.......ഹ്ഹ്ഹ്ഹ്ഹ്

ajith said...

എഴുതൂ. വല്ലപ്പോഴും കടന്നുവരുന്ന ഒരു സഞ്ചാരി പിന്നെയെന്നെങ്കിലും വായിച്ചേക്കാം!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

യാധാര്‍ത്ഥ്യങ്ങള്‍ അല്ല യാഥാര്‍ത്ഥ്യങ്ങൾ 

ബാക്കി പിന്നെ പറയുന്നില്ല. ഇത്രയും നാൾ കഴിഞ്ഞെങ്കിലും എന്തെങ്കിലും എഴുതിയ ആത്മയെ  നിരുൽസാഹപ്പെടുത്താൻ പാടീല്ലല്ലൊ

എന്തെങ്കിലും ഒക്കെ എഴുതൂ നമ്മളൊക്കെ അല്ലെ ഇവിടെ ഉള്ളു

ആത്മ said...

ചെറുത്:

നന്ദി!:)

ആത്മ said...

ajith:

അതെ അതെ..:)
നന്ദി!

ആത്മ said...

ഹെറിറ്റേജ് സര്‍:
സാറിന് സമയവും സൌകര്യവും ഉള്ളപ്പോഴൊക്കെ തെറ്റ് തിരുത്തി തരിക..
അതിനും വേണ്ടേ ഒരു വിശാല ഹൃദയം ഒക്കെ…

നന്ദി!


ഞാനും തെറ്റ് വരുത്താതെ എഴുതാന്‍ ശ്രമിക്കാം..:)

Rehna Khalid said...

നാം നമുക്ക് വേണ്ടിയാ ജീവിക്കുന്നത് എന്നറിയുമ്പോൾ ആണ് മറ്റുള്ളവർ നമ്മെ കൂടുതൽ സ്നേഹിക്കുന്നത് :)

കുഞ്ഞൂസ് (Kunjuss) said...

ആത്മാ, എഴുതിക്കൊണ്ടേയിരിക്കൂ.... മറ്റുള്ളവർക്ക് വേണ്ടിയല്ലാതെ... !!