Sunday, October 19, 2014

ആ അദൃശ്യ ശക്തിക്കായി പ്രണാമം…!

രാവിലെ എഴുന്നേറ്റ് പതിവുപോലെ കുന്നായ്മകള്‍ ചിന്തിക്കാന്‍ തുടങ്ങി..
ഇന്നത്തെ ചിന്താവിഷയം എന്നോട് പ്രത്യേകിച്ച് ആര്‍ക്കും ആത്മാര്‍ത്ഥ സ്നേഹം ഇല്ല എന്നതായിരുന്നു.

എന്നെ അല്പമെങ്കിലും സ്നേഹിച്ചത് അമ്മയും അച്ഛനും ആയിരുന്നിരിക്കണം..
എനിക്കും ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ പറ്റുക എന്റെ മക്കളെ മാത്രമാണ് .
എന്നെ സ്നേഹിക്കുന്നതും അവര്‍ മാത്രമായിരിക്കും.. കാരണം അവര്‍ക്ക് ഇപ്പോഴും എന്റെ സഹായം ആവശ്യമുള്ളതുകൊണ്ടുകൂടിയായിരിക്കാം..


അതെ! സ്നേഹം വേണമെങ്കില്‍ നമുക്ക് എന്തെങ്കിലും നല്‍കാനാവണം..
സഹായം, സമയം, പണം എന്നുതുടങ്ങി മറ്റുള്ളവര്‍ക്ക് ആവശ്യമുള്ള എന്തെങ്കിലും കയ്യിലുള്ളവരെയേ മനുഷ്യര്‍ക്ക് വേണ്ടൂ

എനിക്ക് അങ്ങിനെ ഫ്രീ ആയി എന്തെങ്കിലും തരാന്‍ ആരുണ്ട്..?!
ആരും ഇല്ല..

ഞാന്‍ വെറുതെ കണ്ണടച്ചിരുന്നു..

അപ്പോള്‍ ശ്വസനം താളാത്മകമായി വന്നു.. ഈ ശ്വാസം എവിടെ നിന്നാണ് വരുന്നത്! ആരാണ് എനിക്ക് നല്‍കുന്നത?!
രാവിലെ എണീറ്റപ്പോള്‍ കണ്ട വെളിച്ചം ആരാണ് തെളിയിക്കുന്നത്?!
കുടിക്കുന്ന വെള്ളം, കഴിക്കുന്ന ആഹാരം
എന്നുതുടങ്ങി നമ്മുടെ നിലനില്‍പ്പിനാവശ്യമായ സകലതും തരുന്നത് ആരാണ്?!.

ഇവയൊന്നും ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല
മരിച്ചുപോകും..
അപ്പോള്‍ മരണം വരെ കൂട്ടിനുണ്ടാവുക ഇവരൊക്കെ അല്ലെ
ഏറ്റവും ഒടുവില്‍ നമ്മെ വിട്ടുപിരിയുക  ശ്വാസം ആവും..

അവരൊക്കെ നമ്മെ സ്നേഹിക്കുന്നു.. അഗാധമായി..ആത്മാര്‍ത്ഥമായി..


അതെ ഞാന്‍ വായുവിനെ, കാറ്റിനെ, വെളിച്ചത്തെ, മഴയെ, വൃക്ഷങ്ങളെ(ആഹാരം) ഒക്കെയും സ്നേഹിക്കുന്നു..

ഇത്രയും ഒക്കെ പോരെ സ്നേഹിക്കാന്‍..?!

അപ്പോള്‍ പിന്നെ സ്വാഭാവികമായും നമുക്ക് ഇതൊക്കെ ഫ്രീയായി തന്നുകൊണ്ടിരിക്കുന്ന ആ അദൃശ്യ ശക്തിയേയും സ്നേഹിക്കാം..

എന്തുവിഗ്ദ്ധമായാണ് അദ്ദേഹം നമ്മെ സൃഷിച്ചിരിക്കുന്നത്! മനോഹരമായും..
നമ്മെ മാത്രമല്ല, നമുക്ക് കാണാനും സന്തോഷിക്കാനുമായി എത്ര മഹോഹര ജീവികള്‍!!
മയിലുകള്‍, തത്ത തുടങ്ങിയ പലവര്‍ണ്ണചിറകുകളോളെ കിളികള്‍
മഹോഹരമായി പാടും നൃത്തം ചെയ്യും സംസാരിക്കകൂടി ചെയ്യും!

പൂക്കള്‍.. പ്രകൃതിയിലെ മതൊരു സുന്ദര പ്രതിഭാസം..!

ഇങ്ങിനെ ഭൂമി നിറയെ അദ്ദേഹത്തിനെ കരവിരുതിന്റെ ഉദാഹരണം ആണ്..

അദ്ദേഹം പാട്ടിലും ഡാന്‍സിലും ചിത്രരചനയുലും ഒക്കെ പ്രാവീണ്യനാണ്..

അങ്ങിനെയുള്ള ആ അദൃശ്യ ശക്തിക്കായി പ്രണാമം.. ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.. അങ്ങ് എന്നേയും!!!

5 comments:

കുഞ്ഞൂസ് (Kunjuss) said...

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുളള ത്വര , മനുഷ്യ മനസ്സിന്റെ പ്രത്യേകതയാണത് ... എന്നാലും സ്നേഹിക്കാൻ കഴിയുന്നത്‌ ഒരു അനുഗ്രഹം തന്നെയാണ് , അതിനാൽ ആ അദൃശ്യശക്തിക്ക് എന്റെയും പ്രണാമം ...!

ചെറുത്* said...

ശ്യൊ! ദൈവം!.

ചെറുത്* said...
This comment has been removed by the author.
ആത്മ said...

നന്ദി കുഞ്ഞൂസ്…!

ആത്മ said...

ചെറുത്:

അതെ ദൈവം! :)