Friday, October 3, 2014

എത്ര എത്ര ഭാവങ്ങള്‍

ഓരോ ദിവസങ്ങള്‍ക്കു തന്നെ എത്ര എത്ര ഭാവങ്ങള്‍ ആണ്!

ആദ്യം ശൂന്യത.. തെളിയാത്ത മാനം പോലെ മങ്ങിയും മറഞ്ഞും..

വിരിയാത്ത പൂമൊട്ടുപോലെ പൂട്ടിക്കെട്ടിയ മനസ്സ്..
അവിടെ ഒരു ചിന്തകള്‍ക്കും സ്ഥാനമില്ല. ഏകാന്തമായ ഒരു തുരുത്തില്‍ അകപ്പെട്ടമാതിരി ഞാന്‍.. ചുറ്റുമുള്ള ലോകത്തെ തുറിച്ച് നോക്കുന്നു!

എനിക്കെങ്ങിനെ ഞാന്‍ മറ്റു മനുഷ്യരില്‍ നിന്ന് ഭിന്നയായി നില്‍ക്കാനാവുന്നു.!
ശരീരത്തെ പാടെ വിസ്മരിച്ച് ആത്മാവുമാത്രമയി ഞാനങ്ങിനെ നടക്കും.. ആള്‍ക്കൂട്ടത്തിനിടയിലൂടെ..

പിന്നെ ശാന്തത..

പിന്നെ വെളിച്ചം..

അതുകഴിഞ്ഞ് ബഹളങ്ങള്‍ ആയിരുന്നു

പിന്നെ പെട്ടെന്ന് കമ്പ്ലീറ്റ് എകാന്തത
ഇരുട്ടായിരുന്നു ചുറ്റും. ഒരല്പം വെളിച്ചത്തിനുവേണ്ടി ദാഹിച്ച നിമിഷങ്ങള്‍..

പിന്നെ അപ്പോഴോ  സ്നേഹം വന്നു (മക്കള്‍0

പിന്നെ ആത്മീയത..


പിന്നെ സംതൃപ്തി.. സന്തോഷം! (തല്ക്കാലികം) അല്ല, അത് എല്ലാം താല്‍ക്കാലികം ആയിരുന്നുവല്ലൊ,


പിന്നെ എപ്പോഴോ കൈവന്ന ശാന്തത.. എല്ലാം ഒതുങ്ങി ദിവസത്തെ വിടപറഞ്ഞയക്കുമ്പോള്‍ ഞാന്‍ മാത്രമകുന്നു

ഞാനും എന്റെ ആത്മാവും..
അവിടെ ഞാന്‍ ഒറ്റയ്ക്കല്ല.
എന്റെ പ്രിയ കൂട്ടുകാരിയായ എന്റെ ആത്മയും ഉണ്ട്
ഞങ്ങള്‍ അന്ന് നടന്ന ലാഭ നഷ്ടങ്ങള്‍ കണക്കുകൂട്ടുന്നു

പിന്നെ വെറുതെ അലസമായി എല്ലാം കാറ്റില്‍ പറത്തി വിടുന്നു.. ഇതുപോലെ..!


ഇതിനിടയില്‍ എപ്പോഴോ  സാങ്കല്പിക വിമാനത്തിലേറ്റി ഒട്ടുദൂരം സഞ്ചരിക്കുnnu. കാണാത്ത പല സുന്ദര ദൃശ്യങ്ങളും കണ്ട് തിരിച്ചുവരും..


മറ്റൊന്ന് ..
ഈ ഭൂമിയില്‍ ആരും തന്നെ സംതൃപ്തര്‍ അല്ല എന്നതാണ് സത്യം!
എന്‍ജിനീയേര്‍സിന്റെ ഭാര്യമാര്‍, ഡോക്ടേര്‍സിന്റെ ഭാര്യമാര്‍, ബിസിനസ്സുകാരുടെ ഭാര്യമാര്‍, ടീച്ചേര്‍സ്, ഡാന്‍സേര്‍സ്, മ്യുസിഷ്യന്‍സ് , ആരും തന്നെ സംതൃപ്തരല്ല.

പാവം യേശുദാസ് ഒരു മദമാത്സര്യങ്ങള്‍ ഭയന്നാണ് അമേരിക്കയില്‍ കുടിയേറിയത് എന്നാലും കര്‍മ്മഫലം അദ്ദേഹത്തേയും വെറുതെ വിടുന്നില്ല

എനിക്ക് തോന്നുന്നു ഇനിയുള്ള യുഗത്തില്‍ സാക്ഷാല്‍ സത്യത്തിനു മാത്രമേ നിലനില്‍പ്പുള്ളൂ.. പുരാണത്തില്‍ പറഞ്ഞാലും വേദത്തില്‍ പറഞ്ഞാലും ഖുറാനില്‍ പറഞ്ഞതും ഒന്നും തന്നെ മനുഷ്യന്റെ തലമണ്ടയില്‍ ഏശില്ല.
സത്യം മാത്രം.! തന്റെ അനുഭവത്തില്‍ നിന്നും ഉരുത്തിരിയുന്ന സത്യം മാത്രമയിരിക്കും ഇനിയത്തെ തലമുറ അനുകരിക്കുക


ഈ സമയത്ത് പണ്ടത്തെ പുരാണത്തില്‍ ഇതുപോലെ എല്ലാം തികഞ്ഞ ഒരു രാജാവ്
കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടെ അതി ശാന്ത മുഖത്തോടെ ഒരു യോഗിയെ കാണാനിടയായി.. അങ്ങേക്ക് ഈ ശാന്തത/ സന്തോഷം എവിടെ നിന്നു കിട്ടി എന്നു ചോദിക്കുന്നു
അതിനുത്തരമായി.. അദ്ദേഹം പറയുന്നു..

ഞാന്‍ പ്രകൃതിയില്‍ നിന്നുമാണ് പലതും പഠിച്ചത്. ജീവിത പാഠങ്ങള്‍.. അതെല്ലാം അറിഞ്ഞപ്പോള്‍ ആണ് എനിക്ക് ഈ ശാന്തത കൈവന്നത് എന്നും..

അതിനെപ്പറ്റി ഇനിയൊരിക്കല്‍ വിവരിക്കാം...


2 comments:

ajith said...

പിന്നെയെല്ലാം ശൂന്യം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പിന്നെയൊരിക്കൽ-വിവരിക്കാം---

അതിനി എന്നാണാവൊ? :)