Thursday, November 14, 2013

ദൈവത്തിന്റെ മുന്നറിയിപ്പുകള്‍/തിരിച്ചറിവുകള്‍...



പാത്രം കഴുകാന്‍ ചെന്നപ്പോള്‍ ഒരു ചെറിയ ആപ്പിള്‍ കഷണത്തില്‍ നിറയെ വളരെ ചെറിയ ഉറുമ്പുകള്‍…

രക്ഷപ്പെട്ടോട്ടെ എന്നു കരുതി ഊതി ഓടിക്കാന്‍ നോക്കി.. എന്നിട്ടും പോകാതെ ശേഷിച്ചോരെ ഒരല്പം വെള്ളം തളിച്ച് പേടിപ്പിക്കാന്‍ നോക്കി. ഒരുതുള്ളിയില്‍ അകപ്പെട്ട കൈകാലിട്ടടിക്കുന്ന എറുമ്പിന്റെ വിരല്‍ തുമ്പിനാല്‍ ഒപ്പിയെടുത്ത് രക്ഷപ്പെടുത്തി വിട്ടു..

ശരിക്കും താന്‍ തന്നെയാണവരുടെ മരണത്തിനു കാരണം.. പാത്രം അപ്പോള്‍ തന്നെ കഴുകിവച്ചിരുന്നെങ്കില്‍ അവ ഈ വിധം അകപ്പെടില്ലായിരുന്നു..അതുകൊണ്ടുതന്നെ താന്‍ തന്നെ രക്ഷിക്കയും വേണം. ജീവന്‍ കൊടുക്കാനാവില്ലാത്ത നമുക്ക് ജീവനെടുക്കാന്‍ എന്തധികാരം..?!

ഒരു കണക്കിന് സുനാമിയും മറ്റും വരുന്നതിനു മുന്‍പ് ദൈവം അദൃശ്യമായി ഇങ്ങിനെ എത്രയോ മുന്നറിയിപ്പുകള്‍ തന്നുകാണും. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന വന്യമൃഗങ്ങളും കിളികളും ഒക്കെ പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരു കമ്യൂട്ടറിന്റെയും സഹായമില്ലാതെ ഓടി രക്ഷപ്പെടുന്നതറിവില്ലെ..

മനുഷ്യന്‍ പ്രകൃതിയുമായി ഒരുപാടകന്നുമാറി ജീവിക്കുന്നതുകൊണ്ടല്ലെ നാം പകുതിയിലധികം ആപത്തുകളും അനുഭവിക്കേണ്ടി വരുന്നത്..

ഫ്ലറ്റുകള്‍ തകര്‍ന്ന് മരിക്കുന്നവര്‍.. തീവണ്ടി മറിഞ്ഞ്, പ്ലയി തകര്‍ന്ന്, തോക്കിലെ വെടിയേറ്റ്,
ഇതിനൊക്കെ പാവം ദൈവം എന്തുപിഴച്ചു..
അവനവന്‍ കുഴിക്കുന്ന കുഴിയില്‍...

ചിന്ത ഇത്രയുമായപ്പോള്‍;

അപ്പോള്‍ എന്റെ ചായപ്പാത്രത്തിന്റെ അടപ്പെ.. താഴേയ്ക്ക്..!!
 ഞാനതിന്റെയും രഹസ്യം തേടി..
അതെ ഞാന്‍ ചേര്‍ച്ചയില്ലാത്ത ഒരടപ്പായിരുന്നു അതില്‍ അടച്ചിരുന്നത്.. അപ്പോഴത്തെ സൌകര്യത്തിനുവേണ്ടി ഏതൊ ഒന്നെടുത്തടച്ചു..
തിളച്ചുമറിയുന്ന ചായ മറ്റൊരു പാത്രത്തില്‍ പകരുന്നതിനിടയില്‍ ചേര്‍ച്ചയില്ലാത്ത അടപ്പ് താഴേവീണു തകരുന്നു..

2 comments:

ajith said...

ചെറിയ സംഭവങ്ങള്‍
വലിയ ചിന്തകള്‍

ഡോ. പി. മാലങ്കോട് said...

തികച്ചും ചിന്താത്മകം. പ്രകൃതി/ദൈവം നമുക്ക് എന്നും മുന്നറിയിപ്പുകൾ നല്കുന്നുണ്ട്. വളരെയേറെ കാര്യങ്ങൾ ഇതിലേക്കായി ചൂണ്ടിക്കാണിക്കാൻ നമുക്ക് സാധിക്കും. അബദ്ധവശാൽ ശരീരത്തിൽ മുറിവുണ്ടാകുമ്പോൾ, ശരീരത്തിൽത്തന്നെ രക്തശ്രാവം ഒരു പരിധിവരെ തടയാനുള്ള മാർഗമുണ്ട് - രക്തം കട്ടിപിടിച്ച് രക്തശ്രാവനിയന്ത്രണത്തിനായി. നമ്മുടെ ചുറ്റുപാടും നടക്കുന്ന ഓരോ കാര്യങ്ങളും വീക്ഷിച്ചാൽ, പ്രകൃതിയില്നിന്ന് അറിഞ്ഞോ, അറിയാതെയോ വ്യതിചലിച്ചതുകൊണ്ടാണെന്ന് പ്രശ്നങ്ങളെന്നു നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നമ്മെ അറിയുക, പരിത:സ്ഥിതിയെ, പ്രകൃതിയെ അറിയുക, അതുപ്രകാരം മുന്നോട്ടുപോവുക.