Sunday, January 19, 2014

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ..കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍..!!!

ഇന്നലെ ഞാന്‍ ആദ്യമായി ഒരു മരണത്തിനു ദൃക്‌(?)സാക്ഷിയായി..!

എന്റെ ജീ‍വിതത്തിലെ പല അനുഭവങ്ങളും ഇതുപോലെ നേരിട്ടനുഭവിക്കാനാവാഞ്ഞവയാണ്..
സ്നേഹം വേര്‍പിരിയല്‍ കണ്ടുമുട്ടല്‍, അംഗീകാരം, അഭിനന്ദനം, ചെറിയ അവഗണന, അങ്ങിനെ ഒരുപാട് അനുഭവങ്ങള്‍..

 പക്ഷെ, ഈ അനുഭവം എന്നെ ആകെ പിടിച്ചുലച്ചുകളഞ്ഞു..

ആദ്യം ശശിസാറിന്റെ റ്റിറ്ററില്‍ അസ്വാഭാവികമായപോലെ ഒരു ട്വിറ്റു കണ്ടപോലെ..
സാധാരണക്കാര്‍ എഴുതുന്നപോലെ എന്തോ ഒന്ന്! അങ്ങിനെ നോക്കിയപ്പോല്‍ അദ്ദേഹം തന്നെ വന്ന് എന്റെ അക്കൌണ്ട് ഹാക്ക് ചെയ്തു എന്നെഴുതിക്കണ്ടു..

അപ്പോള്‍ കൌതുകമായി അറിയാന്‍. അങ്ങിനെ  ഏതോ ഒരു പേജ് നോക്കിയപ്പോള്‍ സുനന്ദാപുഷ്കറും മെഹറുമായി ട്വിറ്ററില്‍ വാഗ്വാദം എന്നുകണ്ടു.. ട്വിറ്റര്‍ എന്നു കണ്ടപ്പോല്‍ സേര്‍ച്ച് ബട്ടണ്‍ ഓര്‍മ്മവന്നു പേരിന്റെ പകുതി അടിക്കുമ്പോള്‍ ഫുള്‍ കിട്ടും!

പിന്നെ അമാന്തിച്ചില്ല, സുനന്ദ അടിച്ചപ്പോള്‍ സുനന്ദപുഷ്കറിനേയും അവിടെനിന്നുതന്നെ മെഹറിനെയും ആഡ് ചെയ്തു.. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എഴുതിയതുകൊണ്ടു മാത്രമാണ് ശശി തരൂരിനെ കുറച്ചുനാള്‍ മുന്‍പ് ആഡ് ചെയ്തത്.

ഇതിനിടയില്‍ ഒന്നു പറഞ്ഞുകൊള്ളട്ടെ ബ്ലോഗൂ..

ഞാനിങ്ങനെ ട്വിറ്ററിലും പ്ലസ്സിലും ഫേസ്ബുക്കിലും ഒക്കെ മാറിമാറി അല്ലറചില്ലറ ഓരോന്നെഴുതി എഴുതി എനിക്ക് എന്റെ ഐഡന്റിറ്റി നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് തന്നെ അറിയില്ല ഏതാണ് എന്റെ ശൈലി എന്ന്.

ഫേസ് ബുക്കില്‍ എന്നെ അറിയുന്നവരല്ല ടിറ്ററില്‍, ടിറ്ററില്‍ അറിയുന്നവരല്ല പളസ്സില്‍. നേരിട്ട് കാണുന്നവര്‍ ഇതു മൂന്നും അറിയുന്നവരുമല്ല. അപ്പോള്‍ എനിക്കുതന്നെ എന്നെപ്പറ്റി ഒരു കണ്‍ഫ്യൂഷന്‍..

പക്ഷെ ഇന്നലെ സുനന്ദയുടെ പെട്ടെന്നുള്ള മരണവുമായി പൊരുത്തപ്പെടാനാകാതെ രാത്രി 3,4 മണിക്കൊക്കെ മല്ലടിച്ചുകൊണ്ടിരിക്കുമ്പോള്‍, ദൈവം അയച്ചതുപോലെ വാട്ട്സപ്പില്‍ നാട്ടിലെ ഒരു കൂട്ടുകാരിയെ കിട്ടി. അവള്‍ എന്നെക്കാളും ഇന്റര്‍നെറ്റ് വിദഗ്ധയാണ് കേട്ടോ. എന്റെ പ്രായവും. ഞാന്‍ എന്റെ പ്രതിസന്ധി അവതരിപ്പിക്കയും എന്നെ സമാധാനിപ്പിച്ച് ഉറക്കയും ചെയ്തു.

പക്ഷെ, പിന്നീടാണ് ഞാന്‍ നിന്നെപറ്റി ഓര്‍ത്തത് ബ്ലോഗൂ.. പണ്ടൊക്കെ ഞാനിങ്ങനെ അഭയമില്ലാതാകുമ്പോള്‍ നിന്നടുത്തായിരുന്നല്ലൊ വരുന്നത്.
അപ്പോള്‍ എനിക്ക് ഒരുപാട് തിരിച്ചറിവുകള്‍ കൈവരികയും ചെയ്തിരുന്നു..

അതുകൊണ്ട് നിന്നോടുതന്നെ എന്റെ ഈ പുത്തന്‍ അനുഭവവും പങ്കിട്ടുനോക്കാം..

ഇനി നിമിഷങ്ങളുടെ കണക്കുകള്‍ ആണ്..

ശശി തരൂര്‍ സാധാരണക്കാരുടെ ഭാക്ഷയില്‍ ടിറ്റര്‍ സാഹിത്യം പോലെ എന്തോ എഴുതിയത് കണ്ട് അന്തം വിടുന്നു..,

ഞാന്‍ പോയി മേല്പറഞ്ഞ രണ്ടുപേരേയും ഫോളോ ചെയ്യുന്നു..,

അല്പം കഴിഞ്ഞ് അദ്ദേഹം തന്നെ സോറി എന്റെ അക്കൌണ്ട് ആരൊ ഹാക് ചെയ്തതാണ്. എന്ന് പറയുന്നു,

ഓ! ശരി..
അപ്പോള്‍ വീണ്ടും! അല്ല, അത് അദ്ദേഹത്തിന്റെ ഭാര്യ എഴുതിയതാണ്..
അയ്യേ! ആ സ്ത്രീ അങ്ങിനെ ഒക്കെ ബാലിശമായി എഴുതിയോ?!
(ബാലിശം അല്ലായിരുന്നു. വളരെ സീരിയസ്സ് ആയ ഔര്‍ ഫൈറ്റിന്റെ  ദി എന്‍ഡ് ആയിരുന്നു എന്ന് വളരെ പിന്നീടാണ് മനസ്സിലായത്..)

നോക്കിയപ്പോള്‍ പാക്കിസ്ഥാനി സ്ത്രീ കുറച്ചുകൂടി ഡീസന്റ് ആയ ഭാഷയില്‍ റ്റ്വിറ്ററില്‍ എഴുതുന്നു..

അപ്പോള്‍ തോന്നി, നഷ്ടപ്പെട്ടവനല്ലെ (നഷ്ടപ്പെടാന്‍ പോകുന്നവന്) അതിന്റെ നോവുണ്ടാവൂ.. നേടാന്‍ കുതിക്കുന്നവര്‍ക്ക് അറിയില്ലല്ലൊ നഷ്ടപ്പെടുന്നവന്റെ വേദന. എന്തിനായി അവര്‍ ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ കയറി കളിക്കുന്നു എന്നും തോന്നി..

പിന്നീട് സുനന്ദയെ കണ്ടില്ല..

ശശി തരൂര്‍ റ്റ്വീറ്റ് ചെയ്യുന്നു!

മെഹറിന്റെ റ്റ്വീറ്റും അപ്ഡേറ്റ് ആവുന്നുണ്ട്..

അപ്പോല്‍ പെട്ടെന്ന് മനസ്സ് ഒന്നാളി..

മനുഷ്യന്റെ മനസ്സല്ലേ..! ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലല്ലൊ..

നഷ്ടപ്പെട്ടവര്‍ വിതുമ്പി ഒഴിഞ്ഞു..

സുനന്ദെയെ കണ്ടില്ലല്ലൊ എന്നോര്‍ത്തിരുന്നപ്പോഴാണ് ന്യൂസുകളുടെ പ്രവാഹം..
സുനന്ദ ആത്മഹത്യ ചെയ്തു ..!
വിശ്വസിക്കാനായില്ല..

ശശിക്കും മെഹറിനും ഒപ്പം നിന്ന് വീറോടെ ട്വിറ്റാന്‍ വരുന്ന സുനന്ദയെ പ്രതീക്ഷിച്ചൈരിക്കുന്ന ഞാന്‍ തളര്‍ന്നുപോയി..
ഇത്രപെട്ടെന്നോ മരണം ഒരാളെ അപഹരിക്കുന്നത്!

ഞാന്‍ അണ്‍ഫോളോ ചെയ്തു.
ഇന്നലെ വരെ ഇവരൊന്നും എനിക്ക് ആരും ആയിരുന്നില്ല.
ഇന്നിതാ ഞാന്‍ എന്റെ അടുത്ത ആര്‍ക്കോ അപകടം പറ്റിയപോലെ ആധിപിടിക്കുന്നു!

എനിക്ക് ഉറങ്ങാനായില്ല. ഒന്നും ആലോചിക്കാനും

പുഷ്ക്കറ് രണ്ട് റ്റിറ്റു ചെയ്തു.. അന്ത്യോപചാരമായി.. അതും എല്ലാ പത്രങ്നളിലും വന്നു..
ഞാന്‍ വായിച്ച ശേഷമാണ് പത്രക്കാര്‍ റിപ്പീറ്റ് ചെയ്ത് എഴുതല്‍..
അതും എനിക്ക് ഷോക്ക് ആയി.
സുനന്ദയുടെ സെക്രട്ടറി, സുനന്ദ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് എഴുതിയതും മറ്റും പത്രങ്ങളിലും കോപ്പിചെയ്ത് വരുന്നു.. അതും ഞാന്‍ ട്വിറ്ററില്‍ ആണ്വാ ആദ്യം വായിച്ചത്. പിന്നീട് പലരും ടിറ്ററിലൂടെ പ്രതികരിച്ചതുതന്നെയായിരുന്നു പത്രങ്ങളിലെ ന്യൂസും..
ആകെപ്പാടെ എന്റെ ഇന്റര്‍നറ്റ് ലോകത്തില്‍ ഒരു മരണത്തിന്റെ പ്രതീതി..

പണ്ട് വീട്ടില്‍ പൊരിഞ്ഞ പരീക്ഷമൂഡായിരുന്നപ്പോല്‍ ശ്വേതാമേനോനുവേണ്ടി ഇരുചെവിയറിയാതെ മുട്ടന്‍ അടിയുണ്ടാക്കിയതിലും ഭയങ്കര ടെന്‍ഷന്‍!!

ഞാന്‍ എഴുതിയതൊന്നും ശരിയാവുന്നില്ല എന്നെനിക്കറിയാം....
കാരണം ഞാനും മാനസികമായി തകര്‍ന്നിരിക്കയാണ്..

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ..കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍..!!!

-----
P.S

പക്ഷെ, പത്രങ്ങള്‍ എങ്ങിനെയാണ് ന്യൂസ് ഉണ്ടാക്കുന്നത് എന്നതിനെപറ്റി ഒരേകദേശം ഐഡിയ കിട്ടി..

ആകപ്പാടെ ഒരു മൂന്നോ നാലോ ട്വിറ്റര്‍ പോസ്റ്റ്കള്‍ വച്ച് ഒരു 5000 ന്യൂസുകള്‍ ഉണ്ടാക്കി പല പത്രക്കാരായി..
മെ ഹെര്‍ സോള്‍ റെസ്റ്റ് ഇന്‍ പീസ് എന്ന ഒരു ട്വീറ്റ് സുനന്ദേ നീ ഇനി സമാധാനമായി വിശ്രമിക്കൂ എന്ന് ഒരു പത്രം ഹെഡിംഗ്.. ന്യൂസ് ഇത്രയേ ഉള്ളൂ ഉള്ളിലും!

പക്ഷെ, ഇനി ഇന്റര്‍നെറ്റ് ജീവികള്‍ക്കൊക്ക് ഭാവിയുള്ളതായി ഒരു തോന്നല്‍.
എന്നെപ്പോലെ അധികം ലോകത്തെ നിരീക്ഷിക്കാത്തവര്‍ക്കുപോലും ഏകദേശം സത്യം മനസ്സിലാക്കാനാവുന്നു!

അപ്പോള്‍ മിനക്കെട്ട് പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ക്കൊക്കെ വെളിയില്‍ അലയുന്നതിനു പകരം ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രം മതി..
അതുപോലെ രാഷ്റ്റ്രീയക്കാരും സിനിമാക്കാരും ഒക്കെ മനസ്സ് തുറക്കുന്നതും പെര്‍സണല്‍ കാര്യങ്ങളും ഫോട്ടോ സഹിതം സ്വയം പ്രസിദ്ധീകരിക്കുന്നതും അവരുടെ സ്വന്തം സൈറ്റുകളും വായിക്കുന്നതുപോലെ
അടച്ചുപൂട്ടിയിട്ട അവരുടെ വീടിന്റെ ഗേറ്റിന്റെ വെളിയില്‍ ക്യാമറയും പിടിച്ചുകൊണ്ടു നിന്നാല്‍ കിട്ടുമോ?!
ഏയ്..!

പിന്നെ ഈ ട്വിറ്റര്‍ എന്നത് ഇന്ന ആള്‍ മാത്രം കാണണമെന്നോ മറ്റോ ആ‍യല്ല എഴുതുന്നത് കേട്ടോ!
അതില്‍ ഒരു ആത്മസംതൃപ്തി. നമ്മെ പലര്‍ മനസ്സിലാക്കുന്നു, അറിയുന്നു.. അല്ലെങ്കില്‍ നാം നമ്മെ അറിയുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഒരു സംതൃപ്തി. അത്ര തന്നെ. ഇതാണ് കൂടുതല്‍ സത്യസന്ധമായ ജീവിതം എന്നും തോന്നി.

വെളിയില്‍ പലരും കാണിക്കുന്നത് പ്രഹസനങ്ങള്‍ അല്ലെ,
ഉള്ളില്‍ അവര്‍ മനസ്സിലാക്കുന്നതും അറിയുന്നതും ഓരോ സംഭവങ്ങളേയും ആള്‍ക്കാരേയും വിലയിരുത്തുന്നതും ഒക്കെ ഇങ്ങിനെയുള്ള സ്വന്തം വെളിപ്പെടുത്തലുകള്‍ നടത്തുന്ന വെബ്സൈറ്റുകള്‍ തന്നെ.

മനുഷ്യന്റെ ഉള്ളറകള്‍ വരെ കടന്നു ചെല്ലാവുന്ന പത്രപ്രവര്‍ത്തനം ആയി ഭാവി പത്രപ്രവര്‍ത്തനം വളരട്ടെ,

2 comments:

ajith said...

ട്വീറ്റ് ചെയ്ത് ട്വീറ്റ് ചെയ്ത് സുനന്ദശല്യം ഒഴിവായി.
ഇനി തരാറും തരൂറും കൂടെ ജിംഗലാലാ ജിംഗലാലാ..........!!

ആത്മ/മുന്ന said...

ഇപ്പോള്‍ കേരളത്തിലെ എല്ലാ പ്രശസ്ത വ്യക്തികള്‍ക്കും (രാഷ്ട്രീയം സിനിമ ...) റ്റ്വിറ്റര്‍ ഉണ്ട്. അതുകൊണ്ട് ആഗ്രഹം ഉള്ളവര്‍ക്ക് അപ്പോഴപ്പോള്‍ വിവരങ്ങള്‍ അറിയാന്‍ പറ്റും..എല്ലാറ്റിനും ഗുണവും ഉണ്ട് ദോഷവും ഉണ്ട്.. അല്ലെ,