Sunday, April 13, 2014

ആത്മാവും, ആത്മീയതയും പിന്നെ ടെറാക്കോട്ടയും...

സുഖമാണെന്നു കരുതുന്നു ബ്ലോഗൂ..

ഞാന്‍ ദിവസവും ആത്മീയാന്വേക്ഷണത്തിലാണ്.. ലൌകീകജീവിതത്തിലൂടെ..

ഇന്ന് തന്നെ ഞാന്‍ അന്വേക്ഷിച്ചു കണ്ടുപിടിച്ച ചില സത്യങ്ങള്‍ നിരത്താം..

ഒന്നാമതായി നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളെക്കുറിച്ചാണ്..നമ്മള്‍ ഒരു കാര്യം ചെയ്യുമ്പൊള്‍ അത് നന്മയിലേക്ക് നയിക്കുമെന്ന് പൂര്‍ണ്ണവിശ്വാസം ഉണ്ടെങ്കില്‍ അത് നന്മ വരുത്തുക തന്നെ ചെയ്യും..

ഉദാഹരണം..

ഒരാള്‍ ചിക്കണ്‍ കഴിക്കുന്നു.. എന്ന് കരുതുക.. അയ്യോ ഇത് കഴിച്ചത് പാപമാണ്.. ദൈവദോഷം കിട്ടും, അല്ലെങ്കില്‍ ഹെല്‍ത്തിനു ദോഷം വരുത്തും എന്നൊക്കെ കരുതി കഴിച്ചാല്‍ ഒടുവില്‍ അങ്ങിനെ തന്നെ സംഭവിക്കും

അതല്ല, ചിക്കണ്‍ ഔരു ഹെല്‍ത്തി ഫുഡ് ആണ്.. എല്ലാവരെയും പോലെ നാമും അത് വിശപ്പകറ്റാനോ ആരോഗ്യത്തിനോ ആയി കഴിക്കുന്നു എന്ന വിചാരത്തോടെ കഴിച്ചാല്‍ പോസിറ്റീവ് റിസള്‍ട്ടും കിട്ടും..

അതുപോലെ തന്നെയാണ് ഇന്ന് പ്ലസ്സില്‍ ഒരാള്‍ യേശുക്രിസ്തു കുരിശില്‍ തറച്ചതുപോലെ സ്വമേധയാ കയ്യില്‍ ആണിയടിക്കപ്പെടാന്‍ തയ്യാറായി യേശു അനുഭവിച്ച വേദന സ്വയം അനുഭവിക്കുന്നു.. നല്ലത് ഒടുവില്‍ കിട്ടുമെന്ന പ്രതീക്ഷയോ, ചെയ്തുപോയ തെറ്റുകള്‍ക്കുള്ള പ്രായച്ഛിത്തത്തിനോ വേണ്ടിയാണ് അയാള്‍ അങ്ങിനെ ചെയ്യുന്നത്. അയാള്‍ അപരിഷ്കൃതന്‍ എന്ന് വിലയിരുത്താന്‍ വരും മുന്‍പ് നാം സ്വയം ഒന്ന് വിശകലനം ചെയ്താല്‍ നാമും അയാളില്‍ നിന്ന് ഒട്ടും ഭിന്നമല്ല എന്ന് മനസ്സിലാവും..

കാരണം… ഞാന്‍ മിക്കപ്പോഴും നല്ല് ടേസ്റ്റുള്ള നോണ്‍ വെജ് ആഹാരങ്ങള്‍ ത്വജിക്കുന്നത് ദൈവം നല്ലതുവരുത്തും എന്ന പ്രതീക്ഷയോടുകൂടി തന്നെയാണ്.. അതുപോല്‍ ചില ദിവസങ്ങള്‍ ആഹാരം കുറയ്ക്കും.. വിശന്നിരിക്കും..അല്ലെങ്കില്‍ ദൈവം സന്തോഷിക്കും എന്നുകരുതി, ഫലപ്രതീക്ഷയില്ലാതെ കഠിനമായി അധ്വാനം ചെയ്യും.. അങ്ങിനെ ചെറിയ ചെറിയ സാക്രിഫൈസസ്.. അതിന്റെ ഒരു വലിയ രൂപം അല്ലെ ഈ കുരിശില്‍ തറയ്ക്കലും കാവടി എടുക്കലും തൂക്കവില്ലില്‍ കയറുന്നതും ഒക്കെ..!!

ഇനിയുമുണ്ട് ബ്ലോഗൂ ചേച്ചിക്ക് പങ്കുവയ്ക്കാന്‍ രഹസ്യങ്ങള്‍..


ചേച്ചി നല്ല പ്രായത്തില്‍ കുറെ ഗവിതയോ പോയംസോ ഒക്കെ പൊക്കിയെടുത്ത് പബ്ബ്ലിഷ് ചെയ്യാന്‍ പോയാരുന്നു.. പക്ഷെ, സാധിച്ചില്ല. വേണ്ടത്ര പിന്തുണ ഇല്ലാത്തതും അതുകൊണ്ട് പിടികൂടിയ ആത്മവിശ്വാസമില്ലായ്മയും ആയിരുന്നു കാരണം..

അതുപോട്ടെ.. പ്രായം ഇത്രയൊക്കെ ആയി.. ഇനിയിപ്പോ അതെപ്പറ്റി ചിന്തിച്ച് വ്യാകുലപ്പെടാനാവില്ല. എനിക്ക് കഥയും കവിതയും ഒക്കെ എഴുതുന്നതിനെക്കാള്‍ ഇതുപോലെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ എഴുതുന്നതാണ് ആത്മസംതൃപ്തി നല്കുന്നതും..

ഇതിന്റെ ഭാവിയെപ്പറ്റി ഒന്നും തല്‍ക്കാലം വ്യാകുലപ്പെടാതെ എന്റെ കര്‍മ്മം തുടരാമെന്ന് വച്ചു ബ്ലോഗൂ..! അതെ നിന്നെപ്പറ്റി തന്നെയാണ് പ്രസ്താവിച്ചത്..!!

ഇനിയിപ്പൊ മലേഷ്യന്‍ വിമാനം കണ്ടുപിടിക്കാമെന്ന വ്യാമോഹം ഒന്നും ഇല്ല. എല്ലാവരും അധികം കഷ്ടപ്പെടാത് ദൈവത്തിനടുത്തെത്തിയിരിക്കണെ എന്ന ഒരു പ്രാര്‍ത്ഥന മാത്രം..

ഒരുപക്ഷെ, പ്ലയിനില്‍ നിന്ന് അപകടസൂചന ലഭിച്ചപ്പോള്‍ എതോ ഒരാളുടെ ആത്മാര്‍ത്താതയില്ലായ്മ അത് പ്രതികരിക്കാതെ സുഖമായി ഉറങ്ങുകയോ മറ്റോ ചെയ്ത് ഇഗ്നോറ് ചെയ്തതും ആവാം കാരണം.. ഇനിയിപ്പോള്‍ ആരും സമ്മതിച്ചു തരില്ല.. പ്ലയിന്‍ ഈ ലോകത്തിന്റെ എതെങ്കിലും ഒരു കോണില്‍ വീണുകാണും..!

ഇനിയൊരു ചില പരമാര്‍ത്ഥങ്ങള്‍ ആത്മാവിനെ പറ്റിയാണ്..
ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ ആത്മാവ് നമ്മുടെ ശരീരത്തില്‍ ഉണ്ട്..
മരിച്ചിരിക്കുമ്പോള്‍ ശരീരം ഇല്ലാതെയും…

നമ്മുടെ ഒക്കെ ഒരു മിഥ്യാധാരണയാണ് മരിച്ചുപോയ ആത്മാക്കള്‍ക്ക് നമ്മെ അറിയാനും കാണാനും ഒക്കെ സാധിക്കും എന്ന്!
എന്തെ ചോദ്യം ആത്മാവ് ജീവനുള്ളപ്പോളും മരിച്ചതുശേഷവും ഒന്നാണെങ്കില്‍ പിന്നെ ജീവനോടെ ഇരിക്കുമ്പോള്‍ ഈ ജ്ഞാനദൃഷ്ടി ഒന്നും ഇല്ലാത്തതെന്തേ!

പമ്പര വിഡ്ഢികളെപ്പോലെ മുന്‍പിന്‍ അറിയാതെ നമ്മള്‍ ജീവിക്കുന്നു.. ഹും!

ഇന്ന് ഇത്രയൊക്കെയേ ഉള്ളൂ ബ്ലോഗൂ..

ഞാനിങ്ങനെ പ്രശ്നങ്ങ്ലള്‍ മാത്രം എഴുതുമ്പോള്‍ എന്റെ ജീവിതം ഇത്തരത്തില്‍ ആണെന്ന് നീ അങ്ങ് വിലയിരുത്തിക്കളയല്ലേ ബ്ലോഗൂ

ഞാന്‍ സന്തോഷിക്കുന്നതും നേട്ടങ്ങളും ആയ കാര്യങ്ങള്‍ മിക്കതും എഴുതുന്നില്ല..
അതുപോലെ ഇതിലും വലിയ ഓരോ ദുര്‍ഘടങ്ങളില്‍ അകപ്പെടുമ്പോഴും എഴുതാന്‍ പറ്റിയിട്ടില്ല..

എഴുതുന്നത് ഒരു പ്രത്യേക മാനസികാവസ്ഥയില്‍ നമ്മുടെ അനുഭവങ്ങളെ വിശകലനം ചെയ്യുമ്പോള്‍ മാത്രമാണ്.. അപ്പോല്‍ കിട്ടുന്ന അനുഭവങ്ങളുടെ അയവിറക്കലുകള്‍..

ഞാന്‍ കഴിഞ്ഞ ആഴ്ച്ഛ എന്റെ ഒരു ഫ്രണ്ടിന്റെ കൂടെ അങ്ങ് ദൂരെ ഒരു അമ്പലത്തില്‍ പോയി തൊഴുതു.. പിന്നെ വെളിയില്‍ നിന്ന് ആഹാരം കഴിച്ചു..

പിന്നെ ഒരു ദിവസം ഒറ്റയ്ക്ക് ഒരു വീട്ടില്‍ പോയി മലയാളീ പെണ്‍കുട്ടിയെ പരിചയപ്പെട്ട് അവളുടെ കയ്യില്‍ നിന്നും ഡ്രസ്സുകളും മാല കമ്മല്‍ ഒക്കെ വാങ്ങി..
കൂട്ടത്തില്‍ ഒരു ടെറാക്കോട്ടാ ജിമിക്കിയും വാങ്ങി.. പ്ലസ്സിലെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങാളില്‍ മനം മയങ്ങി ചെയ്തുകൂട്ടിയതാണ് ഇതൊക്കെ.. നല്ല സംതൃപ്തി ഉണ്ട്.. കാശൊക്ക് കുറെ പോയിക്കിട്ടിയെങ്കിലും..
സന്തോഷമല്ലെ വലുത്.. സമാധാനമല്ലെ വലുത്… അല്ലെ ബ്ലോഗൂ..!!

എന്റെ വലിയ രണ്ട് ആഗ്രഹങ്ങള്‍ ഒന്ന് ഫോട്ടോഗ്രാഫി പഠിക്കണമെന്നും പിന്ന് ടെറാക്കോട്ടാ ആഭരണങ്ങള്‍ ഉണ്ടാക്കി വിലക്കണം എന്നതുമാണ്..
ചിരിക്കല്ലെ ബ്ലോഗൂ.. ആഗ്രഹങ്ങള്‍ക്ക് എന്ത് പഞ്ഞം..ഹും!


അയ്യോ ! ഒന്ന് വിട്ടുപോയി ബ്ലോഗൂ!!

ഫേസ് ബുക്കിനെ പറ്റിയാണ്..

ഈ ഫേസ് ബുക്ക് ഒക്കെ തുടങ്ങി കഴിഞ്ഞാല്‍ ഒരു ഒന്നൊന്നര മാസംകൊണ്ട് പെണ്ണുങ്ങളുടെ ഗ്ലാമര്‍ അങ്ങ് പതിന്മടങ്ങാവും!
നിമിഷം പ്രതിയല്യോ ഗ്ലാമര്‍ കൂടുന്നതും പ്രായം കുറയുന്നതും!
കണ്ടുകൊണ്ടിരിക്കാന്‍ ഒരു സുഖമാണ്. അതിന് അവരെ (എന്നെയും) കുറ്റം പറഞ്ഞിട്ട് കാര്യമില്ല .. ഫേസ് ബുക്കിലൂടെ നമ്മെ കാണുമ്പ്ഴാണ് മിക്കവരും സ്വയം താന്‍ ഇത്ര അധഃപതിച്ചിരിക്കുകയായിരുന്നു എന്ന് തിരിച്ചറിയുന്നത്!
പിന്നെ ഒറ്റക്കുതിപ്പാണ് ഇയിര്‍ത്തെണീപ്പ്..

ഞാന്‍ നല്ല ഹെല്‍ത്ത് ടിപ്സം, സൗന്ദര്യ ടിപ്സം (cut and paste.. save and post) ഒക്കെ പോസ്റ്റി സഹായിക്കും.. (ഞാനിതില്‍ ഒറ്റോരെണ്ണം പോലും ചെയ്യില്ലെങ്കിലും)3 comments:

ajith said...

ദൈവം പറഞ്ഞു: നീ കഴിയ്ക്കുന്നതും കഴിയ്ക്കാതിരിക്കയും നോക്കിയിരിയ്ക്കലല്ല എന്റെ പണി. ഒന്ന് പോടാപ്പാ!!!

ആത്മ/മുന്ന said...

:))
athe athe...

ആത്മ/മുന്ന said...
This comment has been removed by the author.