Sunday, August 17, 2014

ശാസ്ത്രം വളര്‍ന്നു.. മനുഷ്യന്‍ തോറ്റു…തോറ്റു!!


നമ്മള്‍ അണ്‍കണ്ടിഷനല്‍ ആയിരുന്നാലേ ആള്‍ക്കാരേം ഈ ലോകത്തെയും ഒക്കെ സ്നേഹിക്കാനും സഹിക്കാനും ഒക്കെ പറ്റൂ എന്നാണല്ലൊ പണ്ട്  മദര്‍ തെരാസ പറഞ്ഞത്.. ഇപ്പൊ എനിക്ക് അതിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായീ …!!

നമ്മള്‍ കഴിക്കാനിരിക്കുമ്പോള്‍ ഫേസ്ബുക്ക്, റ്റ്വിറ്റര്‍, പ്ലസ്സ് ഒന്നും തുറക്കാതിരിക്കുന്നതാണ് നന്ന്.. അല്ലെങ്കില്‍  നമ്മള്‍ അണ്‍കണ്ടിഷണല്‍ ആവണം..!

എങ്ങിനെ എന്നാല്‍...

യസീദിയരെ; നല്ല ഒത്ത ആണുങ്ങളെ വരിവരിയായി ഓടിച്ച് കൊണ്ടുപോയി തലയില്‍ ഓരോ വെടിയും വച്ച് ചവിട്ടി നേരെ കടലിലേക്ക് തള്ളുന്നത് നമ്മള്‍ അണ്‍കണ്ടിഷണല്‍ ആയിട്ട് നോക്കി കാണണം.. എന്നാലേ അത് ചെയ്തവരെ നമുക്ക് സ്നേഹിക്കാന്‍ പറ്റൂ.. ആഹാരം ഇറക്കാന്‍ പറ്റൂ...!

ഇന്ന് കേള്‍ക്കുന്നു പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചിട്ടെന്ന്.. അതും അണ്‍കണ്ടിഷണല്‍ ആയി നമ്മള്‍ കാണണം..

ഗാസയിലെ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യനായി ജനിച്ചതില്‍ തന്നെ സ്വയനിന്ദ തോന്നിക്കും..

അല്ല, നമ്മള്‍ ഈ ദൈവത്തെ വിളിക്കുന്നത് നമ്മെ രക്ഷിക്കാനല്ലെ!

ഇപ്പോള്‍ വന്ന് വന്ന് ദൈവമാണല്ലൊ മനുഷ്യരോട് അധികവും ക്രൂരത കാട്ടുന്നത്..
(ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍..)

യസീദികള്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെങ്കില്‍ അവരെ ക്രിസ്റ്റ്യന്‍സ് രക്ഷിച്ചേനെ
മുസ്ല്ലീം മതത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ അവര്‍.. ഇതൊന്നുമല്ലാതെ അവര്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചതല്ലെ പാവങ്ങള്‍ ഇത്ര ക്രൂരമായി ഈ ലോകത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്നത്..!

മനുഷ്യര്‍ക്ക് മനസ്സാക്ഷി ഒന്നും ഇല്ലാ‍…

ഒരു തെറ്റില്‍ നിന്ന് പലതെറ്റുകളായി വളര്‍ന്ന്, ആയിരമായിരം തെറ്റുകളും അത് വരുത്തുന്ന പകകളും ആണ് മനുഷ്യരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്..
എല്ലാം മതത്തില്‍ നിന്നും ദൈവത്തില്‍ നിന്നും ഒക്കെതന്നെയാണ് ഉടലെടുക്കുന്നതും…

എനിക്ക് എല്ലാ മത നേതാക്കന്മാരോടും ഒന്നേ അപേക്ഷിക്കാനുള്ളൂ.. നമുക്ക് ആര്‍ക്കും ദൈവം വേണ്ട.. മനുഷ്യരെ മനുഷ്യരായി കണാനുള്ള കണ്ണു മതി..

ഈ ലോകത്താകമാനം ഒരു മതം.. മനുഷ്യമതം. ഒരു ജാതി, മനുഷ്യ ജാതി.. അവ വന്നാല്‍ മാത്രമേ ഇനി ഈ ഭൂമിയെ രക്ഷിക്കാനാവൂ..

അജ്ഞതയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ ദൈവവിശ്വാസങ്ങളെല്ലാം തന്നെ

ചിലര്‍ കരുതുന്നു ചില ജീവികളെ കുരുതി കൊടുത്താല്‍ താന്‍ വിശ്വസിക്കുന്ന ദൈവം തന്നെ രക്ഷിക്കും എന്ന്! മറ്റുചിലര്‍ ഇന്നൊരുകൂട്ടം മനുഷ്യരെ കൊന്നൊടുക്കിയാല്‍ തങ്ങളുടെ ദൈവം സമ്പ്രീതനായി തങ്ങളെ രക്ഷിക്കും എന്ന് കരുതുന്നു..!!

അങ്ങിനെ വിചിത്രമായ എത്ര എത്ര ആചാരങ്ങള്‍!!

ഒരറ്റത്തുകൂടി ശാസ്ത്രം വളര്‍ന്ന് ചന്ദ്രനിലും ചൊവ്വയില്‍ മനുഷ്യര്‍ ചെന്നെത്തുന്നു..
മതൊരിടത്ത് ഈ ഇടുങ്ങിയ ചിന്തകള്‍ വളര്‍ന്ന് ലോകത്തെയാകമാനം ഭരിക്കയും!

ശാസ്ത്രം വളര്‍ന്ന് കണ്ടുപിടിച്ച പലതും മനുഷ്യാധമന്മാര്‍ തങ്ങളുടെ സ്വാര്‍ത്ഥമായ അന്ധവിശ്വാസങ്ങള്‍ വളര്‍ത്താനും മറ്റുമല്ലെ ചിലവഴിക്കുന്നത്!! പിന്നെ ശാസ്ത്രം വളര്‍ന്നതുകൊണ്ട് എന്തു നേട്ടം?!

2 comments:

ajith said...

അണ്‍കണ്ടീഷണല്‍ ആയാലെ ജീവിക്കാന്‍ പറ്റൂ എന്ന് ആയിട്ടുണ്ട്

ആത്മ/മുന്ന said...

അതെ..:)
കണ്ണടച്ച് ദൈവത്തെ കാണാന്‍ ശ്രമിക്കും മുന്‍പ് കണ്ണുതുറന്ന് മുന്നിലുള്ള മനുഷ്യരെ കാണാന്‍ ശ്രമിക്കണം..