Sunday, November 10, 2013

സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി….

രണ്ടുമൂന്നുദിവസം ആയി  പ്ലസ്സില്‍ ആളുകള്‍ ഇളകി മറിഞ്ഞ് സ്ഥാപിച്ചെടുത്ത (എന്നില്‍ നിന്നും!)
സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി എന്തെങ്കിലുമൊക്കെ എഴുതാന്‍ നോക്കട്ടെ ബ്ലോഗൂ..

അവരുടെ ഒരു വാദം സ്ത്രീയുടെ 'വസ്ത്രധാരണം' ആണ്... ഒരു മാന്യയുവതി എന്നോട് വന്ന് അപേക്ഷിച്ചു, ആത്മേ, വസ്ത്രം ഉടുക്കുന്നതിനോടും എതിര്‍പ്പാണോ?! എന്ന്.. ( ഇതിന്റെ വിപരീത അര്‍ത്ഥമാണ് അവര്‍ ഉദ്ദേശിച്ചത്)

ഞാന്‍ എവിടെയോ എന്നോ ഒരു വാക്ക് എഴുതി, 'സ്ത്രീ അല്പം മാന്യമായി വസ്ത്രം ധരിക്കുന്നതു തന്നെയാണ് നന്ന്, അപരിഷ്കൃതരായ പുരുഷന്മാരെ ആകര്‍ഷിക്കാതിരിക്കാന്‍ അത് സഹായിക്കും' എന്ന്..  ഇത്രയും എഴുതിയാല്‍ മതി.. ബാക്കിയൊക്കെ അവര്‍ അങ്ങ് സങ്കല്‍പ്പിച്ച് വലുതാക്കി വലുതാക്കി വലുതാക്കി കൊണ്ട് നടക്കും. അവര്‍ക്ക് ഒരു രസം..
'ആത്മ പറഞ്ഞു നമ്മളോട് ദേഹമാസകലം മൂടി വയ്ക്കാന്‍, ആത്മ പറഞ്ഞു ജീന്‍സ് ഇടണ്ടെന്ന്, ആത്മ പറഞ്ഞു മറ്റതിടണ്ട, മറ്റതിടണം …' എന്നൊക്കെ അവരുടെ ഭാവന കാടുകയറാന്‍ തുടങ്ങും.. കാരണം അവര്‍ കാട്ടുന്ന ആധുനികതയൊക്കെ ന്യായീകരിപ്പിക്കാനണ് ഈ വിഴുപ്പുകെട്ടുകളുമായി വരുന്നത്.. ഞാന്‍ സഹിക്കണം.. സഹിച്ചുകൊടുത്തു.. 
ഞാന്‍ ആകെ പറഞ്ഞത് 'സ്ത്രീജനങ്ങളെ നിങ്ങള്‍ അല്പം മാന്യമായൊക്കെ വസ്ത്രം ധരിക്കുന്നത് തന്നെയാണ് ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ അഭികാമ്യം' എന്നു മാത്രം.. അവര്‍ ചെന്നെത്തിയതോ..?!

--
ഇതുപോലെ, വേറൊരു പരാതി..
പണ്ട് രാജഭരണകാലത്ത് ശിക്ഷകള്‍ ഒക്കെ കഠിനമായിരുന്നതുകൊണ്ട് കുറ്റകൃത്യങ്നളും കുറവായിരുന്നു എന്നോ രാജഭരണം ആയിരുന്നു ഇന്നത്തെ അര്‍ഷിതാവസ്ഥയെക്കാട്ടിലും നന്ന് എന്നോ മറ്റോ പറഞ്ഞിരുന്നുള്ളൂ.. (ഒന്നാമത് യുദ്ധം ചെയ്ത് രാജ്യത്തെ രക്ഷിക്കാന്‍ കെല്‍പ്പുള്ള ചുണയുള്ള ആണുങ്ങളായിരിക്കും ഭരിക്കുക എന്നതുതന്നെ..ഇതുപോലെ നാവുകൊണ്ട് അസഭ്യം പറഞ്ഞല്ല ആളുകളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുക)

അതിന് ഒരാള്‍ അന്നത്തെ സ്ത്രീകളെ മാറുമറയ്ക്കാന്‍ രാജാവ് അനുവദിച്ചിരുന്നില്ല, നമ്പൂതിരിമാര്‍ തങ്ങളുടെ അടിയാത്തി സ്ത്രീകളെ പ്രാപിച്ചിരുന്നു എന്നും മറ്റും..

[ മാറുമറയ്ക്കലും ബ്ലൌസും ഒക്കെ വന്നിട്ട് ഏകദേശം ഒരു 100, 120 വര്‍ഷം ഒകെയേ ആവൂ.... 
(എന്റെ അമ്മുമ്മ നേര്യത് കൊണ്ട് പുതയ്ച്ചു നടക്കുമായിരുന്നു.. ബ്ലൌസ് ഒക്കെ എല്ലാരും തയ്പ്പിച്ചിട്ടിട്ടും ഇടാന്‍ കൂട്ടാക്കിയില്ല. അവര്‍ അന്നത്തെ രാജാവിന്റെ വസ്തുക്കള്‍ ഒക്കെ അനുഭവിക്കുന്ന മുന്തിയതരം ജന്മികുടുമ്പത്തിലെ സ്ത്രീ ആയിരുന്നു.. ബ്ലുസ് ധരിക്കുന്നത് കുലീനതയ്ക്ക് കുറവായി അവര്‍ കരുതി..
 അന്ന് പെണ്ണുങ്ങള്‍ ഓത്തുപള്ളിക്കൂടത്തില്‍ പോകാന്‍ അനുവാദമില്ല. പക്ഷെ, അമ്മുമ്മ നിര്‍ബ്ബന്ധിച്ച് സഹോദര്‍ന്മാരോടൊപ്പം സ്ക്കൂളില്‍ പോയി പഠിച്ചു..വില്ലുവണ്ടിയില്‍ ആയിരുന്നു യാത്ര…

എന്നാല്‍ അമ്മയുടെ അമ്മ അല്പം കൂടി താഴന്ന കുടുംബത്തീലെ ആയിരുന്നു.. രാജാക്കന്മാരെ സേവിക്കുന്ന വെറും നായറ് സ്ത്രീ കുടുംബം. അവിടെ നമ്പ്പൂരി ബാന്ധവും ഒക്കെ ഉണ്ടായിട്ടുണ്ട്.. ആ അമ്മുമ്മ ബ്ലുസ് ഇറങ്ങിയതോടെ ഓടിപ്പോയി ബ്ലൌസ് തയ്പ്പിച്ച് ഇട്ടു..)]

പറയാന്‍ വന്നത്.. അന്ന് സ്ത്രീകള്‍ മാറുമറയ്ക്കാനും വസ്ത്രത്തിനുമായി പൊരുതി വാങ്ങിയ സ്വാതന്ത്യം അതേ വീറോടെ ഇന്നത്തെ സ്ത്രീകള്‍ അയ്യോ! എന്നെക്കൊണ്ട് ആവശ്യമില്ലാതെ വസ്ത്രം ധരിപ്പിക്കുന്നേ.. എനിക്ക് അല്പം വസ്ത്രം മതിയേ എന്നു നിലവിളിച്ച്, എടുത്തു മാറ്റാനും ശ്രമിക്കുന്നു..!!

അപ്പോള്‍ ഈ ലോകം തന്നെ ഒരു ചാക്രികമായി പൊയ്ക്കൊണ്ടിരിക്കയാണെന്നു തോന്നി..

(അന്നത്തെ കാലത്ത് പാടത്തും മറ്റും പണിയെടുക്കുന്ന പെണ്ണുങ്ങള്‍ക്ക് നേര്യതും മൂടിപ്പുതച്ച്  നടക്കാനാവില്ല. ബ്ലൌസ് ഒട്ട് കണ്ടുപിടിച്ചിട്ടില്ലാ താനും..! - ഇന്നും പുരുഷന്റെ ഒപ്പം  പണിയെടുക്കുന്നവര്‍ക്കൊക്കെ ദേഹം നിറച്ച് വസ്ത്രം ധരിക്കുന്നത് അല്പം ബുദ്ധിമുട്ടാണ്..)
---

പിന്നെ രാജാക്കന്മാര്‍ ഒരുപാട് സ്ത്രീകളെ വേട്ടു, അല്ലെങ്കില്‍ നമ്പൂതിരിമാര്‍ ഒന്നിലധികം സ്ത്രീകള്‍ക്ക് പുടവകൊടുത്തു എന്നൊക്കെ.. അതൊക്കെ പ്രായപൂര്‍ത്തിയായവരെയല്ലെ, അവരുടെ അനുവാദത്തോടെ അല്ലെ ചെയ്തത്.. അന്ന് രാജാവിന്റെ ഭാര്യ,(?) അല്ലെങ്കില്‍ നമ്പൂതിരി പുടവകൊടുത്ത സ്ത്രീ എന്നൊക്കെ പറഞ്ഞാല്‍ വലിയ അന്തസ്സായിരുന്നു…

ഇന്നോ?!
ഇളം കുരുന്നുകളെയല്ലെ കാമപൂര്‍ത്തിക്കായി പൈശാചികമായി കടിച്ചുകീറുന്നത്..
അന്നത്തെ രാജഭരണമോ ഇന്നത്തെ ഭരണമോ അഭികാമ്യം..?!!!

(ഇങ്ങിനെയുള്ള ക്രൂരതകള്‍ കുറയ്ക്കാനായിരുന്നു ദേവദാസി സമ്പ്രദായങ്ങളും മറ്റും. അല്പം അന്തസ്സോടെ പുരുഷനു ചപലാനാവാനും തിരിച്ചു വരാനും..)

ഇന്ന്  ഓരോ സ്ത്രീപീഡനങ്ങള്‍ നടക്കുമ്പോള്‍  ഇതുപോലെ പുരോഗമന വാദികള്‍,   നമ്മളെന്തിനു അതൊക്കെ വകവയ്ക്കണം..! ഞങ്ങള്‍ എന്തിന് പുരുഷന്മാരെ വകവയ്ക്കണം!
ഞങ്ങള്‍ തോന്നിയപോലെ വസ്ത്രധാരണം നടത്തും നട്ടപ്പാതിരായ്ക്ക് നടക്കും (അവര്‍ നടക്കില്ല വെറുതെ മറ്റുള്ളവരെ ആഹ്വാനം ചെയ്യുകയേ ഉള്ളൂ) എന്നൊക്കെ പറഞ്ഞും പ്രകോപിപ്പിച്ചും, ഉല്‍ക്കോഷിച്ചിട്ട് വീട്ടിനകത്ത് കമ്പ്യൂട്ടറിന്റെ മുന്നില്‍ നല്ല ബന്തവസ്സുള്ള കതവും ഗേറ്റും ഒക്കെയുള്ള വീട്ടിനകത്ത് സുഖമായി ഉറങ്ങും..  , തെരുവില്‍ പലയിടത്തുമാണ് അതിന്റെ പ്രധിഷേധസൂചകമായി ആയിരക്കണക്കിന് സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ ഒക്കെ ബലിയാടുകളാവുന്നത്.. ഈ എഴുതി പിടിപ്പിക്കുന്നവര്‍ക്കൊന്നും ആവില്ല പോയി ആരെയും രക്ഷിക്കാന്‍..

പിന്നൊന്ന് ,

ഞാന്‍ പറഞ്ഞു സ്ത്രീകള്‍ക്ക്  പുരുഷന്മാരെക്കാട്ടിലും അല്പം ക്ഷമയും സഹനശക്തിയു ഒക്കെ വേണം എന്നുപറഞ്ഞു..
അവളുടെ ശാരീരികമായ പ്രത്യേകതകളും കൂടി കണക്കിലെടുത്താണ്.; അവള്‍ക്ക് ഒന്‍പതു മാസം ഒരു കുഞ്ഞിനെ വയറ്റില്‍ ഇട്ട് നടക്കേണ്ടതായിട്ടുണ്ട്; നൊന്തു പ്രസവിക്കെണ്ടതായിട്ടുണ്ട്..
ഇതൊക്കെ ആണുങ്ങള്‍ക്ക് ഷെയര്‍ ചെയ്യാനാവുമോ?!
അതിന്റെ ഒക്കെ അസ്വാസ്ഥ്യങ്ങള്‍ അവള്‍ തനിച്ച് സഹിച്ചാലേ പറ്റൂ..?!
കുഞ്ഞിനെ വളര്‍ത്തി എടുക്കാനും സ്ത്രീയെപ്പോലെയുള്ള അറിവ് പുരുഷനു കാണില.
പുരുഷനില്‍ നിന്നും സംരക്ഷണം മാത്രമേ പ്രതീക്ഷിക്കാ‍നാവൂ.. ബാക്കിയൊക്കെ സ്ത്രീയുടെ മാത്രം ശക്തി അല്ലെ ബ്ലോഗൂ…

അതൊക്കെ പോരേ സ്ത്രീക്ക്.. ! പിന്നെ പുരുഷന്മാര്‍ ഇതില്‍ കൂടുതല്‍ ഒക്കെ എന്തു സുഖം അനുഭവിക്കുന്നു..!! പാവങ്ങള്‍…! 

സ്ത്രീ സ്ത്രീയു , പുരുഷന്‍ പുരുഷനും.. രണ്ടുപേര്‍ക്കും തുല്യ പ്രാധാന്യം ഉണ്ട്.. 
ഒരേ പ്രാധാന്യം അല്ല, ഒരു പരസ്പര പൂര്‍ണ്ണത വരുത്തുന്ന ഐക്യം..
അതാണ് പ്രകൃതി നിയമം..

അല്ലെങ്കി പിന്നെ പുരുഷന്മാരും പുരുഷന്മാരും; സ്ത്രീകളും സ്ത്രീകളും ഒക്കെ മാത്രം പോരായിരുന്നോ?!
---

ഞാന്‍ ഇത്രയുമേ പറഞ്ഞുള്ളൂ ബ്ലോഗൂ.. അതിനാണീ ബ്ലോഗു മനുഷ്യന്‍ എന്റെ എജ്യൂക്കേഷനേം, (M.A) വയസ്സും (+7,8, 10+4 vayassukoodi kaanum)  വിവരവും (equal..) ഒക്കെ പറഞ്ഞ് അധിഷേപിച്ചത്..!!

*

7 comments:

ajith said...

എല്ലാറ്റിനുമുണ്ടൊരു ദ്വന്ദപക്ഷം!

വീകെ said...

'സ്ത്രീ സ്ത്രീയു , പുരുഷന്‍ പുരുഷനും.. രണ്ടുപേര്‍ക്കും തുല്യ പ്രാധാന്യം ഉണ്ട്..
ഒരേ പ്രാധാന്യം അല്ല, ഒരു പരസ്പര പൂര്‍ണ്ണത വരുത്തുന്ന ഐക്യം..
അതാണ് പ്രകൃതി നിയമം..'

രണ്ടു കൂട്ടരും പരസ്പ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും മറ്റെയാൾ തന്നിൽ താഴെയോ മുകളിലോ അല്ലെന്നും ഓരോരുത്തരും ചിന്തിക്കുന്നിടത്ത് ജീവിതം ആസ്വദിക്കാനാകും...
ആശംസകൾ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പോട്ടെ ആത്മെ പോട്ടെ
ഞാൻ ആത്മ പറഞ്ഞതു കേട്ട് ഒന്ന് എത്തി നോക്കിയിരുന്നു
കഷ്ടം തോന്നി മിണ്ടാതിങ്ങു പോന്നു

അതിൻ ഒരു പ്രത്യേക കാരണം ഉണ്ട്

ആത്മ എഴുതിയതിൽ നിന്നും പുറമെ വായിച്ചെടുക്കാവുന്ന ഒരു കാര്യം- ശ്വേതയ്ക്ക് ഉണ്ടായ അനുഭവത്തിനു കാരണം ശ്വേതയാണ് എന്നു തോന്നിക്കുന്ന ഒരു പ്രസ്താവന.

ഇനി ശ്വേതയല്ല ആരായാലും അവരുടെ അനുവാദം ഇല്ലാതെ അവരുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നത് തെറ്റാണ് - "ദാ ചുണയുണ്ടെങ്കിൽ വന്നു ഒന്ന് പിടിക്കാമൊ" എന്ന തരം ജല്പനം ഇല്ലെങ്കിൽ

ശ്വേത പണ്ട് എങ്ങനെ ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നത്തെ  ദിവസം അവർ മാന്യമായി വസ്ത്രധാരണം ചെയ്തിരുന്നു എന്ന് തോന്നുന്നു. 

ആത്മ പറഞ്ഞത് ബാക്കി മുഴുവൻ സത്യം തന്നെ. "ആവെങ്കി വാടാ ഗജാനനാ" എന്ന മട്ടിൽ വേഷം കെട്ടി ചിലതുങ്ങൾ നടക്കുന്നത് കാണുമ്പോൾ മുള്ളുമുരിക്കാണ് ഓർമ്മ വരുന്നത്.

അവസരം ഒത്ത് വരുമ്പോൾ ചില ഞരമ്പുരോഗികൾ  മറ്റു ചില പാവത്തുങ്ങളുടെ അടൂത്ത് അത് തീർക്കുകയും ചെയ്യും അത് തന്നെ

പോട്ടെ ക്ഷമി
"ഖലന്മാർ സംവദിക്കുമ്പോൾ മൗനം വിദ്വാനു ഭൂഷണം
കാകകോലാഹലത്തിങ്കൽ കുയിൽനാദം വിളങ്ങുമൊ"

നിർത്തി നിർത്തി പാടൂ കുയിലെ :)

ആത്മ/മുന്ന said...

അജിത്,
അതെ...

ആത്മ/മുന്ന said...

വീകെ,
അതെ തുല്യ പ്രാധാന്യം ഉണ്ട്, താഴെയോ മുകളിലോ അല്ല, പക്ഷെ, സ്ത്രീ സ്തീഗുണവും പുരുഷന്‍ പുരുഷഗുണവും ഇന്‍‌ഫീരിയോരിറ്റി തോന്നാതെ അക്സപ്റ്റ് ചെയ്ത് ജീവിക്കുമ്പോള്‍ പൂര്‍ണ്ണത കൈവരുന്നു..

പുരുഷനു സ്തീയെപ്പോലെയാകാനും സ്തീക്ക് പുരുഷനെപ്പോളെ ആകാനും(പുരുഷന്‍ ചെയ്യുന്നതൊക്കെ അതുപോലെ അനുകരിക്കാനും) തോന്നുമ്പോള്‍ ദോഷം ഉണ്ടാവും..

ആത്മ/മുന്ന said...

ഹെറിറ്റേജ് സര്‍,

ഇനി ശ്വേതയല്ല ആരായാലും അവരുടെ അനുവാദം ഇല്ലാതെ അവരുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നത് തെറ്റാണ് -

ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല എഴുതിയത്..
ഇത്രയും കലാപം ഉണ്ടാക്കേണ്ടി ഇരുന്നില്ല എന്നേ ഉദ്ദേശിച്ചുള്ളൂ

അവസാനം ശ്വേത തന്നെ സമ്മതിച്ചില്ലെ ഇല ചെന്നു മുള്ളില്‍ വീണാലും ..
അതേ ഞാനും എഴുതിയള്ളൂ..

ബാക്കിയെല്ലാം അവര്‍ ഓരോന്ന് പറഞ്ഞ് പറയിപ്പിച്ചതാണ്..
എല്ലാര്‍ക്കും എന്തു സ്പിരിറ്റാണെന്നോ സ്ത്രീ സ്വാന്തന്ത്യത്തെപ്പറ്റി പറയാന്‍...!
മറ്റൊരു സ്ത്രീയോട്...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മ ആ അർത്ഥത്തിൽ അല്ല എഴുതിയത് എന്നെനിക്കറിയാം.

പക്ഷെ അതു കൊണ്ട് കാര്യമില്ലല്ലൊ

അങ്ങനെ അർത്ഥം ചൂഴ്ന്നെടുക്കാൻ ബാക്കി ഉള്ളവർ സമർത്ഥരായിരുന്നു