Sunday, September 28, 2014

അതിപുരാതനമായ ചില വസ്തുക്കള്‍..

ഒടുവില്‍ 9 പെട്ടികള്‍ നിറയ്ക്കപ്പെട്ടു. ഇനി അത് ഒഴിക്കപ്പെടണം.. ഒരു ഭാഗീരഥപ്രയത്നം ഉണ്ട് ഇതിന്റെ പിന്നില്‍..

ഈ പുരാതന; അതിപുരാതനകാലം മുതലുള്ള ഡ്രസ്സുകള്‍ ഇങ്ങിനെ വേര്‍തിരിച്ചെടുക്കാന്‍ ചില്ലറയൊന്നും അല്ല മെനക്കെട്ടത്..

ആദ്യം മുകളിലത്തെ മുകളിലെ കപ്പ്ബോഡിനു മുകളില്‍ ഏണിവച്ച് അവിടുന്ന പൂത്തു തുടങ്ങിയ പുരാതനങ്ങളെ ഒരു പ്ലസ്റ്റിക്ക് കൂടകളില്‍ നിറച്ച് വലിച്ച് താഴെ കൊണ്ടുവന്നു വച്ചു. പൊടിയടിച്ചാല്‍ പണിമുടക്കുന്ന മൂക്ക് വിടുമോ!
തുമ്മാന്‍ തുടങ്ങും.. പിന്നെ പനിയായി ജലദോഷം ആയി.. പിന്നെ പുരാതന്‍സിന്റെ കാര്യമെ അങ്ങ് മറക്കും.. ഓര്‍മ്മിച്ചാലും അടുക്കാന്‍ മടി. അടുത്ത സ്റ്റെപ് എന്താണെന്ന് അറിയില്ലാ താനും

താഴെ ഓരോ ഷെല്‍ഫില്‍ ഒക്കെ വേറെ പുരാതന്‍സ് അടുങ്ങി ഇരിപ്പുണ്ട്.
നോമിനു പണ്ടേ ബ്ലോഗെഴുത്തും അന്നം പൊന്നലും സ്വപ്നം കാണലും ആയതുകൊണ്ട് വന്നുകൂടിയ ഭൂസ്വത്തുകള്‍ ആണ് ഇവയെല്ലാം..

ഇനി ഇതുപോലെ 10,12 ബോക്സ് പുസ്തകങ്ങള്‍ ഉണ്ട്.. ഒഴിവാക്കാനുള്ളവ.. അതിനിടയില്‍ നല്ലതുവല്ലതും പെട്ടോ, എവിടെ കൊണ്ടു കൊടുക്കണം ഈ പഴയവ?!..
വനിതയും കലാകൌമുദിയും ഒക്കെ ചീനന്മാര്‍ വായിക്കില്ല.. കൊച്ചു സ്റ്റോറിബുക്സ് വായ്ക്കും..

അതൊക്കെ ഇനി ഒരിക്കല്‍ വേര്‍തിരിക്കണം..

അങ്ങിനെ ഈ പുരാതന്‍ വസ്ത്രങ്ങളെ നോം ഒടുവില്‍ ഇങ്ങിനെ ഒരു 10,12 ബോക്സില്‍ ആക്കില്‍ വച്ചു,.
ഒരു ജോലിക്കാരിയെ കൊണ്ട് അടുക്കി ഭദ്രമാക്കി വച്ചു. അവള്‍ എന്നെ വിശ്വാസം ഇല്ലാത്തതുകൊണ്ടാവും  പെട്ടെന്ന് പ്ലാസ്റ്റര്‍ കൊണ്ട് ഭദ്രമായി അങ്ങ് സീലും ചെയ്തു! പിന്നല്ല. ! അവാളുക്കുപോലും മാണ്ട എന്റെ പഴയ വസ്ത്രങ്ങള്‍! അത്രയ്ക്ക് ഔട്ട് ഓഫ് ഫാഷന്‍ ആയിരിക്കും.. സാരമില്ല..

അങ്ങിനെ ആ ബോക്സ്കള്‍ വെയിറ്റ് ചെയ്യുകയാണ്.. ഇതിനിടയില്‍ നോമിനു ഒരു സംശയം.. ഈ ബോക്സിനുള്ളില്‍ തന്റെ പ്രിയപ്പെട്ട ചുരീദാര്‍ വല്ലതും പെട്ടുപോയോ!
അതൊക്കെ കളഞ്ഞാല്‍ പാപം കിട്ടില്ലേ.. മക്കളുടെ ജീന്‍സോ ടോപ്പ്പോ പെട്ടോ
അവര്‍ക്കൊട്ടു നോക്കാന്‍ സമയം ഇല്ലാ താനും…


ഇതിനിടയില്‍ മറ്റൊരബദ്ധം പറ്റി! വസ്ത്രങ്ങള്‍ അടുക്കി തന്നെ ജോലിക്കാരി ചില വസ്ത്രങ്ങള്‍ കൊണ്ടുപോയായിരുന്നു.. അടുത്ത ദിവസം വന്നപ്പോള്‍ അവള്‍ മാന്യമായി ജീന്‍സിനു മുകളില്‍ നോമിന്റെ മകാളുടെ ടോപ്പും ഇട്ട് പടികടന്നു വന്നു നിന്നത് മകാളിന്റെ മുന്നില്‍! മകാള്‍ എന്നെ സംശയത്തോടെ ഒരു നോട്ടം.. വീണ്ടും പണി പറ്റിച്ചോ എന്ന മട്ടില്‍..
ഈശ്വരാ! ഭൂമി പിളര്‍ന്ന് കീഴെ പോകാന്‍ പറ്റിയെങ്കില്‍ എന്നാശിച്ച നിമിഷം!
ഞാന്‍ ജോലിക്കാരിയെ രഹസ്യമായി അടുത്തുവിളിച്ചു. ‘ഇനിമേലില്‍ ഇവിടുന്നു കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍ ഇവിടെ തന്നെ അണിഞ്ഞുകൊണ്ട് വരല്ലും! കേട്ടാ..’
അവള്‍ മിഴിച്ചു നോക്കി.. ഈ അലവലാതി പുരാതനത്തിന് ഇത്രേം ഡിമാന്റോ!ഇതെന്തരു മനുഷ്യര്‍ എന്നമട്ടില്‍..
ഞാന്‍ പറഞ്ഞു, സെന്റി.. സെന്റി ആണെന്ന്..
അവള്‍ക്ക് വല്ലതും മനസ്സിലായോ ആവോ!

അങ്ങിനെയിരിക്കെ ഒരു ദിവസം രാത്രി 11 ആയിക്കാണും, ഇളയ ആള്‍.. 

‘അമ്മാ എന്റെ ആ ടോപ്പ് കണ്ടോ?‘
ഏതു ടോപ്പ് !  എന്റെ നെഞ്ചി പട പടാ ഇടി തുടങ്ങി. (രാത്രി 12 മണി.. ഈശ്വരാ..!) 
കണ്ടില്ലെങ്കില്‍ അവള്‍ വീടുമുയുമന്‍ നോക്കിപ്പിക്കും.. അവള്‍ക്ക് പഠിത്തവും എനിക്ക് അവളെ നോക്കലും ആണ് മെയിന്‍ ജോലി എന്ന ധാരണ അവളില്‍ പണ്ടെന്നോ കുടിയേറിക്കഴിഞ്ഞു ഇനി അതൊട്ട് മാറ്റാനും പറ്റില്ല.

അവള്‍ പഠിത്തത്തില്‍ വീഴ്ച്ചവരുത്തിയാലോ ഞാന്‍ വീട്ടുകാര്യത്തില്‍ വീഴ്ച വരുത്തിയാലോ അത് ഇരുവരുടെയും ഫെയില്യൂര്‍  ആകും!
പിന്നെ ഞാന്‍ യൂസ്ലസ്സും അല്ല ബ്ലഡി യൂസ്ലസ്സ് വരെ (പരമ രഹസ്യം!) ആയിപ്പോകാന്‍ സാദ്ധ്യതയുണ്ട്..

അങ്ങിനെ നോം എല്ല ഷെല്‍ഫിലും തപ്പി. തോല്‍‌വി സമ്മതിച്ചു..
സമ്മതിച്ചാലും തരമില്ല.
കോമ്പന്‍സേഷന്‍ വേണം!

ഒടുവില്‍ ഭയന്നതു തന്നെ സംഭവിച്ചു അവാളുടെ കണ്ണൂകള്‍ ഞാന്‍ ഭദ്രമായി അടുക്കി വച്ചിരുന്ന ബോക്സുകളില്‍ ഉടക്കി
പിന്നെ അമാന്തിച്ചില്ല. ഓരോന്നായി കുത്തി സീലുപൊട്ടിച്ച് തിരച്ചിലായി!

എനിക്കും അവാളുക്കും ഹിസ്റ്റീരിയ വന്നു.
അവളുടെ സെന്റി ഉടുപ്പുകള്‍ പലതും അതില്‍ ഉണ്ടത്രെ!
അത് പറഞ്ഞ് അവള്‍ അലറിക്കരഞ്ഞു
അമ്മ പണ്ട് ഞാന്‍ പ്രൈമറിയില്‍ ആയിരുന്നപ്പോള്‍ എന്റെ പ്രിയപ്പെട്ട ഉടുപ്പ് വെള്ളപ്പൊക്കക്കാര്‍ക്ക് ഞാനറിയാതെ പറക്കിക്കൊടുത്തത് ഓര്‍മ്മയുണ്ടോ
എനിക്കത് എത്ര പ്രിയപ്പെട്ടതായിരുന്നെന്നൊ!
അതുണ്ടെങ്കില്‍ ഇപ്പോള്‍ നീ ഇടുമായിരുന്നോ?!
എന്നാലും അമ്മയെന്തിനാ എന്നോട് ചോദിക്കാതെ കൊടുത്തത്..?!  അവള്‍ വീണ്ടും കരഞ്ഞു..
അപ്പോള്‍ പാവം തോന്നി..
ഞാന്‍, എന്റെ പരാധീനത പറഞ്ഞ് കരഞ്ഞു 
രാത്രി 2, 3 മണിയായപ്പോള്‍ ഒത്തുതീര്‍പ്പില്‍ എത്തി കാര്യങ്ങള്‍

അങ്ങിനെ മുടങ്ങിപ്പോയ സാല്‍‌വേഷന്‍ ആര്‍മി യാത്രയാണ് ഇന്ന് ഞാന്‍ ഫൈനലൈസ് ചെയ്തിരിക്കുന്നത്..

അവസാനമായി ഒരിക്കല്‍ കൂടി എല്ലാം തുറന്ന്, എനിക്ക് സെന്റി (അവാളുടെ അമ്മയല്ലെ നോം) യുള്ളതൊക്കെ വീണ്ടും തിരിച്ച് ഷെല്‍ഫില്‍ ആക്കി, സീല്‍ വച്ചിട്ട് വന്ന് കിടക്കയാണ്..

ബഷീറിന്റെ ഭൂമികളുടെ അവകാശികള്‍ വായിക്കണം എന്നുണ്ട്..
പക്ഷെ വയറിനകത്ത് കിടക്കുന്ന് കോക്കനട്ട് കഞ്ഞി (എന്റെ പുതിയ സംരംഭം ആണ്) യും കടലക്കറീം നാരങ്ങേം കൂടി സമ്മതിക്കുന്നില്ല വയറ്റില്‍ കയറാന്‍..
എങ്കിപ്പിന്നെ കൊച്ച് ലാപ്പ് ടോപ്പ് വച്ച് ബ്ലോഗ് എഴുതാം എന്നു കരുതി..
അങ്ങിനെ വിമ്മിഷ്ടപ്പെട്ട് എഴുതുകയാണ് കൂട്ടരെ ഞാന്‍ ഈ ബ്ലോഗ് പോസ്റ്റ്..

ഇന്നലേം എഴുതി എന്തൊക്കെയോ.. ഒടുവില്‍ ഉറക്കം സമ്മതിച്ചില്ല ഗമ്പ്ലീറ്റ് ചെയ്യാന്‍.. 

ഇന്നത്തെ എഴുത്തിന് ആ ഗതി വരില്ലെന്നു തോന്നുന്നു..

2 comments:

ajith said...

നേരാ... നമ്മള് എന്തെങ്കിലും എടുത്ത് കളഞ്ഞുകഴിയുമ്പം അതിന് അത്യാവശ്യം ആയി എന്തെങ്കിലും ഉപയോഗം വരും!

ആത്മ/മുന്ന said...

അതെ..:)