Monday, December 2, 2013

മഴയെത്തും മുന്‍പെ ...

ഇപ്പോള്‍ എല്ലാവര്‍ക്കും എല്ലാവരെയും വെറുപ്പാണ്.. ഇനി ഇപ്പോള്‍ മാത്രമേ ഉള്ളോ അതോ പണ്ടുമുതലേ ഉണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ ഒരു സ്വപ്നലോകം ഉണ്ടാക്കി അതിലായിരുന്നല്ലൊ വാസം.. അതുകൊണ്ട് ഭൂമിയിലെ ഈ നിസ്സാരതകളൊന്നും എന്നെ അത്ര വലുതായി സ്പര്‍ശ്ശിച്ചിരുന്നില്ല...

ഇന്ന് പനിയൊക്കെ ഒന്ന് കുറഞ്ഞു കിട്ടിയപ്പോള്‍ മഴപെയുതു തണുപ്പിച്ചിട്ടിരിക്കുന്ന ഭൂമിയിലൂടെ ഞാനൊരു ഷോപ്പിംഗ് നടത്തി.. ഷോപ്പിങ്ങ് എന്നാല്‍ സാധാരണ വീട്ടാവശ്യങ്ങള്‍..

ആദ്യം ഞാന്‍ എനിക്ക് ഒരു എഗ് ബണ്‍ വാങ്ങി സ്റ്റോക്ക് ചെയ്തു.. എനിക്കറിയില്ല, ഞാന്‍ എങ്ങോട്ടൊക്കെ പൊയ്ക്കളയും എന്ന്, പിന്നെ ഒടുവില്‍ വിശന്നു വലയാതിരിക്കാന്‍ ഒരു മുന്‍ കരുതല്‍..

ആദ്യത്തെ ഷോപ്പില്‍ കയറി, രണ്ട് പിച്ചാത്തിയും, ഒരു ക്ലോത്ത് ഹാഗറും വാങ്ങി..
പിന്നെ നടന്ന് നടന്ന് മകള്‍ പറഞ്ഞ രണ്ടുമൂന്ന് പാന്റും സോക്സും ഒക്കെ വാങ്ങി.. വളരെ സന്തോഷം ആയി. ഇടയ്ക്ക് ബീഡ്സ് വില്‍ക്കുന്ന ഒരു കടയില്‍ അല്പസമയം കറങ്ങി..ഓ! ഇനിയിപ്പം പുതിയൊരു ഹോബിക്ക് ബാല്യമുണ്ടോ! മാണ്ട..

ഇനിയാണ് എന്റെ ദിവസത്തെ സംഭവബഹുലമാക്കിയ ഷോപ്പ് കാണുന്നത്.. ഒരു പാവം ചെടിക്കട.. പെട്ടെന്ന് ഒരൈഡിയ.. നല്ല മഴ പരുവം.. മണ്ണിനൊക്കെ നല്ല ഇളക്കമായിരിക്കും.. എന്തുകൊണ്ട് എനിക്ക് നല്ല ഒരു ഗാര്‍ഡന്‍ ഉണ്ടാക്കിക്കൂടാ..
പിന്നെ അമാന്തിച്ചില്ല.. അതിന്റെ ആദ്യ സ്റ്റെപ് ആയി മൂന്നു നാലു ചെടികള്‍ വാങ്ങി… പച്ചയുടെ വിവിധ ഷേടുകലിലുള്ള ഇലച്ചെടികള്‍ ആണ്.. എന്താനെന്നറിയില്ല എനിക്ക് പച്ച നിറവും വെള്ളയും കൂടികലര്‍ന്ന ഒരു ഗാര്‍ഡണ്‍ ആണ് മനസ്സില്‍ ..

ഇടയ്ക്ക് പൂജാ പുഷ്പങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും രണ്ടു ഡോളറിനു നാട്ടില്‍ നിന്നു വന്ന റോസാപുഷ്പങ്ങള്‍ വാങ്ങി.. സത്യം പറഞ്ഞാല്‍ ഫ്രിഡ്ജില്‍ രണ്ടുദിവസത്തെയ്ക്കുള്ള് പുഷ്പങ്ങള്‍ ഉണ്ട്.. ആ സ്ത്രീ കാണാതെ മുങ്ങാന്‍ നോക്കിയതാണ്.. ഒരു തമിഴ് സ്ത്രീയാണ്.. അവര്‍ ഇവിടെ ജനിച്ചു വളര്‍ന്നതാവണം.. കാരണം മുക്കാല്‍ നൈറ്റിപോലെ എന്തോ വേഷമാണിട്ടിരിക്കുന്നത്..പോരത്തതിനു നാട്ടിലെ റോസ് കളറിലെ അരുളിപ്പൂവ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അബദ്ധത്തില്‍ നാട്ടിലെ റോസ് എന്നുകേട്ട് അവര്‍ അതെന്താ നാട്ടിലേതു തന്നെ.. എന്ന് എടുത്തു ചോദിച്ചപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി ഞാനുടനെ തിരുത്തി.. തിരുത്തലില്‍ ഒരു തിരുത്തലും കൂടി ഉണ്ട്, ഞാന്‍ നാട്ടിലെ അല്ല , ഈ നാട്ടിലെയാണ് എന്ന ഒരു തിരുത്തല്‍ കൂടി..അല്ലെങ്കില്‍ രണ്ടുനാടും സമം എന്ന ഒരു തിരുത്തല്‍.. എതിനും അവരില്‍ നിന്നും പൂവ് വാങ്ങിക്കേണ്ടി വന്നു..

പിന്നെ അതും തൂക്കിപ്പിടിച്ച്, മറ്റൊരു ബസ്സില്‍ കയറി..
രണ്ടുകയ്യിലും രണ്ടുമൂന്ന് പ്ലാസ്റ്റിക് ബാഗുകള്‍ ആയേ..

ബസ്സില്‍ ലാവിഷ് ആയി പ്ലാസ്റ്റിക് കവറുകളും ഒക്കെയായി ഇരുന്നു.. വളരെ ചുറ്റി പോകുന്ന ബസ്സ് ആണ്. സത്യത്തില്‍ എന്റെ വീട്ടിന്റെ മുന്നില്‍ കൂടി തന്നെ വീണ്ടും ഒരിക്കല്‍ കൂടി അത് കടന്നുപോകും. പക്ഷെ, ഞാന്‍ ഇറങ്ങുന്നില്ലല്ലൊ, ഞാന്‍ നോര്‍ത്ത് പോയിന്റില്‍ പോകാനിരിക്കയല്ലെ, ഇനി ഒരു ആറേഴ് ബസ്റ്റോപ്പിലൂടെ കടന്നുപോവും.. അത്രെം നേരം സ്വപ്നോം കണ്ടിരിക്കാം..

ഇതിനിടയില്‍ ഒരു മലായ് സ്ത്രീ വന്ന് എന്റെ സീറ്റ് ഷെയര്‍ ചെയ്തു.. മഴപരുവം അല്യൊ, അല്പം ചൂടൊക്കെ കിട്ടി..

നോര്‍ത്ത് പോയിന്റ് എത്തിയപ്പോള്‍ ഷോള്‍ ഒക്കെ തലയിലൂടെ ഇട്ട് ഇറങ്ങി.. ചെരുപ്പിന്റെ സ്റ്റ്രാപ്പ് ഒന്നും ഇട്ടിട്ടില്ല. വയസ്സന്മാരുടെ കൂട്ടാണ് താന്‍ പത്തുവര്‍ഷം മുന്‍പേ എന്നെ തയ്യാറാക്കിയിരിക്കുന്നത്.. ഒരുപക്ഷെ, വയസ്സായിരുന്ന എന്റെ മാതാപിതാക്കളുടെ ഓര്‍മ്മയായിരിക്കുമോ! ഇപ്പോള്‍ അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ചെറുപ്പമായതുപോലെ.. നല്ല ഒരു ചെരുപ്പൊക്കെ വാങ്ങി ഇടണം.. ഒരുപാട് വയസ്സരെപ്പോലെ നടക്കണ്ട..പ്രായത്തിനൊത്ത വണ്ണം വേഷവിധാനം നടത്തണം..

അങ്ങിനെ നോര്‍ത്ത്പോയിന്റ് എത്തി...… എന്തിനാണെന്നോ നോര്‍ത്ത് പോയിന്റില്‍ പോകുന്നത്.. അവിടത്തെ മോക്ക് ചിക്കണ്‍ വാങ്ങാന്‍.. എന്റെ ഇളയ മകള്‍ക്ക് അതില്ലാതെ ആഹാരം കഴിക്കാന്‍ വലിയ പാടാണ്..ഈയ്യിടെ..
ഈ കടയില്‍ മാത്രമേ നല്ല മോക്ക് ചിക്കണ്‍ ഉള്ളൂ താനും. ഞാന്‍ മിക്ക ദിവസവും അഭയാര്‍ത്തിയെപ്പോലെ നടന്നടുക്കുന്നത് കണ്ട് ഷോപ്പ് ഉടമസ്ഥര്‍ പലേ ഭാവങ്ങളും കാട്ടി തെളിഞ്ഞിരിക്കയാണ്..

അവരുടെ കടയില്‍ ധാരാളം കറി ഉണ്ട്, കസ്റ്റമേര്‍സ് കുറവാണെങ്കില്‍ എന്നെ താലപ്പൊലിയും വച്ച് സ്വീകരിക്കും.. ഹാ..! യു വാണ്ട് ഫോറ് ഫോറ് ഡോളേര്‍സ് ഹാ!
ഞാന്‍ ഹാ ഹാ എന്നു പറയും തലകുലുക്കി.. അവര്‍ കാര്യമായി പൊതിഞ്ഞ് തരും..
അല്പം കൂടി ചോദിക്കണം എന്നുണ്ട്.. ഇനി ഉള്ള കഞ്ഞിയില്‍ പാറ്റയിടുന്നതാവുമോ എന്നു ഭയന്ന് മിണ്ടാതെ നില്‍ക്കും..
അല്ലെങ്കിലും 5 ഡോളര്‍ കൊടുത്താലും അവര്‍ ഇത്രേ തരൂ.. ബിസിനസ്സ് റ്റ്രിക്ക്..

ഹും!

അവരുടെ കറി തീരാറായ സമയമാണ്, ക്ഷീണിച്ചൊക്കെ നില്‍ക്കുന്നെങ്കില്‍ ഭയങ്കര മൂശേട്ടസ്വഭാവം കാട്ടും ആ സ്ത്രീ.. യൂ ഹാ! എന്നൊക്കെ ചിലപ്പോ പറഞ്ഞുകളയും.. ഞാനൊരു വ്ഡ്ഢിച്ചിരിയൊക്കെ പാസ്സാക്കി നടന്നു നീങ്ങും..
മനസ്സില്‍ കിലുക്കത്തിലെ ഇന്നസെന്റിനെപ്പോലെ, ‘എന്റെ മകാളുടെ ആക്രാന്തം ഒന്നു കുറഞ്ഞുകിട്ടിയിട്ടുവേണം നിങ്ങളുടെ കടയുടെ മുന്നിലൂടെ ഡീസന്റ് ആയി നടന്ന് ലോ തൊട്ടപ്രത്തെ കടയിലെ ഫുഡ്ഡും വാങ്ങി ക്കഴിച്ച് നിങ്ങളെ ങേ മേ എന്നൊക്കെ എഴുതിക്കാന്‍’ എന്ന് മനസ്സില്‍ കരുതി പഞ്ചപാവം പോലെ ഇങ്ങ് പോരും..

( ഒന്നു രണ്ടു പ്രാവശ്യം ഭര്‍ത്താവിനും പോകേണ്ടി വന്നു വാങ്ങാന്‍.
അദ്ദേഹം അതിലും വലിയ റ്റ്രിക്ക് അല്ലെ,
ഒരു 3 വെള്ളിക്ക്
നിങ്ങളുടെ വൈഫ് 4 നു വാങ്ങും..
ഇല്ല എനിക്ക് 3 നു മതി
ഇതില്‍ ഒരു മൂന്നുനാലു നംബര്‍ ഉണ്ട് (ഇവരുടെ കഥ ഫ്ലാഷ് ബാക്ക് എല്ലാം ഞാന്‍ പറ്ഞ്ഞിട്ടുണ്ടേ!)
1) കുറച്ചേ ഞാന്‍ വാങ്ങിന്നുള്ളൂ എന്ന നല്ല പിള്ള ചമയല്‍
2) ഒരു വെള്ളി കുറയ്ക്കുമ്പോള്‍ അവരുടെ സ്നേഹം എത്ര കുറയുമെന്ന് അറിയാന്‍.
ഒരുപാട് കുറക്കാന്‍ പറ്റില്ലല്ലൊ!
അങ്ങിനെ എന്റേന്ന് പോയതൊക്കെ തിരികെ വാങ്ങി വരും..!)

അങ്ങിനെ കയ്യില്‍ നിറയെ കെട്ടുകളുമായി ഞാന്‍ ബസ്സില്‍ കയറി വീട്ടിനടുത്തിറങ്ങി.. അതിനിടയില്‍ ആ എഗ്ബണ്‍ കഴിച്ചുകൊണ്ട് മന്ദം മന്ദം നടന്നു നീങ്ങി.. ഈ എവറസൊറ്റൊക്കെ കയറുന്നതിനിടയില്‍ ബണ്‍ കഴിക്കുന്ന ഒരു പ്രതീതി.. ഇരുകയ്യിലും നിറയെ കെട്ട്, തലയില്‍ ഒരു ഷാള്‍ പോരാത്തതിനു കുട, ഇതിനിടയിലാണ് ഈ തീറ്റി.. അതൊരു പ്രത്യേക സായൂജ്യമാണ് തരിക.. അതാര്‍ക്കും മനസ്സിലാവില്ലാ..

അങ്ങിനെ ഞാന്‍ വീടെത്തി..

ഈയ്യിടെ മൊബയിലില്‍ ഓവ്സം ഫോട്ടോ ഒന്നും ശരിയായി കിട്ടാത്തതുകൊണ്ട് ആകെ ഒരു മന്ദത..

ഹും!

ഞാന്‍ വീട്ടില്‍ കയറിയില്ല.. വാങ്ങിയ സാധങ്ങള്‍ ഒക്കെ അകത്തും പുറത്തും ഒക്കെ വച്ചിട്ട് അങ്ങട് തുടങ്ങി ഗാര്‍ഡണിങ്ങ്!

എന്നു പറഞ്ഞാല്‍ ആദ്യം ഉണങ്ങി നിന്ന മൂന്നുനാലു തെങ്ങോലകള്‍ പിടിച്ച് വലിച്ച് താഴെയിട്ടു.. വെളിയില്‍ കൊണ്ടിട്ടു..(അതവിടെ കിടക്കും.. തല്‍ക്കാലം അവിടെ കിടക്കട്ടെ)
പിന്നെ വേറേ കുറേ വെട്ടിയും ചീകിയും പിഴുതും മണ്വെട്ടിയെടുത്ത് പുതിയതിനെയൊക്കെ മണ്ണിലാഴ്ത്തി വച്ചും.. ആകെമൊത്തം ഒരു 3 മണിക്കൂറ് ജോലിചെയ്തു.. പറ്റുമെങ്കില്‍ നാളെ ഫോട്ടോ ഇടാമേ.. അതിനി ഒരു മാസമെങ്കിലും എടുക്കും ഒരല്പം വൃത്തിയായി വരാന്‍.. ആകെ അവഗണിച്ച് മട്ടില്‍ കിടക്കുവല്ലായിരുന്നോ!..

അങ്ങിനെ ഞാന്‍ മീനും ഇറച്ചിയും ഒക്കെ പൊരിച്ച്, മകാളുക്ക് ആഹാരം കൊടുത്ത്
ഞാന്‍ തനിയെ പൊരിച്ച പഴമ്പൊരി ഒക്കെ തിന്ന് ഒരു കോഫിയും ഇട്ട് കുടിച്ച്
സ്വര്‍ഗ്ഗീയസുഖം അനുഭവിക്കുന്നു.. (നടുനിവര്‍ക്കുന്നു..) അതിനിടെ അല്പം പൊങ്ങച്ചം ആയ്ക്കോട്ടെ എന്നു കരുതി..

ഇനി ഗമ്പ്ലീറ്റ് റെസ്റ്റ്..

അതെങ്ങിനെ! ഇനി ഇതൊകെക് തെറ്റു തിരുത്തി പബ്ലിഷ് ചെയ്യണ്ടേ..!
വേറേ എന്തര് പണി..

3 comments:

ajith said...

അങ്ങനെ ഗാര്‍ഡ്നര്‍ ആയി. ഫോട്ടോ ഇടണം കേട്ടോ

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ഇതൊക്കെത്തന്നെയല്ലേ പണി.
തോട്ടപ്പണി മനസ്സിനെ fresh ആക്കി നിര്‍ത്താന്‍ വളരെ നല്ലതാണ്. വളരെ സന്തോഷപ്രദവുമാണ്.

Echmukutty said...

ഇത്രേം പണികളു ചെയ്തല്ല് ... മിടുക്കിയാ കേട്ടോ.