Tuesday, November 5, 2013

India a developing country...


ഇന്നലെ അക്സയെപ്പറ്റി വായിച്ച് വിഷമം മൂത്ത് എഴുതിയത്…

ഇന്ത്യയുടെ കുതിച്ചു പോക്കില്‍ അത്യന്തം സന്തോഷിച്ചിരുന്നു.. പിന്നെ അത് അസൂയയ്ക്ക് വഴിമാറി.. ഞങ്ങളൊക്കെ വിദേശത്തുപോയി കഷ്ടപ്പെട്ടനുഭവിക്കുന്ന പല സുഖസൌകര്യങ്ങളും അവിടെ ഞങ്ങളെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവര്‍ പോലും അനുഭവിക്കുന്ന കണ്ട്..

പക്ഷെ, ഇന്ന് വേദന മാത്രമേ ഉള്ളൂ ഇന്ത്യയുടെ പൊക്ക് കണ്ട്..
ഇത്ര ക്രൂരത കൊച്ചുകുട്ടികളോടും വൃദ്ധരോടും കാട്ടുന്ന മറ്റൊരു രാജ്യവും കാണില്ല..

കേരളത്തില്‍/ഇന്ത്യന്‍ ഭരണഘടന; കാഴച്ചപ്പാടിന് ഒക്കെ മൊത്തമായി ഒരു അഴിച്ചുപണി ആവശ്യമാണെന്ന് തോന്നുന്നില്ലേ?!

ഇന്ന് ഓപ്പണ്‍ മാര്‍ക്കറ്റും അതുവഴി വന്ന വിദേശ വാണിജ്യവും വ്യവസായങ്ങളും രാജ്യത്തു വന്നുമറിയുന്ന വിദേശ നാണ്യങ്ങളും ഒക്കെ മലയാളിയെ മാറ്റി മറിക്കുന്നുണ്ട്.. പക്ഷെ,അവര്‍ ബേസിക്കലി അധഃപ്പതനത്തിന്റെ വക്കില്‍ ആണെന്ന് അറിയാതെയാണ് അവരുടെ കുതിച്ചു പോക്ക്

കമ്പനികള്‍ മുഴുവനും വിദേശവ്യാപാരികളുടേതായിരിക്കും.ലാഭം കൊയ്യുന്നതും അവര്‍ തന്നെ.. ഭൂമിയും, കെട്ടിടവും,  ലേബര്‍ ഫോര്‍സും സാധങ്ങള്‍ വാങ്ങി വിദേശീയരെ സമ്പന്നരാക്കുന്നതും  ഭാരതീയരായിരിക്കാം..ഈ കാശ് സ്വന്തമായുള്ള സ്ഥാപനത്തില്‍ നിന്നായാല്‍ ഇന്ത്യ ഇതിന്റെ പതിന്മടങ്ങ് ഇന്ത്യ വിസ്ക്സ്ച്ചതായി കണക്കാക്കാമായിരുന്നു..

റബ്ബറിനും, കൂലിക്കാരെയും ഐറ്റിക്കാരെയും ഉണ്ടാക്കി വിറ്റ്, ലാഭം കൊയ്യുന്ന;
സ്വന്തം ഭൂമിപോലും വില്‍ക്കാനും വ്യാപാരത്തിനുമായി അന്യനാട്ടുകാര്‍ക്ക് കൊടുത്തു സമ്പന്നമാവുന്ന ഒരു രാജ്യം..

പണത്തിനും ആധുനിക ജീവിത സൌകര്യങ്ങള്‍ക്കും വിദേശാനുകരണത്തിലും മുന്‍‌തൂക്കം നല്‍കുന്ന യുവജനത..

ഇവിടെ ദരിദ്രമായി വരുന്ന മറ്റൊന്നുണ്ട്.. സംസ്ക്കാരം..സ്വന്തമായി നിലനിലനില്‍പ്പില്ലായ്മയും..

ഇതിന്റെ ഒക്കെ തെളിവാണ് ഡെല്‍ഹിയില്‍ നടന്ന സ്ത്രീപീഡനവും രാജ്യത്തൊട്ടാകെ നടമാടുന്ന ലൈഗീക ക്രൂരതകള്‍.. അതും കൊച്ചു പെണ്‍‌കുട്ടികളാണ് ബലിയാടുകളാവുന്നത്..

ഭാരതം സ്ത്രീകള്‍ക്ക് ഭയപ്പാടില്ലാതെ ജീവിക്കാനും ജനിക്കാനും പറ്റാത്ത ഒരു രാജ്യമായി വരികയല്ലേ..!

50 ശതമാനം പെണ്‍കുഞ്ഞുങ്ങളും ഗര്‍ഭപാത്രത്തില്‍ വച്ചോ ജനിച്ചയുടനോ കൊലചെയ്യപ്പെടുന്നു..ശേഷിക്കുന്നവര്‍ ബാല്യത്തില്‍ ഈവ്വിധം നികൃഷ്ടമായ ലൈഗീക ചൂഷണത്തിന് വിധേയമാവുന്നു.. പാവങ്ങളുടെ ഇടയില്‍ ആണ് അധികവും.. പണക്കാര്‍ ഐറ്റിയും സമ്പത്തും കാറും ബംഗ്ലാവുമായി ഉത്തുഗങ്ങളി വിരാജിക്കുമ്പോള്‍ പാവപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍ ഈവിധം ബലിയാടുകള്‍ ആവുന്നത് തടുക്കാനാവില്ലേ?!

ഇന്നലെ ഒരു ന്യൂസ് വായിച്ചു.. ഒരു പെണ്‍കുഞ്ഞിനെ അമ്മയും അമ്മയുടെ കാമുകനും കൂട്ടുകാരനും ചേര്‍ന്ന് അതി ക്രൂരമായി കൊലചെയ്തിരിക്കുന്നു..
മനസ്സാക്ഷിയുള്ള ആര്‍ക്കും ചെയ്യാവുന്നതല്ല അവര്‍ ചെയ്തതത്..
അവരുടെ മനസ്സാക്ഷി ലൈഗീകതയ്ക്കും അല്ലെങ്കില്‍ ലൌകീക സുഖങ്ങള്‍ക്കും ഒരു കുരുന്നു ജീവനെക്കാള്‍ വില നല്‍കിയതുകൊണ്ടല്ലെ ഈ വിധം ഒരു അക്രമം നടന്നത്..

ഒന്നാമത് ഇന്ത്യയിലെ ധാര്‍മികത ഇടിയുന്നു.. ആര്‍ക്കും അറിയില്ല ശരിയേതെ തെറ്റേത് എന്ന്..

വിദേശികള്‍ ചെറുതിലേ ആണ്‍പെണ്‍ ഇടകലര്‍ന്നും ലൈഗീകമായി ബന്ധപ്പെട്ടും ഇഷ്ടമല്ലെങ്കില്‍ വിവാഹമോചനം നേടി മറ്റൊരിണയെ സ്വീകരിക്കയും ഒക്കെ ചെയ്യുന്നുണ്ട്.. പക്ഷെ, ഇതിനൊക്കെ സ്ത്രീകള്‍ക്ക് തുല്യതയും മാന്യതയും നല്‍കിയാണ് ചെയ്യുന്നത്.

അവിടെ ഒരു ചെറുപ്പക്കാരനോടൊപ്പം നടക്കുന്ന സ്ത്രീ അവനെപ്പോലെയേ ചീത്തയാവുന്നുള്ളൂ .അവിടെ അത് ചീത്തയാകലല്ല , മറ്റേതു ജീവിയേയും പോലെ  നാച്യുറല്‍ ആയി ആ പ്രായത്തില്‍ പരസ്പരം തോന്നുന്ന ലൈഗീകാകര്‍ഷണം മാത്രം.. അവിടെ അത് പാത്തും പതുങ്ങിയും നടത്തണ്ടാത്തതിനാല്‍ സ്ത്രീക്ക് മാന്യതയും സംരക്ഷണവും കിട്ടുന്നു..

ഇന്ത്യയില്‍ ലൈഗീക അരാജകത്വം ഉണ്ട്.. ലൈഗീകത ഇപ്പോഴും പാപമാണ്.. അതുകൊണ്ടുതന്നെ അവിഹിതബന്ധങ്ങളും ചീത്തയാകലുകളും(?) ഒരുപാടുണ്ടുതാനും..

ആ കുഞ്ഞിനെ കൊന്ന സ്ത്രീ ഒന്നാമതായി ഒരു വിശ്വസ്തനായ പുരുഷനോടൊപ്പമല്ല അവര്‍ ജീവിച്ചത്.. എങ്കില്‍ ആ കുഞ്ഞിനു സംരക്ഷണം കിട്ടിയേനെ.. അവരുടെ ലൈഗീകാസക്തി (ഒരുപക്ഷെ ആധുനിക സുഖസൌകര്യങ്ങള്‍ക്കായുള്ള ആര്‍ത്തിയുമാവാം) യാണ് അവരെ ഈവിധം മോറലി ദരിദ്രനായ ഒരു കൂട്ടുകെട്ടില്‍ അകപ്പെടുത്തിയതും ഈ വിധം പൈശാചികതയില്‍ കൊണ്ടെത്തിച്ചതും..

ഇതില്‍ നിന്നൊക്ക് നമുക്ക് നമ്മുടെ ഭാരതത്തെ രക്ഷിക്കണ്ടെ..?!

ആദ്യമായി ചെയ്യാവുന്നത് മക്കളെ/കുട്ടികളെ കാശുണ്ടാക്കാനുള്ള യന്ത്രങ്ങളായി വളര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അവരില്‍ മനസ്സാക്ഷി, സഹജീവികളൊട് ദയ കാരുണ്യം ഒക്കെ വളര്‍ത്തലാണ്..

അതിന് നിര്‍ബ്ബന്ധമായി ഇംഗ്ലീഷ് മീഡിയം ആയാലും മലയാളം മീഡിയം ആയാലും എല്ലാ മതഗ്രന്ഥങ്ങളിലേയും  ആശയങ്ങള്‍ ചേര്‍ത്ത് പഠിപ്പിക്കുന്ന ഒരു നിര്‍ബന്ധ കളാസ്സ് ഉള്‍പ്പെടുത്തണം എന്നതാണ്.. ആ വിഷയത്തില്‍ മിനിമം മാര്‍ക്കോടെയെങ്കിലും പാസ്സാകേണ്ടതും എസ്. എസ്. എല്‍.സി വരെ ഇത് കര്‍ശനം  ആക്കണം.


അവിടെ ഈവിധം സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ , അവ ഇല്ലാതാക്കാന്‍ എന്തൊക്കെചെയ്യാമെന്നുമുള്ള ചര്‍ച്ചകള്‍.. കൂടാതെ സമൂഹത്തില്‍ നന്മ ചെയ്ത് ജീവിച്ചവര്‍ക്ക് കിട്ടിയ ആത്മ സംതൃപ്തി, അടങ്ങിയ കൊച്ചു കൊച്ചു കഥകളും മറ്റും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുകയും മനസ്സില്‍ തട്ടും വിധവും ഉള്‍പ്പെടുത്തണം..അതില്‍ സഹോദര സ്നേഹം സ്വന്തം മാതാപിതാക്കളോടുള്ള ഉത്തരവദിത്വം. അവരെ ബഹുമാനിക്കേണ്ട ആവശ്യം, എന്നിങ്ങനെ സമൂഹത്തിന്റെ നിലനില്‍പ്പിന് അവശ്യം വേണ്ട എല്ലാ മോറല്‍ സ്റ്റോറികളും ഉള്‍പ്പെടുത്തണം..

ഒരു പ്രത്യേക മതത്തിനോ ദൈവത്തിനോ പ്രാധാന്യം നല്‍കാതെ തന്നെ ഇതു ചെയ്യാവുന്നതാണ്..

സമൂഹത്തില്‍ നല്ലതു ചെയ്യുന്നവരെ അവര്‍ ചെറുതായാല്‍ കൂടിയും ആദരിക്കല്‍ ആണ് മറ്റൊന്നു..

കൊച്ചുകുട്ടികളുടേ സ്ഥിതിയും പ്രായം ചെന്നവരുടെ സ്ഥിതിയും ഒരുപോലെ നരകതുലയാകുന്ന ഭാരതത്തില്‍ കുറെ ഐറ്റി കമ്പനികളും കമ്പ്യൂട്ടറുകള്‍ ഫ്ലാറ്റുകളും, ലക്സാ കാറുകളും മാതം ലക്ഷ്യമാക്കി ജീവിക്കാതെ സമൂഹഭദ്രതകൂടി ഉറപ്പാക്കാന്‍ ദയവും ചെയ്ത് സര്‍ക്കാന്‍ ശ്രദ്ധിക്കുക..
അല്ലെങ്കില്‍ ഈ അക്രമം ഉന്നതങ്ങളിലേക്ക് പതിയെ പടര്‍ന്നുകൊണ്ടിരിക്കും.
അതിന്റെ ആദ്യപടിയായിരിക്കാം മുഖ്യന്റെ നേര്‍ക്കുള്ള കല്ലേറ്..

സമൂഹത്തില്‍ ഒരുവിഭാഗം അത്യന്തം വേഗത്തോടെ പണക്കാരാവുമ്പോള്‍
താഴെക്കിടയിലുള്ളവര്‍ അതുകണ്ട് എന്തൊക്കെയോ കോപ്രായങ്ങള്‍ കാട്ടുകയാണ്
അവരെ അനുകരിക്കാനും നിരാകരിക്കാനുമാവാതെ..

സമൂഹത്തില്‍ ഏറെക്കുറെ ഒരു സംതുലിതാവസ്ഥ കൊണ്ടുവരേണ്ടതും സര്‍ക്കാറിന്റെ ഉത്തരവാദിത്വം ആണ്.. അല്ലെങ്കില്‍ ഭാര്‍തത്തിന് വലിയ നിലനില്‍പ്പൊന്നും ഇല്ല.

ഇന്തോനേഷ്യ ഫില്‍പ്പയിന്‍സ് ഒക്കെ പോലെ മൊറാലിറ്റിയൊന്നുമില്ലാതെ കാശിന്റെ പിറകേ അലയുന്ന വിദേശാകര്‍ഷണത്തില്‍ പെട്ട്,  നല്ല ഒരു സംസ്ക്കാരം എടുത്തെറിഞ്ഞ് നശിപ്പിച്ച്  നശിക്കുന്ന ഒരു രാജ്യം ആവും ഭാരതം..
ഭാരതം എന്നുകേട്ടാല്‍ അപമാനത്താല്‍ കുനിയണം ശിരസ്സ് എന്നാവാതിരിക്കട്ടെ..


5 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹയ്യൊ നമ്മുടെ ആദ്യ പ്രധാനമത്രി ആഹ്വാനം ചെയ്തത് ജീവിതനിലവാരം ഉയർത്താൻ ശ്രമിക്കണം എന്നായിരുന്നു

എല്ലാവരും ഉയർത്താൻ ശ്രമിച്ചോണ്ടിരിക്കുവാ.

ഈ 'നിലവാരം' എന്താണെന്ന് അറിയാത്ത ചെറ്റകൾ ഉയർത്തുമ്പോൽ ഇങ്ങനൊക്കെ ഇരിക്കും

ആത്മ/മുന്ന said...

സാറൊന്ന് പ്ലസ്സില്‍ എത്തി നോക്കാന്‍ വരുന്നോ?
ഇന്ത്യയെ രക്ഷിക്കാന്‍ പോയ എന്നെ അവിടെ എല്ലാരും കൂടി തേജോ വധം ചെയ്യുന്നു.:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഇപ്പൊ ഉള്ള സ്വൈരക്കേട് തന്നെ ധാരാളം . ഇനി അവിടെ വന്ന് ഉള്ളതും കൂടി വാങ്ങികൂട്ടണോ?

ആതമ്യ്ക്ക് എന്നോട് എന്തൊ വൈരാഗ്യം ഉള്ളതു പോലെ ഹ ഹ ഹ 

ശ്രീ said...

"ഭാരതം എന്നുകേട്ടാല്‍ അപമാനത്താല്‍ കുനിയണം ശിരസ്സ് എന്നാവാതിരിക്കട്ടെ..."

അതെയതെ

ajith said...

മനുഷ്യത്വം പഠിപ്പിക്കുന്ന പാഠശാലകള്‍ വേണ്ടിയിരിയ്ക്കുന്നു!