Saturday, May 3, 2014

വില്‍ക്കാനുണ്ട്; സ്വപ്നങ്ങള്‍...

അല്പ സമയം വീണുകിട്ടി!

സമയം വീണുകിട്ടി എന്നു വച്ചാല്‍ എല്ലാം ഒത്തിണങ്ങിയ ഒരു ഏകാന്തതയാണ് വീണുകിട്ടിയത്..!

അല്പം കാശു നമുക്കായി കിട്ടുന്നു. എന്തിനുവേണമെങ്കിലും ചിലവാക്കാം..
അതുപോലെയൊക്കെയാണ് സമയം വീണുകിട്ടുക എന്നതും..

സമയം വീണുകിട്ടുക എന്നാല്‍, ഒന്നാമതായി നമ്മുടെ ജോലികള്‍ ഒക്കെ തീര്‍ന്ന് ഫ്രീ ആവുക
രണ്ടാമത്, നമ്മുടെ സമയം ആവശ്യം ഉള്ളവര്‍ തല്‍ക്കാലം മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കായി പോവുക
മൂന്നാമത്; നമ്മെ അലട്ടാനായി ബാഹ്യമായും ആന്തരികമായും ഒരു തൊന്തരവും ഇല്ലാതാവുക..
ഇതുമൂന്നും ഒത്തിണങ്ങുമ്പോഴാണ് ആ ഫ്രീയായ സമയം ഒത്തുവരിക..


ഞാന്‍   ഈ കിട്ടിയ അമൂല്യമായ സമയത്തെ ഞാനെന്തുചെയ്ത് ഉപയോഗപ്പെടുത്തട്ടെ?!,

ശരിക്കും പറഞ്ഞാല്‍ ഇന്ന് ഒരു സാഹിത്യസദസ്സിന്റെ മീറ്റിംഗ് ഉണ്ട്. എന്നെ ക്ഷണിച്ചതും ആണ്. പക്ഷെ, എനിക്കറിയില്ലായിരുന്നു ഇത്തരം ഒരു ഫ്രീ ടൈം എനിക്ക് കിട്ടും എന്ന്. എന്റെ ഭര്‍ത്താവിനും ക്ഷണനം ഉണ്ട്.
ഞാന്‍ ഇന്നലെ അദ്ദേഹത്തോട് ചോദിച്ചു, നിങ്ങള്‍ പോകുന്നുണ്ടോ?!
ഇല്ല, ഞാന്‍ പോകുന്നില്ല ( ചുമ്മാതാണ്.. സമയം ആവുമ്പോള്‍ ചിലപ്പോല്‍ ഒന്നു ചെന്ന് തലകാട്ടാതിരിക്കില്ല)
അല്ല, എന്നെ വിളിച്ച സ്ഥിതിക്ക്,
നീ പോകുന്നില്ലെ?
അല്ലെങ്കില്‍,
നീ പോകണം..
എന്നോ മറ്റോ എന്തെങ്കിലും ഒരു കണ്‍സിഡറേഷന്‍ നല്‍കണ്ടേ?!
അവര്‍ക്കൊന്നും വേണ്ടെങ്കില്‍ അല്ലെങ്കില്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഞാന്‍ പോയി അറ്റന്‍ഷന്‍ പിടിച്ചു പറ്റി കൂടുതല്‍ പൊല്ലാപ്പുണ്ടാക്കുന്നതെന്തിന് അല്ലെ,

നമ്മുടെ ഹൃദയത്തില്‍ ഉരുത്തിരിയുന്ന ചിന്തകള്‍
കൈകൊണ്ട് പകര്‍ത്തി വയ്ക്കുന്നു.
ഫ്രീ ടൈം ഇതിനായി ഉപയോഗിക്കുന്നു. (സിനിമാ കാണാനോ നുണപറയാനോ പോകാതെ)
അപ്പോള്‍ പിന്നെ എന്തിനായി വെളിയില്‍ പോയി എന്റെ കുഞ്ഞിലെ ലേലം വിളിച്ച് ശ്രദ്ധ പിടിച്ചുപറ്റുകയോ, ജയിപ്പിക്കയോ തോല്‍പ്പിക്കയോ ചെയ്യുന്നു..

എന്റെ ഉള്ളില്‍ നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍. അവര്‍ എത്തരക്കാരായാലും എനിക്ക് പ്രിയപ്പെട്ടവരാണ്. അവരെ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടോട്ടെ.
പ്രയോജനപ്പെടുത്തുന്നവര്‍ പ്രയോജനപ്പെടുത്തിക്കോട്ടെ..
അതല്ലാതെ
'ദേ നോക്കൂ,  എനിക്കിത്രയും മക്കള്‍ ഉണ്ട, അവര്‍ കേമന്മാരാണ്.. അവരെ ഒന്ന് ഫേമസ് ആക്കി തരാന്‍ പറ്റുമോ നിങ്ങളുടെ ഈ സംഘടനയില്‍ ചേര്‍ന്നാല്‍?!' എന്നു ചോദിച്ചാല്‍ അതൊരു തോല്വിയല്ല, ശരിക്കും ഉള്ള തോല്വി

പിന്നെ അവര്‍ നിശ്ചയിക്കുന്ന ഒരു വില; ഒരു പ്രൈസ് ടാഗ് വന്നു വീഴും എന്റെ മക്കളുടെ മേല്‍..

ഇല്ല വില്‍ക്കാനോ എനിക്ക് അംഗീകാരമുണ്ടാകാനോ അല്ല എന്റെ മക്കള്‍!

ഒരിക്കല്‍ അവരെ ഞാന്‍ സുരക്ഷിതരായി ഈ ഭൂമിയില്‍ ഒരിടത്ത് ഭദ്രമായി എല്‍പ്പിച്ചിട്ട് തിരിച്ചുപോകും അത്ര തന്നെ..

No comments: