Sunday, May 11, 2014

ഓം...



ഓം

ഇന്നലെ 'ഓം' എന്ന മന്ത്രത്തിനെ പറ്റി ധ്യാനമഞ്ജുഷയില്‍ വായിച്ചു..
നാലു മാത്രകള്‍ ചേര്‍ന്നതാണ് ഓം എന്ന ശബ്ദം
അ കാരം
ഉ കാരം
മ കാരം
ഒടുവിലത്തേത് നിര്‍വ്വചിക്കാനാവാത്ത പരബ്രഹ്മത്തിന്റെ ശബദം ആണ്..
അ കാരത്തിന്റെ പൊരുള്‍ അറിഞ്ഞാല്‍ ലൌകീക തലത്തില്‍  ഭംഗിയായി ജീവിക്കാം..
ഉകാരം അന്തര്‍മുഖമായി ഉള്ളിലേയ്ക്ക് ചിന്തിച്ച് ജ്ഞാനിയായി ജീവിക്കാം.
മകാരം ഇതുരണ്ടുമല്ലാതെ സുക്ഷുപ്തിയിലുള്ള അവസ്ഥയാണ്.. ലയനം,, പ്രപഞ്ചവും താനുമായുള്ള ലയനം.. ആത്മാവെല്ലാം ഒന്നാണെന്നുള്ള അറിവ്?
നാലാമത്തെ അവസ്ഥ പരമാത്മാവില്‍ എത്തുന്ന അവസ്ഥയാണ്.. അത് മാത്രാരഹിതമാണ്..വാക്കുകള്‍ കൊണ്ടു വ്യവഹരിക്കാനാവാത്തതാണ്.
ആത്മാവിനാല്‍ ആത്മാവിനെ പ്രാപിക്കുന്നു..

അപ്പോള്‍ നമ്മള്‍ ശ്വാസം ഉള്ളിലേയ്ക്ക് ഓം എന്ന് ജപിച്ചുകൊണ്ട് വലിക്കുമ്പോള്‍
ലൌകീകത്തില്‍ നിന്ന് പതിയെ ഉള്ളിലേക്ക് പിന്നെ അതിനും മുകളില്‍ ഉന്നതമായി ഒടുവില്‍ ബ്രഹ്മത്തില്‍ ചെന്ന് മുട്ടി തിരിച്ചെത്തുന്നു..!
നമ്മള്‍ ബോധപൂര്‍വ്വമല്ലാതെ ചെയ്യുന്നതും ഇതുതന്നെ.
ജീവന്റെ ആത്മാവിലേയ്ക്കുള്ള പ്രയാണം.
ആത്മാവില്‍ നിന്ന് നമ്മെ ജീവനുമായി ബന്ധിപ്പിക്കുന്ന ഈ ജീവന്റെ കണികയാണ് ശ്വസം. അത് എപ്പോഴും ആത്മാവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ധ്യാനം ചെയ്യുന്നവര്‍ക്കൊക്കെ ഇത് നന്നായി അനുഭവപ്പെടും..

ഇങ്ങിനെ നിരന്തര പരബ്രഹ്മത്തില്‍ എത്താനുള്ള ജീവന്റെ പ്രയാണമാണ് ജീവിതം.

സന്തോഷം തോന്നുമ്പോള്‍ സമാധാനം തോന്നുമ്പോള്‍ സത് പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഒക്കെ നമ്മുടെ ശ്വാസം നന്നായി ബ്രഹ്മവുമായി സമ്പര്‍ക്കത്തിലാവുന്നു..

അതിനാലായിരിക്കാം മനുഷ്യര്‍ സന്തോഷത്തിനായി, സമാധാനത്തിനായി അലയുന്നതും..

ഇത് പുറത്ത് നോക്കാതെ ഉള്ളില്‍ തേടിയാലും ലഭ്യമാകും.. അതാണ് ധ്യാനം..
ധ്യാനത്തിലൂടെ മ കാര മാത്രയില്‍ എത്തുന്നു..

പിന്നെ പരബ്രഹ്മത്തിലും..

(എനിക്ക് മനസ്സിലായത്)

No comments: