Monday, December 2, 2013

സന്തോഷം = ജീവിതം

ഒരു ഭീകര സ്വപ്നം കണ്ടാണ് ഉണര്‍ന്നത്.. ഉറങ്ങാന്‍ പറ്റുന്നില്ല..
എങ്കില്‍ പിന്നെ എന്തെങ്കിലും എഴുതാം എന്നു കരുതി..
മകാളെ പറ്റിയാണ് സ്വപ്നം കണ്ടത്.. അവള്‍ ഒരു ഫ്രണ്ടിനോടൊപ്പം അമേരിക്കയില്‍ പോയിരിക്കയാണ് 3 ആഴ്ചത്തേക്ക്.. അവിടെ മറ്റൊരു ഫ്രണ്ട് എം.ടെക്കിനു പഠിക്കുകയാണ്.. അവളോടൊപ്പം അവളുടെ ഹോസ്റ്റലില്‍..

വാറ്റ്സപ്പില്‍ ഇടയ്ക്കി ടെ മെസ്സേജ് കിട്ടുന്നുണ്ട്.. അതൊരു ആശ്വാസം ആണ്.
എങ്കിലും ഇന്നലെ ഒരല്പം ഭയന്നു..അവിടെ എവിടെയോ ട്രയിന്‍ ദുരന്തം കേട്ട് ആകപ്പാടെ ഇളകി വശായി.. മകാളെ കോണ്ടാക്റ്റ് ചെയ്യാനും പറ്റുന്നില്ല..
ഒടുവില്‍ മകാളുടെ ഫ്രണ്ടിന്റെ അമ്മയെ വിളിച്ചു. അവര്‍ ഒരു തമിഴ്ബ്രാഹിന്‍ സ്ത്രീയാണ്.. അവര്‍ സമാധാനിപ്പിച്ചു.. ഒകെ ഒകെ.. ഞാന്‍ എന്റെ മകാളെ കൂപ്പിട്ട് വിവരം അന്വേക്ഷിക്കാം.. -- രീ മാ വിഷമിക്കാതിരീങ്കോ എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു…


ഇന്നിപ്പോള്‍ ഹാപ്പിയായി അമ്മാ വെറുതെ പാനിക്ക് ഒന്നും ആവണ്ട, ഞാനിവിടെ ഹാപ്പിയാണ്, കൊമ്ഫര്‍ട്ടബിള്‍ ആണ് എന്നൊക്കെ  വാറ്റ്സപ്പില്‍. അവിടെ റിലേറ്റീവ്സും ഉണ്ട്..

അപ്പോള്‍ മകാളെ പറ്റി ഓര്‍ത്ത് കിടന്നു അല്പ നേരം.. അവള്‍ യാത്രപോകാനുള്ള ഷോപ്പിങ്ങിനു ഞാനും കൂടെ പോയിരുന്നു.. കാറോഡിക്കാന്‍ മടിയാണെങ്കിലും ഈയ്യിടെ എടുത്തു തുടങ്ങി.. അങ്ങിനെ അവളോടൊപ്പം ഷോപ്പിങ്ങ് ഒക്കെ നടത്തി തിരികെ വരുമ്പോള്‍ പെട്ടെന്ന് അവള്‍:
‘അമ്മാ എനിക്ക് ആകപ്പാടെ ജീവിതത്തോട് വലിയ വിരക്തി’
ഞാന്‍: അതെന്തുപറ്റി?
‘അല്ല, നാമൊക്കെ എന്തിനാണ് ജീവിക്കുന്നത്? എങ്ങിനെ ജീവിക്കണം ഈ പാടുപെടുന്നതിനൊക്കെ എന്തു പ്രയോജനം എന്നൊക്കെ..
ആളുകള്‍ കാട്ടുന്ന ബഹളങ്ങള്‍ ഒക്കെ കാണുമ്പോള്‍ ആകെ വിരക്തി.. ജീവിക്കാനേ തോന്നുന്നില്ല..’
ഞാന്‍ ഒരുനിമിഷം സ്തബ്തയായി.. പിന്നെ വൈസ് ആയി..:)
‘ശരി.. അപ്പോള്‍ നീ ജീവിതത്തെ പറ്റി അറിയേണ്ടതെല്ലാം അറിഞ്ഞു കഴിഞ്ഞു..’
എന്നു വച്ചാല്‍? -അവള്‍
‘എന്നുവച്ചാല്‍ ജീവിതം ഇത്രയൊക്കെയേ ഉള്ളൂ എന്നു മനസ്സിലായിക്കഴിഞ്ഞില്ലേ,
പോരാത്തതിനു എന്തിനു ജനിച്ചു, ജീവിക്കുന്നു.. ഈ ജീവിതം എന്താണ് എന്തിനാണ് എന്നൊക്കെ ചിന്തിച്ചും തുടങ്ങിയില്ലെ
ഇതാണ് ശരിക്കും ജ്ഞാനികള്‍ പറയുന്ന ജ്ഞാനം..
ഇനി മോള്‍ക്ക് മോളുടെ ജീവിതം മോള്‍ ആഗ്രഹിക്കുന്ന രീതിയില്‍ രൂപീകരിക്കാം..
എപ്പോഴും ഓര്‍ക്കേണ്ടത് നാം നമ്മെ എപ്പോഴും സന്തോഷിപ്പിച്ചു തന്നെ വയ്ക്കണം..
കാരണം നമ്മള്‍ സന്തോഷിച്ചാലേ നമുക്ക് മറ്റുള്ളവരെ സന്തോഷിക്കാന്‍ പറ്റൂ..
അമ്മ പണ്ട് സ്വയം സന്തോഷിക്കുന്നതില്‍ കുറ്റബോധപ്പെട്ടിരുന്നപ്പോള്‍ ചുറ്റുമുള്ളവരോടൊക്കെ വിദ്വേഷം ആയിരുന്നു..
പിന്നെ സ്വയം സന്തോഷിക്കാനായപ്പോള്‍ മറ്റുള്ളവരേയും ഇഷ്ടപ്പെടാന്‍ തുടങ്ങി..’

‘അപ്പോള്‍ നമ്മള്‍ സന്തോഷിച്ച് ജീവിക്കണം അല്ലെ? എങ്ങിനെ?!’
‘നമുക്ക് സന്തോഷം തരുന്ന എന്തെങ്കിലും ഒക്കെ ചെയ്യുക. എന്നു വച്ച് നമ്മുടെ സന്തോഷം മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുംവിധമുള്ളതാവാതിരിക്കാന്‍ ശ്രദ്ധിക്കണം.. പിന്നെ മോറലി, ഐ മീന്‍ സൊസൈറ്റിയുടെ ചട്ടങ്ങള്‍ക്കനുസരിച്ചും ആയാല്‍ പിന്നെ ഭയക്കണ്ട.. അല്ലെങ്കില്‍ എന്നായാലും അത് നമുക്ക് നെഗറ്റീവ് ആയി ദോഷം ചെയ്യും..

അല്ലാതെ നമുക്കിഷ്ടമുള്ളതെന്തും ചെയ്യാം.. നല്ല ഡ്രസ്സ് വാങ്ങാം, നല്ല മേക്കപ്പൊക്കെ ഇട്ട് ശീലിക്കാം.. അതിനും ഒക്കെ ആളുകള്‍ സമയം ചിലവഴിക്കുന്നത് വെറുതേ ആവുന്നില്ല. ചിലരൊക്കെ നല്ല രീതിയില്‍ സമൂഹത്തില്‍ അവരെ അവതരിക്കുമ്പോള്‍ അവര്‍ക്ക് മാറ്റ് കൂടുന്നുണ്ട്.. അതിനും എഫര്‍ട്ട് ഒക്കെ വേണം..

പിന്നെ എക്സ്റ്റാ എന്തെങ്കിലും ഒക്കെ കഴിവുകള്‍ ഉണ്ടാക്കാം…

ഓ.കേ..മോള്‍, അപ്പോള്‍ ഹാപ്പിയായി ഇരിക്കാന്‍ ശ്രദ്ധിക്കുക.. എഞ്ജൊയ് യുവര്‍ ഹോളിഡേ..

(സാധാരണ ഇങ്ങിനെ ടൂര്‍ പോകുമ്പോള്‍ എപ്പോഴും നെഗറ്റീവ് ഭയങ്ങള്‍ പറഞ്ഞ് അവരെ പിന്തിരിപ്പിക്കുന്ന ഞാന്‍ ഇപ്പോള്‍ വൈസ് ആയോ?!)3 comments:

ajith said...

പോസിറ്റിവ് !!

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

We may enjoy and let others to do so. A joyful world 'll be evolved when all of us do so. This is the secret of enjoying a joyful world.

Echmukutty said...

തന്നേന്ന് ... വൈസ് ആന്‍ ഡ് പോസിറ്റീവ്..