Tuesday, November 12, 2013

എഴുത്തുകാര്‍...

ഈ എഴുത്തുകാര്‍ക്കൊക്കെ അവര്‍ പ്രശസ്തരാ‍യാലും അപ്രശസ്തരായാലും ഒരു അഹം ഭാവം ഉണ്ട്

താന്‍ അറിവുള്ളവനാണ് അല്ലെങ്കില്‍ തന്റെ അറിവിനോ
ട് കിടപിടിക്കാന്‍ മറ്റാര്‍ക്കും ആവില്ല
അതുമല്ലെങ്കില്‍ എനിക്കറിയാവുന്നത് മറ്റാര്‍ക്കും അറിയില്ല
ഒരുകണക്കിന് അത് ശരിയും ആയിരിക്കാം
ഓരോരുത്തര്‍ക്കും ഉള്ളില്‍ ഒരു ജ്ഞാനം ഉദിക്കുമ്പോഴാണല്ലൊ എഴുത്തുകാരാവുന്നത്..
ഒരാള്‍ക്കുണ്ടായ ജ്ഞാനം ആയിരിക്കില്ല വേറൊരാള്‍ക്ക്
ഒരാള്‍ കാണുന്ന ആംഗിളില്‍ ആയിരിക്കില്ല മറ്റൊരാള്‍ ഒരു സംഭവം ദര്‍ശിക്കുന്നത്, അതിനെ വിലയിരുത്തുന്നത..
താന്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന കുറേ ശരികളും തെറ്റുകളും ഓരോരുത്തരിലും ഉണ്ടാവും
അത് അളവുകോലാക്കി വച്ചാണ്`  അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുക

അതുകൊണ്ട്, അതുകൊണ്ട്, ഈ എഴുത്തുകാരെന്ന് സ്വയം തോന്നിക്കഴിഞ്ഞാല്‍ പിന്നെ മറ്റാരും പറയുന്നത് കൂട്ടാക്കില്ല.
മറ്റുള്ളവരുടെ എഴുത്തുകള്‍ ആസ്വദിക്കുമായിരിക്കാം
എന്നാലും ഓരോരുത്തരിലും എന്തെങ്കിലും ഒരു പ്രത്യേകത കാണും
ആ പ്രത്യേകത ഉള്ളതുകൊണ്ടാണ് അവര്‍ തന്റെ അഭിപ്രായങ്ങളെ ഓമനിക്കുന്നതും മക്കളെപ്പോലെ താലോലിക്കുന്നതും..

തന്റെ മനസ്സില്‍ നിന്ന് ചിന്തകളില്‍ നിന്നും രൂപം കൊണ്ട കുഞ്ഞുങ്ങള്‍ ആണ് ഓരോരുത്തര്‍ക്കും അവരുടെ രചനകള്‍..
അതുകൊണ്ട് തന്നെ അതിനെ വിമര്‍ശ്ശിക്കുമ്പോഴും , ചവിട്ടിതെയ്ക്കുമ്പോഴും ഒക്കെ സ്വന്തം കുഞ്ഞിനു പറ്റിയപോലെ ഒരു ദുഃഖം ബാ‍ധിക്കയും ചെയ്യും..
(കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്..)


വെറുതെ.. ഇന്നലെ മനസ്സില്‍ തോന്നിയത്..

5 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മ ഇതൊന്നും
 ഇത് വരെ വിട്ടില്ലെ
 പോകാൻ പറ

വേറെ എന്തെല്ലാം വിശെഷങ്ങൾ കിടക്കുന്നു ബ്ലോഗുവിനോട് പറയാൻ 
ഇനി അതൊക്കെ പറ :)

ശ്രീ said...

പണിയ്ക്കര്‍ സാര്‍ പറഞ്ഞതു കാര്യം തന്നെ

ഡോ. പി. മാലങ്കോട് said...

എത്ര മുതിര്ന്നവരായാലും,കൊച്ചുകുട്ടികളായാലും ഒരു പരിധിവരെ എങ്കിലും ഈഗോ കണ്ടു എന്ന് വരും. അതിനു അതിന്റെമാത്രം ഗൌരവം കൊടുത്താൽ മതി. ഇത് എഴുത്തുകാരിൽ മാത്രമല്ല - എല്ലാ വിഭാഗത്തിൽ പെട്ടവരിലും കാണും .പലര്ക്കും, അഭിമാനം പലപ്പോഴും അഹംഭാവവും ആകാറുണ്ട്. എല്ലാം മനസ്സിലാക്കി, പ്രശ്നം ഉണ്ടാകാത്ത / ഉണ്ടാക്കാത്ത വിധത്തിൽ മുന്നോട്ടു പോകാൻ നോക്കുകതന്നെ. ബഹുജനം പലവിധം. ആശംസകൾ.

ajith said...

എഴുത്തുകാര്‍ക്ക് മാത്രമല്ല എല്ലാര്‍ക്കുമുണ്ട് ഡോ. മാലങ്കോട് പറഞ്ഞതുപോലെ ഈഗൊ. ഈഗോയും ഈഗോയും കൂടി ക്ലാഷ് ഉണ്ടായാലാണ് പ്രശ്നം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

" ഈഗോയും ഈഗോയും കൂടി ക്ലാഷ് "

ഹ ഹ ഹ അജിത് ജീ ആത്മയുടെ കാര്യത്തിൽ അതല്ലായിരുന്നു
പാവം ചിലത് പറഞ്ഞു പോയി

 ചുറ്റും കാട്ടുപട്ടികളെ പോലെ എല്ലാം കൂടി ചുറ്റിവളഞ്ഞു കടീച്ചു

പാവം പെട്ടു പോയി അത് തന്നെ