Tuesday, September 16, 2014

ഭഗവത്ഗീതയും കുറെ ...ളും പിന്നെ ഒരു മതിലും


രണ്ടുദിവസമായ് ബഷീറിനോടൊപ്പം ആയിരുന്നു ബ്ലോഗൂ..
ഞാന്‍ തന്നെ എനിക്ക് സന്തോഷിക്കാനുള്ള അവസരം നിഷേധിച്ച ഒരു അസ്വാസ്ഥ്യവുമായി നടക്കുമ്പോഴായിരുന്നു ബഷീര്‍ കടന്നുവന്നത്.. ഞാന്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്നു പറയേണ്ടതില്ലല്ലൊ..

പണ്ടൊക്കെ വല്ലതും വായിച്ചാല്‍ പിന്നെ മറ്റൊരു പുസ്തകം വായിക്കുമ്പോള്‍ ആദ്യം വായിച്ചവ മറന്നുപോവും! അത് എനിക്ക് ദുഃഖമുണ്ടാക്കിയിരുന്നു…
ഇനിയെങ്കിലും വായിക്കുനാവയെ പറ്റി ചെറുതായെങ്കിലും കുറിച്ചു വയ്ക്കണം എന്ന ഒരു ആഗ്രഹം..

പിന്നെ മറ്റൊരു കാര്യം സ്വതവേ സന്തോഷത്തിന്റെ കാര്യത്തില്‍ വലരെ സ്റ്റബോണ്‍ ആയ എന്റെ ഹൃദയം നിന്റെ അടുത്തെത്തുമ്പോള്‍ അറിയാതെ അയയുന്നു! എനിക്ക് നിന്നോട് അതില്‍ ഒരല്പം അസൂയ തോന്നുന്നുണ്ട് കേട്ടോ ബ്ലോഗൂ…


ഇനി ബഷീര്‍..

ആദ്യം മതിലുകള്‍..

ബഷീറിന്റെ മതിലുകള്‍ വായിച്ചു. പണ്ടും വായിച്ചിട്ടുണ്ട്.. 
രണ്ടുവരി കുറിച്ചുവച്ചില്ലെങ്കില്‍ വീണ്ടും മറന്നുപോകും അതുകൊണ്ട് എന്തെങ്കിലും എഴുതാന്‍ ശ്രമിക്കട്ടെ,

ബഷീര്‍ തടവുകാരനായി ജയിലില്‍ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്..
വരുന്നവഴിക്ക് പെണ്‍ ജയിലിനടുത്തെ മതിലിനരികിലൂടെ നടക്കുമ്പോള്‍ എന്തോ ഒരു പ്രത്യേക മണം അനുഭവപ്പെടുന്നു. അത് നായികയുടെ അദൃശ്യ സാമിപ്യം ആയിരുന്നിരിക്കാം.. ആത്മാക്കളുടെ ആദ്യത്തെ കൂടിക്കാഴ്ച്ച.. ശരീരങ്ങള്‍ കാണാതെ മാനസികമായ ഒരടുപ്പം.. 

മതിലുകളുടെ അപ്പുറവും ഇപ്പുറവും നിന്നു സംസാരിക്കുന്ന ശൈലി കേട്ടപ്പോള്‍ ഇന്നത്തെ പുത്തന്‍ തലമുറയുടെ ചാറ്റിംഗിന്റെ ഒരു രീതി തോന്നി. കമ്പ്യൂട്ടര്‍ ഒക്കെ വരും മുന്നേ അദ്ദേഹം എത്ര ലളിതമായി ആ അദൃശ്യസ്നേഹം വര്‍ച്ചുകാട്ടിയിരിക്കുന്നു!!

ബഷീര്‍ ഒരു ലോലഹൃദയനും പ്രകൃതിസ്നേഹിയും ആണെന്ന് അദ്ദേഹത്തിന്റെ പൂന്തോട്ട നിര്‍മ്മാണത്തിലുള്ള വൈദഗ്ധ്യവും 
അതുപോലെ പിറ്റേന്ന് തൂക്കിക്കൊല്ലാന്‍ പോകുന്ന കുറ്റവാളികള്‍ക്ക് അവസാന ആഗ്രഹമായി കടും ചായ ഉണ്ടാക്കി കൊടുത്ത് വിടുന്നു. കൂട്ടത്തില്‍ ഒരു ഉപദേശവും..

രണ്ടുവിധത്തില്‍ മരിക്കാം ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും, അതുകൊണ്ട് സന്തോഷത്തോടെ നേരിടുക എന്ന ഉപദേശവും..

എന്നിട്ടും അദ്ദേഹത്തിന് ഉറങ്ങാനാവുന്നില്ല.. തൂക്കിക്കഴിഞ്ഞ് ആത്മാക്കള്‍ വിടപറഞ്ഞശേഷമേ അദ്ദേഹത്തിന്റെ ആത്മാവിനും ശാന്തി കൈവരുന്നുള്ളൂ..

കാമുകിയെ നേരിട്ട് കാണാന്‍ തയ്യാറെടുക്കുന്ന സമയത്താണ് ജയില്‍ സൂപ്രണ്ട് വിടുതല്‍ ഉത്തരവുമായി വരുന്നത്.. 

മതിലിനപ്പുറത്ത് നാരായണിയുടെ സിഗ്നല്‍ ആയ ചുള്ളി എറിയല്‍ തുടരുന്നു.. പിന്നെ എപ്പോഴോ തീരുന്നു..

മതിലിനു വെളിയില്‍ ഇറങ്ങി ഒരു നിമിഷം നാരായണിയോട് വിടപറയും പോലെ നില്‍ക്കുന്നു…
ഒപ്പം രണ്ട് ആത്മാക്കളുടെ വിരഹവും അകല്‍ച്ചയും നാമുക്കും അനുഭവപ്പെടുന്നു…


ഭഗത്ഗീതയും കുറെ…. 

ഇന്ന് ബഷീറിന്റെ ഭഗത്ഗീതയും കുറെ…. വായിച്ചു..
അസഭ്യമെന്നു കരുതുന്ന പലതും അദ്ദേഹത്തിനു സഭ്യതയോടെ വിവരിക്കാനാവുന്നു എന്നതാണ് എനിക്ക് അദ്ദേഹത്തില്‍ കണ്ട പ്രത്യേകത.

ഭവത്ഗീതയ്ക്ക് കൊടുത്ത പവിത്രതയും പ്രാധാന്യവും തന്നെ അദ്ദേഹത്തിനു സ്ത്രീകളുടെ അവയവത്തിനും കൊടുക്കുന്നു എന്നതാണ് മറ്റൊരു വിസ്മയം!

പലരും അശ്ലീലമായി കാണുന്നവ അശ്ലീലം അല്ലെന്നും പാവനമാണെന്നും ഉള്ള ഒരു തിരിച്ചറിവ് കൂടി ഇതില്‍ കാണുന്നു…

പിന്നെ മുസ്ലീം ആയ അദ്ദേഹത്തിന് എങ്ങിനെ ഭഗവത്ഗീതയുടെ മാഹാത്മ്യം ഒക്കെ അറിയാനായി! ശരിക്കും വളരെ വളരെ ജ്ഞാനം കൈവന്ന ഒരു മഹാത്മാവ് തന്നെയാണ് വൈക്കം മുഹമ്മദ് ബഷീര്‍.. അദ്ദേഹം കോഴികളുടെയും ആട്ടിന്റെയും പാത്തുമ്മയെപ്പറ്റിയും ഒക്കെ തനി ഗ്രാമീണശൈലിയില്‍ വിവരിക്കുമ്പോള്‍ ഒന്നു മനസ്സിലാക്കാം.. വളരെ ഉയരത്തില്‍ വിരാജിക്കുന്ന ഒരാള്‍ക്കേ വളരെ സൂക്ഷമമായി നിരീക്ഷിക്കാന്‍ ആവൂ എന്നത്…

ഭൂമിയുടെ പടം എടുക്കണമെങ്കില്‍ ഭൂമിയില്‍ നിന്നും ദൂരെ താരാപത്ഥില്‍ ചെന്നെത്തണം… കേരളത്തിന്റെ/ ഇന്ത്യയുറ്റെ മാഹാത്മ്യം മനസ്സിലാക്കണമെങ്കില്‍ മറ്റൊരു രാജ്യത്ത് പോകണം.. അപ്പോള്‍ നമുക്ക് വ്യക്തമായി സൂക്ഷമായി അവയെ മാസ്സിലാക്കാനാവും.. അതുപോലെ സാധാരണജീവിതത്തില്‍ നിന്നും വളരെ ഉയരത്തില്‍ വിരാജിക്കയും ചിന്തിക്കയും ചെയ്യുന്നതുകൊണ്ടാണ് അദ്ദേഹത്തിന് തീരെ ചെറിയ ഗ്രാമജീവിതം പോലും ഇത്ര തന്മയത്തമായി ചിത്രീകരിക്കാനാവുന്നത് 


ഞാന്‍ വായിച്ചു തുടങ്ങുന്നതേ ഉള്ളൂ… എന്റെ അറിവ് വളരെ പരിമിതവും ആണ്.. അത് വളര്‍ത്താനും കൂടിയാണ് വായിക്കുന്നതും എഴുതുന്നതും ഒക്കെ..
തെറ്റുകള്‍ പൊറുക്കുക..

4 comments:

കുഞ്ഞൂസ് (Kunjuss) said...

ആത്മാ, വായന നല്ലതാണ്, പ്രത്യേകിച്ചും ചിന്തിപ്പിക്കുന്ന വായനകൾ.... അത് നമ്മെ തിരിച്ചറിയാനും സഹായിക്കും.

ajith said...

വായിക്കൂ, പറയൂ

ആത്മ/മുന്ന said...

താങ്ക്യു കുഞ്ഞൂസ്..! :)


താങ്ക്യൂ ajith..! :)

ആത്മ/മുന്ന said...

Kunjuss;

അതെ..:)