Thursday, September 11, 2014

ജീവിക്കാനല്ലെ ജോലി ചെയ്യേണ്ടത്?!

കുറച്ചു ദിവസമായി ഞാന്‍ റൊമ്പ ബിസി ആണ് ബ്ലോഗൂ..കാരണം അച്ഛനും മകളുമായി ഒരു കോള്‍ഡ് വാര്‍.. അദ്ദേഹത്തിന് ആരെങ്കിലുമൊക്കെയായി വാറ് ഉണ്ടാക്കാന്‍ പെരുത്ത് ഇഷ്ടം ആണ്. ഒരു പ്രധാന കാരണം, എതിരാളി തന്നെക്കാള്‍ വീര്യം കുറഞ്ഞതാണ് എന്നതാണ്.. അതുകൊണ്ട് ഈ വാറ് വരുമ്പോ അദ്ദേഹത്തിന് ഗമ്പ്ലീറ്റ് സ്വതന്ത്രനായി നടക്കാം. എതിരാളി അവിടെ അദ്ദേഹം സ്ഥാപിച്ച സ്ഥലത്തുതന്നെ സര്‍വൈവ് ചെയ്ത് ഇരിക്കുകേം ചെയ്യും..

സാരമില്ല. എന്തു നഷ്ടം ഉണ്ടെങ്കിലും ഈ എതിരാളികള്‍ തോല്‍‌വി സമ്മതിക്കുകേം ഇല്ല.
അങ്ങിനെ അച്ഛനോട് പിണങ്ങി മകാള്‍, എന്നോട്, 'അമ്മേ അമ്മയും കൂടി കാറില്‍ ഇരിക്കണം എനിക്ക് അച്ഛന്റെ ഈഗോ ഒട്ടും പറ്റുന്നില്ല..'

ഇരിക്കാം…

നമ്മളെ ഒക്കെ അങ്ങിനെയാണല്ലോ വളര്‍ത്തിയെടുത്തിരിക്കുന്നത്..
ചിറകുണ്ടെങ്കിലും പറക്കാനാവാത്ത ജന്മങ്ങള്‍..

അതുകൊണ്ട് സ്വയം പറക്കാന്‍ കൊതിക്കുന്നവരൊടൊക്കെ ആത്മയ്ക്ക് ഭയങ്കര മതിപ്പാണ്..

അങ്ങിനെ ഇപ്പോഴത്തെ നോമിന്റെ മെയിന്‍ പണി ഇലയ്ക്കും മുള്ളിനും കേടില്ലാതെ
മദ്ധ്യസ്ഥയായി അങ്ങിനെ രാവിലേം വൈകിട്ടും ഒരുമണിക്കൂര്‍ യാത്രയാണ്.. കൊണ്ടുവിടലും , തിരിച്ചു കൊണ്ടുവരലും! (അത് ഒന്ന് താന്‍ ആണ്‍പിറന്നവന്‍ മെയിന്‍ ആയി ചെയ്യുന്നതും)

അപ്പോള്‍ നോം മുന്‍പില്‍ കാണുന്ന ദീര്‍ഘ ദീര്‍ഘ റോഡുകളില്‍ കണ്ണും തുറിച്ച്  ഇരിക്കും. നല്ല മൂഡാണെങ്കില്‍ അദ്ദേഹം നോണ്‍ സ്റ്റോപ്പായിട്ട് വിഷയങ്ങള്‍ തന്നോളും. അതുകൊണ്ട് ഇവിടെ ആത്മഗതിക്കാനൊന്നും പറ്റില്ലാ‍…

ഒരു റോഡിലൂടെ പോയി ഡൈവ് ചെയ്ത് മറ്റൊരു റോഡില്‍ കയറി അവിടുന്ന് വീണ്ടും ആദ്യത്തെ ലൈനില്‍ തന്നെ കയറി.. അങ്ങിനെ കസര്‍ത്തുകള്‍ കാട്ടുകയാണ് അദ്ദേഹത്തിന്റെ പ്രധാന വിനോദവും സ്വഭാവവും!

നോം കണ്ണും തുറിച്ചിരിക്കും. മനസ്സമാധാനത്തോടെ ശ്വാസം ഒന്നും വിടാന്‍ പറ്റില്ല. ശ്വാസം തോണ്ടയില്‍ കുടുങ്ങിയമാതിരി. അതിനിടയില്‍ അദ്ദേഹം ഇന്നലത്തെ ഘടോല്‍ക്കച വധം ഒക്കെ വിവരിക്കുന്നും ഉണ്ട്..

ഞാന്‍ പറഞ്ഞു, മി. ഭര്‍ത്താവേ.. അല്പം കൂടി ഒന്ന് സമാധാനിച്ച് ഡ്രവ് ചെയ്യൂ..
അല്ലെങ്കില്‍ ലൈഫ് കാണില്ല ലിവ് ചെയ്യാന്‍..!

ങെ ഹെ !!

 ഹെല്‍ത്ത് ഇല്ലെങ്കില്‍ പിന്നെ എന്തുനേടിയിട്ട് എന്തുകാര്യം എന്ന് മറ്റൊരു റിലേറ്റിവിനു ക്ലാസ്സ് കൊടുത്തത് രണ്ടുദിവസം മുന്‍പാണ്..

എന്നേം എന്റെ കുടുമ്പത്തേയും മാതാപിതാക്കളേയും ഒക്കെ അലസന്മാര്‍ മടിയന്മാര്‍ എന്നൊക്കെ അധിഷേപിച്ചവര്‍ ആണ് പണ്ട്.. അവര്‍ ഉണ്ടാക്കിയതൊന്നും അനുഭവിക്കാന്‍ പറ്റാതെ ബോഡി ഗമ്പ്ലീറ്റ് പണിമുടക്കി ഭീക്ഷണിപ്പെടുത്തുന്നു ഇടയ്ക്കിടെ..

എങ്കിലും നോം ഉപദേശിച്ചു. 'The Monk who sold his Ferrari. വായിച്ചുണ്ടോ ഏട്ടാ.. അതിലുണ്ട്,  ഈ ടെന്‍ഷന്‍ ഒക്കെ കുറച്ച് കുറച്ചു നാള്‍ ലീവ് ഒക്കെ എടുത്ത്… "

അപ്പോള്‍ മനോഹരമായി ചിരിക്കും.. മനസ്സില്‍ 'ഓഹ് ഈ ലേസി ക്രീച്ചറിന്റെ ഉപദേശം കേട്ടാല്‍ പിന്നെ ..'  എന്നാകും.. സാരമില്ല,  എങ്കിലും നോം ചെയ്യേണ്ടത് നോം ചെയ്യണമല്ലൊ.

ആ,  അങ്ങിനെ റോഡില്‍ ഡ്രൈവ് ചെയ്യുകയാണ്..

'ചേട്ടാ, ജീവന്‍ ഇല്ലെങ്കില്‍ പിന്നെ ഇങ്ങക്ക് ജീവിക്കാന്‍ പറ്റില്ല
അതുകൊണ്ട് അല്പം സൂക്ഷിക്കൂ..'

അദ്ദേഹം പൊട്ടി പൊട്ടി ചിരിക്കുന്നു..!!

എനിക്ക് സഹികെട്ട് , 'എങ്കിപ്പിന്നെ കണ്ണുമടച്ച് ഉറങ്ങാം അവിടെ എത്താന്‍  ഭാഗ്യമുണ്ടെങ്കില്‍ ബാക്കി ലോകം ജീവിതം കാണാ..'

അദ്ദേഹം വീണ്ടും ചിരിച്ചുകൊണ്ട് വേറേ കുറേ വണ്ടികളെ ഓവര്‍ടേക്ക് ചെയ്യുന്നതില്‍ മുയുകുന്നു…

'അയ്യോ ആത്മേ എനിക്ക് ഒരു ദിവസത്തില്‍ ഒരു 30 മണിക്കൂര്‍ കിട്ടിയാലും തീരാത്ത കാര്യങ്ങള്‍ ഉണ്ട് ചെയ്ത് തീര്‍ക്കാന്‍..'

നോം.. 'അതില്‍ പലതും മറ്റുള്ളവന് വിട്ടുകൊണ്ടുക്കാതെ ചെയ്യുന്നതല്ലെ,
ഉദാ: ഡ്രൈവിംഗ്  എന്നെ ഏല്പിക്കാം.
അപ്പോള്‍ തന്നെ 5 മണിക്കൂറ് ലാഭിക്കാം..'

ഇതിനിടയില്‍ അദ്ദേഹത്തിന് ഉറക്കവും വരുന്നുണ്ട്..

നിന്റെ കയ്യില്‍ വല്ലതും ഉണ്ടോ കൊറിക്കാന്‍?!

മെന്റോസ് കൊടുത്തു.. എന്നിട്ട് ഉറക്കത്തിന്റെ കാര്യം ഇനി മിണ്ടല്ലും എന്നും പറഞ്ഞു.

അല്ലെങ്കില്‍ തന്നെ ഡ്രവിംഗ് കണ്ട് അന്തംവിട്ടിരിക്കുന്നതിനിടയില്‍ ഞാനിപ്പം ഉറങ്ങും എന്ന ഭീക്ഷണിയും

ചുരുക്കത്തില്‍ നമ്മുടെ ഗമ്പ്ലീറ്റ് അറ്റന്‍ഷനും അദ്ദേഹം അങ്ങ് ആവഹിച്ചെടുക്കും!

ഓരോ മനുഷ്യര്‍ ഓരോ വിധം..!!

ആ പോട്ട്..

ആള്‍ ഇപ്പോള്‍ ജോലിസ്ഥലത്ത് പോയി..

നോം ഇപ്പോള്‍ അടുക്കളേലെ കാറ്റും കൊണ്ട് ഒരു കോഫി കുടിക്കുന്നു..

ജോലിയൊക്കെ ഉണ്ട്

അല്ല എനിക്ക് അറിയാന്മേലാത്തോണ്ട് ചോദിക്കുവാ..
‘ജീവിക്കാനല്ലെ ജോലി ചെയ്യേണ്ടത്! ജോലിചെയ്യ്യാനാണോ മനുഷ്യര്‍ ജീവിക്കുന്നത്?!!”

10 comments:

ajith said...

കണ്‍ഫ്യൂസിംഗ് ക്വസ്റ്റ്യന്‍

നോ കമന്റ്സ്

കുഞ്ഞൂസ് (Kunjuss) said...

എന്താ പറയാ ആത്മാ.... :)

Basheer Vellarakad said...

ജീവിക്കാനൊരു ജോലി വേണം.. ജോലി ചെയ്യാൻ വേണ്ടിയും ജീവിക്കുന്നവർ ഏറെ..പക്ഷെ എന്തിനു ജിവിക്കണം എന്നതിനെ പറ്റി ചിന്തിക്കുമ്പോഴാ‍ണ് ജീവിതം ജീവനുള്ളതാവുന്നത്... നന്നായി വിവരിച്ചു.. ആശംസകൾ

Echmukutty said...

എന്‍റെ കൂട്ടുകാരനും പറയുന്നത് ജീവിക്കാന്‍ വേണ്ടി മാത്രമാണു ജോലി ചെയ്യേണ്ടത്.. എന്നാ. അതുകൊണ്ട് അദ്ദേഹം ഒന്നാന്തരം ഉദ്യോഗം രാജി കൊടുത്തു.. ഇനീപ്പോ ...ആ നോക്കാം. ജീവിച്ചാ മതിയല്ലോ..

കുറിപ്പ് ഉഷാറായി..

Rehna Khalid said...

Good Question

ആത്മ/മുന്ന said...

ajith:

കണ്‍ഫ്യൂസ്ഡ് ആയി അല്ലെ?!:)

ആത്മ/മുന്ന said...

കുഞ്ഞൂസ്! :))

ചുമ്മാ.. ഓരോ ദിവസം ഓരോ അനുഭവങ്ങള്‍ ആണ്.. ജീവിതം എപ്പോഴും മാറിക്കൊണ്ടേ ഇരിക്കുന്നു…

ആത്മ/മുന്ന said...

Basheer Vellarakad :

Thank you for the compliments!!

ആത്മ/മുന്ന said...

Echmukutty :

അതെ.. ഓരോരുത്തരുടെ ആത്മസംതൃപ്തി അല്ലെ നോക്കേണ്ടത്..:)

Thank you for the compliments!

ആത്മ/മുന്ന said...

Rehna Khalid :

Thank you!:))