Sunday, March 2, 2014

മനസ്സാണ് ദൈവം…!

മനസ്സാണ് ദൈവം എന്നു പറയാന്‍ നൂറു ഉദാഹരണങ്ങള്‍….

നമുക്ക് ഭക്തി വരുമ്പോള്‍ നമ്മള്‍ ദൈവത്തിനു പൂക്കളും മറ്റും അര്‍ച്ചിക്കും..
ദൈവം പ്രസാദിക്കും എന്നു കരുതി.
നമുക്ക് പ്രാര്‍ത്ഥിക്കാന്‍ പാടില്ലാത്ത ദിവസങ്ങളില്‍ പൂക്കള്‍ ഇടാന്‍ പാടില്ല.
അപ്പോള്‍ നമ്മള്‍ കരുതും ഇന്ന് നമുക്ക് പൂ അര്‍ച്ചിക്കാന്‍ പാടില്ല എന്ന് ദൈവത്തിന് അറിയാമല്ലൊ അതുകൊണ്ട് സാരമില്ല..
ഈ 'അറിവ്' എന്നു വിചാരിക്കുന്ന അറിവ് ആണ് ദൈവം..
പൂക്കള്‍ അര്‍ച്ചിക്കുമ്പോള്‍ പ്രസാദിക്കും എന്നു കരുതുന്നതും നമ്മുടെ മനസ്സ്,
ഇന്ന് അര്‍ച്ചിക്കാതിരിക്കുമ്പോള്‍ ദൈവം ക്ഷമിക്കുമെന്ന് തീരുമാനിക്കുന്നതും നമ്മുടെ മനസ്സ്..

ദൈവത്തിന് നാം ഓരോരുത്തര്‍ ചെയ്യുന്നതും വിചാരിക്കുന്നതും അറിയാം എന്നു പറയുന്നതും ഇവിടെയാണ്.. ഓരോരുത്തരുടേയും മനസ്സിലൂടെ..  മനസ്സാvunna ദൈവം..

നാം നമ്മോട് ക്ഷമിച്ചാല്‍ ദൈവവും ക്ഷമിച്ചു എന്നര്‍ത്ഥം.. നാം നമ്മോട് ദ്വേഷിച്ചാല്‍ ദൈവവും
 ദ്വേഷിക്കും നാം സ്നേഹിച്ചാല്‍ ദൈവം സ്നേഹിച്ചു.

നാം മറ്റുള്ളവരെ സ്നേഹിക്കുമ്പോഴും മറ്റുള്ളവരെ ദ്രോഹിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്.
നാം മറ്റൊരു മനസ്സിനെ ഇഷ്ടപെടുമ്പോള്‍, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നല്ലതുചെയ്യുമ്പോള്‍ ആ മനസ്സും നമ്മുടെ മനസ്സും ഒന്നാവുന്നു.. അപ്പോള്‍ ഈശ്വരനെ കൂടുതല്‍ അറിയുന്നു.. അടുക്കുന്നു.. ഈശ്വരസ്വഭാവം വളരുന്നു..

മറ്റൊരു മനസ്സിനെ വെറുക്കുമ്പോള്‍, നമ്മുടെ മനസ്സിന്റെ ബലം ധൈര്യം ഒക്കെ ചോര്‍ന്ന് പോകുന്നു.. നാം നമ്മുടെ മനസ്സില്‍ നിന്ന്, മനസ്സാക്ഷിയില്‍ നിന്ന്, ദൈവത്തില്‍ നിന്ന് അകലുന്നു.. തിന്മ വളരുന്നു..

നമ്മുടെ മനസ്സിന്റെ തീരുമാനങ്ങള്‍, അറിവുകള്‍, ഒക്കെയാണ് ദൈവം.. അതിലൂടെയാണ് നാം ദൈവത്തെ അറിയുന്നത്. അനുഭവിക്കുന്നത്. അതിനപ്പുറമൊരു ദൈവത്തെ നമുക്ക് അറിയില്ല.

അതുകൊണ്ടുതന്നെ.. മനസ്സിനെ സ്വസ്ഥമാക്കാന്‍, നല്ലവിചാരങ്ങളിലേക്ക് നയിക്കാന്‍ 
ആത്മവിശ്വാസം (ആത്മാവിലുള്ള/തന്നിലുള്ള വിശ്വാസം ഉണ്ടാക്കാനൊക്കെയാണ് പ്രാര്‍ത്ഥിക്കുന്നതും മെഡിറ്റേഷന്‍ ചെയ്യുന്നതും ഒക്കെ.

ദൈവത്തില്‍ വിശ്വാസം ഇല്ലെങ്കില്‍.. ഞാന്‍ ഞാന്‍ എന്റെ മനസ്സ് എന്ന് ഉരുവിട്ട് കുറച്ചു സമയം ധ്യാനിച്ചിരുന്നാലും മനസ്സ് അടങ്ങി ശാന്തമായി, നല്ല ശുഭാപ്തിവിശമുള്ള ചിന്തകള്‍ ഉണ്ടാവും..

അമ്പലങ്ങളിലും മറ്റ് ആരാധാനാലയങ്ങളിലും ചെല്ലുമ്പോള്‍ നമുക്ക് കിട്ടുന്ന ശാന്തി ആ ദൈവസ്പുരണം ആണ്.. ഭക്തി നിറയുമ്പോള്‍ നന്നുടെ കണ്ണുകള്‍ അടയും, നാം നമ്മുടെ ഉള്ളിലേക്ക് തിരിയും

അതെ! ആ ശക്തിയുടെ (ദൈവത്തിന്റെ) അംശം നാം ഓരോ ജീവജാലങ്ങളിലും ഉണ്ട്..

ആനന്ദമായി, അറിവായി, പ്രാണനായി, മനസ്സായി…. (


അറിഞ്ഞതും കേട്ടതും...

2 comments:

കുഞ്ഞൂസ് (Kunjuss) said...

കുറെ നാളായി ആത്മയുടെ പോസ്റ്റുകൾ കണ്ടിട്ട്.... ഇന്നിവിടെ വന്നപ്പോ ഒത്തിരി സന്തോഷം ആത്മാ... അവനവനിൽ തന്നെയാണ് ഈശ്വരൻ എന്ന് തിരിച്ചറിയുമ്പോൾ ഉള്ളിൽ നിറയുന്നത് ശാന്തിയാണ്. അപ്പോൾ ഒരിക്കലും അതന്വേഷിച്ച് ആൾദൈവങ്ങളെ തേടി പോകേണ്ടി വരില്ല.

ajith said...

അഹം ബ്രഹ്മാസ്മി