Thursday, June 19, 2014

ഗമ്പ്ലീറ്റ് ബിസി...

റോസുവിന്റെ നിര്‍ദ്ദേശപ്രകാരം വീണ്ടും ആത്മഗതം തുടരാം എന്നു കരുതി..
ചില മടിപിടിച്ച് വിരസമായേക്കാവുന്ന ദിവസങ്ങളെ ഞാന്‍ എന്റെ ഇഷ്ടപ്രകാരം ആര്‍ക്കും ചേതമില്ലാതെ വളച്ചൊടിക്കുന്ന വിദ്യ പറഞ്ഞു തരാം..

രാവിലെ ഒരാള്‍ പറഞ്ഞു വൈകിട്ടുവരെ ക്ലാസ്സ് ഉണ്ട്. മറ്റൊരാള്‍ വീട്ടില്‍ ഇരുന്ന് എന്തോ പ്രിപ്പയര്‍ ചെയ്യാന്‍ തുടങ്ങുകയാണ്. എനിക്ക് വീട്ടുജോലിയല്ലാതെ പ്രത്യേകിച്ച് ഒന്നും തന്നെയില്ലാത്തതിനാല്‍ ഞാന്‍ ഒരു യാത്രപോകാം എന്നു കരുതി..

എന്നു വച്ചാല്‍ ഈ കൊച്ചു രാജ്യത്തിന്റെ അങ്ങേ അറ്റത്ത് ഒരു ഇന്ത്യന്‍ ഷോപ്പിംഗ് പാരഡൈസ് ഉണ്ട്.. അവിടെ പോയി തനിയേ ഒന്നു കറങ്ങാന്‍ ഒരാഗ്രഹം!
ഒരു പ്രധാന ഉദ്ദേശം മകള്‍ ഈയ്യിടെയായി മലയാളം പടം കാണാന്‍ വലിയ താല്പര്യം കാണിക്കുന്നു. മലയാളി കള്‍ച്ചര്‍ കുത്തിനിറക്കാന്‍ പറ്റിയ അവസരം അല്ലെ, അതുകൊണ്ട് അവിടെ ഉള്ള നല്ല മലയാളം ഡി.വി.ഡികള്‍ വല്ലതും ഉണ്ടെങ്കില്‍ വാങ്ങി അവളോടൊപ്പം ഇരുന്ന് കാണാം എന്നുകരുതി..
ആദ്യം വീട്ടിനടുത്ത ബസ്സ്റ്റോപ്പില്‍ നിന്നും യാത്ര തുടങ്ങി. വിജനമായ ബസ്സ്! ഷോപ്പിങ്ങ് കോപ്ലക്സില്‍ എത്തിയതറിഞ്ഞില്ല. അവിടെ കറങ്ങി നടന്ന് ഒന്ന് രണ്ട് ഡ്ര്സ്സുകള്‍ വാങ്ങി..(മെനിങ്ങാന്ന് ഒരു കൂട്ടുകാരിയോടൊപ്പം ഈ ഏരിയയില്‍ വന്നതാണ്) നമ്മളെ കയ്യില്‍ കിട്ടിയാല്‍ പിന്നെ അതിസമര്‍ത്ഥരായ സെയിത്സ് ഗേള്‍സ് തരമ്പോലെ കൈകാര്യം ചെയ്തുകൊള്ളുമല്ലൊ!

അപ്പോള്‍ ഞാന്‍ ഓര്‍ത്തു! ദൈവമേ കാശിന്റെ ഒരു വില!
എന്റെ കയ്യില്‍ നയാപൈസ ഇല്ലെങ്കില്‍ എനിക്ക് ഈ വിധം സ്വീകരണം കിട്ടുമോ?!

പലപ്പോഴും ഡിപ്രഷന്‍ പിടിച്ച് ഷോപ്പിങ്ങ് മാളുകളില്‍ അലഞ്ഞുതിരിഞ്ഞ് അല്ലറ ചില്ലറ സാധങ്ങള്‍ വാങ്ങി നടക്കുമ്പോള്‍ ഓര്‍ത്തിട്ടുണ്ട്, ഈ ലോകത്തില്‍ ഏറ്റവും വലുത് കാശുതന്നെയാണ് എന്ന്!

കാശുണ്ടെങ്കില്‍ ബ്യൂട്ടിപാര്‍ലറുകാര്‍ തട്ടി തടവി വിടും..
ഹെയര്‍ സലൂണില്‍ രാജകീയ പരിചരണം!
തുണിക്കടയില്‍ എന്നുവേണ്ട, എല്ലായിടത്തും മതിപ്പാണ്. നമുക്ക് കിട്ടാതെ പോയ സ്നേഹം പരിചരണം ഒക്കെ വാങ്ങി തിരിച്ചെത്തുമ്പോള്‍ ഓര്‍ത്തുപോയിട്ടുണ്ട് കാശാണോ ഇനി ദൈവം എന്നുവരെ..!

ആ പോട്ടെ!

ഇന്നത്തെ ഷോപ്പിങ്ങ്..
അങ്ങിനെ തുണിവാങ്ങല്‍ കഴിഞ്ഞ്, നേരെ എം. ആര്‍. ടി എടുത്ത് ഡി വി ഡി ഷോപ്പില്‍ എത്തി.

അവിടെ കറങ്ങി നടന്ന് ആകെയുള്ള ഒരു കൊച്ചു ഷെല്ഫ് മുചുവന്‍ അരിച്ചുപെറുക്കി.. നാലഞ്ചുപടങ്ങള്‍ ഒപ്പിച്ചു..
ഈ സി.ഡിയൊക്കെ വാങ്ങുമ്പോള്‍ എന്റെ മുഖത്ത് ഒരു പ്രത്യേക ഭാവം നിറയും; അത് കട നിറച്ചും ചറപറാ സംസാരിച്ചുകൊണ്ടു നടക്കുന്ന മലയാളി/തമിഴ് മാന്യ സെത്സ്മാന്മാരെ കാട്ടാനാണ്.. 'ഞാന്‍ അത്ര ധാരാളിയൊന്നും അല്ല, തീയറ്ററില്‍ പോയി ഒരു സിനിമ കാണാന്‍ ആകെക്കൂടി 50 വെള്ളിയെങ്കിലും ആവും ഇതിപ്പോ 10 വെള്ളിയില്‍ ഒതുങ്ങില്ലേ, പിന്നെ എന്റെ മക്കളില്‍ മലയാളം കള്‍ച്ചര്‍ വളര്‍ത്താന്‍ ഞാന്‍ കാട്ടുന്ന താല്പര്യം ഒക്കെ മാനിച്ച് നിങ്ങള്‍ എന്നെ ധാരാളിയായി കണക്കാക്കില്ലല്ലൊ അല്ലെ?! ഒന്നുമില്ലെങ്കിലും മറ്റു സ്ത്രീകള്‍ വാങ്ങിക്കൂട്ടുന്ന ഫാന്‍സി ഐറ്റംസിന്റെ പുറകെ ഞാന്‍ പോകുന്നില്ലല്ലൊ(യ്യൊ!അതുകൂടി ഉണ്ടായിരുന്നെങ്കില്‍ മുടിഞ്ഞേനെ)'

അങ്ങിനെ തിരിച്ച് ഒരു ചോക്കലേറ്റ് ഒക്കെ വാങ്ങി ശാപ്പിട്ട് എം. ആര്‍. ടി എടുത്ത് വീട്ടിലെക്ക് തിരിച്ചു.. 

എം. ആര്‍ ടിയില്‍ നിന്ന് കുലുങ്ങിക്കൊണ്ട് ഫേസ്ബുക്ക്, ട്വിറ്റര്‍, പ്ലസ്സ് ഒക്കെ നോക്കി. മി. കോറോത്തിനോട് തിരിഞ്ഞുനില്‍ക്കാന്‍ പറഞ്ഞതും അവിടെ വച്ചാണ്..!
പെട്ടെന്ന് ട്രയിന്‍ ഒരു സഡണ്‍ ബ്രേക്ക്.. !പതിവില്ലാത്തതാണല്ലൊ ഇത്!
വലിയ ധൈര്യശാലിയായ നോം അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി. 'ഭയമുണ്ടായിട്ടല്ല കൂട്ടരെ എനിക്ക് വല്ലതും പറ്റിയാല്‍ എന്നെ ഭരിച്ചും (സ്നേഹിച്ചും) ഒക്കെ ജീവിക്കുന്ന ഒന്നു രണ്ടു മനുഷ്യര്‍ ഉണ്ട്.. അവര്‍ക്ക് ആരും ഇല്ല. നിങ്ങള്‍ക്കൊക്കെ വേറേ ഒരുപാട് ഓപ്ഷന്‍സ് കാണും..'

അടുത്ത ട്രയിനില്‍ കയറി ; പിന്നെ ഒരു ബസ്സ് എടുത്ത് വീടിനടുത്ത കൊച്ച് ഷോപ്പിങ്ങ് കോമ്പ്ലക്സില്‍ ഇറങ്ങി അല്ലറചില്ലറ സാധങ്ങള്‍ വാങ്ങി, കഴുത ചുമടുതാങ്ങി വരുമ്പോലെ വീട്ടില്‍ എത്തി..

സമയം 6..

ഇനി വീട്ടുകാര്യങ്ങള്‍ ഒക്കെക്കൂടിയായപ്പോള്‍ നോം ഗമ്പ്ലീറ്റ് ബിസി.

ശുഭം!

5 comments:

Balettan said...

ചേച്ചീ അവിടെ ഒരു ബസ് എടുക്കാൻ എന്ത് ചെലവ് വരും?

P_Kumar said...
This comment has been removed by the author.
ആത്മ/മുന്ന said...

വാങ്ങാനോ യാത്രചെയ്യാനൊ?!
കാര്‍ഡ് ഉള്ളതുകൊണ്ട് യാത്രാ ചിലവ് കൃത്യമായി പറയാന്‍ പറ്റില്ല..
ഏകദേശം അഞ്ചു വെള്ളി (നാട്ടിലെ 5x50 ) ടാക്സി ഇരുപത് ..:)

short distance-1 dollar

ajith said...

ആകെക്കൂടി 50 വെള്ളിയെങ്കിലും ആവും ഇതിപ്പോ 10 വെള്ളിയില്‍ ഒതുങ്ങില്ലേ>>>>>

അപ്പോ സിംഗപ്പൂരിലാണല്ലേ!!! അമേരിക്കയിലാണെന്നാണ് ഞാന്‍ ഇതുവരെ കരുതിയിരുന്നത്.

ആത്മ/മുന്ന said...

:))