Wednesday, September 10, 2014

ഞാന്‍ എന്റെ ബ്ലോഗിനെ സ്നേഹിക്കുന്നു...

എനിക്ക് പഴയതുപോലെ ഓരോ ദിവസങ്ങളിലെ സംഭവങ്ങളും ചിന്തകളും ഒക്കെ എഴുതി താളുകളില്‍ നിറയ്ക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്.. എനിക്ക് തോന്നുന്നു തടസ്സമായി വരുന്നത് വ്യത്യസ്തമായ് വെബ്സൈറ്റുകള്‍ ആയിരിക്കുമോ! ഫേസ്ബുക്ക് ആണെന്നു തോന്നുന്നു പ്രധാന വില്ലന്‍!

അത് നമ്മളെ ഒന്നുമല്ലാതാക്കുന്നു!

അവിടെ ലൌകീകതയുടെ വിളയാട്ടം അല്ലെ,

ബ്ലോഗ് ആവുമ്പോള്‍ അല്പം അന്തര്‍മുഖമായി ഇരുന്ന് ആലോചിച്ച് എഴുതുന്നതും..

ഫേസ്ബുക്കില്‍ എനിക്ക് എന്നെ പ്രതിഫലിപ്പിക്കാനാവുന്നില്ല, അതോ പ്രതിഫ ലി ഫലിപ്പിക്കാനായ  ഞാനാണോ ഇനി യഥാര്‍ത്ഥ ഞാന്‍ എന്നിങ്ങനെ ആകെ ഒരു കണ്‍ഫ്യൂഷന്‍..

ഓ! ഇപ്പോള്‍ പിടികിട്ടീ..
ഫേസ് ബുക്കില്‍ ഒക്കെ നമ്മുടെ യധാര്‍ദ്ധ വിശേഷങ്ങള്‍ മറച്ചുവച്ച്, നാലാളുകള്‍ വായിച്ചാല്‍ കുറ്റം പറയാത്തയും മതിക്കുന്നതുമായ രീതിയിലല്ലെ നമ്മെ അവതരിപ്പിക്കാന്‍ ശ്രമിക്കുമ. അങ്ങിനെ വരുമ്പോള്‍ നമ്മുടെ യധാര്‍ദ്ധജീവിതത്തെ ചിന്തകളെ ഒക്കെ മുഖം മൂടിയിട്ട് മറച്ചിട്ടുവേണം അങ്ങോട്ട് ചെല്ലാന്‍..

ഈ മറയ്ക്കലിനിടയ്ക്ക് എന്റെ ചിന്തകളും മറഞ്ഞുപോകുന്നു..

ഏതെങ്കിലും ഒരു വള്ളത്തില്‍ കാല്‍ ചവിട്ടണം എന്നു പറയുന്നത് ഇതായിരിക്കും അല്യോ?!

പോരാത്തതിനു ലിറ്റററി മീറ്റിംഗ് എന്നൊരു കടമ്പ ഉണ്ട്.. അവിടെ പുരാതന സാഹിത്യകാരന്മാരെ ഒക്കെ മാന്തി തോണ്ടിയെടുത്ത് പുനര്‍ജ്ജീവിപ്പിക്കാന്‍ ശ്രമിക്കയാണ്.. അതിനൊന്നും ഉള്ള അറിവും സമയവും ഒന്നും തല്‍ക്കാലം ആത്മയ്ക്കില്ല എന്ന ഒരു പരിമിതിയുള്ളതുകൊണ്ട് അവിടെ ഞാന്‍ അജ്ഞത ഭാവിച്ച് ഇരുന്നിട്ട് വരികയാണ് പതിവ്.. ഈ അജ്ഞത ഭാവിച്ച് ഭാവിച്ച് ആ ഭാവവും എന്നെ ഒരല്പം പിടികൂടിയിട്ടുണ്ടെന്നു തോന്നുന്നു..

ഒന്നു ഞാന്‍ പറയാം എനിക്ക് ഒരു ആശാനോ, വള്ളത്തോളോ, മാധവിക്കുട്ടിയോ, എം. ടിയോ ഒന്നും ആകാനാവില്ല. എനിക്ക് ഞാനാവാനേ കഴിയൂ..
അതാണ് എന്റെ ഈ ബ്ലോഗ്..

ഞാന്‍ എന്റെ ബ്ലോഗിനെയും അത് വായിക്കുന്നവരെയും സ്നേഹിക്കുന്നു..
ഇത്രയും എഴുതി ഈ താള്‍ അവസാനിപ്പിക്കുന്നു..

(നിന്നോട് പറയാത്ത രഹസ്യങ്ങള്‍ ചുരുക്കമാണല്ലൊ ബ്ലോഗൂ..
ഇതുകൂടി പറഞ്ഞേക്കാം..
അന്നൊരിക്കല്‍ ഏഷ്യാനെറ്റുകാര്‍ വന്ന് ഇന്റര്‍വ്യൂ എടുത്തെന്നൊക്കെ പറഞ്ഞില്ലേ..
അത് ഇതുവരെ ഏഷ്യാനെറ്റില്‍ വന്നില്ല. കാരണം എനിക്കറിയില്ല, ഞാന്‍ അറിയാനൊട്ട് ആഗ്രഹിക്കുന്നും ഇല്ല. പണ്ടൊരിക്കല്‍ ആര്‍ക്കോ ഒരു ടിക്കറ്റ് കൊടുത്ത് ഉല്‍ഘാടിപ്പിച്ച് , അതും ഏഷ്യാനെറ്റില്‍ വരും എന്നൊക്കെ പറഞ്ഞു..

എന്തോ കാണും അതിന്റെ പിന്നില്‍..! ആ ആര്‍ക്കറിയാം..!! )

5 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ആത്മ വള്ളത്തോളൊന്നും അല്ലായിരിക്കും പക്ഷെ ഞാനൊക്കെ കാളിദാസനെക്കാൾ ഭയങ്കരനായിരിക്കും അല്ലെ? അതു കൊണ്ടല്ലെ ഞാൻ ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുന്നത്? 
നമ്മളൊക്കെ നമ്മൾ മാത്രമല്ലെ ആത്മേ 
വായിൽ തോന്നുന്നതൊക്കെ അങ്ങെഴുതി വിട് വായിക്കാൻ ഞങ്ങളുണ്ട്. ഞങ്ങൾക്കിഷ്ടമില്ലാത്ത രീതിയിൽ വന്നാൽ അന്ന് തെളിച്ചങ്ങു പറയുകയും ചെയ്യും -എന്റെ കാര്യം മാത്രമാട്ടൊ- ഇനി അതോർത്ത് വിഷമിക്കാതിരിക്കണ്ടാ

ajith said...

ഞാനും ബ്ലോഗിനെ സ്നേഹിക്കുന്നുണ്ട്

ആത്മ/മുന്ന said...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage sir,

സാറ് ഒരു ഫലിതപ്രിയന്‍ ആണല്ല്യോ!!:))

thank you for your kind encouragements!

ആത്മ/മുന്ന said...

ajith

സരിയാണ്. ഞാന്‍ പല നല്ല ബ്ലോഗുകളും വായിക്കുമ്പോള്‍ അവിടെ അഭിപ്രായം രേഖപ്പെടുത്തി കണ്ടിട്ടുണ്ട്.. :)

thank you very much!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതൊക്കെയല്ലെ ജീവിതം . എല്ലാം സീരിയസയെടൂത്താൽ പിന്നെ ജീവിക്കാൻ നേരം കിട്ടില്ല. അതുകൊണ്ടല്ലെ ഞാൻ ഇങ്ങനെ ആയിപ്പോയത് :)