Wednesday, September 10, 2014

ഒരു പായസം വച്ച കഥ...


ഞാന്‍ ഓണത്തിന് ഒരു പായസം വച്ച കാര്യം പറഞ്ഞാരുന്നോ ബ്ലോഗൂ!

ആദ്യ രണ്ടുദിവസങ്ങളായി, ഇഞ്ചി നാരങ്ങ, അവിയല്‍ തോരന്‍ പച്ചടി സാമ്പാര്‍ പരിപ്പ് പപ്പടം ഒക്കെ റഡിയാക്കിയിരുന്നു..പോരാത്തതിന് ഇപ്രാവശ്യം ഉണ്ണിയപ്പവും വിജയകരമായി ഉണ്ടാക്കി പഠിച്ചു..


ഇനി പ്രഥമന്‍ മാത്രമേ ഉള്ളൂ.
അത് ഈ വീട്ടിലും പിന്നെ അമ്മായിയുടെ വീട്ടിലേക്കും വേണം..
അല്പം കൂടുതല്‍ വച്ചേക്കാം അയല്‍ക്കാര്‍ക്കും കൊടുക്കാം..
അങ്ങിനെ ഭാ‍വന ഒക്കെ ഉണ്ടായെങ്കിലും പതിവുപോലെ, ശരീരവും മനസ്സും ഒന്നും റഡിയാവുന്നില്ല.

ആകെ അലസത..(അത് മേല്‍പ്പറഞ്ഞ വിഭവങ്ങള്‍ ഉണ്ടാക്കിയപ്പോഴും അങ്ങിനെയൊക്കെ തന്നെയായിരുന്നു. ഒറ്റയ്ക്കുള്ള സംരഭങ്ങള്‍ ആയതുകൊണ്ടും കൂടിയാവും അല്ലെ..

അപ്പോള്‍ പ്രിയപ്പെട്ടവരെ ഒക്കെ ഓര്‍ക്കും..! ശ്യോ! അമ്മയുണ്ടായിരുന്നെങ്കില്‍.. ആശിക്കും!
ഹും! അമ്മയുണ്ടായിരുന്നെങ്കില്‍ നിനക്ക് ഇവിടെ വന്ന് ഓണം ഒരുക്കി തരുമായിരുന്നോ?!
അമ്മായി?!
അമ്മായിയുടെ കൂടെ എന്നും നില്‍ക്കാന്‍ പറ്റുമോ?! അവര്‍ക്ക് മകളല്ലേ വേണ്ടത്!

ചുരുക്കത്തില്‍ ഞാനും എന്റെ അടുക്കളേം ഞാന്‍ തന്നെ വാങ്ങിയ മലക്കറികളും മറ്റു സാധങ്ങളും മാത്രമേ എന്റെ തുണയ്ക്കായി ഉള്ളൂ എന്നതാണ് പരമമായ സത്യം!

ഈ ഒന്നുമില്ലായമയില്‍ നിന്നും ഞാന്‍ ഒരു ഓണം ഭാവന ചെയ്ത് ഉണ്ടാക്കി എടുക്കണം..!!

ഞാന്‍ ആദ്യ ദിവസങ്ങളില്‍ അത്തപ്പൂക്കളം ഒക്കെ ഇട്ടു തുടങ്ങിയുരുന്നു.. മക്കളും ഭര്‍ത്താവും ഒക്കെ അത് കണ്ട് ഒരല്പം റിലാക്സ് ആവുന്നതും കണ്ടിരുന്നു…

ഇനി ഈ ആഹാരവും കൂടി ഒരുക്കാനായാല്‍ ഒന്നുമല്ലെങ്കിലും അവരുടെ മുന്നില്‍ ഞാന്‍ ഒരു കേരള വീട്ടമ്മ എന്ന പേരെങ്കിലും സമ്പാദിക്കാമല്ലൊ!

എന്റെ ഉണ്ണിയപ്പത്തിനെയും ഭര്‍ത്താവ് അംഗീകരിക്കയും അത് അദ്ദേഹത്തിന്റെ ജോലിസ്ഥലത്ത് കൊണ്ടുപോയി എല്ലാവര്‍ക്കും കൊടുത്ത് ആശീര്‍വ്വാദം വാങ്ങയും ചെയ്തിരുന്നു..

അങ്ങിനെ മൂളിയും നിരങ്ങിയും ഒക്കെയാണെ ഞാന്‍ മേല്‍പ്പറഞ്ഞ ഓണവിഭവങ്ങള്‍ ഒക്കെ ഒരുക്കിയ്ത.. ഇതിനിടയില്‍ പറഞ്ഞുകൊള്ളട്ടെ, എന്റെ മനസ്സില്‍ ഓണം ഇല്ല..
ഇന്നും അന്നും എന്നും!

അന്നൊക്കെ അമ്മ തിരക്കുപിടിച്ച് അടുക്കളയില്‍ ജോലിക്കാരിയോടൊപ്പം .. എന്നെ കൂട്ടില്ല. എനിക്ക് അത്തപ്പൂക്കളം മാത്രം.. അമ്മായിയുടെ വീട്ടില്‍ ഓണം ഒരു ഭയം ആയിരുന്നു.. ഇപ്പോള്‍ കഷ്ടപ്പാടും.. എങ്കിലും എല്ലാം കഴിയുമ്പോള്‍.. അല്ല, അത് എല്ലാം കഴിഞ്ഞിട്ട് എഴുതുന്നതല്ലെ ഭംഗി..

ഇനിയിപ്പോള്‍ ലാസ്റ്റ് ആന്റ് ഫൈനല്‍ ആയി, പ്രഥമന്‍!!

പ്രഥമന് ആദ്യം പാത്രങ്ങള്‍ ഒക്കെ എടുത്തു വച്ചു..

പറങ്കിയണ്ടിയും പിളര്‍ന്ന് മുറിച്ച് ഒക്കെ വച്ചു.., കിസ്സ്മിസ്സ് എടുത്തു വച്ചു
അട കവറുകള്‍, ശര്‍ക്കര, ചൌവ്വരി, നെയ്യ്, പാലുകള്‍ കാര്‍ഡമം.. ഓകെ.. എല്ലാം റഡി  ആയി..

ഞാന്‍ മാത്രം റഡിയാവുന്നില്ല! എനിക്ക് എന്നെ റഡിയാക്കാന്‍ മറ്റുന്നില്ല!
ഒരല്പം ഉത്സാഹം തന്ന് അനുഗ്രഹിക്കൂ ദേവന്മാരേ.. ഒരല്പം സന്തോഷം!

പിന്നെ പോയി കിടന്നു.. 12 മണി ആയതെ ഉള്ളൂ.. അല്പം ഉറങ്ങിയിട്ട് തുടങ്ങാം..
ഉറങ്ങാന്‍ പറ്റുന്നില്ല! കുളിച്ചിട്ട് ഉറങ്നാം..
കുളിച്ചു..
ഇല്ല ഉറങ്ങാനാവുന്നില്ല..

എണീറ്റു..

തുടങ്ങാം..?!

ഇതിനിടയില്‍ പറഞ്ഞോട്ടെ, ഞാനെ എന്റെ ബ്ലോഗിന്റെ അഡ്രസ്സ് ലിറ്റററി ഗ്രൂപ്പില്‍ ഒരിക്കല്‍ കൊടുത്തുപോയി അത് ചിലരൊക്കെ നോട്ടീസ് ചെയ്തോ എന്നൊരു സന്ദേഹം എന്റെ  പ്രൈവസിയെയും എഴുത്തിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് കേട്ടോ ബോഗൂ..!!

ആര്‍ക്കും നമ്മളെ ഉയര്‍ത്താനും തളര്‍ത്താനും പറ്റില്ല അല്ലേ ബ്ലോഗൂ…!

ഉള്ളതിനെ ആര്‍ക്കും ഇല്ലാതക്കാനും ആവില്ല, പുതിയത് ഉണ്ടാക്കാനും ആവില്ല- ഭഗവത് ഗീത..

അങ്ങിനെ പ്രഥമന്‍..

ഞാന്‍ ആദ്യം ശര്‍ക്കര ഉണ്ടകള്‍ (ഇപ്രാവശ്യം പൊട്ടിച്ചില്ല) എടുത്ത് വെള്ളത്തില്‍ ഇട്ടു പാനിയാക്കാന്‍.. അല്പം കഴിഞ്ഞു നോക്കിയപ്പോല്‍ അതില്‍ ഒരു കൊച്ച് പൂച്ചി!
(ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഉണ്ടകള്‍ പൊട്ടിക്കാതിരുന്നതുകൊണ്ട് എനിക്ക് പകുതി എങ്കിലും കിട്ടി.. അല്ലങ്കില്‍ മൊത്തം കളയണമായിരുന്നു)
പകുതി അലിഞ്ഞ ഉണ്ടവെള്ളവും പൂച്ചിയൊടൊപ്പം ഞാന്‍ പുറത്തെക്കൊഴുക്കി..

പിന്നെ പുതിയ വെള്ളം ഒഴിച്ച് ബാക്കി വന്ന ഉണ്ട പകുതികളെ ഉരുക്കിയെടുത്തു.. കൂടെ അല്പം കൂടി ചേര്‍ത്തു..

3 കവര്‍ അടക്ക് 6 പാക്കറ്റ് ശര്‍ക്കര.. ജസ്റ്റ് നൈസ്

പാല്‍പ്പൊടി കലക്കി വച്ചു..

ഇനി വലിയ ഒരു പാത്രം കഴുകി വച്ചു.. ഇല്ല വൃത്തി..! ഒരല്പം വെള്ളം അതില്‍ തന്നെ തിളപ്പിച്ച് കളഞ്ഞാല്‍ കൂടുതല്‍ ശുദ്ധമാവും

വെള്ളമൊഴുച്ചു. തിളപ്പിച്ചു.. വെള്ളം കളയാന്‍ മൂടി തുറക്കാന്‍ നോക്കുന്നു!
മൂടിയും പാത്രവുമായി അതിഗാഢമായി പുണര്‍ന്ന് ഒന്നായി ഇരിക്കുന്നു..!!

ഒരുരക്ഷയുമില്ല വേര്‍തിരിച്ചെടുക്കാന്‍.. ഞാന്‍ ഫിസിക്സ് ഒന്നും പഠിച്ചിട്ടില്ലല്ലൊ, ഈ വിചിത്രമായ പ്രതിഭാസം എന്താണെന്ന് നിര്‍വ്വചിക്കാന്‍..

‘എന്റെ മൂടീ.. ഇന്നൊരു ദിവസത്തെക്ക്.. ചേച്ചിക്കു വേണ്ടി..’
ഹും! നോ വേ

തണുത്ത വെള്ളം ഒഴിച്ചു..
നോ..
തട്ടല്‍ മുട്ടല്‍.. ഒടുവില്‍ എപ്പോഴൊ രണ്ടുപേരും അകന്നു മാറി തന്നു പായസം വച്ചോളാനായി.. പൂര്‍ണ്ണസമ്മതം..

ഇതിനകം പാത്രത്തിന്റെ അടിഭാഗം ആകെ ഷേപ്പ്  ലസ്സ് ആയിരുന്നു. കുണ്ടും കുഴികളും ഉള്ള ഒരു മെറ്റല്‍ മരുഭൂമിപോലെ..
ഞാന്‍ അതിലേക്ക് ധൈര്യസമേധം അല്പം നെയ്യ് ഒഴിച്ചു.. പിറകേ ഉരുക്കിയ ശര്‍ക്കരയും..

പിന്നെ വേവിച്ചു വച്ച അടമക്കളെ ചികഞ്ഞെടുത്ത് തിളച്ചുവന്ന ശര്‍ക്കര പാണിയില്‍ സ്നേഹത്തോടെ ഇടാന്‍ തുടങ്ങി..

അല്പം കൂടിപ്പോയോ?!

അതെ! ഞാനെന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയധികം അട വേവിക്കുന്നത്!

ദൈവമേ ഇനി ഇതിനെ പയസം ആക്കിയെടുക്കാനാവുമോ?!

ആകെ ഒരു സംഭ്രമം…

പിന്നെ ഞാനും അടയും ശര്‍ക്കര വെള്ളവും ചവ്വരിയും പാലുകളും കിസ്സ്മിസ്സും അണ്ടിപ്പരിപ്പും ഒക്കെ കൂടി ഒരു രമ്യതയില്‍ എത്തി…

തടിയന്‍ പാത്രങ്ങള്‍.. അര്‍ദ്ധരാത്രി. എന്റെ വേദനിക്കുന്നകൈകള്‍.. തീ..
അങ്ങിനെ ഒരു ആത്മീയ പരിവര്‍ത്തനം വന്നു..

എനിക്ക് ആരൊടും പകയില്ലാതായി.. ആത്മജ്ഞാനം കൈവന്നു…!

ഒപ്പം അടയും നന്നായി രൂപം പ്രാപിച്ചു..
ഞാനതില്‍ ഒരല്പം എടുത്ത് ദൈവത്തിനായി (ഉണ്ണിക്കണ്ണനും) നിവേദിച്ചിട്ട് പോയി ഉ റങ്ങാന്‍ കിടന്നു..

ഉറങ്ങിയില്ല..

ട്വിറ്ററില്‍ പരതി.. ഫേസ് ബുക്കില്‍ പരതി.. ഇല്ല എങ്ങും ഇല്ല എനിക്ക് അഭയം..

നിന്നെ ഞാന്‍ മറന്നതല്ല. അതിനുള്ള എനര്‍ജിയും ഇല്ലായിരുന്നു ബ്ലോഗൂ..

ഇപ്പോള്‍ എല്ലാം ശുഭമായി..

അപ്പോ ഇനി നാളെ..

നാളെ, ദന്തിസ്റ്റിനെ കാണാന്‍ പോയ കഥയുമായ്, വീണ്ടും കാണും വരെയുക്കും വിടകൊള്‍വത് ഉന്നുടൈയ ആത്മ

9 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അവിടന്ന് ഇങ്ങോട്ട് കൊറിയർ അയക്കാൻ ഒരു പാട് കാശാകുമൊ? അല്ല ഉണ്ണിയപ്പം പെട്ടെന്നൊന്നും ചീത്തയാവില്ല അത് കൊണ്ട് ചോദിച്ചതാ ട്ടൊ  :)

ആത്മ/മുന്ന said...

സീരിയസ്സ് ആയി ഇപ്രാവശ്യം ആണ് ചെയ്തത്.. തരക്കേടില്ലായിരുന്നു..:)
ഞാന്‍ അതിലും നന്നായി അടപ്രധമന്‍ വയ്ക്കും…!:)
കോറിയറില്‍ ഒന്നും പറ്റില്ല സാറേ…:))

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കോറിയറില്‍ ഒന്നും പറ്റില്ല സാറേ…:))----

എന്നാൽ ഇനി വരുമ്പോൾ കൊണ്ടു വന്നാൽ മതി :)

ajith said...

ഉണ്ണിയപ്പവും പായസവുമൊക്കെ എനിക്കും പ്രിയമാണ് കേട്ടോ

ആത്മ/മുന്ന said...

താങ്ക്സ്! :)

എന്നെങ്കിലും ഒരിക്കല്‍ ചിലപ്പോള്‍ ആത്മ പായസം ഒക്കെ വച്ച് ഉണ്ണിയപ്പം ഒക്കെ ഉണ്ടാക്കി എല്ലാവരെയും വെല്‍ക്കം ചെയ്യുമായിരിക്കാം…!
ആര്‍ക്കറിയാം...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ആ ഒരു പ്രതീക്ഷയിലാ ഞാനും ഇരിക്കുന്നത്. ഇനി വിസ ഇങ്ങ്ട്ട് അയച്ച് തന്ന് അങ്ങോട്ട് വിളിച്ചാലും വേണ്ടില്ല ടികറ്റ് മറക്കണ്ടാ ന്ന് മാത്രം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
Echmukutty said...

ചുമ്മാ ആദ്യം മുതല്‍ വായിക്കുവായിരുന്നു.. ഉണ്ണിയപ്പം അടപ്രഥമന്‍ എന്നൊക്കെ കേട്ടപ്പോള്‍ .. മനസ്സില്‍ ഇപ്പോ മധുരമൊന്നുമില്ലെങ്കിലും വെറുതേ ഒരു കൊതി..എന്‍റെ ആത്മേ..

Rehna Khalid said...

തമിഴൊക്കെ അറിയാം അല്ലേ