Wednesday, February 5, 2014

ആം ആദ്മിയും, കലികാലവും പിന്നെ കുറെ കോഇന്‍സിഡെന്‍സുകളും...

ചില സമയങ്ങള്‍ നമുക്ക് നെഗറ്റീവ് അനുഭവങ്ങള്‍ മാത്രമുണ്ടാകും. മറ്റുചിലപ്പോള്‍ പോസിറ്റീവ് അനുഭവങ്ങളും..
നമ്മള്‍ നടന്നെത്തുമ്പോള്‍ മാത്രം മാറുന്ന ട്രാഫിക്ക് ലൈറ്റുകള്‍, നാം വെയിറ്റ് ചെയ്യുന്ന ക്യൂ മാത്രം സ്പ്പീടില്‍ മൂവ് ചെയ്യുമ്പോള്‍, നമ്മള്‍ വാങ്ങാന്‍ ആഗ്രഹിച്ച സാധങ്ങള്‍ തന്നെ കണ്മുന്നില്‍ വന്നുപെടും, അങ്ങിനെ അങ്ങിനെ ഒരുപാടുണ്ട്. വെയില്‍ പോലും മങ്ങിനിന്ന് നമ്മളെ രക്ഷിക്കുന്നതായി തോന്നും. മഴയാണെങ്കില്‍ നാം വീടെത്തും വരെ വെയിറ്റ് ചെയ്യും പെയ്യാനായി.. ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോള്‍ വീട്ടില്‍ എത്തിക്കാന്‍ ആളും എത്തും.

മറ്റുചിലപ്പോള്‍ നേരേ തിരിച്ചാവും.. നമ്മള്‍ നടന്നെത്തുമ്പോള്‍ റെഡ് ലൈറ്റ് ആയിപ്പോകുന്ന ട്രാഫിക്ക്. അടുത്ത ട്രാഫിക്ക് വരെ കൊട്ട വെയിലത്ത് വെയിറ്റ് ചെയ്യണം.. നമ്മുടെ ക്യൂ മാത്രം അനങ്ങില്ല, നമുക്ക് പിന്നില്‍ വന്നവര്‍കൂടെ അടുത്ത ക്യൂവില്‍ നിന്ന് കാര്യം സാധിച്ച് പാട്ടും പാടിപോകും.. നമ്മള്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍ മാത്രം സ്റ്റോക്കില്ല.


ഇവിടെയൊക്കെ ഇപ്പോള്‍ ഭയങ്കര ഉണങ്ങി വരണ്ട കാറ്റാണ് ബ്ലോഗൂ..
ആളുകള്‍ പഴയപോലെ തന്നെ.

പണ്ടൊക്കെ ഓരോന്നിനു ശിക്ഷ ലഭിക്കാന്‍ കാലതാമസം എടുക്കും എന്നാല്‍ ഇപ്പോള്‍ (കലികാല്‍ത്ത് അപ്പോഴപ്പോഴാണ് ബ്ലോഗൂ ഫലങ്ങള്‍ കിട്ടുന്നത്.. വിപരീതഫലങ്ങള്‍ ആണെന്നേ ഉള്ളൂ. എന്നുവച്ചാല്‍, നമ്മള്‍ നല്ലതുചെയ്താല്‍ നമ്മളെ അവര്‍ വേലവയ്ക്കും. നമ്മള്‍ സ്വന്തം കാര്യം നോക്കി ലാവിഷ് ആയിട്ട് നടന്നാല്‍ മറ്റുള്ളവര്‍ വാഴ്തുകേം ചെയ്യും)

എന്റെ ഒരു ബന്ധുവിനെ വലിയ ഒരു ഡിപ്രഷനില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നുമൊക്കെ രാപ്പകള്‍ ഉറക്കമൊഴിഞ്ഞിരുന്ന് ആശ്വസിപ്പിച്ച് കരകയറ്റിയപ്പോള്‍ അവള്‍ ഒടുവില്‍ നിവര്‍ന്ന് നിന്ന് പറഞ്ഞു ചേച്ചീ ചേച്ചിക്ക് സമയം ഇല്ലെങ്കില്‍ ബുദ്ധിമുട്ടണ്ട എന്ന്..
അതെ എനിക്ക് തീരെ സമയമില്ല കുട്ടീ.. ഉണ്ടാക്കിയെടുത്തതായിരുന്നു.. മനസ്സും ഇല്ലായിരുന്നു ഇങ്ങിനത്തെ പ്രശ്നങ്ങളിലൊക്കെ ഇടപെടാന്‍ (എനിക്ക് ട്വിറ്റര്‍ ഉണ്ടായിരുന്നല്ലൊ),  എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു.. എങ്കിലും മിണ്ടാതിരുന്നു..

ഇപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ കുട്ടിയുടെ ബന്ധുക്കളൊക്കെ മിണ്ടിതുടങ്ങിയല്ലൊ, വിഷമം ഉള്ളപ്പോള്‍ വിളിക്കൂ. എന്റെ കണ്ണിനു നല്ല സുഖം ഇല്ല ഡ്രൈ ഐസ് ആണെന്നു തോന്നുന്നു.  മൊബയില്‍ ഉപയോഗം കുറച്ചുനോക്കട്ടെ,

രാവിലെ ഗുഡ് മോണീംഗ് രാത്രി ഗുഡ് നൈറ്റ്.. കുറെ ദിവസം കഴിയുമ്പോള്‍ അതും തീര്‍ന്നോളൂം,, സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിര്‍ത്തണം എന്നുപറയുന്നതിതാണ് ബ്ലോഗൂ.. മനസ്സിലായല്ല്..

ബാക്കി പിന്നെ..

ങ്ഹാ! കഴിഞ്ഞ പോസ്റ്റില്‍ ചേര്‍ക്കാമെന്നു പറഞ്ഞത് പലതും മറന്നു ബ്ലോഗൂ..
മൂന്നു മൂന്നര മണിക്കൂറ് പൊരിഞ്ഞ ചര്‍ച്ചയായിരുന്നെന്നു മാത്രം ധരിച്ചാല്‍ മതി ട്ടൊ,

അതിലൊന്ന് ഓര്‍മ്മവരുന്നു. കേര്‍ജിവാള്‍ ഇങ്ങിനെ താഴെ, തെരുവില്‍ ഒക്കെ ഇറങ്ങി ചെന്ന് ലോകം നന്നാക്കാന്‍ ചെന്നാല്‍ രാജ്യം മൊത്തം നശിക്കും. അയാള്‍ ഔട്ട് ആകും എന്ന് പറഞ്ഞ രാഷ്രീയ/ബിസിനസ്സ് ലീഡറെ ഞാന്‍ എതിരിട്ടതുകൂടി പറഞ്ഞേക്കാം..

കേര്‍ജിവാള്‍ ഔട്ട് ആകുമെങ്കില്‍ താങ്ങളും ഔട്ടാകും
കമ്പനിയില്‍ ആള്‍ക്കാരില്ലെങ്കില്‍ അല്ലെങ്കില്‍ അലക്ഷ്യത കാണുമ്പോള്‍ താങ്ങള്‍ ബാത്ത്രൂം വരെ കഴുകാന്‍ ചെല്ലില്ലേ
ആരെയെങ്കിലും കൊണ്ട് ചെയ്യിക്കയാണോ, നിങ്ങള്‍ ചെയ്യുന്നത് കണ്ട് നാണം കെട്ട് മറ്റുള്ളവര്‍ അടുത്ത ദിവസം ചെയ്യുന്ന രീതിയല്ലെ നിങ്ങള്‍ പലപ്പോഴും സ്വീകരിക്കുന്നത്.. കസേരയില്‍ കയറിയിരുന്ന് ഓഡര്‍ ഇട്ടാല്‍ മാത്രം ചെയ്യാന്‍ പലരും തയ്യാറാവില്ല. അവര്‍ക്ക് മാതൃക വേണം.. അതുതന്നെയാണ് കേര്‍ജിവാളും ചെയ്യുന്നത്..

ലീഡര്‍ ഒരു പത്തി താഴ്തി..(ഈ മനുഷ്യരെയൊക്കെ ആം ആദ്മിയിലേക്ക് ചേര്‍ക്കാന്‍ ഞാനിനി എന്തൊക്കെ ചെയ്യാന്‍ പറ്റും എന്റീശോയേ..!)


4 comments:

ajith said...

ശര്യാ ബ്ലോഗൂ!!

keraladasanunni said...

ഇത്തരം ആൾക്കാരെ ആം ആദ്മിയിൽ ചേർക്കാൻ ശ്രമിക്കരുതേ. അതെങ്കിലും
നല്ല നിലയ്ക്ക് പോട്ടെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"എന്റെ കണ്ണിനു നല്ല സുഖം ഇല്ല ഡ്രൈ ഐസ് ആണെന്നു തോന്നുന്നു. "

ഈ ഡ്രൈ ഐസ് എന്ന് പറയുന്നത് കട്ടിയായ കാർബൺ ഡയോക്സൈഡ് അല്ലെ?

Echmukutty said...

തന്നെ തന്നെ ആത്മേ..