Thursday, September 18, 2014

വേണ്ടായിരുന്നു ആ മരണം...ബാല്യകാലസഖിയുടെ

ഇന്ന് ബാല്യകാലസഖി വായിച്ചു.. ഒടുവില്‍ സുഹ്രയുടെ മരണം വരെ ആകാംഷയോടേ.. പിന്നെ സുഹ്രയുടെ മരണം ബഷീര്‍ അറിയുമ്പോള്‍ അദ്ദേഹത്തിന്റെ ലോകം നിശ്ചലമാവുന്നു. ഒപ്പം വായനക്കാരിയായ ഞാനും ഒരു നിമിഷം സ്തംഭിച്ചുപോയി.. 

ഇനി എന്തു ജീവിതം.. സുഹ്രക്കുവേണ്ടി അദ്ദേഹം എന്തു കഷ്ടപ്പാടും സഹിച്ചേനെ. അല്ലെങ്കില്‍ സുഹൃയുടെ സ്നേഹം എല്ലാ കഷ്ടപ്പാടുകളും സഹിക്കാനുള്ള പ്രാപ്തി ഉണ്ടാക്കിയിരുന്നു.. ഇനി?!

ഇനിയും ജീവിക്കണം. മറ്റുള്ളവര്‍ക്കുവേണ്ടി..

അന്നത്തെ മുതലാളിത്തത്തോടുള്ള വെല്ലുവിളിയായി ഈ കഥ തോന്നി. സ്വര്‍ണ്ണക്കൂമ്പാരങ്ങളുള്ള ബാപ്പ സുഹ്രയെ പഠിപ്പിക്കാഞ്ഞത് പഠിപ്പിച്ചാല്‍ ബാക്കി -- പേരേയും പഠിപ്പിക്കണമല്ലൊ എന്ന പിശുക്കായിരുന്നു..
അന്ന് അദ്ദേഹം അറിഞ്ഞില്ല. .

അന്ന അവരെയൊക്കെ പഠിപ്പിച്ചിരുന്നെങ്കില്‍ ആരെങ്കിലുമൊക്കെ രക്ഷപ്പെട്ട് മറ്റുള്ളവരെ കൂടി രക്ഷിച്ചേനെ..

സമ്പത്തിന്റെ വമ്പത്തം കഴിഞ്ഞാല്‍ പിന്നെ സ്നേഹത്തിന്റെ വിശുദ്ധിയാണ്‌ അദ്ദേഹം വരച്ചുകാട്ടുന്നത്..

പ്രകൃത്യാ ഉള്ള ഇഷ്ടം.. അത് രണ്ടും മനുഷ്യരെ മനുഷ്യരില്‍ നിന്നൊക്കെ ഉയര്‍ത്തി വിശിഷ്ടരാക്കുന്നത്..

സുഹ്രയെ പഠിപ്പിക്കാന്‍ ശുപാര്‍ശയുമായി ചെല്ലുന്ന ബഷീര്‍.
ബഷീറിന്റെ അസുഖം കുറയാന്‍ കൂട്ടിരിക്കുന്ന സുഹ്ര.
സുഹ്രയുടെ ദുരിതങ്ങള്‍ തന്റ്റെ ദുരിതങ്ങളായി കാണുന്ന ബഷീര്‍
ബഷീറിന്റെ വീട്ടിലെ ദുരിതം തന്റെകൂടി ഉത്തരവാദിത്വം എന്ന മട്ടില്‍ ഏറ്റെടുക്കുന്ന സുഹ്ര

രണ്ട ആത്മാക്കള്‍ ഒന്നുചേര്‍ന്നാല്‍ പിന്നെ അവിടെ കണക്കുനോക്കല്‍ ഇല്ല
വലിപ്പച്ചേറുപ്പം ഇല്ല, ലാഭ നഷ്ടവും ഇല്ല..

പക്ഷെ, ഉയിറ് അടര്‍ത്തുമാറ്റിയാല്‍ പിന്നെ?!

അതൊരു ചോദ്യചിഹ്നമായി വേട്ടയാടുന്നു..

മരണം കഴിഞ്ഞും ആത്മാക്കള്‍ക്ക് മനസ്സില്‍ ജീവിക്കാനാവുമല്ലൊ! അത്തരമൊരു കരുത്താര്‍ജ്ജിച്ച് ബഷീര്‍ തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകും എന്നതില്‍ സംശയമില്ല…


എങ്കിലും.. വേണ്ടായിരുന്നു.. ആ മരണം.]

10 comments:

Rehna Khalid said...

Nice review

ajith said...

സുല്‍ത്താനെ വായിക്കുകയാണ്. അല്ലേ

കുഞ്ഞൂസ് (Kunjuss) said...

നല്ല വായന....

വീകെ said...

ഇന്നലെ ബേപ്പൂർ സുൽത്താന്റെ പേരിലുള്ള ദോഹ പ്രവാസി പുരസ്ക്കാരം എംകെ സാനുമാഷ്ക്ക് സമർപ്പിക്കുന്നത് കണ്ടുവന്നതേയുള്ളു...
ആശംസകൾ...

ആത്മ/മുന്ന said...

Thank you Rahna!

ആത്മ/മുന്ന said...

Ajith,

അതെ..:)

ആത്മ/മുന്ന said...

Kunjuss,

Thank you..!

ആത്മ/മുന്ന said...

വീകെ;

Thanks a lot!

Basheer Vellarakad said...

നന്നായി ‘ആത്മ’ഗതം..ആശംസകൾ

ആത്മ/മുന്ന said...

Basheer Vellarakad:

Thank you for your compliments…!