Thursday, January 30, 2014

മണി ഈസ് പവ്വര്‍.

ഒന്ന് രണ്ട് സംഭവങ്ങള്‍ ഉണ്ട് ബ് ളോഗൂ പങ്കുവയ്ക്കാന്‍..

ഒന്ന് ഞാന്‍ 'ഇമ്മാനുവല്‍' സിനിമ കണ്ടു. ഭയങ്കരമായി ഇഷ്ടപ്പെട്ടു.. 'ഈ അടുത്ത കാലത്ത്'  എന്ന സിനിമയും. രണ്ടും സാമൂഹ്യ പ്രതിബദ്ധതയുള്ള പടമായി തോന്നി. ഇത്തരം പടങ്ങള്‍ ആണ് ഇനി വരേണ്ടതെന്നും തോന്നി..

അതിനും മുന്‍പ്, ഞാന്‍ ഒരു ഫ്രണ്ടിനോട് അര്‍വിന്ദ് കേര്‍ജിവാളിനുവേണ്ടിയും പത്മനാഭനുവേണ്ടിയും വാദിച്ച വിവരം പറയാം…

എന്റെ എതിര്‍ഭാഗം ഒന്ന് ഇവിടത്തെ രാഷ്ട്രീയത്തില്‍ ഒരു ചിന്ന തലവന്‍,  രണ്ട് ഒരു ഐ ഐ റ്റി റാങ്ക് ഹോള്‍ഡര്‍,  മറ്റൊന്ന് മെഡിസിനു മെരിറ്റില്‍ കിട്ടാ‍ഞ്ഞതുകൊണ്ട് ഫിസിക്സ് എടുത്ത് ഒന്നാം റാങ്കോടെ ഇവിടെ ജോലി നോക്കുന്നു.. എല്ലാവരും വണ്ടി ഓടിക്കും , ചുരുക്കത്തില്‍ വേണമെങ്കില്‍ മോസ്റ്റ് മോഡേണ്‍ ആവാന്‍ യോഗ്യതയുള്ളോര്‍ .. പക്ഷെ, സിമ്പിള്‍ ജീവിതം ഇഷ്ടപ്പെടുന്നോര്‍..

ആദ്യം രാഹുല്‍ ഗാന്ധിയെപ്പറ്റി അവര്‍ തുടങ്ങി, ഒരു രാഷ്ടീയ മുന്‍പരിചയവുമില്ലാത്തവരെയൊക്കെ ലീഡേര്‍സ് ആക്കിയാല്‍ ഉള്ള കുഴപ്പം.. വെളിനാട്ടിലൊക്കെ മിനിമം 20 വര്‍ഷം എങ്കിലും ഒരു മേജര്‍ ഫേം മാനേജ് ചെയ്ത പരിചയം, അങ്ങിനെ തത്ത്യുല്യമായ യോഗതകള്‍ ഉള്ളവരെയേ ലീഡേര്‍സ് ആക്കുകയുള്ളൂ,.. ഇന്ത്യയില്‍ ഇപ്പോഴും അക്ഷരം കൂട്ടിവായിക്കാനറിയാത്തവര്‍ക്കുപോലും എന്തും ചെയ്യാം..

എനിക്ക് രാഷ്ട്രീയത്തെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടെന്നത് ഒരു നഗ്നസത്യം ആയിരിക്കെ..
എന്നിലെ രാഷ്ടീയബോധം ഉണര്‍ന്നു..

ഞാന്‍ പെട്ടെന്ന് ഞാന്‍ ചാടിവീണു പറഞ്ഞു.. അര്‍വിന്ദ് കേര്‍ജിവാളിന്റെ സപ്പോര്‍ട്ടര്‍ ആണ്..

അദ്ദേഹം എന്താണ് ചെയ്തതെന്നറിയാമോ, ?!

എന്തു ചെയ്തു..?! -ഞാന്‍

മറ്റുള്ളവര്‍ക്കൊപ്പം സമരം ചെയ്യാനും നിരാഹാരം ചെയ്യാനുമൊക്കെ പോയി!
ഒരു പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പദവിയില്‍ നിന്നും ഇറങ്ങി താഴെ വരരുത്..

പിന്നെ എങ്ങിനെ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യും? -ഞാന്‍

അത് മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കണം.

അതല്യോ മറ്റ് നേതാക്കന്മാരൊക്കെ ചെയ്യാന്‍ ശ്രമിച്ച് , തോറ്റ് തുന്നം പാടിയിരിക്കുന്നത്.
ഇത്തരത്തില്‍ ഒരു ലീഡര്‍ ഉണ്ടെങ്കിലേ ഇന്ത്യയെ ഉയര്‍ത്തിയെടുക്കാനാവൂ..-ഞാന്‍

ഇന്നാളില്‍ ഞാനൊരു ഒളി ക്യാമറ കൊണ്ടെടുത്ത വീഡിയോ ഏ.ഏ.പി യൂറ്റ്യൂബില്‍ ഇട്ട വീഡിയോ ആണ്. ഒരു കാരണവും ഇല്ലാതെ ഒരു ചെറുപ്പക്കാരനെ വിനോദത്തിനെന്നപോലെ ഡല്‍ഹിയിലെ രണ്ട് പോലീസുകാര്‍ തല്ലിച്ചതയ്ക്കുന്നു. എന്നിട്ട് അവന്റെ പെര്‍സില്‍ നിന്നും കാശും എടുക്കുന്നുണ്ട്..
ഇങ്ങിനെ സമൂഹത്തിന്റെ താഴെക്കിടയിലെ കൊള്ളരുതായ്മകള്‍ പുറത്തുകൊണ്ടുവരണം.
അവിടെ ഒരു സാധാരണക്കാരനെ പോലീസിനും കിട്ടിയാല്‍ അവര്‍ക്ക് അയാളെ എന്തും ചെയ്യാമെന്ന ഒരു ധാരണയാണ്. പെണ്ണുങ്ങളെയാണെങ്കില്‍ പിന്നെ ഭയാനകമാണ് അവരുടെ അവസ്ഥ. രാജ്യത്തെ/ ആള്‍ക്കാരെ രക്ഷിക്കാന്‍ ബാധ്യസ്ഥരായ പോലീസുകാര്‍ തന്നെ ഇങ്ങിനെ കാട്ടിയാല്‍ പിന്നെ മറ്റുള്ളവരുറ്റെ കാര്യം പറയാനുണ്ടോ?്
ഇവിടെയൊക്കെ എന്താപത്തുവന്നാലും ഒരു പോലീസിനെ കണ്ടാല്‍ ആശ്വാസമാകും.
അവിടെ പോലീസാണ് ആപത്തിനു കൂട്ടുനില്‍ക്കുന്നതുതന്നെ.
ഞാന്‍ അര്‍വിന്ദ് കേര്‍ജിവാളിനോടൊപ്പമാണ്.. ഒരുപക്ഷെ, അദ്ദേഹം ജയിക്കില്ലായിരിക്കാം. എങ്കിലും ഒരു വലിയ വിപ് ളവത്തിന്റെ വിത്ത് പാകിയല്ലൊ..
അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് അദ്ദേഹത്തെ വിജയിപ്പിക്കാന്‍ എല്ലാരും ശ്രമിച്ചാല്‍ ഇന്ത്യ നന്നാവും.. മോറലി.. സാസ്ക്കാരികമായി.. ഞാന്‍ ഇത്രയും ശ്വാസം വിടാതെ പറഞ്ഞുതീര്‍ത്തു..

അവര്‍: പണ്ട് മഹാത്മജി ചെയ്തതുപോലെ.. റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയതാണ് ഒന്നാമത്തെ അദ്ദേഹത്തിന്റെ തെറ്റ്.
 ഒരേ ഒരു മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് എനിക്ക് മെഡിസിനു കിട്ടാഞ്ഞത്. എന്നെക്കാള്‍ 200 മത് റാങ്കുള്ള ഷെഡ്യൂള്‍ഡ് കാരിക്ക് കിട്ടി. ആ ഡിപ്രഷനില്‍ ഞാന്‍ എത്രനാള്‍ നടന്നെന്നോ!

അത്.. എന്റെ ഭര്‍ത്താവിനു ഒരു മാര്‍ക്കിനു എഞ്ജിനീയറിംഗ്.. സഹോദരനും.(അന്ന് ദൂരെയൊന്നും പോയി പഠിക്കുന്ന ഏര്‍പ്പാട് അത്ര സാര്‍വ്വത്രികമായില്ലായിരുന്നു)
എന്നോടൊപ്പം ബാങ്ക്ടെസ്റ്റ് എഴുതിയ പട്ടികജാതിക്കാരികൂട്ടുകാരി ഇന്നു ബാങ്ക് മാനേജര്‍ ആണ്

എത്ര ഉയര്‍ന്ന ജാതിക്കാര്‍ ഇപ്പോഴും പട്ടിണിയിലാണെന്നൊ?!

അതെന്താ അവര്‍ക്ക് പഠിച്ച്  ജോലി വാങ്ങിക്കൂടെ?  - ഇപ്പോള്‍ ധാരാളം പ്രൈവറ്റ് ഫര്‍മ്സ് ഒക്കെ വരുന്നുണ്ടല്ലൊ, അവരും രക്ഷപ്പെടും.. നിങ്ങള്‍ ഒന്നും കരുതുന്നപോലെയൊന്നും അല്ല ഇന്ത്യയിപ്പോള്‍ . ഇന്ത്യ പിടിച്ചാല്‍ പിടികിട്ടാത്തവിധം ഉയരും സാമ്പത്തികമായി. പക്ഷെ, സംസ്ക്കരം കൈവിട്ടുപോകുന്നു എന്നെ ഉള്ളൂ.. ഞാന്‍

ഉയര്‍ന്ന ജാതിക്കാ‍രെപ്പറ്റി പറഞ്ഞപ്പോള്‍: പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇത്രയും നിധി സൂകിഷിച്ചു വച്ചിരിക്കുന്നതെന്തിന് ! അതെടുത്ത് ഈ പാവങ്ങള്‍ക്ക് കൊടുത്തുകൂടെ?!

അതില്‍ നിന്നേ എടുക്കാന്‍ പറ്റുകയുള്ളോ?! ഇന്തയ്ക്ക് ഇപ്പോള്‍ ധാരാളം ഫോറിന്‍ മണി ഉണ്ടല്ലൊ അതെടുത്തുവച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താമല്ലൊ. -ഞാന്‍

പിന്നെ ആ സ്വര്‍ണ്ണം ആര്‍ക്കും ഉപകര്‍ക്കാതെ അവിടെ വച്ചിരിക്കുന്നതെന്തിനു?

ആ സ്വര്‍ണ്ണം അവിടെ ഇല്ലെങ്കില്‍ ഇന്ത്യ താമസിയാതെ അന്യമതസ്തരുറ്റെ കീഴിലാവും
കാരണം മണി ഈസ് പവ്വര്‍

മറ്റു മതസ്തരുടെ ദേവാലയങ്ങളിലും ഒക്കെ ഇതുപോലെ പണശേഖരം കാണും..

എന്നെങ്കിലും ഒരു ജാതി പോറ്‌, അങ്ങിനെ നിന്നുപറ്റാന്‍ വയ്യാത്ത അവസ്ഥ വരുമ്പോള്‍ എടുക്കാനായാണ് അന്നത്തെ പാവം രാജാക്കന്മാര്‍ അത് സൂക്ഷിച്ചു വച്ചിരുന്നത്.അതിലും വലിയ ഉദ്ദേശവും കാണുമായിരുന്നിരിക്കും.
ബ്രിട്ടീഷുകാര്‍ അതിനകത്ത് ഭരിച്ചിട്ട്, അവര്‍ക്കുപോലും അത് കണ്ടെത്താനായില്ല.
കാരണം രാജാക്കന്മാരുറ്റെ സിമ്ബ്ലിസിറ്റി!
എത്ര ഇല്ലായ്മയിലും അവര്‍ ആര്‍ഭാടം കാട്ടാനായി അതെടുത്തില്ല. അവര്‍ ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാതിരുന്നതുകൊണ്ട് നിധി ഇന്നും അവിടെ ഉണ്ട്..
എടുത്തുകഴിഞ്ഞാല്‍ പിന്നെ ഒന്നും കാണില്ല. അതെല്ലാം പല രാഷ്ട്രീയ തലവന്മാരുടെയും  പോക്കറ്റിലുമായി മറയും…ഞാന്‍

അത് ഉന്നതജാതിക്കാരെ രക്ഷിക്കാനായി ചിലവാക്കാമല്ലൊ, ബ്രാഹ്മിന്‍സിനെയും ക്ഷത്രിയരെയും ഒക്കെ

ഞാന്‍: അതുപറ്റില്ല. അപ്പോള്‍ ജാതി സ്പര്‍ദ്ധയുണ്ടാവും.. രാജാക്കന്മാര്‍ എല്ലാ ജാതിക്കാരും സ്വന്തം പ്രജകളായി കണക്കാക്കി കരുതി വച്ചിരുന്ന സമ്പത്താണ്. അത് കേരളത്തിലെ ജനതയ്ക്ക് മൊത്തമായി ഉപകാരപ്രദമാകുന്ന പ്രവര്‍ത്തിയേ ചെയ്യൂ. ഇനിയും അങ്ങിനെതന്നെ ഉപയോഗിക്കണം..

അന്ന് ബ്രിട്ടീഷ്കാര്‍ വന്നപ്പോ‍ള്‍ പോലും രാജാക്കന്മാര്‍ എത്ര മാന്യമായും ബുദ്ധിപരമായുമാണെന്നോ ഭരണം നടത്തിച്ചത്. തിരുവനന്തപുരത്തെയൊക്കെ പ്രമുഖ കെട്ടിടങ്ങളൊക്കെ അന്ന് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചുകൊടുത്തതാണ്..

പിന്നെ ശബരിമലയുടെയും ഗുരുവായൂരിലേയും ഒക്കെ കാശെടുത്ത് നാടു നന്നാക്കിക്കൂടേ, ഉയര്‍ന്നജാതിക്കാരെ രക്ഷിച്ചൂടേ ഞാന്‍ ചോദിച്ചു.

അത് എടുക്കാനാവില്ല.

പിന്നെ എങ്ങിനെ ഇത് എടുക്കാന്‍ ഇത്ര വാശി?!

(അന്ന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു.. കുറേശ്ശെ എഴുതാന്‍ ശ്രമിക്കാം.. ഇവിടെ ഞാന്‍ പറഞ്ഞതൊക്കെയേ എഴുതിയിട്ടുള്ളൂ..
അവര്‍ വേറിട്ട് പലതും പറയുകയുണ്ടായി രാഷ്റ്റ്രീയത്തെപറ്റിയൊക്കെ. ഓര്‍ത്ത് എഴുതാം..)3 comments:

ajith said...

ചര്‍ച്ചകള്‍ തുടരട്ടെ

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ചര്‍ച്ചകള്‍ തുടരട്ടെ...
From confusion, comes clarity.

ആത്മ/മുന്ന said...

thanks...