Tuesday, November 12, 2013

ആത്മാവുമായി ഒരു കൂടിക്കാഴ്ച്ച...


ഞാന്‍ ഇരുന്നത് മരിച്ച എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും
മറ്റൊരു വശത്ത് വിളക്കു വച്ച് പൂജിക്കുന്ന് ദൈവങ്ങളുടെയും ഇടയില്‍
ഇതിനിടയില്‍ ജീവനുള്ള/ശ്വസിക്കുന്ന ജീവന്‍ എന്റെതുമാത്രമായിരുന്നു..
പക്ഷെ, എനിക്ക് ഈ രണ്ടുവശങ്ങളില്‍ നിന്നും കൈവരുന്ന എനര്‍ജ്ജി അനുഭവപ്പെടുന്നുണ്ടായിരുന്നു.. ആത്മാക്കളുടെ അദൃശ്യ സാന്ത്വനം..

അങ്ങിനെ അല്പ സമയം ഇരുന്നപ്പോള്‍ വെറുതെ പ്ലസ്സിനെ പറ്റി/ബ്ലോഗിനെ പറ്റി ഓര്‍ത്തു.. അപ്പോള്‍ ഇത്രയും തോന്നി.. എഴുതുന്നു..
ഞാന്‍ പ്ലസ്സില്‍ ഒറ്റയ്ക്കായിരുന്നല്ലൊ എന്റെ ആശയ്ങ്ങളുമായി നിന്നത്...

അതെ, ഞാന്‍ തന്നെ സ്വയം തിരഞ്ഞെടുക്കുന്ന ഒറ്റപ്പെടലുകളാണവയൊക്കെ.
കൂട്ടുകൂടാനായല്ലല്ലൊ, ഞാന്‍ ബ്ലോഗിലും പ്ലസ്സിലും ഒക്കെ വന്നത്.
അതിനു ഇവിടെ ശരിക്കും നേരില്‍ കാണുന്നവര്‍ ഉണ്ടല്ലൊ
എനിക്ക് മനസ്സില്‍ തോന്നിയത് എഴുതാനല്ലെ. വലിയ എഴുത്തുകാരിയാവാനല്ല്, എനിക്ക് സംതൃപ്തി തരുന്ന ഒരിടത്ത് എഴുതാനാവുന്നല്ലൊ എന്ന ഒരു ആശ്വാസം.. 
ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്നും അകന്നുമാറിനിന്നത് എനിക്ക് എന്നെ അറിയാനും എന്റെ ചിന്തകള്യും  എന്റെ ആത്മാവിനെയും അവരെക്കാളൊക്കെ ഇഷ്ടമായതുകൊണ്ടാണ്..(ഒരുപക്ഷെ എനിക്ക് എന്റെ പ്രിയജനങ്ങളെയൊക്കെ ഒറ്റയടിക്ക് നഷ്ടമായതുകൊണ്ട് വന്നുകൂടിയ ഒരു തനിമയും-ബന്ധങ്ങളില്‍ ഉള്ള വിശ്വാസമില്ലായ്മ- ആകാം..)
എഴുതാന്‍ വേണ്ടി ഒറ്റപ്പെട്ടതല്ല, ഒറ്റപ്പെട്ടപ്പോള്‍ അത് എഴുത്തിന് സഹായിക്കും എന്ന് കണ്ടെത്തിയ ഒരു സംതൃപ്തി..

അതുകൊണ്ട്, ലൌകീകതയുടെ കണ്ണിലൂടെ നോക്കിയാല്‍ എനിക്ക് ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിരിക്കാം. മറ്റുള്ളവരെ പ്പോലെ അമിതമായി വസ്ത്രാലങ്കാരങ്ങളിലും മറ്റും ആസക്തി കാട്ടുന്നില്ല്. സിമ്പിള്‍ ആയി ജീവിക്കുന്നു..

 അങ്ങിനെ നേടിയെടുത്ത എന്നെയും കൊണ്ടാണ് ഞാന്‍ പ്ലസ്സിലും ബ്ലൊഗിലും ഒക്കെ വിഹരിക്കുന്നത്.. ആ ഒരു സ്വാന്തന്ത്യം പണയപ്പെടുത്തിയാല്‍ ഞാന്‍ ഇവിടെ വന്നതിന് ഒരര്‍ത്ഥവും ഇല്ലാതാവില്ലെ..
ഒരു നിശ്ചിത പരിധിക്കിപ്പുറം എന്റെ മനസ്സറിയാനോ ഉള്ളില്‍ കടക്കാനോ ആര്‍ക്കും ആയിട്ടില്ല

 ഇന്ന് പകല്‍ മുഴുവന്‍ എന്റെ ഒരു കൂട്ടുകാരിയോടൊപ്പം ഷോപ്പിങ്ങിനും മറ്റും അലയുകയായിരുന്നു.. ഞങ്ങള്‍ ശരിക്കും ആസ്വദിച്ച് നിമിഷങ്ങള്‍ ആയിരുന്നെങ്കിലും ഉള്ളില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു..

 ഇപ്പോഴത്തെപ്പോലെ തന്നെ

 എനിക്ക് എന്തെ ചിന്തകളും അല്ലെങ്കില്‍ ആത്മാവും ആയി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴാണ് ഞാന്‍ തനിച്ചല്ല എന്ന് തോന്നിയിട്ടുള്ളത്..

അങ്ങിനെ എന്റെ ചിന്തകള്‍ പങ്കിടുന്നവരെ അപൂര്‍വ്വം ചിലപ്പോള്‍ ബ്ലൊഗിലും മറ്റും കണ്ടുമുട്ടുമ്പോള്‍  മാത്രം ഞാന്‍ ഒറ്റയ്ക്കല്ല എന്നു തോന്നിയിട്ടുണ്ട്..

ഇവിടെ നടന്ന് വാഗ്വാദങ്ങളിലും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല എന്നോടൊപ്പം എന്റെ ആത്മാവും ഉണ്ടാ‍യിരുന്നു..

എന്റെ ആശയങ്ങളുമായി ഒത്തു വരുന്നവരെയോ എന്റെ വാദങ്ങളിലെ പോസിറ്റീവ് വശം കാണാന്‍ കഴിയുന്നതോ ആയ ഒരാളെയും കണ്ടില്ല..

എന്നു വച്ച് നിരാശയൊന്നും ഇല്ല. ആരോടും പരിഭവവും ഇല്ല..
ഞാനിവിടെ വന്നത് കൂട്ടുണ്ടാക്കാനല്ലല്ലൊ,
എന്റെ ആശയങ്ങള്‍ പങ്കിടാനല്ലെ,

ഇത്രയും ചുമ്മാ എഴുതിയതാണ്..പ്ലസ്സില്‍ ഇടാനൊന്നും അല്ല.. ബ്ലോഗിലും..
പക്ഷെ, ഇപ്പോള്‍ തോന്നുന്നു എവിടെയെങ്കിലും പോസ്റ്റ് ചെയ്യണം എന്ന്.
ബ്ലോഗില്‍ ഇട്ടാല്‍ സമാധാനമായി എന്റെ അടുത്ത കര്‍മ്മങ്ങളിലേക്ക് കടക്കാം..

ലോകാ സമസ്താ സുഖിനോ ഭവന്തു..

4 comments:

ajith said...

ചിന്തിക്കയും എഴുതുകയും ചെയ്യുക.
മറ്റുള്ളവര്‍ യോജിക്കയോ വിയോജിക്കയോ ചെയ്യട്ടെ!

ആത്മ/മുന്ന said...

അതെ.. ഇത് എന്റെ ജീവിതം അല്ലെ,
എല്ലാവരുടെയും ജീവിതങ്ങള്‍ എല്ലാരും അറിയണമെന്നും അംഗീകരിക്കണം എന്നുമില്ലല്ലൊ,...

താങ്ക്സ്..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മ ഹ ഹ ഹ ഒരു കാര്യം ചെയ്യ് എനിക്കും കൂടി ഒരു കോലി അവിടെങ്ങാനും സംഘടിപ്പിച്ചു താ അല്ലെങ്കിൽ എന്റെ മക്കൾക്കായാലും മതി

ഈ ഒറ്റപ്പെടലൊക്കെ മാറും

പിന്നെ എങ്ങനെ എങ്കിലും ഈ ശല്യം ഒന്ന് പോയി കിട്ടിയൽ മതി എന്ന് മാത്രം പറയരുത് :) 

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യൊ ജോലി എന്നെഴുതിയത് കോലി ആയിപോയി  ഹ ഹ ഹ തിരുത്താനും വഴിയില്ല