Saturday, May 10, 2014

അങ്ങ് ജീവിച്ച് പോയാല്‍ മതി..

ബ്ലോഗൂ! എന്റെ പ്രശ്നം പലതാണ്..

ഒന്നാമതായി, പ്ലസ്സില്‍ കയറിയപ്പോള്‍ നിന്നോടുള്ള അറ്റാച്ച്മെന്റ് കുറഞ്ഞുപോയി എന്നതാണ്.. നഷ്ടം എനിക്കായിരുന്നു അധികവും..കാരണം എനിക്ക് മനസ്സ് തുറക്കാന്‍ ആരും ഇല്ല എന്നായി.

അതുപോട്ടെ, പിന്നെ ട്വിറ്റര്‍ വന്നു.അതിലും എളുപ്പമായി കാര്യങ്ങള്‍.. മനസ്സില്‍ വല്ല തൊന്തരവും തോന്നിക്കഴിഞ്ഞാല്‍ ഓടിച്ചെന്ന് രണ്ടു വരിയില്‍ പകര്‍ത്തിക്കഴിയുമ്പോള്‍ ആശ്വാസമായി.

ഇനി, അതും പോകട്ടെ, ഇതിലൊക്കെ അല്പം പ്രതീക്ഷയ്ക്ക് വകയുണ്ട്.. ഒന്നുമല്ലെങ്കില്‍ സാഹിത്യാഭിരുചിയുള്ള ആള്‍ക്കാരുടെ ഒരു കൂട്ടമാണല്ലൊ അവിടെയൊക്കെ എന്ന ആശ്വാസം.. സാഹിത്യം രചിക്കാന്‍ പറ്റിയില്ലെങ്കിലും ലോകത്തെ പറ്റി പുതിയ പല അറിവുകളും കിട്ടിത്തുടങ്ങി ഇതിലൂടെ.. ഒപ്പം വിരക്തിയും. ഹൊ! ലോകം ഇത്തരത്തിലൊക്കെ ആണോ?! എന്റെ ദൈവമേ! പണ്ട് ഭഗവാന്‍ തന്റെ വായ തുറന്ന് അമ്മയെ കാട്ടിയപ്പോള്‍ അമ്മ അതുകണ്ട് ഭയന്നപോലെ.. അനുനിമിഷം എരിഞ്ഞമരുന്ന ജീവികളും ലോകവും ഒക്കെ കണ്ട് ഞാനും വിസ്മയിക്കുന്നു..
ഒരിടത്ത് 300 ലധികം ആള്‍ക്കാരുമായി കാണാതെ പോയ വിമാനം!
അതിന്റെ ആധി തീരും മുന്‍പ്  ഏകദേശം അത്രയും  കുട്ടികളെയും കൊണ്ട് കടലില്‍ ആഴ്ന്നുപോയ കപ്പല്‍..!!
പിന്നെ സ്തീകളെയും കുട്ടികളെയും മൃഗങ്ങളെക്കാള്‍ ക്രൂരമായി കൊല്ലുന്നതും കൊടുമപ്പെടുത്തുന്നതും മനുഷ്യരെ തമ്മില്‍ സ്വാര്‍ത്ഥലാഭത്തിനായി പരസ്പരം രക്തം ചൊരിയുന്നതും .. എന്നുവേണ്ട ഈ ലോകത്തില്‍ എനിക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാതായി
ഓരോ ദിവസവും പുലരുമ്പോള്‍ ദൈവം എനിക്ക് കനിഞ്ഞു നല്‍കിയ ഒരു ദിവസം എന്നു നന്ദി രേഖപ്പെടുത്താന്‍ മാത്രം വിവേകം ഉണ്ടായി തുടങ്ങി എനിക്കിപ്പോള്‍..

ഇനി എഴുത്തിന്റെ കാര്യം..

അങ്ങിനെ പ്ലസ്സും ട്വിറ്ററും കഴിഞ്ഞപ്പോള്‍ അതാ വരുന്നു ഫേസ്ബുക്ക്!,
അതില്‍ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഒരു ഒത്തു ചേരല്‍ ആയിരുന്നു..
ചുരുക്കത്തില്‍ ഓരോരുത്തരും അവരവരുടെ കേമത്തങ്ങള്‍ കാട്ടാനായി ഓരോന്ന് പോസ്റ്റ് ചെയ്യും.. അപ്പോള്‍ അയ്യോ! നമ്മള്‍ കുറഞ്ഞുപോയോ എന്നാവും
ഉടനെ ബാലന്‍സ് ചെയ്യാനായി ഞാനും എങ്ങും തൊടാതെ വല്ലതുമൊക്കെ പോസ്റ്റ് ചെയ്യും
അങ്ങിനെ ഏറ്റവും താഴെക്കിടയില്‍ ഉള്ള ഒരു സ്ഥലത്ത് ആണ് ഞാനെന്ന് വേണമെങ്കില്‍ പറയാം..
 (പക്ഷെ അവിടെയും ഒരുപാട് നല്ല ആള്‍ക്കാരുണ്ട്.. )

ബോബെയില്‍ ഉള്ള ഒരു ബന്ധു സ്ലീവ് ലസ്സ് ബ്ലൌസും ബീയറും ഷോട്ട്സും ഒക്കെ ഇട്ട് ബീച്ച് പാര്‍ട്ടി നടത്തുന്ന അറപ്പുളവാക്കുന്ന് പടങ്ങള്‍..
നാട്ടിലുള്ള പലരും സാരിയൊക്കെ വലിച്ചെറിഞ്ഞ് ചുരീദാറും ജീന്‍സും ഒക്കെ ഇട്ട് ഫേസ്ബുക്കില്‍
പിന്നെ അവരവരാല്‍ കഴിയുന്ന എല്ലാ അസംബന്ധങ്ങളും ഇട്ടു വിലസുന്നു..

എനിക്കവിടുന്ന് രക്ഷപ്പെടണം ബ്ലോഗൂ.  എനിക്ക് ഞാനും നീയും മതി..

ഇതിനിടയില്‍ എന്നോട് ഗൃഹനാഥന്‍ ചോദിക്കയാണ്, ‘ നിനക്ക് ഏഷ്യാനെറ്റില്‍ ഇന്റര്‍വ്യൂ വേണോ?’ എന്ന്!! (സത്യായിട്ടും! ഈ കൊച്ച് രാജ്യം ആയതുകൊണ്ടാണ് കേട്ടോ)

എന്നാ പറയാനാ..!!!

അല്ല ഈ ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എഴുതുന്നതൊക്കെ ലോകോത്തര സാഹിത്യങ്ങള്‍ ആയിക്കഴിയുമോ?!
അതോ എന്നെ അറിയാവുന്ന ചുരുക്കം ചില ആള്‍ക്കാരുടെ ഇടയില്‍ എനിക്ക് അഹങ്കാരം വളര്‍ത്താനോ?!
ഞാനേതായാലും നോ പറഞ്ഞു. ചിന്തിക്കട്ടെ എന്നും

ഓ! എനിക്ക് ഇന്റര്‍വ്യൂ ഒന്നും വേണ്ട ബ്ലോഗൂ.. എനിക്ക് വല്ലതും ഒക്കെ എഴുതി
അങ്ങ് ജീവിച്ച് പോയാല്‍ മതി..

5 comments:

വല്യമ്മായി said...

ഇന്ടർവ്യൂവിൽ വന്നാൽ ഞങ്ങള്ക്കൊക്കെ കാണാമായിരുന്നു :)

ആത്മ/മുന്ന said...


വേണോ..?!:)
എനിക്ക് ടെന്‍ഷന്‍ എടുക്കാന്‍ വയ്യ രഹ്നൂ..!
അതിന്റെ ആവശ്യവും/പ്രയോജനവും ഉണ്ടോ എന്ന ഒരു തോന്നല്‍ ..

വീകെ said...

സകലയിടത്തും കേറിയിറങ്ങി അവസാനം ഇവിടെത്തന്നെ എത്തിയില്ലേ. ഇനീപ്പോ ടീവിയിലാട്ടെന്തിനാ കേറാതിരിക്കണേ...?
ചുമ്മാ കൊടുക്കെന്നേ...

ആത്മ/മുന്ന said...

thank you..!! :))

but very nervous ..

Balettan said...

AWESOME: "പണ്ട് ഭഗവാന്‍ തന്റെ വായ തുറന്ന് അമ്മയെ കാട്ടിയപ്പോള്‍ അമ്മ അതുകണ്ട് ഭയന്നപോലെ.. അനുനിമിഷം എരിഞ്ഞമരുന്ന ജീവികളും ലോകവും ഒക്കെ കണ്ട് ഞാനും വിസ്മയിക്കുന്നു.."