Wednesday, September 10, 2014

ത്വജിക്കല്‍.. ബ്ലോഗൂ..!

എനിക്ക് എങ്ങിനെയാണ്‌ എന്നെ വീണ്ടുകിട്ടിയതെന്ന് ഞാന്‍ പറഞ്ഞില്ലല്ലൊ, അല്ലെ ബ്ലോഗൂ?!!

ത്വജിക്കല്‍.. ബ്ലോഗൂ..! ഗമ്പ്ലീറ്റ് ത്വജിക്കല്‍!

ഫേസ്ബുക്കിലൂടെ ഗ്ലാമര്‍ ഉണ്ടാക്കണ്ട..
ലിറ്റററി അസോസിയേഷന്‍ വഴി അറിവാളി ആവണ്ട..
ഈ കൊച്ചു രാജ്യത്തില്‍ ഓരോരോ ലീഡേര്‍സ് കാട്ടിക്കൂട്ടുന്ന കൂട്ടായ്മ കോലങ്ങളില്‍ ഒരുങ്ങി കെട്ടി പോയി ഒന്നും നേടണ്ട..

എനിക്ക് എന്റെ കര്‍മ്മപഥം ചുരുക്കണം..
വീട് മക്കള്‍
അവര്‍ പറക്കമുറ്റുമ്പോള്‍ പറക്കുന്നത് കണ്ടിട്ട് അടങ്ങിയൊതുങ്ങി, കുഴിയിലേക്ക് കാലും നീട്ടി പ്രിപ്പയേഡ് ആയി അങ്ങ് ഇരിക്കണം…
അതിനും മുന്‍പ് പറ്റുമെങ്കില്‍ ഭഗവത് ഗീത ഒന്നു പഠിച്ചെടുക്കണം..
കുറച്ച് നല്ല ബുക്കുകളും. അധികവും പണ്ട്  ആബ്സന്റ് മൈന്റഡ് ആയി വായിച്ചവ തന്നെ സീരിയസ്സ് ആയി വായിച്ച് മനസ്സിലാക്കണം എന്നതാണ്‌.
Marquez,
സാറാ തോമസ്
ഖസാക്കിന്റെ ഇതിഹാസം
സുവര്‍ണ്ണലത
Salman Rushdie
khalid Hosseini
Paulo Coelho
സാറാ തോമസ്
ഖസാക്കിന്റെ ഇതിഹാസം
ആശപൂര്‍ണ്ണാദേവി
God of small things
Ancient Promices
Mistress of Spice

(മഹാത്മാഗാന്ധി
ശാരദാദേവി/പരമഹംസര്‍…)


തുടങ്ങിയവ..

ഹോ ആ ബുക്കുകളൊക്കെ വായിച്ചപ്പോള്‍ കിട്ടിയ അനുഭൂതി പറഞ്ഞറിയിക്കാനാവില്ല
നമ്മള്‍ ഗമ്പ്ലീറ്റ് ആ ലോകത്തില്‍ ആ ആള്‍ക്കാരുടെയൊക്കെ കൂടെ ജീവിക്കയാണെന്ന് തോന്നും

അതൊക്കെ വായിക്കണം..

ലോകം മുഴുവന്‍ ചുറ്റി കാണണം എന്നുണ്ട്; ഒന്നുമല്ലെങ്കില്‍ ഇന്ത്യ മൊത്തം; വേണ്ട കേരളം മുയുമന്‍..
പക്ഷെ, പറ്റുമെന്ന് തോന്നുന്നില്ലാ..

സാരമില്ല, സങ്കല്പത്തിലൂടെ കണ്ടോളാം…

അങ്ങിനെ ഞാന്‍ എന്റെ ആഗ്രഹങ്ങള്‍ പരിമിതപ്പെടുത്തിയാണ്‌ നിന്റെ അരികില്‍ എത്തിയതെന്ന് ഓര്‍മ്മിക്കുമല്ലൊ അല്ലെ ബ്ലോഗൂ!!
നിനക്കുവേണ്ടി അല്ല എനിക്കുവേണ്ട്.. (നിനക്ക് വേറേയും ബ്ലോഗ് റൈറ്റേര്‍സ് ഉണ്ടല്ല്..ഹും!)

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ ദൈവമെ ഇതൊക്കെ വായിച്ചിട്ടുള്ള ആളോടാ ഞാൻ കേറി എന്റെ ബ്ലോഗ് വായിക്കാൻ പറഞ്ഞത്. തിരിച്ചെടൂത്തിരിക്കുന്നു
ഈ പേരുകളൊന്നും ഞാൻ കേട്ടിട്ടു കൂടിയില്ല  :)

കുഞ്ഞൂസ് (Kunjuss) said...

സ്വത്വം തിരിച്ചറിഞ്ഞവർക്കേ സ്വയം ത്യജിക്കാനാവൂ.... !

ആത്മക്ക് അതിനു കഴിഞ്ഞതിൽ അതിയായ സന്തോഷം , അഭിമാനം ഒക്കെ ണ്ട് ട്ടോ....

ajith said...

ഹോ... ഞാന്‍ വല്യ ഒരു തെറ്റ് കണ്ടുപിടിച്ചു. ഖസാക്കിന്റെ ഇതിഹാസം രണ്ടുതവണ എഴുതീട്ടുണ്ട്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഖസാക്കിന്റെ ഇതിഹാസം രണ്ടുതവണ എഴുതീട്ടുണ്ട്!------------

അത് രണ്ട് പ്രാവശ്യം വായിച്ചു കാണും :)

Rehna Khalid said...

:)

James Sunny said...

ആത്മ വായിയ്ക്കുന്ന ഒരു നോവലെനിക്കെഴുതണം