Monday, May 12, 2014

കുരങ്ങ് ബുദ്ധി

രാവിലെ ഉണരുമ്പോള്‍ മുതല്‍ അതുവരെ അന്തര്‍മുഖമായിരുന്ന ആത്മാവ്
ബഹിര്‍മുഖമാകാനുള്ള പരാക്രമമായി. അല്പം സാവകാശമാണെന്നേ ഉള്ളൂ..

ആദ്യം തലേ ദിവസത്തെ ബഹിര്‍മുഖപരാക്രമങ്ങളെ അയവിറക്കലാണ്. അതിന്റെ കണ്ടിന്യുവേഷനു വേണ്ടിയാവാം..

പിന്നീട് എങ്ങിനെ അചഞ്ചലമായിരിക്കുന്ന മനസ്സില്‍ പുറത്തെ ബഹളങ്ങള്‍ കുത്തിതിരുകാം എന്നതായി ശ്രമം.

അല്പം മടി കൂടുതലുള്ളതുകൊണ്ട്, ശരീരം സ്വന്തം വരുതിയിലേ ഇരിക്കൂ അത്രയും ആശ്വാസം
ഒന്നാമത് രാവിലെയുള്ള കുളി, ആയാസങ്ങള്‍ ഒക്കെയും അലര്‍ജ്ജി വരുത്തും.
അതുകൊണ്ട് ശരീരത്തെ പറ്റി കവല വേണ്ട.

മനസ്സിനെ നിലക്ക് നിര്‍ത്താനാണ് പ്രയാസം.

ഉള്ളില്‍ ഊളിയിട്ട് ഇന്നലത്തെ ബാക്കികള്‍ ചികഞ്ഞ് കണ്ടുപിടിച്ച ശേഷം
നേരെ ഫേസ് ബുക്കിലേക്ക്. അവിടെ ആരൊക്കെ വന്നു. എന്തൊക്കെ എഴുതി.
വല്ലതും കോണ്ട്രിബൂട്ട് ചെയ്ത് അറ്റന്‍ഷന്‍ സീക്ക് ചെയ്യണോ
എന്നൊക്കെയുള്ള ചിന്ത.

 എന്തയാലും ഒന്നു രണ്ട് ലൈക്ക് കള്‍ കൊടുക്കാതിരിക്കാനായില്ല. അത് മറ്റുള്ളവര്‍ കാണുകയും, തന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുകയും ചെയ്തു.

മനസ്സ് (ശരീരം ഇല്ലേ ഇല്ല)  ഡിസ്റ്റര്‍ബ്ഡ് ആവുകയും അരുത്, ലൌകീക സുഖം ആസ്വദിക്കയും വേണം എന്ന് ആഗ്രഹിക്കയും ചെയ്യുന്ന ഒരു കുരങ്ങ് ബുദ്ധിയാണ് എന്റെ ശാപം (നേട്ടം?)



2 comments:

Diya Kannan said...

hello athemechi..
how are you?

ആത്മ/മുന്ന said...

i am fine.. how are you...
kure naalaayallo kanditt..!!

kandathil santhosham..!!:)