Tuesday, October 7, 2014

മാനുഷ്യരെല്ലാരുമൊന്നുപോലെ...ഓണം, കുശുമ്പ്,

ഓണത്തിനെ കുറിച്ച് രണ്ട് വാക്കി എഴുതിക്കോട്ടെ, എഴുതാതെ ഉറങ്ങാനാവുന്നില്ല, അതാണ്..

ഓണം എന്നാല്‍ പണ്ടെന്നോ മനുഷ്യര്‍ കുശുമ്പും കുന്നായ്മയും ഇല്ലാതെ എല്ലാവരും ഒന്നുപോലെ എല്ലാം അനുഭവിച്ച് വലിപ്പച്ചെറുപ്പം ഒന്നും ഇല്ലാതെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും സുഭിഷതയോടെ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മയ്ക്കായാണല്ലൊ!

എന്റെ കൊച്ചിലേ ഒക്കെ ഓണം വരുമ്പോള്‍ ഈ സുഭിഷത ഞാന്‍ നാടെങ്ങും കണ്ടിരുന്നു.. അയല്‍പക്കങ്ങളിലും… ഉള്ളവനും ഇല്ലാത്തവനും എന്ന ഭേദമില്ലാതെ എല്ലാവരും ഒരുപോലെ ആ പത്തുദിവസങ്ങളില്‍ സന്തോഷിച്ചിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്നൊക്കെ അന്വര്‍ത്ഥമായിരുന്നു?

പിന്നീട് അന്യനാട്ടില്‍ വന്നപ്പോള്‍ ഓണം കുറച്ചുകൂടി നിറമുള്ളതായി തീര്‍ന്നു.
പണ്ട് തിരുവനന്തപുരത്തൊക്കെ ഓണാഘോഷം കാണാന്‍ പോകുന്ന ഒരു ത്രില്‍

നാട്ടില്‍ വച്ച് പറഞ്ഞ് മാത്രം കേട്ടിട്ടുള്ള പല കളികളും ആചാരങ്ങളും ഒക്ക് ഇവിടെ ഉള്ളവര്‍ പുനഃരാവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് തെല്ലൊരല്‍ഭുതത്തോടും ആദരവോടും നോക്കി നിന്നു..
നാട്ടിലുള്ളവര്‍ സ്വന്തം സംസ്കാരം കാറ്റില്‍ പറത്തി വെസ്റ്റേണ്‍ സംസ്ക്കാരം സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ , അന്യനാട്ടിലെ മലയാളികള്‍ തങ്ങള്‍ക്ക് കൈമോശം വന്ന ഇന്നലെകളുടെ ഓര്‍മ്മയില്‍ ജീവിക്കയായിരുന്നു..
കാരണം അവര്‍ പോയ ദേശങ്ങളിലൊന്നും അവര്‍ക്ക് അലിഞ്ഞു ചേരാനാവാത്ത ഒരു മേല്‍ക്കോയ്മ ഉണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു.. ഒപ്പം തന്റ് നാടിന്റെ മഹിമയും.. താന്‍ മലയാളിയാണെന്ന അഹങ്കാരവും. ഒരു നോര്‍ത്തിന്ത്യനും തമിഴനും ഒക്കെപ്പോലെ മലയാളിയുടെ ഉള്ളിലും ഉണ്ട് ഈ അഹങ്കാരം!.. എന്തോ ഒന്ന് തങ്ങളെ മറ്റു രാജ്യക്കാരില്‍ നിന്നും ഉയര്‍ത്തിനിര്‍‌ത്തുന്നു.. അല്ലെങ്കില്‍ മറ്റുരാജ്യക്കാരിക്കില്ലാത്ത എന്തോ ഒന്ന് തങ്ങള്‍ക്ക് ഉണ്ട്.. അതെ! തങ്ങളുടെ രാജ്യത്തിനുണ്ട്… അവര്‍ വേരുകള്‍ പരതാന്‍ തുടങ്ങി. തങ്ങള്‍ക്ക് കൈമോശം വന്ന ആ സസ്ക്കാരം മുറുകെ പിടിക്കാനായി അവര്‍ ഓണം ആഘോഷിച്ചു..

പുലികളി, തുമ്പി തുള്ളല്‍ വടം വലി എന്നുതുടങ്ങി കേരളം മുഴുവന്‍ ഉള്ള എല്ലാ കളികളും ആചാരങ്ങളും അവര്‍ പുനഃരാവിഷ്കരിക്കാന്‍ തുടങ്ങി.. കേരളത്തിലെക്കാളും മെച്ചപ്പെട്ടാ സാമ്പത്തിക ഭദ്രതയില്‍..

ആ കാലം പോയി. ഇപ്പോള്‍ കേരളത്തി ഓണം ഒക്കെ പോയീ.. എല്ലാം ടി.വി യിലും പിന്നെ അസൊസിയേഷന്‍‌കാരും ആണ് ആഘോഷിക്കുന്നത് .. എന്ന ഒരു നെടുവീര്‍പ്പാണ് എല്ലാര്‍ക്കും..

അതെ അസോസിയേഷന്‍സ്! അതുതന്നെയാണ് എനിക്കും പറയാനുള്ളത്.. ഓണം ഒക്കെ ഇപ്പോള്‍ അവരുടെ കൈകളിലാണ്..

മാനുഷരെല്ലാരും ഒന്നുപോലെ.. എന്നെ ചൊല്ലൊക്കെ മാറി.. അസോസിയേഷന്‍ കാരെല്ലാം ഒന്നിനൊന്ന് മെച്ചമാണ് എന്ന് കാട്ടാന്‍ വ്യഗ്രതപ്പെടുകയാണ് അന്യനാടുകളി;

വീട്ടില്‍ വച്ചാലുമായി വച്ചില്ലെങ്കിലുമായി. അവര്‍ക്ക് അസൊഷിയേഷനില്‍ മെമ്പര്‍ഷിപ്പ് വേണം.. പിന്നെ ഗ്രൂപ്പ് ഫോട്ടൊ എടുക്കണം ലെറ്റസ്റ്റ് ഡിസൈനര്‍ സാരികളും ആഭരണങ്ങളും അണിഞ്ഞ് ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇടണം.. ഇതാണ് അന്യനാട്ടിലെ ട്രെന്റ്..

അതിനിടയില്‍ നാടന്‍ മട്ടില്‍ വീട്ടില്‍ എല്ലാ കറികളും പായസവും ഒക്കെ വച്ച് സമാധാനമായി മക്കളോടും കൊച്ചുമക്കളോടും ഒപ്പം ഓണം ആഘോഷിക്കുന്നവര്‍ 
അങ്ങും ഇങ്ങും ഒന്നോ രണ്ടോ..

എന്റെ ഒരു ഫേസ് ബുക്ക് സുഹൃത്ത് ഇവിടത്തെ ഓണാഘോഷം കണ്ട് പറഞ്ഞ് ഹൊ! ഇപ്പോള്‍ ഓണം ഒക്കെ അന്യനാട്ടിലേ ഉള്ളൂ.. നാട്ടിലെക്കാള്‍ ഭേദം എന്ന്
അങ്ങിനെ പറയണമെങ്കില്‍ നാട്ടിലെ ഓണം എങ്ങിനെയായിരിക്കാം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ

'മാനുഷ്യരെല്ലാരുമൊന്നുപോലെ' എന്നല്ല. മദമാത്സര്യങ്ങളുടെ വിളനിലമാകയാണ് ഒണാഘോഷങ്ങള്‍ ഒക്കെ ഇന്ന്.
ഞാന്‍ നിന്നെക്കാള്‍ കേമനാണ്.. എന്റ് ഗ്രൂപ്പ് കേമനാണ് എന്ന് വരുത്തി തീര്‍ക്കാന്‍ കാണിക്കുന്ന കോപ്രായങ്ങള്‍..ഒരുമാസം കൊണ്ടൊക്കെ ഒരു ഗ്രൂപ്പുകാരെ തിരുവാതിരിക്കളി മുതല്‍ സംഗീതക്കച്ചേരിവരെ പഠിപ്പിച്ച് ഈ ഗ്രൂപ്പുകാര്‍ സ്റ്റേജില്‍ കയറ്റി ഓണം ആഘോഷിച്ചുകളയും!

നാട്ടില്‍ പിന്നെ 10 ദിവസം സഹിച്ചാല്‍ മതി.. ഇവിടെ ദീപാവലിവരെ ഓണാഘോഷ.. പിന്നെ ദീപാവലി ആഘോഷിക്കാനായി മാത്രമെ നിര്‍ഥ്റ്റല്‍ ഉള്ളൂ

ഇവിടെ ഇപ്പോഴും ഓണ ചാപ്പാടും, താലപ്പൊലിയും കൈകൊട്ടി കളിയും ഒക്കെ തകര്‍ക്കുകയാണ്.. അതെ.. അവര്‍! അസൊസിയേഷന്‍ കാര്‍..

ആണും പെണ്ണും ഒക്കെ വീടും കുട്ടികളേം ഒക്കെ വലിച്ചെറിഞ്ഞ്, ഉടുത്തൊരുങ്ങി പായുകയാണ്.. അസോസിയേഷനുകളില്‍..

അബിടെ ചെല്ലണം സന്തോഷം ബേണമെങ്കില്‍..

[ഇത് വായിച്ച് ആരും ഡെസ്പ് ആവരുത്..
നാടോടുമ്പോള്‍ നടുവേ ഓടണം, അല്ലെങ്കില്‍ നിലനില്‍പ്പില്ല എന്നതാണ് സത്യം!

ഈ ഗ്രൂപ്പ് കള്‍ ഒക്കെ നല്ലതുതന്നെ..പക്ഷെ അത് ഒരു എന്റര്‍ട്ടൈന്മെന്റില്‍ നിന്നും മാറി കോമ്പറ്റീഷനും അംഗീകാരത്തിനും മേല്‍ക്കോയ്മയ്ക്കും ഒക്കെ ആയി മാറുന്നത് കാണുമ്പോല്‍ ഒരു നൊമ്പരം..

ഞാനും ഒരു ഗ്രൂപ്പിനോടൊപ്പം ഒരു 35 ആം വയസ്സിലൊക്കെ കുറേ സ്റ്റേജില്‍ ഒക്കെ കൈകൊട്ടിക്കളിച്ചിട്ടുണ്ട്.. അതും ഡാന്‍സ് ബാക്ക്ഗ്രൌണ്ട് ഒന്നും ഇല്ലാതെ ആയിരുന്നു താനും. അതുകൊണ്ട് കുറ്റം ഒക്കെ നോമിനും തുല്യം പങ്കുണ്ട്.. എങ്കിലും സത്യം സത്യം അല്ലാതാവില്ലല്ലൊ!]

3 comments:

ajith said...

സന്തോഷമായാല്‍ മതി

ആത്മ/മുന്ന said...

അതെ! എല്ലാരും എല്ലാരും സന്തോഷമായിട്ടിരിക്കട്ടെ…:)

വീകെ said...

ഓണം എന്ന ആ സങ്കൽ‌പ്പം തന്നെ ഒരു സന്തോഷം തരുന്നില്ലേ...!