Monday, January 20, 2014

നായികാ നായക സങ്കല്പം...

ഇപ്പോള്‍ ദിനം തോറും വാര്‍ത്തകള്‍ ആണ്. അത് ഉള്‍ക്കൊള്ളാനാവാത്തവ
അമേരിക്കയില്‍ വെള്ളം ആകാശത്തേയ്ക്കൊഴിച്ചാല്‍ ഐസാവും!
ഐസിനടിയില്‍ ജീവിക്കുന്ന മനുഷ്യര്‍..!!!

അല്ല.. അതൊന്നും അല്ല പറയാന്‍ വന്നത്.. എനിക്ക് ഇത്രയൊക്കയേ അറിയൂ താനും..

ഇന്നത്തെ വിഷയം ഫഹദ് ഫസിലിന്റെ വിവാഹം ആണ്. അതും ഒരു സര്‍പ്രൈസ് ആണ്. നല്ല ചേര്‍ച്ചയുള്ള ജോഡികള്‍. അസൂയതോന്നും വിധം ചേര്‍ച്ച.. ഇവിടെയാണ് പ്രശ്നം ഉദിക്കുന്നത്..

പ്രിഥ്വിരാജ് വിവാഹം കഴിയും വരെ ഭയങ്കര്‍ ഗ്ലാമറ് ആയിരുന്നു.. വിവാഹത്തോടെ ത്സിടീന്ന് പൊലിഞ്ഞു. (ജയറാം പാര്വ്വതി, സംയുക്താ- മേനോന്‍ ഒക്കെ വിവാഹം വഴി ഗ്ലാമര്‍ കുറഞ്ഞുപോയവര്‍ ആണ്)

കാരണം ഈ സിനിമാ നടന്മാര്‍ക്കും നടിമാര്‍ക്കും ഒക്കെയുള്ള ഗ്ലാമര്‍ തന്നെ അവര്‍ സ്നേഹിക്കത്തവര്‍ ആണ്.. എന്നതാണ്.. എല്ലാ മനുഷ്യരുടെ ഉള്ളിലും ഉള്ള നായക സങ്കല്പം അല്ലെങ്കില്‍ നായികാ സങ്കല്പം ആണ് അവര്‍ ഉള്‍ക്കൊള്ളുന്നത്..

ഒരു സിനിമ മനസ്സില്‍ തട്ടും വിധം ആസ്വദിക്കണമെങ്കിലും നായികാ നായക് കെമിസ്റ്റ്രി കൂടി വേണം എന്നതും ഏറെക്കുറെ സത്യം ആണ്..

അത് ഒരു ഗ്ലാമറസ് ആയ വിവാഹം കഴിഞ്ഞാല്‍ പിന്നെ കാണികള്‍ക്ക് തന്റെ നായകന്‍ എത്ര നന്നായി അഭിനയിച്ചാലും നായികാ നായക് പൊരുത്തം ഭാവനചെയ്യാനാവില്ല.

ഓഹ് ഇത് - ഭര്‍ത്താവ് പ്രിത്വിരാജ്..ഇത് നാസ്രിയയെ പ്രേമിക്കുന്ന ഫഹദ് എന്നിങ്ങനെ ആവുമ്പോള്‍ ആ സിനിമയിലെ നായികയെ പ്രേമിക്കുന്നതോ സ്നെഹിക്കുന്നതോ ആയി സങ്കല്പിക്കാന്‍ അല്പം പ്രയാസം ആണ്..

(പ്രിത്വിരാജ് എടുത്തടിക്കും വിധം തന്റേടത്തോടെ വിവാഹം കഴിച്ചപ്പോള്‍ എല്ലാവര്‍ക്കും അത് തങ്ങളുടെ മുഖത്തടിക്കും വിധമായിപ്പോയി.. ആരാധകര്‍ക്കും, നായിമാര്‍ക്കും ഒക്കെ. സെന്‍സിറ്റീവ് ആയ മനുഷ്യ ഹൃദയങ്ങള്‍ വാടിപ്പോയി..)

മോഹന്‍ലാലൊക്കെ വിവാഹത്തിനു പവിത്രതയും മാന്യതയും നല്‍കി. ഒരു റൊമാന്റിക് സങ്കല്പത്തില്‍ നിന്നും വിട്ട് , അത് ഒരു ഉത്തരവാദിത്വം ഏറ്റേടുക്കും വിധം പൊറുപ്പ് ഏറ്റെടുക്കും വിധം ഒക്കെ ആയി. ആ നിലപാട് സമൂഹത്തില്‍ മാന്യത നല്കി. നായകന്മാര്‍ മോറലി പെര്‍ഫക്റ്റ് ആയിരിക്കയു വേണം എന്നാല്‍ സിനിമയില്‍ റൊമാന്റിക്ക് ആയിരിക്കയും വേണം.
എനിക്ക് തോന്നുന്നു അതാണ് മോഹന്‍ലാലിലും മമ്മൂട്ടിയും ഒക്കെ ഇപ്പോഴും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടാവാന്‍ കാരണം..

നടീനടന്മാര്‍ക്ക് മാത്രമെ ഈ പ്രശ്നം ഉദിക്കുന്നുള്ളൂ.. കാരണം അവരുടെ ഗ്ലാമര്‍ അല്ലെ അവര്‍ക്ക് ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ഏറ്റവും വലിയ ആയുധം.

അതുകൊണ്ട് അല്പം സൂക്ഷിച്ചൊക്കെ നിന്നാല്‍ ഫഹദിനു ഈ ക്രൈസിസില്‍ നിന്നും കരകയറാനായേക്കും..

പക്ഷെ, ഉള്ള സത്യം പറഞ്ഞാല്‍ നസ്രിയയുടെ പ്രേമപരവശയായുള്ള നിക്പുകണ്ടപ്പോല്‍ എനിക്കും ആ കുട്ടിയോട് ഒരു പ്രേമം തോന്നിപ്പോയി.. ആ സാരമില്ല. ഇളം തലമുറക്കാരല്ലെ..

പക്ഷെ, ഒരു വിവാഹം വഴി ഫഹദിന്റെ താരമൂല്യം നഷ്ടമായാല്‍ അത് ഒരു വലിയ നഷ്ടം ആയിപ്പോകും എന്നും തോന്നി..

5 comments:

ajith said...

:)

വീകെ said...

ജോടിപ്പൊരുത്തം സിനിമയിൽ ഗുണം ചെയ്യുമെങ്കിലും ജീവിതത്തിൽ മനപ്പൊരുത്തം തന്നെ വേണം...!

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

അഭിനേതാക്കള്‍ക്ക് പലപ്പോഴും പാത്ര മൂല്ല്യത്തേക്കാള്‍ വ്യക്തിമൂല്ല്യം ഉണ്ടാകുന്നു. കഥയിലെ M ഉം F ഉം പോയി അഭിനേതാക്കളായ ഫഹദും നസ്രിയും കണികളുടെ മനസ്സില്‍ കയറികൂടുന്നു. കഥ യാഥാര്‍ത്ഥ്യമായി കാണാന്‍ ആഗ്രഹിയ്ക്കുന്നതുകൊണ്ടാകാം ഇപ്രകാരം നെഞ്ചേറ്റുന്നത്. ഇത് അഭിനയ തൊഴിലാളിയ്ക്ക് ദോഷം ചെയ്യുന്നു.

Echmukutty said...

ആത്മയുടെ നിരീക്ഷണങ്ങള്‍ കൊള്ളാം..

ആത്മ/മുന്ന said...


thank you ajith,

thank you V.K

thanks Subramaniam

thanks Echmu…:)