Saturday, November 9, 2013

ഞാന്‍ പറയാന്‍ ആഗ്രഹിച്ചതും...

ഞാന്‍ പറയാന്‍ ആഗ്രഹിച്ചതും അവര്‍ എന്റെ മേല്‍ ആരോപിച്ചതും..

വീട്ടില്‍ മക്കള്‍ക്ക് പരീക്ഷ.. എങ്ങും പോകാനും പറ്റില്ല, ടി.വി കാണാന്‍ പറ്റില്ല. അതുകൊണ്ട് മുഷിഞ്ഞിരുന്നപ്പോള്‍ പോയി ഒരു പ്ലസ്സ് പോസ്റ്റ് വായിച്ചു.. അതിനു എനിക്ക് മനസ്സില്‍ തോന്നിയ ഒരു കമന്റു ഇട്ടു.. ബാക്കി ഒന്നും ഓര്‍മ്മ ഇല്ല എന്റെ സാറേ..!!


 പറയാന്‍ ഉദ്ദേശിക്കുന്നതല്ല പറയാന്‍ പറ്റിയത്.. മറ്റുള്ളവരുടെ കമന്റുകള്‍ക്ക് മറുപടി പറയുകയായിരുന്നല്ലൊ ഞാന്‍ ചയ്തത്.. അതിലെ ചില ആരോപണങ്ങളെ പറ്റി എനിക്ക് അര്‍ത്ഥം പോലും അറിയില്ല..!!

ചിലര്‍ ചോദിക്കുന്നു ആത്മേച്ചീ ജാക്കി വയ്ക്കുന്നതിനും സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ?, മറ്റുചിലര്‍ ‘ആത്മെച്ചീ പെണ്ണുങ്ങളെ ഓണ്‍ലൈനിലും പുരുഷന്‍ ഹരാസ് ചെയ്യട്ടെ എന്നാണോ?!’ എന്നൊക്കെ ആണ് .. ഈ പറഞ്ഞവ ഒക്കെ എനിക്ക് അജ്ഞാതമായ മേഘലകള്‍ ആണ്.. ജാക്കി ശരിക്കുള്ളതും എന്തിനാണെന്നറിയില്ല!  ഇവിടേ ഉദ്ദേശിക്കുന്നതും എന്താണെന്നറിയില്ല (എനിക്ക് അറിയുകയും വേണ്ട).

മറ്റൊരാള്‍:  അയ്യോ! സ്വന്തം മകളായിരുന്നെങ്കില്‍ ഈ വിധം പറയുമായിരുന്നോ എന്ന്.
മക്കളൊടും പറഞ്ഞു നോക്കും, നേരെ ചൊവ്വേ ഒക്കെ ജീവിക്കാന്‍.. പിന്നെ അവരുടേ ജീവിതം അവരുടേതല്ലെ, അവരുടെ സമൂഹമര്യാദയ്ക്കനുസരിച്ച് ജീവിക്കുമായിരിക്കും..

ഏതിനും പുറം ലോകത്തെ പറ്റി ഒരു വ്യക്തമായ ധാരണയൊക്കെ കൈവന്നു.. പ്ലസ്സില്‍ വന്നതോടെ...
ഇവിടെ ഒരു അദൃശ്യ ഗ്രൂപ്പ്  ഉണ്ട്, അവര്‍ അവരുടെ ഒപ്പമല്ലാതെ വേറിട്ട് ചിന്തിക്കുന്നവരെ മുഴുവന്‍ എതിര്‍ക്കും.. അവര്‍ എന്താണു പറയാന്‍ ഉദ്ദേശിക്കുന്നതെന്നുപോലും ചെവിക്കൊള്ളാന്‍ ക്ഷമയില്ലാതെ , തങ്ങളുടെ പക്കലുള്ള ചീഞ്ഞളിഞ്ഞ വിഴുപ്പുകെട്ടുകള്‍ മുഴുവന്‍ ഈ പുതുതായി വരുന്ന വ്യക്തിയുടെ മേല്‍ വര്‍ഷിച്ച് തങ്ങളുടെ വീരത്തം കാട്ടും..

അല്ല ഈ സ്ത്രീ സമത്വം എന്നുവച്ചാല്‍ അവരവരുടെ ഗേള്‍ ഫ്രന്‍സിനേം ഭാര്യയു എന്തു വങ്കത്തരവും വിളിച്ചുകൂവുന്നത് സപ്പോര്‍ട്ട് ചെയ്താല്‍ സ്ത്രീ സമത്വം ആവുമോ?!!

ഇനി പറയാന്‍ ഉദ്ദേശിച്ചവ പറയട്ടെ,

ശ്വേതാമേനോന്‍ കുറച്ചുകൂടി ഡീസന്റ് ആയി സമൂഹത്തില്‍ പെരുമാറിയില്ലെങ്കില്‍ ആണുങ്ങളും അവരുടെ നിലയ്ക്ക് നിന്നിരുന്നേനെ… എന്നുമാത്രമാണ്.. കുറ്റം സ്ത്രീയുടേ മാത്രം അല്ല, പക്ഷെ, സ്ത്രീയുടെതുകൂടി ആണ് എന്നാണ്..

മല്ലികാശരാവത്തും ശ്വേതാമേനോനും ഒക്കെ അനുഭവിച്ചത് അവര്‍ തന്നെ വരുത്തി വച്ച വിഡ്ഢിത്തം കൊണ്ടല്ലെ?, സമൂഹത്തിന്റെ മറവില്‍ ആരുടെയോ ഒക്കെ പിന്‍ബലത്തില്‍ , എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി ഒരു മൈനോരിറ്റിയുടെ കൈയ്യടിയും വാങ്ങി സ്വന്തം അന്തസ്സ് അടിയറവയ്ക്കുമ്പോള്‍ അവര്‍  ഒന്നും ചിന്തിക്കില്ല. പിന്നീട്, ശരിക്കുമുള്ള സമൂഹത്തില്‍ ഇറങ്ങുമ്പോഴാന് അവര്‍ക്ക് താനും സമൂഹവും തമ്മിലുള്ള അന്തരം മനസ്സിലാവുന്നത്.. തന്റെ ചെയ്തികള്‍  സമൂഹത്തിനെ എങ്ങിനെ ബാധിച്ചു എന്ന് മനസ്സിലാവുന്നത്..

അമൃതാനന്ദമയിയോ മദര്‍തെരേസയോ, ഇന്ദിരാഗാന്തിയോ, കല്‍പ്പനാ ചൌള ഒക്കെ ആണ് സമൂഹത്തില്‍ ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെന്നാല്‍ അവര്‍ തൊഴുകൈയ്കളോടെ, നന്ദിയോടെ നില്‍ക്കും.. കാരണം അവര്‍ക്ക് ഒരുപാട് നേട്ടങ്ങള്‍  അവര്‍ നേടിക്കൊടുത്തു..
പക്ഷെ ശരാവത്തും ശ്വേതയും ഒക്കെ ചെയ്തത് ആള്‍ക്കാരെ ചഞ്ചലമാക്കുന്ന ഓരോന്നല്ലെ, അപ്പോള്‍ അവരെയൊക്കെ കാണുമ്പോള്‍ ആള്‍ക്കാരില്‍ അത്തരം വികാരങ്ങളേ പുറത്ത് വരൂ..അത് സമൂഹത്തിന്റെ മാത്രം കുറ്റമാണോ?!

ഇതെഴുതിയതും, ഞാന്‍ എന്തെഴുതിയെന്ന് മനസ്സിലാക്കാനുള്ള ക്ഷമ അവര്‍ക്ക് കാണില്ല, ആ.. ആത്മ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സ്ത്രീ ആണ്.. ശ്രദ്ധിക്കണ്ട എന്നു പറയുമായിരിക്കും..

നിങ്ങള്‍ ഒരു കല്‍പ്പനാ ചൌള ആവൂ, ഇന്ദിരാഗാന്ധിയാവൂ, ഒരു മല്ലികാസാരാഭായി ആവൂ.. മദര്‍ തെരേസ ആവൂ.. അവരൊക്കെ ആണുങ്ങളെക്കാള്‍ സാഹസികരും മിടുക്കരും സമൂഹത്തിനുവേണ്ടി പലതും നേടിയവരും അല്ലെ,  ഞാന്‍ എതിര്‍ക്കുന്നില്ലല്ലൊ!!,
---
ഞാനിന്നലെ പലയിടത്തായി എഴുതിയ കമന്റുകള്‍ ഇവിടെ ചേര്‍ക്കുന്നു..
എന്നെ എതിര്‍ത്തവര്‍ വാരിയെറിഞ്ഞ് ചളിയെല്ലാം കൂടി ഞാന്‍ ചുമക്കണ്ടല്ലൊ,
ഞാന്‍ ചെയ്ത തെറ്റ് മാത്രം ഏറ്റാല്‍ മതിയല്ലൊ.

അതില്‍ ഒരാള്‍ (ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരാള്‍ ആയിരുന്നു) അവസാ‍നം തലയില്‍ കൈവച്ച് നിലവിളിച്ചുകൊണ്ടാണ് പോയത്..
അയ്യോ അയ്യയ്യോ ആത്മ ആ പാവം കുട്ടിയെ ക്രൂശിക്കാന്‍ കൂട്ടുനില്‍ക്കയാണോ എന്ന്!
‘പാവം ആയതുകൊണ്ട് ഇനിയെങ്കിലും നേരെ ചൊവ്വേ ജീവിക്കൂ കുട്ടീ..’ എന്നൊരു താക്കീതാണ് ഞാന്‍ നല്‍കാന്‍ ഉദ്ദേശിച്ചത്..
പണ്ട് സില്‍ക്ക് സ്മിതയൊക്കെ പലതും കാട്ടി കയ്യടി വാങ്ങി.. ഒടുവില്‍ അവരുടെ നിരാശയ്ക്കും ആത്മഹത്യയ്ക്കും ഒക്കെ വഴിയൊരുക്കിയത് ഇത്തരം പ്രോത്സാഹനങ്ങള്‍ അല്ലെ?!
കാരണം, പിന്നീടൊരിക്കല്‍ സ്മിതയ്ക്ക് തോന്നി, നാലുക്കൊപ്പം , മാന്യമായി സമൂഹത്തില്‍ ജീവിക്കണമെന്ന്..പക്ഷെ ആരും അംഗീകരിച്ചില്ല.
അങ്ങിനെയൊക്കെയാണ് ഇത്തരം പ്രകൃതിവിരുദ്ധ സാഹസികതകള്‍ കാട്ടുന്ന സ്ത്രീക്കും പുരുഷനും ഒക്കെ അവസാനം സപ്പോര്‍ട്ടേര്‍സ് എന്നുകരുതി കൊണ്ടു നടക്കുന്നവരില്‍ നിന്ന് കിട്ടുക..
ഇന്നലെ അയ്യോ ആ കുട്ടിയെ പറ്റി അങ്ങിനെ പറയുന്നു എന്നൊക്കെ പറഞ്ഞ് നിലവിളിച്ചവര്‍ പോലും മാന്യമായി വീട്ടില്‍ കയറ്റി താമസിക്കില്ല.. നമുക്ക് സത്യം എന്നുതൊന്നുന്നതിനുവേണ്ടി വാദിക്കുക….
----------

ഒരു അഭിപ്രായം മാത്രം എഴുതി പോരാന്‍ വന്ന എന്നെക്കൊണ്ട് എല്ലാരും ചേര്‍ന്ന് പറയിച്ചവ താഴെ എഴുതുന്നു..

* ഒരു സമൂഹത്തിന്റ്  മറവില്‍, അതിന്റ് പിന്‍ബലത്തില്‍ ഇരുന്ന് സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ട്, പിന്നെ ഒരിക്കല്‍ ശരിക്കുമുള്ള സമൂഹമദ്ധ്യത്തില്‍ ഇറങ്ങുമ്പോഴാണ് താന്‍ ചെയ്ത കൊള്ളരുതായമകളുടെ തിക്തത എത്രയെന്ന് അറിയുന്നത്.. അത് സഹിച്ചേ പറ്റൂ..
മല്ലികാശരാവത്തും ,ശ്വേതയും ഒക്കെ അനുഭവിച്ചത് ആണ്.. നാടോടുമ്പോള്‍ നടുവേ ഓടാം.. 100 മുഴം മുന്‍പേ ഓടരുത്.. അതാണ് ഇവിടെ സംഭവിച്ചത്..


---

* മഞ്ജുവാര്യരേം ഐശ്വര്യാ റായിയേയും ഒന്നും ആരും ഒന്നും ചെയ്തില്ലല്ലൊ..!
ശ്വ്വേത അത്തരത്തില്‍ പൊതുജനത്തിനെ കണ്ടതുകൊണ്ടല്ലെ ( അവരു ആ തരത്തില്‍ ബിഹേവ് ചെയ്തതത്..!

* നല്ല പോലീസുകാരിയായി നല്ല പത്രോസില്‍ ഇരുന്നിട്ട് പോയി രതിനിര്‍വ്വേദവും പ്രസവവും ഒക്കെ അഭിനയിച്ച് തനിയേ ചീപ്പ് ആയതല്ലെ,

* സമൂഹവും നിയമങ്ങളും ഒക്കെ സ്ത്രീയ്ക്കും പുരുഷനും ഒക്കെ ഒരു സുരക്ഷ സംരക്ഷണം ഒക്കെ ഒരുക്കിയിട്ടുണ്ട്, പക്ഷെ, ആ ഒരുക്കിയിരിക്കുന്ന സമൂഹത്തെ തന്നെ ധിക്കരിച്ച് ഓരോന്ന് വരുത്തിക്കൂട്ടിയാല്‍ നിയമത്തിനും സമൂഹത്തിനും ഒന്നും ചെയ്യാനാവില്ല.. അത് പൊട്ടിച്ചെറിഞ്ഞവര്‍ തന്നെ സ്വയം സുരക്ഷിതത്വം കണ്ടെത്തണം.. അങ്ങിനെയല്ലെ?!


* ഞാന്‍ കുറ്റപ്പെടുത്തുന്നതായി കരുതരുത്.. എങ്കിലും ഓരോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെയും ചരിത്രം പരിശോധിച്ചാല്‍ അവര്‍ സമൂഹ മര്യാദകളൊക്കെ ധിക്കരിച്ചവരായിരിക്കും..
ആ നാലുവയസ്സുകാരിയുടെ അമ്മയുടെ അനാശ്യാസത അല്ലെ ആ കുട്ടിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരതയ്ക്ക് വളം വച്ചത്..

*  രാത്രി ഒറ്റയ്ക്ക് തീവണ്ടിയിലും ഒക്കെ പെണ്ണുങ്ങള്‍ യാത്ര ചെയ്യുമ്പോഴും സ്വയം കരുതല്‍ വേണ്ടതാണ്

* അതെ പട്ടാളത്തില്‍ ചേരുംബോഴും രാഷ്ട്രീയത്തില്‍ ഇറങ്ങുംബോഴും റിസ്ക് ഉണ്ട്..
അതുപോലെ തന്നെ റിസ്ക്കുള്ള കാര്യം ആണു സമൂഹമര്യാദ പാലിക്കാതെ ജീവിക്കുന്നതും..

* വഴിയില്‍ അപകടം ഒന്നും പതിയിരിപ്പുല്ല, എന്തസവന്ധവും കാട്ടാം പുരുഷനെപ്പോലെ എന്നു കരുതി ജീവിക്കുന്ന അമ്മമാറ് വളര്‍ത്തുന്ന പെണ്‍മക്കളുടെ അവസ്ഥയും അപകടം പിടീച്ചതാണ്‌..

* പെണ്ണായി പിറന്നാല്‍ അല്പം അച്ചടക്കത്തോടെ ജീവിക്കുക തന്നെ തമ്മില്‍ ഭേദം
'അച്ചടക്കം' സ്വന്തം പെണ്‍മക്കള്‍ക്കും ഭാര്യയ്ക്കും സഹോദരിക്കും ചെയ്യാവുന്നതേ മറ്റു സ്ത്രീകളെ കൊണ്ടും ചെയ്യിക്കാവൂ..അവരെ ഇത്തരം ചവറു പടങ്ങളില്‍ ഒക്കെ അഭിനയിപ്പിമ്മുമോ?


* നമുക്ക് രണ്ട് ആണ്മക്കള്‍ ഉണ്ട്, ഒരുത്തന്‍ ദുര്‍ബ്ബലനും രോഗിയുമാണ്‌,മറ്റവന്‍ വലിയ തടിമിടുക്കോടെ ഉള്ളവനും..
അപ്പോള്‍ സ്വാഭാവികമായും അവര്‍ തമ്മില്‍ പൊരുതാന്‍ നില്‍ക്കുമ്പോള്‍ ബലമില്ലാത്തവനോട്, മോനേ നീ സൂക്ഷിച്ച് നില്‍ക്കണേ എന്ന് പറയിlle, അത്രയേ ഞാന്‍ പറയുന്നുള്ളൂ.. സ്ത്രീ പുരുഷനോടൊപ്പം ശക്തയല്ല , അതുകൊണ്ട് അവള്‍ സൂക്ഷിക്കണം..

* നിങ്ങള്‍ എ സി കാറിലും ഓഫീസിലും ഇരുന്ന് ആണ്‍ സെക്യൂരിറ്റിയോടെ ഇതുപോലെ പ്രസംഗിക്കും.. പുരുഷന്മാരെ ഒരകോപിപ്പിക്കും.. ഭവിഷ്യത്ത് അനുബ്ബവിക്കുന്നത് പാവം തെരുവില്‍ ജീവിക്കുന്ന പിഞ്ചു കുട്ടികളും..
* നിങ്ങളൊക്കെ ഇങ്ങിനെ ഓരോന്ന് പ്രസംഗിച്ചും പ്രവര്‍ത്തിച്ചിട്ടും പിന്നെ വെളിയില്‍ ഇറങ്ങാന്‍ പുരുഷ സെക്ക്യൂരിറ്റിയെ കിട്ടില്ല എന്നിക്കെ പരാതിപ്പെടുന്നതെന്തിനു..?! അത് സ്ത്രീയ്ക്ക് മാനക്കേടല്ലെ?
അപ്പോള്‍ നിങ്ങള്‍ക്കൊക്കെ സെക്യൂരിറ്റി വേണം സ്വയരക്ഷക്ക്, പാവം സൗമ്യക്കും ഡല്‍ഹിയിലെ പെണ്‍കുട്ടിയ്ക്കും ഒക്കെ അതുപോലെ പത്തു സെക്യൂരിറ്റിയെയും വച്ച് ജീവിക്കാന്‍ പറ്റുമോ?!
അതുകൊണ്ട്, അങ്ങിനെ ഉള്ള സാദാ സ്ത്രീകള്‍ പുരുഷനെ ഒക്കെ അനുസരിച്ച് , പ്രകോപിപ്പിക്കാതെ ഒക്കെ ജീവിച്ചാലേ രക്ഷയുള്ളൂ..


* നിങ്ങള്‍ക്ക് അമേരിക്കക്കാരിയെപ്പോലെ ജീവിക്കണോ?!, എങ്കില്‍ അമേരിക്കയില്‍ പോയി ജീവിക്കൂ.. ഇന്ത്യയെ അമേരിക്ക ആക്കാനാവില്ല.. ഇന്ത്യയിലെ സ്വാതന്ത്ര്യം പോലും പാക്കിസ്ഥാനിലോ അഫ്ഗാനിസ്താനിലോ കാണില്ല..


** ഒരു രാജ്യത്തെ ശരാശരി മനുഷ്യരുടേ ജീവിതം നോക്കിയാണ് ആ രാജ്യത്തിന്റെ നില്വാരം നിശ്ചയിക്കുന്നത്. നിങ്ങളെപ്പോലെ ടോപ്പ് 10 % ആള്‍ക്കാര്‍ മാത്രമല്ല്ല ഇന്ത്യയില്‍..
കൂലിപ്പണിക്കാരുണ്ട്, ആവര്‍ കൂലിചെയ്ത് വെള്ളവും അടിച്ച് ബാക്കി കൊണ്ടുവരുന്ന തുക കൊണ്ട് ജീവിതം പുലര്‍ത്തുന്നവര്‍..ഗവഃ ജോലിക്കാരുണ്ട്,ബിസിനസ്സുകാര്‍ ഉണ്ട്.. സാദാ വീട്ടമ്മമാര്‍, വച്ചു വിളമ്പി സീരിയലും കണ്ടു നുണയും ഏഷണിയുമായി ജീവിക്കുന്നോറ്.. പിന്നെ അതില്‍ അല്പം കൂടി ഉയര്‍ന്ന ഗവഃ ജോലിക്കാരും ഭാര്യമാരും.. അവരും കൊണ്ടുവരുന്ന സംബളം കൊണ്ട് വീടും മക്കളേയും ഒക്കെ നോക്കി അടങ്ങിയൊതുങ്ങി ജീവിക്കുന്നവരാണ്.. അവക്ക് അങ്ങിനെയേ തരമുള്ളൂ
കാറോടിച്ച് വെളിയില്‍ പോകാനോ പാര്‍ട്ടിയിലും മറ്റും പങ്കെടുക്കാനോ ജീന്‍സൊക്കെ ധരിച്ച് ആണുങ്ങളെപ്പോലെ വിലസാ‍നോ ഒക്കെ ആഗ്രഹം കാണും. അവരുടെ ഭര്‍ത്താവിന്റെ ശംബളത്തില്‍, അല്ലെങ്കില്‍ അവര്‍ക്ക് കിട്ടുന്ന തുശ്ചമായ ശമ്പളത്തില്‍ എല്ലാം കൂടി ചെയ്യാന്‍ സൌകര്യവും സമയവും കിട്ടില്ല
ഇവരൊക്കെ നിങ്ങളുടെ ആഹ്വാനം കേട്ട് പുരുഷ്ന്മാരെ വകവയ്ക്കാതെ ജീവിക്കാന്‍ തുടങ്ങിയാല്‍ ഭാരതത്തിന്റെ സ്ഥിതി എന്താവും..!!
---
* ഓരോ രാജ്യത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തെ സംസ്ക്കാരവും ആയി യോജിച്ച് പോകാന്‍ ശ്രമിക്കണം..

1 comment:

ajith said...

പ്ലസ്സിലെ വാദപ്രതിവാദത്തിന്റെ പോസ്റ്റ് ആണല്ലേ? നോ കമന്റ്സ്