Monday, September 29, 2014

ഒരു ഭൂമിയും അതില്‍ നിറയെ ഭ്രാന്തരും.. എന്റെ തലമണ്ടയും!

അതെ ലോകത്തിനും മുഴുവന്‍ ഭ്രാന്താണ്.. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍..
എല്ലാരും വിഡ്ഢികളും ആണ്.. കണ്ണടച്ച് ഇരുട്ടാക്കി ജീവിക്കുന്നവര്‍
സത്യം കണ്ടില്ലെന്നു നടിക്കുന്നവര്‍. മനുഷ്യനായി ജനിച്ചിട്ടും മൃഗങ്ങളെക്കാള്‍ തരം താണ് ജീവിക്കുന്നവര്‍

ഇങ്ങിനെ ഒക്കെ എഴുതാന്‍ തക്കതായ കാരണങ്ങള്‍ നിരവധിയാണ്..

ഇന്ന് ഭര്‍ത്താവിനോടൊപ്പം കാറില്‍ മകളേയും കൊണ്ട് തിരിച്ചു വരുമ്പോള്‍ പതിവുപ്പൊലെ അയ്യോ പ്രിയേ! നിന്റെ കയ്യില്‍ ചോക്കലേറ്റുണ്ടോ, എനിക്ക് ഉറക്കം വരുന്നു.. എന്നൊക്കെ പുലമ്പാന്‍ തുടങ്ങി..

ഞാന്‍: ഇന്ന് ഒന്നും ഇല്ലല്ലൊ, അല്ല,നിങ്ങള്‍ ഉറങ്ങാനായിട്ടാണോ റോഡില്‍ വണ്ടിയോടിക്കുന്നത്..!
 ഞാന്‍ ബി.കെ.യി യില്‍ കയറി വണ്ടി ഓടിച്ച് ഉറങ്ങി, മകളേം വിളിച്ചുകൊണ്ടു വരാം എന്നോ മറ്റോ ആണോ ഇനി നിങ്ങളുടെ പ്ലാനിംഗ്! സമയം ലാഭിക്കാന്‍.. ?! 
അത്രയ്ക്ക് ഉറക്കം ആണെങ്കില്‍ വണ്ടി ആ റോഡ് സൈഡില്‍ ഒതുക്കിയിട്ട് ഒരു രണ്ട് മിനിട്ട് കണ്ണടച്ചിരുന്നുകൂടെ…

ഞാന്‍ നോക്കിയപ്പോള്‍ പുറത്ത് മനോഹരമായ ഭൂമി ഉച്ചവെയിലില്‍ കുളിച്ച് നീണ്ട് നിരന്ന് കിടപ്പുണ്ട്..
ഇതിനെയാണ് പണ്ട് വയലാര്‍ രാമവര്‍മ്മ, സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ സ്വപന്ം വിളയും ഭൂമി എന്നൊക്കെ വിശേഷിപ്പിച്ചത്..!

അതെ! ഈ ഭൂമി എന്ന മാജിക്ക് ലാന്‍ഡില്‍ സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ എല്ലാവരും സ്വപ്നജീവികളോ, അധികാരഭ്രാന്തരോ, മറ്റെന്തെങ്കിലും ഭ്രാന്തരോ ആകണം..

കാരണം സത്യം അറിഞ്ഞാല്‍ പിന്നെ ഒരുനിമിഷം ആര്‍ക്കും നിമ്മതിയോടെ ജീവിക്ക്കാനാവില്ല. 
-അനുനിമിഷം മരണത്തോടടുത്ത് ജീവിക്കുന്ന വെറും ജീവികള്‍ ആണു നാമെല്ലാരും എന്ന സത്യം! ഈ ഭൂമിയും ചുറ്റുമുള്ള ആള്‍ക്കാരും ഒന്നും നമ്മുടെ സ്വന്തം അല്ല എന്ന സത്യം! ഈ ഭൂമിപോലും സത്യം അല്ല എന്ന സത്യം-.


അല്ല ഭൂമിക്ക് എന്തോ ഒരു മാജിക്ക് ഉണ്ട് താനും. എല്ലാം അറിയാമെങ്കിലും നാം ഭൂമിയുടെ മാസ്മരികത കാണുമ്പോള്‍ ഞൊടിയിടക്കുള്ളില്‍ എല്ലാം മറപ്പിക്കുന്ന ഒന്ന്!

ആദ്യത്തെ സത്യം ഭൂമിയിലെ വാസം സ്ഥിരമല്ല എന്നതാണ്. കഷ്ടിച്ച് 70,80 വയസ്സുവരെ ജീവിച്ചാലായി..
എന്തുപെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോകുന്നത്!  എന്നിട്ടും എല്ലാം മറന്ന് നാം ആക്രാന്തത്തോടെ എന്തിന്റെയൊക്കെയോ പിന്നാലേ ഓടുന്നു.. എന്തൊക്കെയോ സ്ഥിരമായി നേടാനെന്നപോലെ!
കിട്ടിയാല്‍ സന്തോഷിക്കുന്നു. കിട്ടിയില്ലെങ്കില്‍ ദുഃഖിക്കുന്നു.. നിരാശയായി.. അങ്കലാപ്പായി..
അങ്ങിനെ എന്തൊക്കെയോ വങ്കത്തരങ്ങള്‍ നമുക്ക് സ്വന്തമല്ലാത്ത ഈ മാജിക്ക് ലാന്‍ഡില്‍ നാം കാട്ടിക്കൂട്ടുന്നു… നമുക്ക് അനുവദിച്ചിട്ടുള്ള സുഖങ്ങള്‍ അനുഭവിക്കാതെയും, പ്രകൃതിവിരുദ്ധമായ സുഖങ്ങളുടെ പിന്നാലെയും ഓടുന്നു…

പറയാനാണെങ്കില്‍ ഏറെ ഉണ്ട്.. ഓരോ നിമിഷവും പഴയതിനെ മായ്ച്ച് പുതിയ ചിത്രങ്ങള്‍ വരച്ചുകൊണ്ടേ ഇരിക്കുന്ന ഈ ഭൂമിയിലെ ജീവിതത്തെ പറ്റി..

ഇപ്പോള്‍ എന്റെ മുന്നിലെ ചിത്രം ശാന്തമാണ്..

അധികം ശബ്ദം ഇല്ല. അതിലേറേ, ആളുകള്‍ എന്നില്‍ കുത്തിനിറയ്ക്കുന്ന കയ്പുനിറഞ്ഞ അനുഭവങ്ങള്‍ തീരെ ഇല്ല. ഞാന്‍ അതില്‍ നിന്നൊക്കെ താല്‍ക്കാലികമായി വിട്ടുനില്‍ക്കാനാവുന്നു.. അതുകൊണ്ടുതന്നെ വല്ലാത്ത ശാന്തിയും.

ഇന്ന് ഒരു സഹോദരി വിളിച്ച് ചോദിച്ചു, 'എന്താ ചേച്ചീ അവിടെ വരാത്തെ, ഇവിടെ വരാത്തെ' എന്നൊക്കെ. എനിക്ക് പരിചയമുള്ളവരെയും ബന്ധുക്കളെയും ഒക്കെ സംഘടിപ്പിച്ച് ഗ്രൂപ്പ് കളിക്കുന്ന ഒരു ലീഡര്‍ ആണ് എല്ലാ കളിയും കഴിഞ്ഞ് പ്രതീക്ഷിച്ച സന്തോഷം കൈവന്നില്ലെന്ന് കുണ്ഡിതം തീര്‍ക്കാന്‍ വിളിക്കുന്നതാണ്…

സാധാരണ നൊന്തിരിക്കുന്ന ഞാന്‍ എന്തെങ്കിലും ഒക്കെ അന്നം പൊന്നും. അതുകേട്ടെങ്കിലും അവള്‍ മാത്സര്യബുദ്ധിയൊക്കെ ഉപേക്ഷിച്ചിരുന്നെങ്കില്‍ ഈ ബൂമി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദര്‍മാക്കാമായിരുന്നു എന്ന നേരിയ പ്രതീക്ഷ ഉള്ളതുകൊണ്ടായിര്‍ന്നു..

പക്ഷെ, ഞാനിപ്പോള്‍ എല്ലാരെയും എഴുതി തള്ളി.. സ്വാര്‍ദ്ധരാണ് മനുഷ്യരെല്ലാരും.. വിഢികളും.. മൃഗങ്ങളെക്കാള്‍ സംസ്ക്കാര ശൂന്യരും.. സത്യം അറിഞ്ഞും അത് മറക്കുന്നവര്‍.. മായാജാലക്കാരിയായ ഭൂമിയുടെ കളിപ്പാട്ടങ്ങള്‍.. എനിക്ക് ആരെയും തിരുത്തണ്ട ഭൂമീ.. ആരുടേയും ആത്മാര്‍ത്ഥ സ്നെഹവും വേണ്ട.. നിന്റെ വിളയാട്ടം തുടരുക…

ഇല്ല ഭൂമീ.. നിന്നെ മാത്രം ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.. എന്റെ തലമണ്ടയെയും കുറ്റപ്പെടുത്തിക്കോട്ടെ.. 
ഈ തലയ്ക്കത്തല്ലേ എന്തോ ഒന്ന് ഇരുന്ന് ചിന്തിച്ച് കൂട്ടുന്നത്.. പഴയതും പുതിയതുമായ ഓര്‍മ്മകള്‍ കുത്തിനിറച്ചിരിക്കുന്നത്..!

ഈ തല തല്ലിത്തകര്‍ക്കയോ, ബോബിട്ട് തകര്‍ക്കയോ ചെയ്താല്‍ പ്രശ്നം തീര്‍ന്നു. ബാക്കി ശരീരത്തിനൊക്കെ മനസ്സമാധാനത്തോടെ ജീവിക്കാം..

മനസ്സ്! അതെ അതാണ് തലയ്ക്കകത്തുള്ളത്.. അതു പറയുന്നതും കാണുന്നതും ചിചാരിക്കുന്നതും ഒക്കെയാണ് എന്റെ ശരീരം ചെയ്യുന്നത്..

അതെ എന്റെ ശരീരത്തിന്റെ മുയുമന്‍ കണ്ട്രൊളും ഈ കഴുത്തിനു മേലേ വിഹരിക്കുന്ന വലിയ ഉണ്ടയില്‍ ആണ്.. അതിനു രണ്ട് കണ്ണുകളും മൂക്കും ചെവിയും ഒക്കെ ഉണ്ട്..
ചെവിയിലൂടെ അത് പലതും കേട്ട് വിശകലനം ചെയ്ത് ഓരോ കുന്നായ്മകള്‍ ഒപ്പിക്കുന്നു
കണ്ണിലൂടെ അത് വേണ്ടതും വേണ്ടാത്തതും ഒക്കെ കണ്ട് സായൂജ്യം അടഞ്ഞ് പലതും പ്രവര്‍ത്തിക്കുന്നു..
മൂക്കിലൂടെ ആവശ്യത്തിനു ശ്വാസവും പിന്നെ ഒപ്പം ഓരൊ സുഗന്ധങ്ങളും ആവാഹിച്ച് എന്നെ പ്രലോഭനങ്ങളും നിരുത്സാഹവും ഒക്കെ തരുന്നു..
നാക്കും പല്ലും എന്നുവേണ്ട മിക്ക പ്രധാന അവയവങ്ങളും ആ ഉണ്ടയ്ക്കത്താണ്..

പിന്നെ താഴെ പാവം ഹൃദയവും ലംങ്സും ഒക്കെ ഉണ്ട്.. അതിനും എപ്പോഴും പണിയാണ്..മനസ്സ് കൊടുക്കുന്ന പണികളാണ്.. മനസ്സ് ഓരോ സ്വപ്നങ്ങള്‍ കാണുമ്പോഴും, ദുഃഖങ്ങളില്‍ പെടുമ്പോഴും ഒക്കെ അത് ഹൃദയത്തിന്റെ മിടിപ്പില്‍ വ്യത്യാസം വരുത്തുന്നു! ചുരുക്കത്തില്‍ അതിനെയും പ്രധാനമായി കണ്ട്രോള്‍ ചെയ്യുന്നത് മനസ്സ് തന്നെ.  കയ്യിനെയും കാലിനെയും ഒക്കെയും പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നത് ഈ തലയ്ക്കത്തിരിക്കുന്ന മനസ്സ് തന്നെയാണ്

മറ്റുള്ളവരോട് കുശുമ്പ് വച്ച് പുലര്‍ത്തുകയും, ദേഷ്യം കൊണ്ടുനടക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യുന്നത് ഈ മനസ്സ് തന്നെയാണ്.. മനസ്സാണെന്റെ പ്രധാന മെഷീന്‍..

ഇല്ല ഭൂമീ.. നിന്നെ മാത്രം ഞാന്‍ കുറ്റപ്പെടുത്തുന്നില്ല..   ഞാനും മോശമല്ല ഭാവനകള്‍ നെയ്യാനും സത്യം മറന്ന് ജീവിക്കാനും ഒക്കെ.. അത് മറ്റൊരുതരത്തില്‍.. നിന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ആയിപ്പോയെന്നേ ഉള്ളൂ…!! മാപ്പ്!

3 comments:

ajith said...

ചിന്തകള്‍ ചിന്തകള്‍ തത്വചിന്തകള്‍

ആത്മ/മുന്ന said...

അതെ..:)

ആത്മ/മുന്ന said...
This comment has been removed by the author.