Monday, December 2, 2013

മനസ്സറിഞ്ഞ് ഒരു സമ്മാനം...

ഇന്ന് ഒരു എഴുത്ത് മൂഡ് ആണെന്ന് തോന്നുന്നു ..
എങ്കില്‍ പിന്നെ ഇന്ന് ഹൃദയത്തില്‍ തട്ടിയ ഒരു സംഭവം കൂടി എഴുതി മതിയാക്കാം..

രാവിലെ വീട് അടുക്കിയും പെറുക്കിയും ഒക്കെ ഒടുവില്‍ എന്റെ ലൈബ്രറി(മെയിഡ്സ് റൂം) യില്‍ എത്തിയപ്പോള്‍ പെട്ടെന്ന് എനിക്ക് അധികം പരിചയം ആവും മുന്‍പേ,
എന്റെ അല്ലറ ചില്ലറ എഴുത്തൊക്കെ കണ്ട് എന്നോട് ഇഷ്ടം ഉള്ള ഒരു ഫാമിലി എനിക്ക് സമ്മാനിച്ച കിന്‍ഡില്‍ റീഡറിനെ പറ്റി ഓര്‍ത്തു..
പെട്ടെന്ന് ബെഡില്‍ ഇരുന്നുപോയ്;;
ഒരു വല്ലാത്തെ വികാരം.. കരയാന്‍ തോന്നും വിധം …

എന്റെ ജീവിതത്തില്‍ എനിക്ക് ഇത്തരം (എന്നല്ല ഒരുതരത്തിലെയും) സമ്മാനം ആരും തന്ന ഓര്‍മ്മ ഇല്ല.. അമ്മ ചോദിക്കുന്നതൊക്കെ വാങ്ങി തരുമായിരുന്നതൊഴിച്ച്..(ഇപ്പോഴും പലപ്പോഴും ആവശ്യങ്ങളും അനാവശ്യങ്ങളും  കൂടി  കിട്ടിയും കിട്ടാതിരുന്നിട്ടും ഒക്കെ ഉണ്ട്..) 
വീണ്ടും കരയാന്‍ തോന്നി.. 
എന്റെ മനസ്സറിഞ്ഞ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഉപകാരപ്രദവുമായ ഒരു സമ്മാനം തരണമെന്നു തോന്നിയ ആ നല്ല മനസ്സിനെ നമിക്കതിരിക്കാനാവുന്നില്ല..
ഞാനെന്റെ ഈ സെന്റിമെന്റ് അവരെ കാട്ടിയില്ല..
അവര്‍ക്ക് ഇത് എനിക്ക് സമ്മാനിക്കാതിരിക്കാമായിരുന്നു..
എഴുത്തിനെ മതിക്കുന്ന നല്ല ആള്‍ക്കാര്‍!

എനിക്ക് ഉടന്‍ തന്നെ അവരെ വിളിച്ച് വീണ്ടും നന്ദി പറയണം എന്നു തോന്നി.. നാട്ടില്‍ പോകാനുല്ല തിരക്കായിരിക്കാം ഫോണ്‍ കിട്ടിയില്ല.. പോയി കഴിഞ്ഞു കാണും..

തിരിച്ചു വരട്ടെ, എന്നും ഈ സ്നേഹം മനസ്സില്‍ സൂക്ഷിച്ചു വയ്ക്കണം..
ഈ ഭൂമിയില്‍ എത്രയോ നല്ല മനുഷ്യര്‍ ഉണ്ട്..!!!

3 comments:

ajith said...

സമ്മാനം കിട്ടുന്നത് സന്തോഷമാണ്

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

സ്നേഹം മനസ്സില്‍ അണയാതിരിയ്ക്കട്ടെ.

Echmukutty said...

അതെ.. ഈ ഭൂമിയില്‍ ഒരുപാട് നല്ല മനുഷ്യര്‍ ഉണ്ട്.