Sunday, November 24, 2013

ഗീതാഞ്ജലി...

‘ഗീതാഞ്ജലി’ സിനിമ  കണ്ടു.. ഇഷ്ടപ്പെട്ടു..

മണിചിത്രത്താഴിന്റെ തുടര്‍ച്ചയെന്നുകൂടി കേട്ടപ്പോഴാണ് കാണാന്‍ ആഗ്രഹം തോന്നിയത്.

മോഹന്‍ലാല്‍ പ്രായത്തിന്റേതായ ഗ്ലാമര്‍ ഒക്കെ നിലനിര്‍ത്തുന്നുണ്ട്, ഇംഗ്ലീഷുകാരെ അനുകരിച്ചനുകരിച്ച് ഇപ്പോള്‍ മലയാളം പടം കാണാന്‍ പോയാല്‍ നല്ല ഏതോ ഇംഗ്ലീഷ് സിനിമയോ ഹിന്ദി പടമോ കണ്ട ഒരു സംതൃപ്തിയോടെ തിരിച്ചു വരാം

അനുകരണവും ഒരു കലയാണ്.. മലയാളികള്‍ എത്ര തന്മയത്വമായാണ് അനുകരിക്കുന്നത്! നല്ല ഒരു ക്യാമറാമാനും രംഗവും ഒക്കെ കിട്ടുമ്പോള്‍ നമ്മുടെ നാട്ടിന്‍പുറത്തെ ചെളികെട്ടികിടക്കുന്ന ഈടുവഴികളും റോഡും കാറ്റും പുരയിടത്തിനുമൊക്കെ എന്തൊരു ഭംഗി! അമേരിക്കയുടെയും സ്വ്റ്റ്സര്‍ലാന്റിന്റേയും ഒക്കെ ഒരു ബ്യൂട്ടി കേരളവും ഒളിപ്പിച്ചു വച്ചിട്ടുണ്ട് പലയിടത്തും..!

പിന്നെ അതുപോലെ , ഇപ്പോഴത്തെ മലയാളി ജീവിതത്തിനെ വച്ച് ഒരു കഥയുണ്ടാക്കി, അത് ഗംബ്ല്ല്ലീറ്റ് പല ഇംഗ്ലീഷ് പടങ്ങളിലേയും രംഗങ്ങള്‍ അനുകരിച്ച് ഇത്ര ബ്യൂട്ടിഫുള്‍ ആക്കാനും കഴിയുന്നതില്‍ അഭിമാനിക്കാം അല്ലെ,  അഭിമാനിക്കണോ വേണ്ടയോ എന്നൊന്നും എനിക്കറിയില്ല.
എനിക്കഭിമാനം തോന്നി.. കേരളത്തില്‍ അമേരിക്കയെ കണ്ട്..!
ഹാ.. കണ്ടോ എന്റെ കേരളം !!

മോഹന്‍ലാല്‍ മുറി പാന്റും താടിയുമൊക്കെ വച്ച് ഒരു ഇംഗ്ലീഷുകാരനായി..
പരിവര്‍ത്തനം ഈ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലായിരുന്നു.. ഏതിനും ഇപ്പോഴത്തെ പിള്ളാരോടൊത്തെത്തി.. നിലനിലപ്പല്ലെ പ്രധാനം..

പിന്നെ അതുകഴിഞ്ഞല്‍ എല്ലാം ഇംഗ്ലീഷും ഹിന്ദിയും പടങ്ങളിലെ രംഗങ്ങള്‍ അതുപോലെ അനുകരിക്കുക..  നടികളുടെ അഭിനയത്തെപോലും സ്വാധീനിച്ചപോലെ.. ഒടുവില്‍ പാതികൊന്നിട്ടിരിക്കുന്ന കാമുകന്റെ തല മടിയില്‍ വച്ച് വിതുമ്പുന്ന സൈക്കോ നായികയുടെ അഭിനയം അതുപോലെ ഏതൊക്കെയോ സിനിമകളിലും സീരിയലിലും ഒക്കെ കണ്ടപോലെ..

ഒടുവിലെ തീപിടുത്ത രംഗം അപ്പടി 'ഓം ശാന്തി ഓം' ഇല്‍  നമ്മുടെ ദീപികാ പടുകോണും ഷാരു വും അഭിനയിച്ച് തകര്‍ത്തത്.. പക്ഷെ, അത് അപ്പടി പകര്‍ത്താന്‍ പറ്റിയില്ല.. എങ്കിലും ഏകദേശം ഒപ്പമെത്തി.. കണ്‍ഗ്രാജുലേഷന്‍സ് മലയാളീസ്..!!

---
പക്ഷെ, ഞാന്‍ ഇത്രയൊക്കെയേ പ്രതീക്ഷിച്ചുള്ളൂ താനും . അതുകൊണ്ടുതന്നെ എന്നെ പടം തെല്ലും നിരാശപ്പെടുത്തിയില്ല. മോഹന്‍ലാലും ഇന്നസെന്റും ഒക്കെയാണ് ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്.. മേനകയുടെ മകള്‍ നിരാശപ്പെടുത്തിയില്ല.. ‘ പിന്നെ സിനിമ കണ്ടിറങ്ങിപോരുമ്പോള്‍ അറിയാതെ ഏതോ ഒരു ഗാനം മൂളിയപോലെ.. അപ്പോള്‍ ഗാനങ്ങളും നല്ലതായിരിക്കാം.. ഇനി കേട്ടുനോക്കണം…

തീയറ്ററില്‍ മണിചിത്രത്താഴിന്റെ തുടര്‍ച്ച ഫീല്‍ ചെയ്യുമ്പോഴൊക്കെ ജനം ആര്‍ത്തു വിളിച്ചു സന്തോഷപ്രകടനം നടത്തി.. സുരേഷ് ഗോപി ചെറിയ ഒരു സീനില്‍ വന്നപ്പോള്‍ പോലും അത് ഒരു ചലനം ഉണ്ടാക്കി. മണിചിത്രത്താഴ് അത്രയ്ക്ക് മലയാളി മനസ്സിനെ സ്വാധീനിച്ചല്ലൊ എന്നൊരു പുനര്‍ അഭിമാനവും തോന്നി തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍

എന്തുകൊണ്ട് മോഹന്‍ലാലിനെ വച്ച് ഇങ്ങിനെ ഗീതാഞ്ജലി പാര്‍ട്ട് 3, 4, 5 ഒക്കെ എടുത്തുകൂടാ..! എന്നും തോന്നി.. പക്ഷെ എടുക്കുമ്പോള്‍ മലയാളി സംസ്ക്ക്ക്കാരം അനുകരിച്ചാല്‍ നന്നായിരുന്നു.. എല്ലാം ഇംഗ്ലീഷുകാരെ അനുകരിക്കുമ്പോള്‍ കഥയെങ്കിലും.. 
ഒരു മലയാളി പെണ്‍കുട്ടിയെ ഒക്കെ ഇത്ര ഭീകരിയായ സൈക്കോ ആക്കാമോ?!
അല്പം കൂടി നന്മയൊക്കെ കൊടുക്കാം..

3 comments:

ajith said...

ഗീതാഞ്ജലി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ ആദ്യത്തെ ആളാണ് ആത്മ

Echmukutty said...

എനിക്ക് താങ്ങാന്‍ പറ്റിയില്ല ആത്മേ.അവസാന ഭാഗങ്ങള്‍ കണ്ടുമില്ല. ഭയങ്കര മൈഗ്രേന്‍ തുടങ്ങി.. അതുകൊണ്ട് ഞാന്‍ എണീറ്റ് പോന്നു.. സിനിമ മുഴുമിക്കാതെ...

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

പരസ്യം കൊണ്ട് വിജയിച്ച ഒരു ലാഭകച്ചവടമായിരുന്നു ഗീതാഞ്ചലി.
പരസ്യ ചേരുവകള്‍:-
മണിച്ചിത്രത്താഴ്
ഡോ. സണ്ണി (രോഗികളുടെ വീടുകളിലെത്തി ചികിത്സ കൊടുക്കുന്ന ഡോക്ടര്‍)
പ്രേതം / സൈക്കോ
ഡയറക്ടര്‍ - പ്രിയദര്‍ശന്‍

ഒന്നാം ക്ലാസ് ക്യാമറയും ഒന്നാം ക്ലാസ് സംവിധായകനും മോശക്കാരനല്ലാത്ത ഒരു ക്യാമറ മാനും ഉണ്ടായാല്‍ നമ്മുടെ നാട്ടിന്‍പുറങ്ങളും സ്വിറ്റസര്‍ലാന്റും മറ്റുമൊക്കെയാകും.


അനുകരണത്തെ ഒരു കലയാക്കി (ബ്ലസി) നമുക്ക് നാണക്കേടിനെ മറയ്ത്താം

ആത്മയുടെ അഭിമാനത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നില്ല.