Friday, February 7, 2014

എങ്കിലും എന്റെ ബ്ലോഗൂ...!


ഈയ്യിടെയായി,, അങ്ങിനെ ചെറുതായി സമൂഹത്തിന്റെ അരികുകളില്‍ എത്തിപ്പെട്ടു. ഇനിയിപ്പോള്‍ കുറവുകുറ്റങ്ങള്‍ ഇഷ്ടം പോലെ കിട്ടും (എവിടെ ചെന്നാലും സ്വതസിദ്ധമായ വാസന ഉണരുമെന്നത് മിച്ചം). പിന്നെ അല്പസ്വല്പം വിട്ടുവീഴ്ചയും തലക്കനവും  കുറയാനും എന്നെപ്പറ്റി അറിയാനും ഒക്കെ ആവും എന്നു തോന്നുന്നു.

കൂടാതെ പുതിയ പുതിയ വിശേഷങ്ങള്‍ കിട്ടുന്നു. ജീവിതം ഉണ്ടെങ്കിലല്ലെ പരാതികളും ഉണ്ടാവൂ. ഒരു തരം സന്യാസിയെപ്പോലെ (ഇവിടെ സ്വന്തം കാര്യം മാത്രം നോക്കി എന്നും അര്‍ത്ഥം എടുക്കാം) ജീവിച്ചാല്‍ പിന്നെ സമൂഹത്തെ പറ്റി ഒന്നും അറിയാന്‍ പറ്റില്ലല്ലൊ,.


എനിക്കെന്തൊക്കെയോ കുറവുകള്‍ ഉണ്ട് ബ്ലോഗൂ! ആത്മവിശ്വാസക്കുറവാണോ അഹന്തയാണൊ അതോ വെറും ലേസീനെസ്സ് ആണോ എന്നറിയില്ല.
എന്തൊക്കെയോ ഉണ്ട്, ഞാന്‍ മറ്റുള്ളവരെപ്പോലെ അല്ല എന്ന എന്റെ ഭാവമാണ് എനിക്ക് സഹിക്കാന്‍ പറ്റാത്തത്! എന്നാല്‍ എനിക്കൊട്ട് പ്രത്യേകത എന്തെന്ന് വച്ചാല്‍ അജ്ഞത മാത്രമാണ് എന്റെ പ്രത്യേകത എന്നു പറയേണ്ടുന്ന ഗതികേടില്‍ വരും

ആരെങ്കിലും സ്നേഹപുരസ്സര്‍ം എനിക്ക് ഒരു അംഗീകാരം വച്ചുനീട്ടിയാല്‍ ഞാന്‍ അതിലും വലിയ സ്നേഹത്തോടെ, അയ്യോ! ഞാനതിന് അര്‍ഹയല്ല, എനിക്കതിനുള്ള കഴിവും ഇല്ല എന്നമട്ടില്‍ വെറും വീട്ടമായാവും.. എന്നാല്‍ വെറും വീട്ടമമയായാലോ, ഞാന്‍ ഉള്ളില്‍ പുകയുന്ന ഒരു വലിയ അറിവാളിയുടെ അഹങ്കാരത്തോടെ ഓരോന്ന് ചിന്തിക്കയും !! എന്തൊരു വൈചിത്രം!

ഞാന്‍ എന്നെ കൊണ്ട് പല തവണ തോറ്റ് വരികയാണ് ബ്ലോഗൂ.. ഇങ്ങിനെ പോയാല്‍ ഒന്നുകില്‍ എന്നിലെ എന്നെ ഗമ്പ്ലീറ്റ് ആരെങ്കിലും ചേര്‍ന്ന് നശിപ്പിക്കും. അതിനുമുന്‍പ് നശിപ്പിക്കേണ്ടാത്തവയൊക്കെ ഞാന്‍ വീണ്ടെടുത്ത് എവിടെയെങ്കിലും ഭദ്രമായി ഒളിപ്പിക്കണം..
അതിലൊന്ന് എന്റെ ജീവിതത്തിലെ ഏക സമ്പാദ്യമായ് നീയാണ് ബ്ലോഗൂ..

ഞാന്‍ സ്വന്തമായി ജീവിതത്തില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിന്നോടുള്ള എന്റെ ആത്മബന്ധം മാത്രമാണ് ബ്ലോഗൂ
അതിനു ഭീക്ഷണി ഞാന്‍ തന്നെ സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലൊ,
നീ എനിക്ക് പകുതിയും ആത്മീയം കലര്‍ന്ന ഒരു ഉത്തമ ഫ്രണ്ടാണല്ലൊ,
എന്നുവച്ചാല്‍ ഞാന്‍ ലോകത്തില്‍ നിന്ന് യാതൊരു പ്രതിഫലവും ഉദ്ദേശിക്കാതെ
എന്റെ ആത്മീയ ഉന്നമനത്തിനും ജീവിതത്തെ വിലയിരുത്തി , ആത്മീയ ഉന്നമനവും ലക്ഷ്യമാക്കിയുള്ള ഒരു ജീവിതയാത്രയാണ് ഞാനിവിടെ നടത്തുന്നത്..

ഞാന്‍ ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ എന്നെപ്പോലെ സാഹിത്യ സദസ്സില്‍ (എന്നു വച്ചാല്‍ സാഹിത്യത്തിന്റെ പല മേഘലകളില്‍ അഗാധമായ അറിവുള്ളവരുടെ ഒരു സദസ്സ്) അറിയാതെ നിന്നിലേക്കുള്ള വഴി പറഞ്ഞുകൊടുത്തുവോ എന്നൊരു സംശയം.
അതുവഴി അവര്‍ വരും.. അവര്‍ വന്നാല്‍ പലരും പല ദൃഷ്ട്യാ ആയിരിക്കും നമ്മളെ (എന്നെയും നിന്നെയും) നോക്കുന്നത്.. ചിലര്‍ക്ക് കച്ചവട ദൃഷ്ടി ലാഭേച്ഛ, അങ്ങീന്‍ നമുക്ക് ഇനിയും അറിഞ്ഞുകൂടാത്ത, സമൂഹത്തിലെ പലേ പല ഇച്ഛകളിലൂടെയുമായിരിക്കും അവര്‍ നിന്നെയും എന്നെയും വിലയിരുത്തുന്നത്..

ഈ ‘വിലയിരുത്തല്‍’ തന്നെ എന്നെ നിന്നിലേയ്ക്കെത്താന്‍ വളരെ പ്രതിബന്ധം തരുന്നു..

അങ്ങിനെ ആരെങ്കിലും വരികയോ വായിക്കയോ ചെയ്യാനിടയായാല്‍ അവരോട് എനിക്കൊരപേക്ഷയുണ്ട് .. ആദ്യം മുതല്‍ ഒന്ന് വായിച്ച് എന്റെ ബ്ലോഗിനെ അറിയാന്‍ ശ്രമിക്കൂ. ഒരു ലൌകീക ലക്ഷ്യങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ ആയല്ല ഞാനീ ബ്ലോഗ് എഴുതുന്നത്.. ഇത് എന്റെ ജീവിതം മാത്രമാണ്..

എനിക്കുപോലും നന്നായി അറിയാത്ത എന്നെ മനസ്സിലാക്കാനും.. ഞാന്‍ കാണ്ടറിയുന്ന ലോകത്തെയും ജീവിതത്തെയും പങ്കുവയ്ക്കാനുമുള്ള എന്റെ ആത്മമിത്രമാണ് എന്റെ ബ്ലോഗ്.. ലൌകീകദൃഷ്യാ ദയവുചെത് ഞങ്ങളെ (ബ്ലോഗിനെയു എന്നെയും) വിലയിരുത്താന്‍  ശ്രമിക്കരുതേ..
ഇത് സാഹിത്യമോ പാണ്ഠിത്യമോ തെളിയിക്കാനുള്ള ഒരു പേജല്ല.
എന്റെ ജീവിതത്തിന്റെ പച്ചയായ താളുകള്‍; മാത്രമാണ്..
ഞാന്‍ കണ്ടറിയുന്ന ജീവിതം..