Tuesday, October 29, 2013

സാഹിത്യം എന്ന പേരില്‍...


ഈയ്യിടെ വായിക്കുന്നത് ന്യൂ എര്‍ത്ത് ആണ്.. അതില്‍ നമ്മള്‍ മറ്റുള്ളവരുടേ പേരില്‍ പഴിചാര്‍ത്തി നമ്മുടെ കുറവുകളും കുറ്റങ്ങളും ദുഃഖങ്ങള്‍ക്കും ഒക്കെ ശാന്തി വരുത്തുന്നത് ഒരു തരം ഈഗോ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്..

എങ്കിലും വളരെ വര്‍ഷങ്ങളായി ശീലിച്ചു സമാധാനിക്കുന്ന ഈ ശീലം മാറ്റാന്‍ നന്നെ പാ‍ടാണ്. അതുതന്നെയാണ് സാഹിത്യം എന്ന പേരില്‍ ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നതും , പലരും എഴുതിയിട്ടുള്ളതും..

എന്റെ മനസ്സ് ശൂന്യമാവും മുന്‍പ് എല്ലാം കുറിച്ചിടട്ടെ.. അനുഭവങ്ങള്‍.. എല്ലാവര്‍ക്കും സന്യാസമനസ്സ് കൈവരിക്കാനാവില്ലല്ലൊ, ഞാന്‍ കടന്നുപോയ പാതകള്‍ കുറിച്ചിടുമ്പോല്‍ എനിക്കും അത് വ്യക്തമാവും, എന്റെ തെറ്റുകള്‍ മനസ്സിലാവും , ഒരുപക്ഷെ ആര്‍ക്കെങ്കിലുമൊക്കെ പരിചിതവും ആവുമെങ്കില്‍ നല്ലതല്ലെ,

ഇന്ന് എല്ലാ കര്‍ട്ടനുകളും ഒന്ന് റീ അറേഞ്ജ് ചെയ്തു.. എന്നോ നഷ്ടപ്പെട്ടിരുന്ന വൃത്തിയും സൌന്ദര്യബോധവും ഒക്കെ തിരികെ വരുന്നപോലെ..
ഇതൊക്കെ നടത്തിയിരുന്നത് ബ്ലോഗിലൂടെയും പ്ലസ്സിലൂടെയും ആയിരുന്നതിനാല്‍
പലവര്‍ഷങ്ങളായി അവഗണിക്കപ്പെട്ട് പൊടിപിടിച്ചു വീടിനകമൊക്കെ ഇനിയും പലനാളെടുത്താലേ ഭംഗിയും വെടിപ്പും ഒക്കെ കൈവരികയുള്ളൂ..

ഈയ്യിടെയായി പൊടി തുടയ്ക്കുന്ന ശീലവും വന്നുതുടങ്ങി.. മാര്‍ക്കറ്റില്‍ ഒരുതരം വെറ്റ് ടിഷ്യൂ കിട്ടും.. പണ്ടൊക്കെ അതിന്റെ വിലയോര്‍ത്തോ, എന്നെങ്കിലും വരാനിടയുള്ള ജോലിക്കാരിക്കോ ഒക്കെ വേണ്ടി മാറ്റിവച്ചിരുന്ന ജോലികള്‍ ആണ്.. ഇപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ സംരക്ഷിക്കുന്നപോലെ എന്റെ വീട് സംരക്ഷിക്കാന്‍ മറ്റാരെയും കിട്ടില്ല..

അതെ, നമ്മുടെ ജോലി ആസ്വദിച്ച് ചെയ്യുമ്പോള്‍ അതിന്‍ നിന്നുള്ള ആനന്ദം അനിര്‍വ്വചനീയം തന്നെയാണ്..(ന്യൂ എര്‍ത്ത്) .പ്രസന്റില്‍ ജീവിക്കയും ചെയ്യാം..

നമ്മള്‍ ഈ നിമിഷം എന്തെങ്കിലും പ്രവര്‍ത്തി ചെയ്യുകയാണ്.. അല്ലാതെ വെറുതെ ഓര്‍മ്മകളുടെ കൂം‌മ്പാരത്തിലൂടെ കടന്നുപോയി , ഒരുകൂട്ടം നെഗറ്റിവിറ്റി സമാഹരിച്ച്, അതില്‍ എന്നെ മൂടി; നിറയെ പരാതിയും പരിഭവങ്ങളും, വെറുപ്പും വിവേഷങ്ങളുമായി നടക്കുകയല്ല..

ഇതയും ഞാന്‍ പതിവായി എഴുതുന്ന ഡയറി താള്‍ ആണ്.
ഇപ്പോള്‍ തോന്നുന്നു.. ഈ പോസ്റ്റ് വേണമെങ്കില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം എന്ന്..

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഇത് എച് ആർ കാർ ജോലിക്കാരെ പറ്റിക്കാൻ പറയുന്നിടത്ത് ശരി അല്ലെങ്കിലും - സത്യത്തിൽ ശരി ആണ്

ഈ മാജിക്കൽ വേർഡ്സ് -

" I AM RESPONSIBLE" 

അകത്തുണ്ടെങ്കിൽ കാര്യങ്ങൾ ഒക്കെ ശരിയാകും 

ajith said...

IT IS YOUR FAULT
IT IS THEIR FAULT
IT IS SOMEONE'S FAULT


MY FAULT? NEVER!

ആത്മ/മുന്ന said...

കണ്ടതില്‍ സന്തോഷം സര്‍,
സാറിന്റെ പേജില്‍ പോയി കീബോഡ് വായിക്കാനൊക്കെ പ്ലാനിട്ടു..
ഒരു രക്ഷയും ഇല്ലാ.. ഒന്നും മനസ്സിലായില്ല.. എങ്കിലും ഇനി ഒരവസരത്തില്‍ ഇനീം ശ്രമിക്കും...
....
എന്നും ഉറക്കം ഉണരുമ്പോള്‍ മുതല്‍ മറ്റുള്ളവരെ പഴിപറഞ്ഞുതുടങ്ങും..
നിവര്‍ത്തിയില്ലാതെ ഇതുപോലുള്ള പുസ്തകങ്ങളും ചിന്തകളും ഒക്കെ കോര്‍ത്തെടുത്ത് ചാര്‍ത്തി എന്നെ ഒരു വിധം ഒന്ന് അപ്ഗ്രേഡ് ചെയ്ത് വൈസ് ആക്കി വയ്ക്കും രാത്രിയൊക്കെ ആവുമ്പോഴേയ്ക്കും... പെര്‍ഫെക്റ്റ്..

രാവിലെ എണീക്കുമ്പോള്‍ വീണ്ടും പഴയപടി..!!:))

ആത്മ/മുന്ന said...

ajith,

അതെ മറ്റുള്ളവരുടെ fault എന്നു പറയുമ്പോള്‍ പെട്ടെന്നൊരു രക്ഷപ്പെടല്‍, ആശ്വാസം , നമ്മോടൊരു സഹതാപം, നമ്മെ ന്യായീകരിക്കല്‍ അങ്ങിനെ ഒരുപാട് സുഖങ്ങള്‍ കിട്ടും..

കുറ്റം സ്വയം ഏറ്റെടുക്കുമ്പോള്‍ അല്പം വേദനിക്കും എങ്കിലും പതിയെ നമ്മെ ഉയര്‍ത്താന്‍ കഴിയും എന്നു തോന്നുന്നു...:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"സാറിന്റെ പേജില്‍ പോയി കീബോഡ് വായിക്കാനൊക്കെ പ്ലാനിട്ടു..
ഒരു രക്ഷയും ഇല്ലാ.. ഒന്നും മനസ്സിലായില്ല.."

ഹ ഹ ഹ ആത്മാ

പറഞ്ഞത് നന്നായി. താല്പര്യമുള്ളവർക്ക് പഠിക്കാൻ 
ഇനിയും കുറച്ചു കൂടി ലളിതമായും വിശദമായും ഉള്ള ക്ലാസുകൾ ഉണ്ടാക്കാൻ ശ്രമിക്കാം

ആത്മ/മുന്ന said...

ഒരുപക്ഷെ, എനിക്ക് മനസ്സിലാക്കിയെടുക്കാന്‍ തക്ക ബുദ്ധി ഇല്ലാത്തതാവാം കാരണം..
ഇനി പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ സാറിനോട് സംശയം ചോദിച്ചോളാം..:)