എത്ര മുഖങ്ങള്‍ ആണ് മനുഷ്യര്‍ക്ക് അല്ലേ!
എനിക്കു തന്നെ നിരവധിയുണ്ട് ഭാവങ്ങള്‍..
മാറി മാറിക്കൊണ്ടിരിക്കുന്ന ഈ ജീവിതവും സംഭവങ്ങളും എന്നെ അമ്പരപ്പിക്കുന്നു..
എനിക്ക് ഈയ്യിടെ മരിച്ചവരെയും മരിക്കാന്‍ കാത്തിരിക്കുന്നവരെയും ഒക്കെ കൂട്ടുകാരാക്കാനാവുന്നു..
രണ്ടുവര്‍ഷം മുന്‍പ് നല്ല ആരോഗ്യത്തോടെയും ആഗ്രഹങ്ങളോടെയും ഇരുന്ന എന്റെ അമ്മ ഇപ്പോഴും എന്റെ കൂട്ടുകാരിയാണ്.. ചില സമയങ്ങളില്‍ ഞാന്‍ അമ്മയോട് കയര്‍ക്കും, ചിലപ്പോള്‍ പരാതിപറയും മറ്റുചിലപ്പോള്‍ അയ്യോ എനിക്ക് അമ്മയുടെ ശരീരം കാണാനാവുന്നില്ലല്ലൊ, നമുക്ക് പരസ്പരം കാണാനാവുന്നില്ലല്ലൊ എന്നതോര്‍ത്ത് കണ്ണുനിറയ്ക്കും..!
എന്റെ അമ്മയുടെ അതേ പ്രായത്തിലെ ചില ആന്റിമാര് എന്റെ കൂട്ടുകാരാണ് എന്നെ സമാധാനിപ്പിക്കാറുണ്ട് ചിലപ്പോഴൊക്കെ. അപ്പോള്‍ എന്റെ മനസ്സില്‍ അവരും ഏതു നിമിഷവും വിടപറയാന്‍ പാകത്തില്‍ നില്‍ക്കയാണെന്ന് അവര്‍ അറിയുന്നുണ്ടാവുമോ എന്ന ആശങ്കയാണ്..
ചുരുക്കത്തില്‍ ഏകദേശം ഒരു 5 വര്‍ഷം മുന്‍പ് വരെ അപരിചിതവും വിദൂരവും ആയിരുന്ന മരണം എന്ന സമസ്യയുമായി ഇന്ന് ഞാന്‍ ഏറെ പരിചയപ്പെട്ടിരിക്കുന്നു.. അത് മനുഷ്യനില്‍ വരുത്തുന്ന കഷടങ്ങളും നഷ്ടങ്ങളും ഒക്കെ പറ്റി ബോധവതി ആക്കുന്നു.. അപ്പോള്‍ ജീവിതത്തിന്റെ നശ്വരത്യും.. ആഗ്രഹങ്ങളുടെ പരിമിതിയും അങ്ങിനെ എന്തൊക്കെയോ
ജീവിതം ഒരു സ്വപ്നം പോലെ..
വളരെ ചുരുക്കം.. വിരലിലെണ്ണാവുന്ന നഷ്ടങ്ങളും സന്തോഷങ്ങളുമേ എന്നെ അല്പമെങ്കിലും സ്വാധീനിക്കുന്നുള്ളൂ..
ഞാന്‍ എന്റെ ആത്മാവില്‍ നിന്ന് വേറിട്ട ഒരു ശരീരവുമായി ജീവിക്കുന്നപോലെ..!
അത് സമാധാനവും ഒപ്പം വിഭ്രാന്തിയും സമ്മാനിക്കുന്നുണ്ട്..
എന്നെ ഇന്ന് ഇഷ്ടപ്പെടുന്നവര്‍ നാളെ മറ്റൊരാളെയായിരിക്കാം ഇഷ്ടപ്പെടുക എന്നും
എന്റെ കയ്യില്‍ സ്വന്തമെന്ന് കരുതി സൂക്ഷിക്കുന്നവയൊക്കെ നാളെ മറ്റൊരാള്‍ക്ക് സ്വന്തം ആയേക്കുമെന്നും. അന്ന് എനിക്ക് അതിന്റെ മൂല്യം പോലും ചിലപ്പോള്‍ പ്രശനം ആവില്ലെന്നും, എന്റെ സന്തോഷങ്ങള്‍ ത്വജിക്കാനും, എന്റെ ദുഃഖങ്ങളോട് ഒരു പൊസ്സസ്സീവ്നസ്സും, അങ്ങിനെ വിചിത്രമായ ചില പരിവര്‍ത്തനങ്ങള്‍!..
ഇങ്ങിനെ അല്ലറ ചില്ലറ വട്ടുകള്‍ എഴുതി എഴുതി ഒടുവില്‍ ഞാന്‍ എന്റെ പഴയ ആത്മയില്‍ എത്തുമായിരിക്കും അല്യോ!
ഈ താളും തീര്‍ന്നു…
ഹെറിറ്റേജ് സാറിന്റെ പരാതിയൊക്കെ ഇന്നു തന്നെ തീര്‍ന്നേക്കും...
6 comments:
പലമുഖങ്ങള്‍, ഒരേ ആള്
ഹ ഹ ഒറ്റ ദിവസം കൊണ്ടു തന്നെ പഴയ കടം മുഴുവൻ വീടാനാണൊ ഭാവം ? പോരട്ടെ. ഒന്നുകിൽ കമന്റ് ബോക്സ് എംബെഡ് ചെയ്യുക - എങ്കിൽ അപ്പോൾ അപ്പോൽ മറുപടീ എന്റെ വക കിട്ടും. ഇല്ലെങ്കിൽ ഞാൻ വീട്ടിലെത്തി സൗകര്യമാകുന്നത് വരെ കാക്കേണ്ടി വരും :)
ajith:
അതെ..!:)
'എംബെഡ് ചെയ്യുക' എന്നാല്‍ എന്താണെന്ന് എനിക്ക് മനസ്സിലായില്ല..:(
സാരമില്ല, സാറ് വീട്ടില്‍ പോയി സമയം കിട്ടുമ്പോള്‍ വായിച്ച് അഭിപ്രായം അറിയിച്ചാലും മതി
ഹ ഹ എന്റെ ബൂലോകം എന്ന എന്റെ ബ്ലോഗില്ലെ? ദാ ഇത് http://indiaheritage1.blogspot.in/ അതിൽ ഇപ്പോൾ ഞാൻ ആക്കിയിട്ടുള്ളത് പോലെ സെറ്റിങ്ങ്സ് ആക്കുക
വല്ലപ്പോഴും ഒക്കെ ഞങ്ങളുടെ ബ്ലോഗും ഒന്ന് നോക്കെന്നെ അപ്പോൾ ഇമ്മാതിരി സംശയങ്ങൾ ഒക്കെ മാറും :)
Post a Comment